Posts

Showing posts with the label Shobhana

നടനം ശോഭനം

Image
രണ്ടു മാസം മുന്പേ മഞ്ജുചേച്ചി അറിയിപ്പ് തന്നതുമുതല്‍ കാത്തിരിക്കുകയായിരുന്നു,ആ ദിവസത്തിനായി.ആകാംക്ഷയോടെ!! ഒരുകാലത്ത് മലയാള സിനിമയുടെ നായികാകഥാപാത്രങ്ങളെ അര്ത്ഥിവത്താക്കിത്തീര്ത്തത, പ്രായഭേദമന്യേ മലയാളജനതയുടെ മനസ്സിലൊരു നല്ല സ്ഥാനം ഉണ്ടാക്കിയെടുത്ത, മലയാളികളുടെ മാത്രമെന്നു നാം അഹങ്കരിക്കുന്ന നമ്മുടെ നാഗവല്ലി, പദ്മശ്രീ ശോഭന. ഞങ്ങള്‍ ടാന്‍സാനിയയിലെ  കുറച്ചു മലയാളി സുഹൃത്തുക്കളുടെ അപേക്ഷ മാനിച്ചു,വളരെ തിരക്കേറിയ ജീവിതത്തില്നിന്ന്, ഞങ്ങള്ക്കാമയി രണ്ടുമൂന്നു ദിവസം മാറ്റിവെച്ച്,ആഫ്രിക്കയില്‍ ആദ്യമായി നൃത്തച്ചുവടുകള്‍ വെയ്ക്കാന്‍ അവരെത്തി. ഇക്കഴിഞ്ഞ ജൂലൈ 24നു ഇവിടുത്തെ ഡയമണ്ട് ജുബിലീ ഹാളില്‍ വെച്ചായിരുന്നു ആകാംക്ഷ എന്ന് പേരിട്ടിരുന്ന പരിപാടി നടന്നത്. എന്തായാലും കാത്തിരുപ്പ് വെറുതെയായില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു . അത്രമാത്രം ഗംഭീരമായ അല്ലെങ്കില്‍ അത്ഭുതകരമായ പ്രകടനമാണ് ശോഭനയും സംഘവും കാഴ്ച വെച്ചത്. 6.00 മണിക്ക് പരിപാടി തുടങ്ങും എന്ന് പറഞ്ഞെങ്കിലും 6.30 ആയിട്ടാണ് തുടങ്ങിയത്, അത് പിന്നെ ആഫ്രിക്കയല്ലേ നോ പ്രോബ്ലം. ആദ്യമായി വിനായക സ്തുതിയോടെ തുടങ്ങിയ നാട്യലയം ദുര്ഗ്ഗാ ദേവിയുടെ മൂന്നു ...

പത്മശ്രീ ശോഭന ആദ്യമായി അഫ്രികയില്‍ വരുന്നു

Image
ഒരു മുറൈ വന്ത് പാര്‍ത്തായ എന്താ ചെയ്യാ ഞാന്‍ പറഞ്ഞതാ വേണ്ടാ വേണ്ടാ എനൊക്കെ, എന്നാലും എന്നെ കാണാന്‍ എന്നെ മാത്രം കാണാന്‍ രണ്ടു ബീമാനം ഒക്കെ കയറി ഇത്രേം ബുദ്ധിമുട്ടി ഇതുവരെ ഒക്കെ വരുക എന്നൊക്കെ പറഞ്ഞാല്‍ , ഓ എന്താ ചെയ്യാ, എന്റെ് പത്ഭാനാഭാ ! സംഗതി സത്യമാണ്, കലാമണ്ഡലം ടാന്സാഎനിയ ( മലയാളി കൂട്ടായ്മ ) ആണ് “ആകാന്ക്ഷ” എന്ന പേരില്‍ ഭരതനാട്യം ഫൂഷന്‍ ഡാന്സ്് അവതരിപ്പിക്കാന്‍ പത്മശ്രീ ശോഭനയെ ആദ്യമായി അഫ്രികന്‍ മണ്ണിലേക്ക് കൊണ്ടുവരുന്നത്‌. ശോഭനയ്ക്ക് ആഫ്രിക ഇഷ്ടയാല്‍ പിന്നെ ബാക്കി ഉള്ളവരുടെ കാര്യം കട്ടപോകെ തന്നെ, ഇനി നാട്ടിലേക്കു തിരിച്ചു വരുന്നില്ല എന്നെങ്ങാനും പറഞ്ഞാലോ ? ശരിക്കും ഇതൊരു ചാരിറ്റി പ്രോഗ്രാം ആണ്, ചാരിറ്റി എന്നുവച്ചാല്‍ പ്രോബബ്ലി ഒരു ഇന്ത്യന്‍ കമ്മ്യൂണിറ്റി ഇവിടെ നടത്തുന്ന ഏറ്റവും വലിയ ഒരു ചാരിറ്റി തന്നെ ( വെറും 500 ഓളം മാത്രം മലയാളികള്‍ ആണ് ഇവിടെ ഉള്ളത് എന്ന് കൂടി ചേര്ത്ത് വായിക്കണം ) (1) Donation of 2 ambulances and renovating 2 hospital OPDs (2) Developing sanitation and water facilities in 5 primary schools (3) Developing infrastructure in an orphanage (4) Animal-husbandry bas...