ഒരു ടാന്‍സാനിയന്‍ ഓണം

ഓണം മലയാളികളുടെ ദേശീയഉത്സവം ആണ്, ഓണത്തിന് നാട്ടില്‍ രണ്ടു മൂന്ന് ദിവസം ഹോളിഡെ ആണ്, രാവിലെ വെളിയില്‍ മുറ്റത് പൂവിടും പിന്നെ സദ്യ ഉണ്ടാക്കും അത് കഴിക്കും, അതിനു മുന്‍പ് തലേദിവസം പൊരിവെയിലത്ത് ക്യു നിന്ന് വാങ്ങിച്ച “സാധനം” അകത്താക്കും, പിന്നെ സദ്യ ഉണ്ണും, അതും കഴിഞ്ഞു എല്ലവരും കൂടെ ടിവി ഓണ്‍ ചെയ്തു പരസ്യം കാണും, ഇടയില്‍ വല്ല സിനിമയും കാണും. മുകളില്‍ പറഞ്ഞതാണ് നാട്ടില്‍ സാധാരണ ഓണം എന്ന് ഞാന്‍ കരുതുന്നു. അങ്ങിനെ അല്ലെങ്കില്‍ എന്നെ പറഞ്ഞിട്ട് കാര്യമില്ല. ലോകമെമ്പാടുമുള്ള മലയാളികള്‍ അതിഗംഭീരമായിതന്നെ ഓണം ആഘോഷിച്ചിരിക്കും എന്ന് കരുതുന്നു. എങ്കിലും ഞങ്ങളുടെ ഓണവും ഒട്ടും മോശമല്ല ട്ടോ. എല്ലാ വര്ഷതത്തെയും പോലെ ഇപ്രാവശ്യവും ഇവിടെ ടാന്‍സാനിയയില്‍ വളരെ ഭംഗിയായിത്തന്നെ ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. അതിനുള്ള തയാറെടുപ്പുകള്‍ തകൃതിയായിത്തന്നെ നടക്കുന്നുണ്ടായിരുന്നു. പെട്ടെന്നായിരുന്നു ലോകത്തെ മുഴുവന്‍ നടുക്കിക്കൊണ്ട് ആ ദുരന്തവാര്ത്ത് എത്തിയത്. ഇവിടെ സാന്സി്ബാര്‍ എന്ന ദ്വീപിനടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നമ്മുടെ തിരുവോണം ദിവസമുണ്ടായ, ചരിത്രത്തിലെത്തന്നെ വളരെ വലുതെന്നു പറയപ്പെടുന്ന ബോട്ടപകടത...