ഇന്ത്യക്കും സൗത്ത് ആഫ്രിക്കക്കും ആശംസകള്‍

അങ്ങിനെ അതും സംഭവിച്ചു. ഒരു മലയാളി അതും നമ്മുടെ നമ്മുടെ ശ്രീകുട്ടന്‍ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് കളിക്കുന്നു. ആദ്യമായി ഞാന്‍ ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേരട്ടെ, മികച്ച ടീം ആണ് അല്ല എന്നുള്ള വാദങ്ങള്‍ നിലനില്‍ക്കെതന്നെ, നമ്മള് ജയിക്കും ഇന്ത്യ കപ്പ് കൊണ്ടുവരും എന്നുതന്നെ സ്വപ്നം കാണാം. 20-20 ക്രിക്കറ്റിന്റെ കാലത്ത്, 100ഓവര്‍ കളി കാണുക എന്നുവച്ചാല്‍ കുറച്ചു പണിയാണ്, എന്തായാലും ഫുട്ബോള്‍ ആയാലും ക്രികെറ്റ് ആയാലും അത് ലോകകപ് ആവുമ്പോള്‍ കാണാനും കേള്‍ക്കാനും ഒരു ഇത് ഉണ്ട്. തോല്‍കാനുള്ള കളിയാണെങ്കിലും, അവസാന നിമിഷം എന്തെങ്കിലും ഒക്കെ സംഭവിക്കും എന്ന് കരുതി ജയിക്കണേ എന്ന പ്രാര്‍ത്ഥനയുമായി പലതവണ കളികള്‍ കണ്ടിട്ടുണ്ട്, ഒരു കോടി ജനങ്ങള്‍ അവസാന 11പേരില്‍ പ്രതീക്ഷ അര്‍പിക്കുമ്പോള്‍ എന്തെങ്കിലും നല്ലത് ഒക്കെ സംഭവിക്കട്ടെ എന്ന് വീണ്ടും പ്രാര്‍ത്ഥിക്കാം. പണ്ട് ബെര്‍മുഡ ജയിക്കണേ എന്ന് പ്രര്തിച്ചതും നമ്മള്‍ തന്നെ. ( പണ്ട് പണ്ട് പണ്ട് ഓര്‍മ്മയുണ്ടോ അതൊക്കെ ) അത്തരത്തിലുള്ള അവസ്ഥകളൊന്നും വരാതിരിക്കട്ടെ. ആദ്യമായിട്ടാണ് ഒരു മലയാളി ക്രിക്കറ്റ് ലോകകപ്പ് കളിക്കുന്നത് എന്ന് ഇപ്പൊ കിട്ടിയ അറിവാണു. നല്ലത്, ആദ്യ...