Posts

Showing posts with the label Namo

NaMo അഭിനന്ദനങ്ങള്‍

Image
#NaMo  അഭിനന്ദനങ്ങള്‍ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് മാമാങ്കത്തില്‍ അങ്കം ജയിച്ചു ഏറ്റവും വലിയ ഒറ്റകക്ഷിയായ് ഭരിക്കാന്‍ പോകുന്ന #BJP ക്കും അഭിനന്ദനങ്ങള്‍. അടുത്ത 5 വര്ഷം ഈര്‍ക്കലിപാര്‍ട്ടികളുടെ വിലപേശലില്ലാതെ ഭരിക്കാം എന്നു മാത്രമല്ല, വികസന നയങ്ങളില്‍ അല്പ്പം പോലും വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കുകകകൂടി വേണ്ട എന്നതാണു ഞാന്‍ കാണുന്ന ആശ്വാസം. മോഡി ചില ന്യൂനപക്ഷങ്ങളുടെ സാധാരണജീവിത രീതിക്ക് എതിരായി പ്രവര്‍ത്തിക്കും എന്നുള്ള  ആശങ്കകള്‍ ആസ്ഥാനത്താണ് എന്നു തെളിയിക്കുകയും, എന്നാല്‍ രാജ്യതാല്‍പര്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഏതൊരു പ്രവര്‍ത്തിയും കൊടിയുടെ നിറം നോക്കാതെ നടപടികളെടുക്കാനും അദ്ദേഹത്തിനു കഴിയട്ടെ എന്നാശംസിക്കുന്നു. രാജ്യം കാണാന്‍ പോകുന്ന ഏറ്റവും വലിയ വികസനകുതിപ്പില്‍ കേരളത്തിലെ പങ്ക് പൂജ്യമാണെന്ന് ഓര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. പക്ഷേ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് കേരളത്തില്‍ മാത്രം അറിയപ്പെടുന്ന ദേശീയ കക്ഷിയായി മാറും എന്നു സ്വപ്നേച്ച നിരീച്ചില്ല . ഒരിക്കല്‍കൂടി ഒരു പുതിയ  ഇന്ത്യക്കായ് ജയ് ഹിന്ദ് 

ഗുജറാത്തിലെ വികസനം

Image
എന്തിനും ഏതിനും ഗുജറാത്തിനെ കുറ്റം പറയുക എന്നത് ഒരു പുതിയ ട്രെന്‍റ് ആണ്. "ഗുജറാത്തിലെ വികസനം" പൊള്ളയാണെന്ന് വാദിക്കുന്ന ഭൂരിപഷം ആളുകളും ഗുജറാത്ത് പോയിട്ടു അത്തിന്‍റെ ഏഴയലത്തുപോലും പോയിട്ടില്ലെന്നത് വാസ്തവം. മോഡിയെ സപ്പോര്‍ട് ചെയുന്നു എന്നതുകൊണ്ടു മാത്രം ഞാന്‍ ഒരു "സങ്ഘി" അല്ല, തീവ്ര ഹിന്ദുത്ത് നിലപാടും എനിക്കില്ല. കുറച്ചുകൊല്ലം മുന്‍പുവരെ ഞാന്‍ പ്രാര്‍ഥിക്കാന്‍ അമ്പലങ്ങളില്‍ പോയിരുന്നുമില്ല. BJP ഒരു ദേശീയ രാഷ്ട്രീയ കക്ഷി ആണ്, RSS അവരുടെ സഖ്യകക്ഷിമാത്രമാണു. അത് മുസ്ലീംലീഗ് കൊങ്ഗ്രസിന്‍റെ സഖ്യകക്ഷിആയി മതേതരപാര്ട്ടി എന്നവകാശപ്പെടുന്നതുപോലെ മാത്രം കണ്ടാല്‍ മതി. ഇന്ത്യ എന്‍റെ രാജ്യമാണ്, ഒരു ലോകശക്തിയായ് സ്വയം പര്യാപ്തമായ രാജ്യമായി കാണാനാണ് എന്‍റെ ആഗ്രഹം, അതിനായ് ഒരു ശക്തനായ ഭരണാധികാരിയെയാണ് ഇപ്പോള്‍ ഇന്ത്യക്കാവശ്യം. അത് ഞാന്‍ മോദിയില്‍ മാത്രമാണു കാണുന്നത്. (ഇപ്പോഴുള്ള ഓപ്ഷനുകളില്‍ നിന്നു ) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നൊക്കെ പറയാമെങ്കിലും അഴിമതിയില്‍ മുങ്ങികുളിച്ച ഒരു കുടുംബത്തിന്‍റെ നയങ്ങള്‍ മാത്രമാണു ആണ് കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയില്‍ നടന്നിരുന്നത് എന്നു ...