Posts

Showing posts with the label friend

എന്‍റെ സുഹൃത്തിന്റെ കൃഷിപണി അഥവാ എനിക്കിട്ട് പണിതന്നപ്പോള്‍

Image
എന്‍റെ സുഹൃത്തിന്റെ കൃഷിപണി അണ്ണാ, ഇതെന്തോന്ന് ഇത് ഈയിടെയായി ഇത്തിരി കൃഷി പ്രേമം ഒക്കെ. ഓ, എന്ത് പറയാനാ ചെക്കാ, ഇത് എന്റെ ഒരു സുഹൃത്തിന്റെ കഥയാണ്. നീ ഇതൊന്നു കേള്‍ക്ക്.! എന്റെ പ്രിയ സുഹ്രുത്ത് നമ്മുടെ സൗകര്യത്തിനു അങ്ങേരെ ശശി എന്ന് വിളിക്കാം ( ശശിയെ ഇഷ്ട്മാല്ലത്തവര്‍ക്ക് തോട്ടശ്ശേരി ഉണ്ണികൃഷ്ണന്‍ കൊധണ്ട രാം പെരുമാള്‍ എന്നും വിളിക്കാം ) ഇവന് കൃഷി ചെയ്യണം കൃഷി ചെയ്യണം എന്ന അതി ഭീകരമായ, ഭയങ്കരമായ ആഗ്ഗ്രഹം ഭീകരമായ അവസ്ഥയില്‍ എത്തിനില്‍കുംബോഴാണ്, ആന്‍ ഐഡിയ ചെന്‍ജെസ് യുവര്‍ ലൈഫ്, എന്ന് പറഞ്ഞുപോലെ, ഐഡിയകള്‍ ഇങ്ങനെ വന്നുകൊണ്ടിരുന്നത്. എന്തായാലും ശരി, നെല്‍കൃഷി മാത്രമേ ചെയ്യു അല്ലാതെ കണ്ട അലവലാതികളെ പോലെ ചായേം കാപ്പീം ഒന്നും ഞാന്‍ ചെയില്ല എന്നും പറഞു, പഞ്ചായത്തിലേക്ക് ഒരു അപേക്ഷിച്ച് ഇരിപ്പായിരുന്നു കക്ഷി. പക്ഷെ IMF ഇന്‍റെ അപേക്ഷ കേരളം നിരസിച്ച പോലെ ( ന്ഹേ അതെപ്പോ ? അങ്ങിനെ ഇതുവരെ ഉണ്ടായിട്ടില്ല, പക്ഷെ എന്റെ ഒരു ആഗ്രഹം ആണേ അത് ) പഞ്ചായത്ത് നിര്‍ദാക്ഷിണ്യം അപേക്ഷ നിരസിക്കുകയും അവനോട് വേറെ പണി നോക്കാന്‍ ഉത്തരവ് പുറപ്പെടുവിപ്പികുക്കയും ചെയ്തു. അവന്‍റെ അവസ്ഥ കണ്ടു മനമലിഞ്ഞ പഞ്ചായത്തില്‍ ലേശം പിടിപാ...