Posts

Showing posts with the label Italy

ഇന്ത്യയുടെ സ്വന്തം ഇറ്റലി

Image
കടല്‍കൊലപാതക കേസില്‍ സാധാരണ ഭാരതീയനെപ്പോലെ ഞാനും ആഗ്രഹിക്കുന്നു അവര്‍ ഇന്ത്യയില്‍ തിരുച്ചുവരണം എന്നു. ഫേസ്ബുക്ക് തുറന്നാല്‍ കാണുന്നത് ഇറ്റലികാരെയും , സോണിയയെയും പിന്നെ പ്രധാനമന്ത്രിയെയുമൊക്കെ തെറിവിളിച്ചും കളിയാക്കിയും ഒക്കെയുള്ള പ്രതിഷേധങ്ങളാണ്. ഇതിന്‍റെ പേരില്‍ ഇറ്റലിയന്‍ അംബാസിഡറെ പുറത്താക്കിയാലോ , നമ്മുടെ അംബാസിഡറെ തിരുച്ചുവിളിച്ചാലോ തീരുന്നതല്ല പ്രശ്നം , മറിച്ച് പ്രശ്നം അവിടെ തുടങ്ങുകയായി എന്നുവേണം കരുതാന്‍. ഇന്നാലെ ഏഷ്യാനെറ്റ് വാര്‍ത്തയിലെ ചര്‍ച്ചയില്‍ ( ആരാണ് പറഞ്ഞതെന്ന് ഓര്‍മ്മിക്കുന്നില്ല ) പറയുന്നതുകേട്ട് , നമ്മള്‍ ഇറ്റലിയുമായുള്ള സകല വ്യാപാര കരാറുകളും നിര്‍ത്തണമെന്ന്. ശുദ്ധ മണ്ടത്തരം എന്നതിലുപരി അതിനെപ്പറ്റി ഒന്നും പറയാന്‍ പറ്റില്ല. ഇന്ത്യയും ഇറ്റലിയും ഒരുപാട് കാര്യങ്ങളില്‍ സഹകരിക്കുന്നുണ്ട്. വ്യാപാരകരാറുകള്‍ മാത്രം പരിശോധിക്കുകയാണെങ്കില്‍ 2011 വര്‍ഷത്തില്‍ 4,781.6 മില്ല്യണ്‍ യൂറോയുടെ കയറ്റുമതിയും 3,740.1 മില്ല്യണ്‍ യൂറോയുടെ ഇറക്കുമതിയും ആണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഒരുലക്ഷത്തിലധികം ഇന്ത്യക്കാര്‍ വസിക്കുന്ന ഇറ്റലിയോട് നമ്മുടെ നയതന്ത്ര ബന്ധങ്ങള്‍ അത്രഎളുപ്പം വിച്ഛേദിക...