മോഹിനിയാട്ടം ആഫ്രിക്കയില്‍

മോഹിനിയാട്ടം, ഭരതനട്ട്യം , കുച്ചുപുടി, എന്നൊക്കെ കേട്ടാല്‍ വെറും ചാന്തുപൊട്ട് സ്റ്റൈല്‍ ആണ്, എന്നായിരുന്നു ഇതുവരെയുള്ള എന്റെ ലൈന്‍. അണ്ണാ ഇതെന്തു പറ്റി ഇങ്ങനെരു മനം മാറ്റത്തിന് കാരണം. ഓ, എനാ പറയാനാ കുട്ടിയേ, ഇന്നലൊരു ഡാന്സ് പ്രോഗ്രാം കണ്ടു. അതുകഴിഞ്ഞപ്പോ മുതലിങ്ങനാ. എന്താ എന്താ കാര്യം, എന്താനുവച്ചാ തെളിച്ചു പറ. ശരി. എന്നാ കേട്ടോ. ഇന്നലെ വൈകുനേരം ശ്രീമതി.സുധാ പീതാംബരന്‍ അവതരിപ്പിച്ച മോഹിനിയാട്ടം കാണാന്‍ പോയി.കലമന്ധലവും ഇന്ത്യന്‍ ഹൈ കമ്മീഷനും ആയിരുന്നു സംഘാടകര്‍, മോശം പറയരുതല്ലോ, ഇതുവരെ കണ്ടതില്‍ വച്ച് ഒരു നല്ല പ്രോഗ്രാം കണ്ട മനസംതൃപ്തിയാണ് ഉണ്ടായതു, ഇതു കണ്ടതിനു ശേഷം. ഓ അപ്പൊ പരിപാടി നന്നായിരുന്നല്ലേ. പിന്നെ ഒരു രണ്ടു രണ്ടര പ്രോഗ്രാം വരും ഇതു, അപ്പൊ നിനക്ക് തോന്നും, എന്നിക്ക് മോഹിനിയാട്ടത്തിനെ കുറിച്ച് എന്താരിയമെന്നു, ശരിയാണ്, എനിക്കൊന്നും അറിയില്ല, പണ്ട് അമ്പലത്തിലും കാവിലും ഒരുപാടു ഡാന്സ്ട കാണാന്‍ പോയിട്ടുണ്ട്, അപ്പോഴോകെ പ്രധാനമായും വയ്നോട്ടമായിരുന്നു പരിപാടി, അല്ലെങ്കിലും അതൊക്കെ ഇപ്പൊ പറഞ്ഞിട്ടെന്താ കാര്യം. എന്നാലും ശ്രീമതി.സുധാ അവതരിപിച്ച മോഹിനിയാട്ടം കനികലോടുള്ള സംവാദത്തിലും അവ...