ഇനിയും ഇത്തരം ആനൂകൂല്യങ്ങള്‍ ഭൂഷണമോ ?

നമ്മുടെ നാട്ടില്‍ ഉള്ള “പെന്‍ഷന്‍ & സംവരണം” എന്നി രണ്ടു കാര്യങ്ങള ആണ് ഇവിടെ പറയുന്നത്. മനോരമയില്‍ വായിക്കാനിടയായ “ തുല്യ വേതനത്തെ പറ്റി വീണ്ടും ” എന്ന ലേഖനമാണ് ഇതിനാധാരം. തുല്യ ജോലിക്ക് തുല്യ ശമ്പളം വ്യത്യസ്ത പദവിയില്‍ ഇരിക്കുന്നവര്‍ക്ക് വ്യതസ്ത ശമ്പളം, എന്ന വവ്യസ്ഥ ശരിതന്നെ, എന്നാല്‍ വ്യത്യസ്ത പദവിയില്‍നിന്നു വിരമിക്കുന്നവര്‍ക്ക് ഒക്കെ ഒരേ പെന്‍ഷന്‍ എന്നാ എന്ന നൂലാമാലയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ചിലര്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ തികയുന്നില്ലെന്നും, ചിലക്കു കിട്ടുന്നത് കൂടിപോയി എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്നു എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. അതൊക്കെ അവിടെ ഇരിക്കട്ടെ, പെന്‍ഷന്‍ എന്ന സമ്പ്രദായം നിര്‍ത്തലാക്കണം എന്ന അഭിപ്രയകാരനാണ് ഞാന്‍. ഓരോ സര്‍ക്കാര്‍ ജോലിക്കാരനും അയാളുടെ 20-30 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഭാവി ജീവിതത്തിലെക്കായി ഒരു ചെറിയ തുക മാസാമാസം കരുതി വെയക്കാവുന്നതാണ്, അതിനു പകരം ജോലിയില്‍ നിന്ന് വിരമിച്ചതിനു ശേഷവും ഇത്രയും കാലം സര്‍ക്കാരിനെ “സേവിച്ചതിന്” ജീവിത കാലം മുഴുവനും പെന്‍ഷന്‍ കിട്ടണം എന്നത് ഔദാര്യമല്ലെന്നും അവകാശമാണെന്നും ഒക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ത്തന്...