Posts

Showing posts with the label Price

ഡീസല്‍ വില കൂട്ടണം, കൂട്ടിയെ തീരൂ

Image
പെട്രോള്‍ വില കൂട്ടി. പെട്രോള്‍ സംസ്ഥാന നികുതി വേണ്ടെന്ന് വച്ചു “മഹാ ത്യാഗം” രൂപയുടെ വില ഇടിയുന്നു. ഡീസല്‍ വില കൂട്ടണം. മുകളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ആണ് കുറച്ചു ദിവസമായി വാര്‍ത്തകളില്‍ കേട്ടുകൊണ്ടിരിക്കുന്നത് , വി എസ് പിണറായി അടിയും , വിളക്ക് കൊളുത്തലും , ചന്ദ്രശേഖരന്‍ വധവും ഒക്കെ കേള്‍ക്കഞ്ഞിട്ടല്ല അത് പക്ഷേ ഒക്കെ അര്‍ഹിക്കുന്ന ഗൌരവം മാത്രംകൊടുത്തു തള്ളി കളഞ്ഞതുകൊണ്ടാണ് വേറെ ഒരു കാര്യത്തെപറ്റി പറയാം എന്നു വിചാരിച്ചത്. ഡീസല്‍ വണ്ടികളുടെ വിലകൂട്ടണം , അല്ലെങ്കില്‍ ഡീസലിന് വില കൂട്ടണം എന്താണ് വേണ്ടത് ? കുറച്ചു ദിവസമായി ഫേസ്ബുക്കില്‍ കറങ്ങി നടക്കുന്ന ഒരു ചിത്രത്തില്‍ ഇന്ത്യയില്‍ പെട്രോള്‍ 25 രൂപയ്ക്കു വില്‍ക്കണം എന്നു പറയുന്നതു കണ്ടു , ഒപ്പം   ഇന്നലെ NDTV Profit ല്‍ ഒരു ചര്‍ച്ചയും കൂടി കണ്ടപ്പോള്‍ ഇതിനെപ്പറ്റി തന്നെ എഴുതാം എന്നു തോന്നി. ആ ചര്ച്ച മുഴുവനും ശരിയായ ദിശയിലായിരുന്നെന്നു എന്നെനിക്ക് അഭിപ്രായമില്ലെങ്കിലും അതില്‍നിന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞ ചില പ്രധാന കാര്യങ്ങള്‍ ഇങ്ങനെയാണ്. ഇന്ദ്യയില്‍ വില്‍ക്കുന്ന ഡീസല്‍ മുഴുവനും ആഡംബരകാരുകളില്‍ ഒഴിച്ച് കത്തിച്ചുകളയുകയ...

വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഒരു ബാക്കിപത്രം

Image
ഇന്ത്യയില്‍ വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഉണ്ടായ സ്ഥിതിക്ക് എന്‍റെ ശക്തമായ എതിര്‍പ്പുകള്‍ ഞാന്‍ ഇങ്ങനെ ചില കാര്യപരിപടികലാല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. രാവിലെ 9 മണിക്ക് കൂട്ടുകൂടല്‍ 10 മണിക്ക് ചായ കുടി 11 മണിക്ക് ധര്‍ണ്ണ, 12 മണിക്ക് വണ്ടി കത്തിക്കല്‍ 1 മണിക്ക് മറ്റു പൊതു മുതല്‍ നശിപ്പിക്കല്‍ 3 മണിക്ക് ഉച്ചയൂണ് 4 മണിക്ക് നാളത്തെ ഹര്‍ത്താല്‍ ആഹ്വാനം 4.30നു ബിവറേജസില്‍ ക്യു രണ്ടുദിവസത്തെക്കുള്ള സംഭവം വാങ്ങണം. 6 മണിമുതല്‍ വെള്ളമടി ബോധം പോകുന്നത് വരെ. പിറ്റേദിവസം രാവിലെ 10മണിക്ക് ( അല്ലെങ്കില്‍ ബോധം വരുമ്പോള്‍ ) പത്രം വായന 10.30 മുതല്‍ പത്രം വായിച്ചു തെറിപറയല്‍, തെറി അങ്ങ് ഡല്‍ഹി വരെ എത്തും. 11 മണിക്ക് ടൌണില്‍ ഇറങ്ങി ഓടുന്ന വണ്ടികളുടെ കാറ്റ്‌ അഴിച്ചുവിടല്‍ , നല്ലവണ്ടിയെങ്കില്‍ തല്ലിപൊട്ടിക്കല്‍ 12 മണിക്ക് ഇന്നലെ വാങ്ങിവച്ച സാധനം തുറക്കല്‍. 2 മണിക്ക് ടി വി യിലുള്ള സിനിമ കാണല്‍ ബോധമുണ്ടെങ്കില്‍ പിന്നെ വെള്ളമടി വീണ്ടും ബോധം പോകുന്നതുവരെ അടുത്ത ദിവസം. വീണ്ടുമൊരു ഹര്‍ത്താല്‍ദിനത്തിനായുള്ള കാത്തിരിപ്പ്‌. നോട്ട് ദി പോയിന്റ്‌ :എന്‍റെ പ്രോഗ്രാം മാത്രമാണ് മുകളില്‍ പറഞ്ഞത്, ആരെങ്കിലും ഇതില്‍ പ...

റെക്കോര്‍ഡുകളുടെ കാലം -പുതുവല്‍സര ചിന്തകള്‍

Image
എല്ലാവരും റെക്കോര്‍ഡുകളുടെ പിന്നാലെയാണ്, അപ്പൊ പിന്നെ ഒരുപാട് റെക്കോര്‍ഡുകള്‍ ഉണ്ടാവാനും സദ്യതയുണ്ട് അഴിമതി, ക്രിക്കറ്റ്‌, സ്പോര്‍ട്സ്‌, വിലകുറവ്, വിലകൂടുതല്‍, സിനിമകള്‍, വികസനം, അവികസനം അങ്ങിനെ സര്‍വത്ര മേഖലയിലുംറെക്കോര്‍ഡുകളുടെ പെരുമഴയാണ് ഉണ്ടായിരിക്കുന്നടു. ഇപ്പൊ പറഞ്ഞു വരുന്നതു, ഇന്ത്യയിലെ കാര്‍ വില്പനയും, കേരളത്തിലെ മദ്യ വില്പനയും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ് എന്ന പരമാര്‍ത്ഥം. ലക്ഷുറി കാറുകളായ, BMW, Audi, Benz, പിന്നെ സുപ്പര്‍ ലക്ഷുറി വിഭാഗത്തില്‍പ്പെടുന്ന jaguar, Landrover, അങ്ങിനെ ഉള്ളവയും പണക്കാരന്റെ കാര്‍അയ Tata Nano വരെ ഒന്നലെന്കില്‍ മറ്റൊരു റെക്കോര്‍ഡുഉണ്ടാക്കി.  എന്തയാലും കാറും മദ്യവും വാങ്ങിച്ചു കാറിലിരുന്നു വെള്ളമടിച്ച് പബ്ലിക്‌ റോഡില്‍ അഭ്യാസം കാണിച്ചു സ്വന്തം ജീവനും, മറ്റുള്ളവരുടെ ജീവനുംകൊണ്ട് അമ്മാനമാടുന്നവരും കുറവല്ല. പണ്ട് ചാരായ നിരോധനം വന്നപ്പോള്‍, സന്തോഷിച്ചവര്‍ ഇന്ന് എന്തു ചിന്തിക്കുന്നുണ്ടാവും എന്നറിയില്ല, പക്ഷെ പണ്ടുണ്ടായിരുന്ന താഴ്ന്നവരുമാനക്കാരായ ഒരു വര്‍ഗം ഇന്ന് ഇല്ല എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. പണ്ട് നാട്ടിലെ അല്ലറചില്ലറ...