ഷട്ടര്‍. - The movie

ഷട്ടര്‍. കുറച്ചു കാലത്തിനു ശേഷം കണ്ട ഒരു മികച്ച സിനിമ എന്നു എടുത്തുപറയാവുന്ന ഒരെണ്ണം. സത്യത്തില്‍ ഷട്ടര്‍ സമൂഹത്തിലേക്കുള്ള തുറന്നുവച്ച ക്യാമറ ആണെന്നും പറയാം. അഭിനേതാക്കള്‍ എല്ലാം ഒന്നാംതരം , പ്രത്യേകിച്ചു സജിത മടത്തില്‍ എന്ന നടി എത്ര തന്‍മയത്തോടെയാണ് ആവര്‍ ആ റോള്‍ അഭിനയിച്ചിരിക്കുന്നത്. കോഴിക്കോട്ടുള്ള ഓട്ടോറിക്ഷകാരെ പറ്റി പലതവണ പറയുന്നതു ലേശം ബോറടപ്പിക്കുന്നുണ്ട്. ഒരു സാധാരണ പ്രവാസിയേകുറിച്ചു അവന്‍റെ സാമീപ്യത്തിലും അവനില്ലാത്തപ്പോഴും അവനെകുറിച്ചു അവന്‍റേതന്നെ “സുഹൃത്തുക്കള്‍” പറയുന്ന കാര്യങ്ങള്‍ ചില നേര്‍ക്കാഴ്ചകളെ ഓര്‍മ്മിപ്പിക്കുണ്ട്. അഭിനേതാക്കള്‍ അനുഭവിക്കുന്ന മാനസികപിരിമുറുക്കം ഒരു പരിധിവരെ , പ്രേക്ഷകനിലേക്കും എത്തിക്കാന്‍ കഴിയുന്നുണ്ടു എന്നതുതന്നെയാണ് ഈ ചിത്രത്തിന്റെ വിജയം. ചിത്രത്തിലെ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍