Posts

Showing posts with the label പ്രതികരണം

ഗുജറാത്തിലെ വികസനം

Image
എന്തിനും ഏതിനും ഗുജറാത്തിനെ കുറ്റം പറയുക എന്നത് ഒരു പുതിയ ട്രെന്‍റ് ആണ്. "ഗുജറാത്തിലെ വികസനം" പൊള്ളയാണെന്ന് വാദിക്കുന്ന ഭൂരിപഷം ആളുകളും ഗുജറാത്ത് പോയിട്ടു അത്തിന്‍റെ ഏഴയലത്തുപോലും പോയിട്ടില്ലെന്നത് വാസ്തവം. മോഡിയെ സപ്പോര്‍ട് ചെയുന്നു എന്നതുകൊണ്ടു മാത്രം ഞാന്‍ ഒരു "സങ്ഘി" അല്ല, തീവ്ര ഹിന്ദുത്ത് നിലപാടും എനിക്കില്ല. കുറച്ചുകൊല്ലം മുന്‍പുവരെ ഞാന്‍ പ്രാര്‍ഥിക്കാന്‍ അമ്പലങ്ങളില്‍ പോയിരുന്നുമില്ല. BJP ഒരു ദേശീയ രാഷ്ട്രീയ കക്ഷി ആണ്, RSS അവരുടെ സഖ്യകക്ഷിമാത്രമാണു. അത് മുസ്ലീംലീഗ് കൊങ്ഗ്രസിന്‍റെ സഖ്യകക്ഷിആയി മതേതരപാര്ട്ടി എന്നവകാശപ്പെടുന്നതുപോലെ മാത്രം കണ്ടാല്‍ മതി. ഇന്ത്യ എന്‍റെ രാജ്യമാണ്, ഒരു ലോകശക്തിയായ് സ്വയം പര്യാപ്തമായ രാജ്യമായി കാണാനാണ് എന്‍റെ ആഗ്രഹം, അതിനായ് ഒരു ശക്തനായ ഭരണാധികാരിയെയാണ് ഇപ്പോള്‍ ഇന്ത്യക്കാവശ്യം. അത് ഞാന്‍ മോദിയില്‍ മാത്രമാണു കാണുന്നത്. (ഇപ്പോഴുള്ള ഓപ്ഷനുകളില്‍ നിന്നു ) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നൊക്കെ പറയാമെങ്കിലും അഴിമതിയില്‍ മുങ്ങികുളിച്ച ഒരു കുടുംബത്തിന്‍റെ നയങ്ങള്‍ മാത്രമാണു ആണ് കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയില്‍ നടന്നിരുന്നത് എന്നു ...

Royal Challengers Bangalore ജയിച്ചില്ലേല്‍ ലോകാവസാനം.

Image
ചെന്നൈ ജയിക്കണം , അല്ലെങ്കില്‍ മുംബൈ അതും അല്ലെങ്കില്‍ രാജസ്ഥാന്‍ എന്നൊക്കെ നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ സത്യത്തില്‍ അങ്ങിനെ എന്തെങ്കിലും സംഭവിച്ചാല്‍ ശരിക്കും ലോകം അവസാനിക്കും. ആദ്യംതന്നെ കാര്യം പറഞ്ഞേക്കാം.   നമ്മുടെ വിജയ് മാല്യ അങ്ങേര് ഇപ്പോ പണ്ടത്തെപ്പോലെഒന്നും അല്ല ആകെ കഷ്ടത്തിലാ മക്കളേ , കുട്ടിപ്പാവടേം ഇട്ടു ഹരം ക്കൊള്ളിച്ചിരുന്ന കിങ്ഫിഷര്‍ എയറിന്‍റെ കാറ്റുപോയത് നിങ്ങളെല്ലാം വ്യസനസമേതം അറഞ്ഞിരിക്കും എന്നുകരുത്തുന്നു. ഏകദേശം അതുപോലത്തന്നെയാ അങ്ങേരുടെ മറ്റ് കച്ചവടങ്ങളും എന്നാണ് അറിയുന്നതു. ഇപ്പോതന്നെ അങ്ങേരെ നേരെചൊവ്വേ ഒന്നു കണ്ടിട്ടു തന്നെ നാളേറെയായി. അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ഇടവും വലവും സുന്ദരികളായ പരിചാരകകളെയും കൊണ്ടുനടക്കുന്ന കാഴച്ച കണ്ടു കണ്ടു ആകെ ഡെസ്പ്പടിച്ചിരിക്കുന്ന ....... പറഞ്ഞുവരുന്നത് RCB യുടെ കാര്യം. ഇനി ആകെ ഉള്ള ഒരു പ്രതീക്ഷഎന്നത് ഇവിടെ കപ്പ് നേടുംബോള് കിട്ടുന്ന കാശും പിന്നെ ടീമിന്‍റെ Brand value യിലുണ്ടാവുന്ന കുറച്ചു മാറ്റവും തല്‍ക്കാലം ഒരു ശമനം ഉണ്ടാവും. ഇനി എങ്ങാനും RCB ക്വാര്‍ട്ടര്‍ പോലും   കാണാതെ പുറത്തായാല്‍ , നമ്മളെ കാത്തി...

ഹര്‍ത്താല്‍ - ദൈവത്തിന്‍റെ സ്വന്തം

Image
കേരളത്തിന്‍റെ സ്വന്തം ആഘോഷമായ ഹര്‍ത്താല്‍ , ഒരു ഇവന്‍റ് എന്നരീതിയില്‍ ഏറ്റവും നല്ലരീതിയില്‍ നടത്തികാണിക്കുന്ന കൊച്ചു കേരളം ലോകത്തിന് തന്നെ മാതൃകയാണ് , അല്ലെങ്കില്‍ ലോകജനതയ്ക്കു തന്നെ ആശ്ചര്യമാണ്. പലപ്പോഴായി പലരും പറഞ്ഞിട്ടുളതാണെങ്കിലും പിന്നേം പറയാതെ വയ്യ. ബന്ദ് നിരോധിച്ച കോടതിവിധി പുല്ലുപോലെ കണ്ട് “ഹര്‍ത്താല്‍” എന്ന് ഓമനപ്പേരിട്ടു പുതിയ കുപ്പിയിലേക്ക് പഴയവീഞ്ഞു കൊണ്ടുവന്നപ്പോള്‍ ശരിക്കും വെല്ലുവിളിക്കുന്നത് ആരോടാണ് ? എന്തിനാണ് ? ഇപ്പോ കാണുന്നത് ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ മല്‍സരമാണ്. ഇന്ന് ഞാനെങ്കില്‍ നാളെ നിന്‍റെവക. കഷ്ടം! എന്തിനും ഹര്‍ത്താല്‍ , പെട്രോള്‍ വില കൂട്ടിയാല്‍ , ഒരുത്തന്‍ മറ്റവനെ വെട്ടിയാല്‍ , ആരെങ്കിലും മിണ്ടിയാലും മിണ്ടിയില്ലെങ്കിലും , എന്നുവേണ്ട സര്‍വത്ര കാരണങ്ങള്‍. എന്നിട്ട് ഇന്നുവരെ എന്തിനെങ്കിലും ഹര്‍ത്താല്‍ കൊണ്ട് പരിഹാരം ഉണ്ടായിട്ടുണ്ടോ ? പുതുവര്‍ഷം പിറന്നതില്‍ ശേഷം മാത്രം 12ഓളം ഹര്‍ത്താല്‍ കേരളത്തില്‍ ഉണ്ടായി എന്നു ഞാന്‍ മനസ്സിലാകുന്നു. വളരെ നല്ലത് കീപ്പ് ഇറ്റ് അപ്പ്. ഒരു കേരള ഹര്‍ത്താല്‍ എന്നത് ചുരുങ്ങിയത് 500 കോടിയെങ്കിലും നഷ്ടം വരുമെന്നത് എവിടെയൊക്കെയോ ...

പാവം പാകിസ്ഥാന്‍

Image
എവിടെ തിരിഞ്ഞോന്നു നോക്കിയാലും പൊട്ടാറായ മുല്ലപ്പെരിയാര്‍ മാത്രം , എന്നിരുന്നാലും ആതിനിടയില്‍ അമേരിക്ക നടത്തുന്ന കളികള്‍ എവിടേയും എഴുതി കണ്ടില്ല. ചില പത്രങ്ങളില്‍ ഒഴികെ!   പ്രത്യക്ഷ്ത്തില്‍ ഞാന്‍ ഒരു അമേരിക്കന്‍ വിരോധിയല്ല എന്നാലും താത്തിക അവലോകനം എന്ന നിലയ്ക്ക് പറയുമ്പോള്‍ , അമേരിക്ക പൊളിഞ്ഞാല്‍ അത് എല്ലാ സാധാരണകരനെയും പോലെ എന്നെയും ബാധിക്കും എന്നതിനാല്‍ മാത്രം അവര്‍ തകരരുതേ എന്നെനിക്ക് ആഗ്രഹമുണ്ട്. കഴിഞ്ഞ ദിവസം പാകിസ്താനിനില്‍ അമേരിയ്കയുടെ ( നാറ്റോയുടെ ) ആളില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ 24ഓളം പട്ടാളക്കാര്‍ കൊല്ലപ്പെട്ടു എന്നാണ് പറയുന്നതു. പാകിസ്ഥാന്‍ ഇതിനെതിരെ ശ്ക്‍തമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും നാറ്റോ ഉപയോഗിയ്ക്കുന്ന അവരുടെ എയര്‍ ബേസ് 15 ദിവസത്തിന്നകം ഒഴിഞ്ഞു കൊടുക്കണം എന്നു താക്കീതു കൊടുത്തിരിക്കുന്നു , അഫ്ഘാനിഷ്താനിലേക്ക് റോഡുമാര്‍ഗം ചരക്കുകളും മറ്റും കൊണ്ടുപോകുന്ന വഴിയും പാകിസ്ഥാന്‍ അടച്ചു കഴിഞ്ഞു.  പക്ഷേ ആതിനെക്കാള്‍ ഒക്കെ ശക്തമായി അമേരിക്കന്‍ വിരുദ്ധപ്രക്ഷോഭങ്ങള്‍ ആണ് പാകിസ്താനിലെ തെരുവുകളില്‍ അമേരിക്കയുടെ പതാക കത്തിച്ചും , കോലം കത്തിച്ചും മറ്റും നടക...