Posts

Showing posts with the label സൂര്യനെല്ലി

സൂര്യനെല്ലിയിലെ നീതി

Image
ചിത്രം by  www.keralatv.in  ജസ്റ്റിസ് ബസന്ത് പറഞ്ഞതിലെ "അപാകത" കേസ് ഡയറി പരിശോധിക്കാതെ എങ്ങിനെ മനസ്സിലാവും. കേസ് ഡയറിയിലുണ്ട് എന്നു പറയുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ, സ്വഭാവികമായി അത് അന്ന് വാദിക്കും പ്രതികള്‍ക്കും വേണ്ടി ഹാജരായ വക്കീലന്മാരുടെ കേസ് വിസ്താരങ്ങളും മൊഴികളും ആയിരിയ്ക്കും അതിലുണ്ടാവുക. അല്ലാതെ ജസ്റ്റിസ് ബസന്തിന്‍റെ വ്യക്തിപരമായ കണ്ടെത്തലുകളാവില്ല അങ്ങിനെയിരിക്കെ ഇപ്പോ ജസ്റ്റിസ് ബസന്തിനെതിരെ നടക്കുന്ന കോലാഹലങ്ങളെല്ലാം കാര്യത്തില്‍ നിന്നുള്ള ശ്രദ്ധതിരിക്കലാണ് എന്നു മാത്രം ഞാന്‍ പറയട്ടെ. പതിനഞ്ചു വര്‍ഷത്തിലധികമായി ഒരു കേസ് തീര്‍പ്പുകല്‍പ്പികാനാവാതെ നീണ്ടുപോകുമ്പോള്‍ നീതിന്യായ വയസ്ഥിതിയിലുള്ള സാധാരണക്കാരന്റെ വിശ്വാസമാണ് തകര്‍ക്കപ്പെടുന്നത്. സൂര്യനെല്ലി കേസിലെ യഥാര്‍ത്ഥ പ്രതികള്‍ക്ക് ശിക്ഷയും വാദിയ്ക്ക് നീതിയും ലഭിക്കട്ടെ. ജയ്ഹിന്ദ്