Posts

Showing posts with the label Chevrolet

ഉള്ളിസ്‌ ആര്‍ നോട്ട് കാര്‍സ്‌

Image
കാര്‍സ്‌ ആര്‍ നോട്ട് ടോമാറ്റൊസ് , കുറച്ചു കാലം മുന്‍പുവരെ ഷെവര്‍ലെ ബീറ്റ്‌ എന്ന കാറിന്റെ പരസ്യവാചകം ആയിരുന്നു , എന്നാല്‍ ഇന്ന് "ഉള്ളിസ്‌ ആര്‍ നോട്ട് കാര്‍സ്‌ "  എന്ന പരസ്യവാചകം ഉള്ളിക് കൂടുതല്‍ ചേരുംവിധം ആണ് സംഗതികളുടെ കിടപ്പ്.  ഒരു കിലോ ഉള്ളിക്ക് എന്താ വില, അല്ല എന്താ ശരിക്കുള്ള വില , കേരളത്തില്‍ ഇപ്പൊ  80 രൂപയാണ് ഒരു കിലോ ഉള്ളിക്ക്. ഈ വിലക്കും കിട്ടനില്ലെനാണ് കേട്ടത്, എത്രത്തോളം ശരിയാണെന്നറിയില്ല. അല്ലെങ്കിലും മറുനാട്ടുകാര്‍ക്ക്‌ നാട്ടില്‍ എന്തിനു വിലകൂടിയാലും കുറഞ്ഞാലും, ഒരുതരം മരവിപ്പാണ്, നോ ഫീലിംഗ്സ് ശരിക്കുള്ള കാരണം എന്തായിരിക്കുമെന്ന് എനിക്കുമറിയില്ല. ഓ അതൊക്കെ നാട്ടിലല്ലേ എന്ന ചിന്താഗതി കാരണമായിരിക്കം. പണ്ടൊക്കെ ഉള്ളി തോലിക്കുമ്പോള്‍ രണ്ടു മൂന്നും തോലിയൊക്കെ കളഞ്ഞു കഴുകി വൃത്തിയാക്കി   ഉപയോഗിക്കുന്നവര്‍ പോലും ഇപ്പൊ തോലോട്കൂടി കറിവയ്ക്കാന്‍ പഠിച്ചിരിക്കുന്നു. എന്നിട്ട് ഒരു കമന്റും ഓ ഭയങ്കര സ്വാദ്. ഏത് ? ഇതിനിടയ്കും,  ഇപ്പോഴും സ്വര്‍ണത്തിന്റെ വില പണ്ട് വിഷുവിന്‌ വാണം വിട്ടപോലെ കൂടി കൂടി ഇപ്പൊ ബുര്‍ജ്‌ ഖലീഫയുടെ അറ്റം മുട്ടുന്ന് പറഞ്ഞിരിക്കുമ്പോഴാ ...