Posts

Showing posts with the label Valantine

ആദ്യത്തെ പ്രേമം

Image
12,000/- കോടി രൂപയുടെ വാലന്റൈന്‍ ഗിഫ്റ്റ്‌ ആണ് ഇന്ത്യയില്‍ ഈ ആഴ്ച പൊടിചത്രെ ! എന്റെ ശിവനേ, കേട്ടിട് തന്നെ രോമാഞ്ചം വരുന്നു, അപ്പൊ പിന്നെ അത് കിട്ടിയല്‍ ഉള്ള കഥ പറയണോ? എന്നാലും ഒരുപാടു കാലം പരസ്പരം കണ്ടുമാത്രം, ഒന്ന് മിണ്ടാതെ ഒന്ന് തൊടാതെ, പരസ്പരം പ്രേമിച്ചു, കടകണ്ണ്‍കൊണ്ടു ഒരു നോട്ടം, അതും മറ്റുളവര്‍ കാണാതെ പേടിച്ചു ചിലപ്പോള്‍ മാത്രം ഉണ്ടാവുന്ന ആ ഒരു നോട്ടം, ആ നോട്ടത്തിന്റെ, അതിലൂടെ പരസ്പരം കൈമാറുന്ന പറയാതെ പറയുന്ന വികാരങ്ങള്‍ അത്രത്തോളം വരുമോ ഇന്നതെ കാലത്തെ കോടി രൂപയുടെ ഗിഫ്റ്റ്‌. പണ്ടൊക്കെ കാവിലെ ചെമ്പകമരത്തിലെ മത്തുപിടിപ്പിക്കുന്ന മണമുള്ള മഞ്ഞ പൂക്കളോ, ഗീതചെച്ചീടെ വീട്ടിലെ കടുംചുവപ്പ് നിറമുള്ള റോസാപ്പൂക്കളോ ആയിരുന്നു താരം. അത് കൊടുക്കുമ്പോള്‍ അതിനുള്ളില്‍ കൊടുക്കുന്ന ആളിന്റെ ഹൃദയം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന്, പൂകള്‍ വെറും ഗിഫ്റ്റ്‌ ബോക്സ്‌ പോതിയുമ്പോള്‍ ഒപ്പം ഒട്ടിക്കാന്‍ ഉള്ള ഒരു വസ്തു മാത്രമാണ്, അതിനോടപ്പമുള്ള ഡയമണ്ട് റിംഗ്സ്, അല്ലെങ്കില്‍ മറ്റു വിലകൂടിയ സമ്മാനങ്ങള്‍ ആണ് ഇന്നതെ ശരിക്കുള്ള താരം, അതിന്റെ ഹരമോ വെറും കുറച്ചു നേരത്തേക്ക് മാത്രം. “വാലന്റൈന്‍ വാരം ഫിബ്രവരി ഏഴാം തീയതിയോ...