ആരാണീ ബെന്‍10 (Ben10)
സത്യത്തില്‍ ആരാണീ ബെന്‍10, കുറച്ചു ദിവസമായി ആലോചിക്കുകയായിരിന്നു, എവിടെ ചെന്നാലും ബെന്‍10 മാത്രം.
ബെന്‍10 വാച്ച്, ഷര്‍ട്ട്, വാകി ട്ടോക്കി, ബോക്സ് , ബുക്ക്, വാട്ടര്‍ ബോട്ടില്‍ എന്നുവേണ്ട സകമലമാന സാധനങ്ങളും ബെന്‍10 ബ്രാണ്ട് മതി. കുട്ടികളെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ബ്രാന്‍ഡ് ഉണ്ടാവും എന്ന് തോനുന്നില്ല.
സൂപ്പര്‍ മാന്‍, സ്പീഡര്‍ മാന്‍, മായാവി, കുട്ടൂസ്സന്‍ ലുട്ടാപ്പി ഇത്യാദി സംഭവങ്ങള്‍ ഒക്കെ കേട്ട് പരിചയം ഉണ്ട്, അല്ലെങ്കില്‍ അവരൊക്കെ നമ്മുടെ പരിചയക്കാര്‍ ആണ് എന്ന് പറയാം. പക്ഷെ അവരെയൊക്കെ കീഴാടക്കിയാണ് ബെന്‍10ന്റെ വരവ് എന്ന് തോനുന്നു.
മകനെകൊണ്ട് പുറത്തു ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ എന്ന് പറയുമ്പോള്‍ വീട്ടിലും സ്ഥിതി ഇതുതന്നെ. ബെന്‍10 വാച്ച് കിട്ടിയാല്‍ പിന്നെ ആളങ്ങു അമാനുഷികനായി എന്നാണ് വിചാരം. എന്തോ ചെയ്യും.
ഒരു പരിധി വരെ പറഞ്ഞു മനസ്സിലാകാന്‍ നോക്കാം പക്ഷെ ചുറ്റും ഇത് കാണുമ്പോള്‍ കുട്ടികള്‍ എത്രത്തോളം അതിലേക്കു ആകര്‍ഷിക്കപെടുന്നുണ്ട് എന്ന് കൂടി ഓര്‍ക്കണം.
ആദ്യം വിചാരിച്ചത് ആളു ചൈനീസ് ആണെന്നാ എന്നാല്‍ ആളു അമേരിക്കനാ, പക്ഷെ ഇപ്പൊ പിതൃത്വം ചൈനീസ് കമ്പനി ഏറ്റെടുത്തത് പോലെയാണ് കാര്യങ്ങള്‍ കാരണം ഇക്കണ്ട കളിപ്പാട്ടങ്ങള്‍ ഒക്കെ ഉണ്ടാക്കി വില്‍ക്കുന്നത് മറ്റാരുമല്ല.
എന്നാലും ഇനി അടുത്ത അവതാരം എന്താവുമോ എന്തോ ? നാട്ടിലും സ്ഥിതി ഇതൊക്കെതന്നെയാണോ ?
ബെന്‍ 10 അവിടെ നിക്കട്ടെ ആരാണീ ബെന്‍ 100 എന്നറിയാമോ... ആ എന്നാലും ഒന്നെനിക്കറിയാം ബെന്‍ 100 എന്നത് കലാഭവന്‍ മണിയുടെ എല്ലാ വണ്ടികളുടെയും പേര് ആണ്.
ReplyDeleteപിള്ളേരെ മനസിലാക്കാം.... ഇത് തന്നെ വാങ്ങണം എന്ന് വാശി പിടിക്കുന്ന ചില യുവ തന്തമാരെ കാണാം..... എല്ലാം ഭ്രാന്ത്......
ReplyDeleteമൂന്നു കൊല്ലം മുമ്പ് മുതൽ നാട്ടിൽ പള്ളിപെരുന്നളിനും, പൂരപറമ്പിലും ബെൻ 10 കളിക്കോപ്പുകൾ ഉണ്ട്, Manoj..ഒരു ഗുണമുള്ളത്, ഇവിടെ ഒരാൾക്ക് ഒറ്റയ്ക്ക് കുളിയ്ക്കാൻ പോകണമെങ്കിൽ ഒരു ബെൻ10 വാച്ച് കെട്ടികൊടുത്താൽ മതി...
ReplyDeleteben ആരായാലെന്താ വിറ്റു കാശാക്കുന്നുണ്ടല്ലൊ.!
ReplyDeleteഅതു പോരേ..?
വണ്ടി : അത് ശരി ഇനിയിപ്പോ അങ്ങേരവുമോ ഇതിനു പിന്നില്‍ ?
ReplyDeleteഹാഷിക് : അങ്ങിനെയും ഉണ്ടോ ?
ബിജു : ഉണ്ട് ശരിയാ, പക്ഷെ ഇപ്പൊ ഇത്തിരി കൂടുതലാ എന്ന് തോണി
വി കെ : പിന്നല്ലാതെ
അടുത്തത് വന്നല്ലോ സ്പോന്ജ് ബോബ്സ് ഉടനെ അടുത്തതും വരും ഈ കുട്ടികളുടെ കാര്യം ഹഹ
ReplyDeleteaha.. :-)
ReplyDeleteആള് പുലി തന്നെ.
ReplyDeleteഅക്രമ വാസന കൂട്ടുന്ന കളി കോപ്പുകള്‍
ReplyDeleteആചാര്യന്‍ : അതെ അടുത്തത് , പിന്നെ വേറെ , കുട്ടികളെ കൊണ്ട് ശരിക്കും തോല്‍ക്കും
ReplyDeleteകണ്ണന്‍ , ശുകൂര്‍ : നന്ദി
കൊമ്പന്‍ : സംശയം ഇല്ല പല കളികൊപ്പുകളും അക്രമ വാസന കൂട്ടുന്നവയാണ്.
പിള്ളാര് വഴക്കുണ്ടാക്കീട്ടു ഈയിടെ ഒരു ബെന്‍ 10 ഡി.വി.ഡി വാങ്ങിയാരുന്നു...സ്കൂള്‍ ബാഗ് വാങ്ങുമ്പോഴും, പെന്‍സില്‍ ബോക്സ് വാങ്ങുമ്പോഴും ഇത് തന്നെ ആണെങ്കില്‍ അവര്‍ ഹാപ്പി !
ReplyDeleteഇവിടെയും ബെന്‍ 10 തന്നെ മുന്‍പില്‍ ! പക്ഷെ മോളായതുകൊണ്ട് ബാര്‍ബിയും ഡോറയും ഒക്കെ ആണ് കൂടുതല്‍ ഇഷ്ടം!! പിന്നെ ഒരു സമാധാനം ഉള്ളത് ബാര്‍ബിയും ഡോറയും ഒന്നും വലിയ സാഹസങ്ങള്‍ ചെയ്യില്ല എന്നുള്ളതാ... :)
ReplyDeleteഎല്ലായിടത്തും ബ്രാന്‍ഡ് ചെയ്യപ്പെടുക ഒരേ ഐറ്റം ആണ്. എണ്ണം സ്ഥലകാലങ്ങള്‍ അനുസരിച്ച് ചെറിയ വ്യത്യാസം. എന്നാല്‍ ബാര്‍ബിയുടെ കാര്യത്തില്‍ അതില്ല.അതുപോലെ തന്നെയാണ് ബെന്നും എന്ന് കരുതുന്നു.
ReplyDeleteഎന്നാലും ഇനി അടുത്ത അവതാരം എന്താവുമോ എന്തോ ? നാട്ടിലും സ്ഥിതി ഏതാണ്ട് ഇതൊക്കെതന്നെയായി വരുന്നൂ...
ReplyDeleteവില്ലേജ്മാന്‍ : അത് തന്നെ ഇവിടെം സ്ഥിതി, ആ DVD പൊട്ടിയാല്‍ മാത്രമേ വേറെ എന്തെങ്കിലും കാണാന്‍ പറ്റൂ
ReplyDeleteലിപി : ഹ്മം നോക്കാം എത്രനാള്‍ ഈ ഇഷ്ടം കാണും എന്ന്.
തട്ടകം : എന്തരോ എന്തോ
ചന്തു നായര്‍ : ദെ അടുത്തത് വന്നു എന്ന് ആചാര്യന്‍ പറഞ്ഞു കാണാം
ben10തന്നെ ഇവിടെയും താരം.. ചേച്ചി മോന്‍ ഇടണ t-shirt വരെ ben 10 aa.
ReplyDeleteNaattil sthithi ithrem rookshamalla tto. Pillerkkidayil cheriya thothil haramundennu mathram :)
ReplyDeleteKure naalaayi ee vzhi vannittu...
Appo shari ellam paranja pole :)
Idaykku aa vazhikku irangu tto...
സത്യം, ഇതൊന്നും നമ്മ അറിഞ്ഞില്ല. ഈ ബെൻ പത്തും മറ്റും. പിള്ളേരില്ലാത്തതിന്റെ കുഴപ്പം. ഇനിയിപ്പോൾ ഇതൊക്കെ അറിയാൻ വേണ്ടിത്തന്നെ ഒരു പെണ്ണുകേട്ടിയാലെന്തെന്ന് ആലോചിക്കുകയാണ്! പിള്ളേരുണ്ടാകുമോ ആവോ!
ReplyDeleteനേരമന്തി കഴിഞ്ഞാല്‍ പിന്നെ ഈ കോര്‍ക്കിന്റെ കുപ്പിയെവിടെ എന്ന് ചോദിക്കുന്ന മലയാളികളോട് ചോദിയ്ക്കാന്‍ പറ്റുന്ന ഒരു ചോദ്യം തന്നെ... ബെന്‍ 10 ആരെന്നു... കൊള്ളാം..
ReplyDeleteINTIMATE STRANGER : അത് തന്നെയാണ് പ്രശനം
ReplyDeleteJenith Kachappilly : ഹ്മം സിറ്റിയില്‍ ആണ് കൂടുതല്‍ എന്ന് തോനുന്നു.
ഇ.എ.സജിം തട്ടത്തുമല: അത് ശരി, ഒരു പഴാമോഴി ഓര്‍ത്താല്‍ മതി, ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച
ആസാദ് :കുപ്പി പൊട്ടിക്കുന്ന ശീലം കുറവാ അതുകൊണ്ട് ! ഞാന്‍ മലയാളി അല്ലെ ?