Posts

Showing posts from February, 2011

ഒരു സൌഹൃദ സായ്ഹാനം - കലാമണ്ഡലം ടാന്‍സാനിയ

Image
വെറുതെ അതിന്‍റെ അടുത്തു നിന്ന് ഫോട്ടോ, ഷെയിന്‍ ചയ്യാന്‍  പതിവുപോലെ ഒരു വിരസമായ സണ്ടേ കഴിഞ്ഞ പ്രതീതിയല്ല ഇന്ന്, കാരണം ഇന്നലെ വൈകുന്നേരം കലാമണ്ഡലം ടാന്‍സാനിയയുടെ ഒരു സൌഹൃദ സായ്ഹാനം എന്ന ഒരു നല്ല പരിപാടിയില്‍ പങ്കെടുത്ത സന്തോഷം ആണ് ഇപ്പോള്‍. NSSF Waterfront ഹാളില്‍ ആയിരുന്നു പ്രോഗ്രാം. പല പ്രത്യേകത്തകളും കൊണ്ട് ശ്രദ്ദേയമായി ഇന്നലത്തെ സായ്ഹാനം, പുതിയ കമ്മറ്റി രൂപികരിച്ചതിനു ശേഷമുള്ള ആദ്യത്തെ പരിപാടിയായിരുന്നു ഇത്. പറഞ്ഞ സമയത്ത് പരിപാടി തുടങ്ങാന്‍ പറ്റി എന്നത് വളരെ വലിയ ഒരു കാര്യമായി തന്നെ തോനുന്നു, അതിന്റെ ക്രെഡിറ്റ്‌ മുഴുവനും കമ്മറ്റിക്ക് ആദ്യമേ കൊടുക്കട്ടെ, പരിപാടികളുടെ എണ്ണത്തിലല്ല ഗുണത്തിലാണ് എന്ന് പറഞ്ഞു തുടങ്ങിയ ചെയര്‍പേഴ്‌സണ്‍ ശ്രീമതി. മഞ്ചു ശ്രീകുമാറിനും എല്ലാ കമ്മറ്റി അംഗങ്ങള്‍ക്കും ഒപ്പം ഞാനടക്കമുള്ള എല്ലാ കലാമണ്ഡലം ടാന്‍സാനിയ അംഗങ്ങള്‍ക്കും എല്ലാവിധ ഭാവുകങ്ങളും. പുതിയ അംഗങ്ങളുടെ പരിച്ചയപെടുത്തലും, പഴയ അംഗങ്ങളുടെ അനുഭവ വിവരങ്ങളും പങ്കുവെച്ചു ഒപ്പം കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്ല്‍സരവും മുതിര്‍ന്നവര്‍കയുള്ള ബില്‍ഡ് എ കാസ്റ്റെല്‍ ഗെയിം മറ്റും നടന്നു. എന്നാല്‍ വ്യത്യസ്തമായ “ന...

നെതെര്‍ലാന്‍ണ്ടില്‍ ഇപ്പോഴും സാമ്പത്തികമാന്ദ്യമ്മോ ?

Image
ഇന്നലത്തെ ഇംഗ്ലണ്ട് നെതര്‍ലന്‍ഡ്സ് ക്രികെറ്റ്‌ കളി കണ്ടപ്പോ ഒന്ന് മനസ്സിലായി. ഈ സാമ്പത്തികമാന്ദ്യം മാന്ദ്യം എന്നു പറയുന്ന സാധനം ഉള്ളതുതന്നെ. അമേരികയിലെ കുറെ ബാങ്കുകളും ജനറല്‍ മോട്ടോര്സും ഒക്കെ പൊളിഞ്ഞു, യുറോപ്പ്മൊത്തം സാമ്പത്തികമാന്ദ്ത്തിന്‍റെ പിടിയിലായി എന്നൊക്കെ കേട്ടപ്പോള് ഇത്രയധികം ഞാന്‍ പ്രതീക്ഷിച്ചില്ല. നെതെര്‍ലാന്‍ഡ് അഥവാ ഹോളണ്ട് എനിക്ക് ഏറ്റവും പരിചയം അവിടുന്ന് വരുന്ന നീഡോ ( NIDO ) പാല്‍പോടിയും പിന്നെ ഹെനിക്കന്‍ ( Henikan ) ബീയറും ആണ്, ലോകം മുഴുവന്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന പാല്‍പോടി ചിലപ്പോ നീഡോ ആയിരിക്കും. ബിയറിന്റെ കാര്യം തല്‍കാലം അവിടെ നില്കട്ടെ, പക്ഷെ നിടോ, അവര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അടിയാണ് ഇപ്പൊ കിട്ടിയിരിക്കുന്നത്. കാരണം നെതര്‍ലണ്ട്സിന്റെ ദേശീയ ക്രിക്കെറ്റ് ടീമിനെ സ്പോണ്‍സര്‍ ചെയാന്‍ നമ്മുടെ കുരിയന്‍ സാറ് കെട്ടിപടുത്ത ഇന്ത്യന്‍ ബ്രാന്‍ഡ്‌ ആയ അമുല്‍ (Amul ) തന്നെവേണ്ടിവന്നു എന്നത് നമുക്ക് അഭിമാനിക്കവുന്നതും അവര്‍ക്ക് ചിന്തിക്കാനുള്ള വക നല്‍കുന്നതും ആവും. ഇത് അബദ്ധത്തില്‍ പറ്റിയ ഒന്നാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, അല്ലെങ്കിലും കോടികള്‍ മറയുന്ന സ്പോ...

ഇന്ത്യക്കും സൗത്ത്‌ ആഫ്രിക്കക്കും ആശംസകള്‍

Image
അങ്ങിനെ അതും സംഭവിച്ചു. ഒരു മലയാളി അതും നമ്മുടെ നമ്മുടെ ശ്രീകുട്ടന്‍ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ്‌ കളിക്കുന്നു. ആദ്യമായി ഞാന്‍ ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേരട്ടെ, മികച്ച ടീം ആണ് അല്ല എന്നുള്ള വാദങ്ങള്‍ നിലനില്‍ക്കെതന്നെ, നമ്മള് ജയിക്കും ഇന്ത്യ കപ്പ് കൊണ്ടുവരും എന്നുതന്നെ സ്വപ്നം കാണാം. 20-20 ക്രിക്കറ്റിന്റെ കാലത്ത്, 100ഓവര്‍ കളി കാണുക എന്നുവച്ചാല്‍ കുറച്ചു പണിയാണ്, എന്തായാലും ഫുട്ബോള്‍ ആയാലും ക്രികെറ്റ്‌ ആയാലും അത് ലോകകപ് ആവുമ്പോള്‍ കാണാനും കേള്‍ക്കാനും ഒരു ഇത് ഉണ്ട്. തോല്‍കാനുള്ള കളിയാണെങ്കിലും, അവസാന നിമിഷം എന്തെങ്കിലും ഒക്കെ സംഭവിക്കും എന്ന് കരുതി ജയിക്കണേ എന്ന പ്രാര്‍ത്ഥനയുമായി പലതവണ കളികള്‍ കണ്ടിട്ടുണ്ട്, ഒരു കോടി ജനങ്ങള്‍ അവസാന 11പേരില്‍ പ്രതീക്ഷ അര്‍പിക്കുമ്പോള്‍ എന്തെങ്കിലും നല്ലത് ഒക്കെ സംഭവിക്കട്ടെ എന്ന് വീണ്ടും പ്രാര്‍ത്ഥിക്കാം. പണ്ട് ബെര്‍മുഡ ജയിക്കണേ എന്ന് പ്രര്തിച്ചതും നമ്മള്‍ തന്നെ. ( പണ്ട് പണ്ട് പണ്ട് ഓര്‍മ്മയുണ്ടോ അതൊക്കെ ) അത്തരത്തിലുള്ള അവസ്ഥകളൊന്നും വരാതിരിക്കട്ടെ. ആദ്യമായിട്ടാണ് ഒരു മലയാളി ക്രിക്കറ്റ് ലോകകപ്പ്‌ കളിക്കുന്നത് എന്ന് ഇപ്പൊ കിട്ടിയ അറിവാണു. നല്ലത്, ആദ്യ...

ആദ്യത്തെ പ്രേമം

Image
12,000/- കോടി രൂപയുടെ വാലന്റൈന്‍ ഗിഫ്റ്റ്‌ ആണ് ഇന്ത്യയില്‍ ഈ ആഴ്ച പൊടിചത്രെ ! എന്റെ ശിവനേ, കേട്ടിട് തന്നെ രോമാഞ്ചം വരുന്നു, അപ്പൊ പിന്നെ അത് കിട്ടിയല്‍ ഉള്ള കഥ പറയണോ? എന്നാലും ഒരുപാടു കാലം പരസ്പരം കണ്ടുമാത്രം, ഒന്ന് മിണ്ടാതെ ഒന്ന് തൊടാതെ, പരസ്പരം പ്രേമിച്ചു, കടകണ്ണ്‍കൊണ്ടു ഒരു നോട്ടം, അതും മറ്റുളവര്‍ കാണാതെ പേടിച്ചു ചിലപ്പോള്‍ മാത്രം ഉണ്ടാവുന്ന ആ ഒരു നോട്ടം, ആ നോട്ടത്തിന്റെ, അതിലൂടെ പരസ്പരം കൈമാറുന്ന പറയാതെ പറയുന്ന വികാരങ്ങള്‍ അത്രത്തോളം വരുമോ ഇന്നതെ കാലത്തെ കോടി രൂപയുടെ ഗിഫ്റ്റ്‌. പണ്ടൊക്കെ കാവിലെ ചെമ്പകമരത്തിലെ മത്തുപിടിപ്പിക്കുന്ന മണമുള്ള മഞ്ഞ പൂക്കളോ, ഗീതചെച്ചീടെ വീട്ടിലെ കടുംചുവപ്പ് നിറമുള്ള റോസാപ്പൂക്കളോ ആയിരുന്നു താരം. അത് കൊടുക്കുമ്പോള്‍ അതിനുള്ളില്‍ കൊടുക്കുന്ന ആളിന്റെ ഹൃദയം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന്, പൂകള്‍ വെറും ഗിഫ്റ്റ്‌ ബോക്സ്‌ പോതിയുമ്പോള്‍ ഒപ്പം ഒട്ടിക്കാന്‍ ഉള്ള ഒരു വസ്തു മാത്രമാണ്, അതിനോടപ്പമുള്ള ഡയമണ്ട് റിംഗ്സ്, അല്ലെങ്കില്‍ മറ്റു വിലകൂടിയ സമ്മാനങ്ങള്‍ ആണ് ഇന്നതെ ശരിക്കുള്ള താരം, അതിന്റെ ഹരമോ വെറും കുറച്ചു നേരത്തേക്ക് മാത്രം. “വാലന്റൈന്‍ വാരം ഫിബ്രവരി ഏഴാം തീയതിയോ...

ഒരു മിക്കുമി സഫാരി യാത്ര

Image
ഒരു അഫ്രികന്‍ മിക്കുമി സഫാരി ആഫ്രികയിലെ ആകര്‍ഷണങ്ങളില്‍ ഒന്നാണ് വന്യമൃഗങ്ങള്‍ വസിക്കുന്ന  കാട്ടിലേക്കുള്ള സഫാരി. ഈയിടെ നമ്മുടെ പ്രധാനമന്ത്രി Dr.മന്‍മോഹന്‍സിങ്‌ ടാന്‍സാനിയ സന്ദര്‍ശിക്കുകയുണ്ടായി. ടൂറിസം, കൃഷി, സ്വരണം & വജ്ര ഖനനം, മത്സ്യബന്ധനം എന്നിവയാണ് ഇവിടുത്തെ ജനങ്ങളുടെ ജീവിത മാര്‍ഗം. ടാന്‍സാനിയയിലെ    ഷേരെന്‍ഗേറ്റി , നഗോറോഗോറോ , ലേക്ക്‌ മാന്യര , തരന്ഗ്ഗിരെ , കിളിമാജാരോ , ഇവയൊക്കെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണു.   25,000 ത്തോളം   വന്യമൃഗങ്ങള്‍ വസിക്കുന്ന Ngorongoro Carter അവര്‍ണനീയവും , ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സംഗതിയാണ് എട്ടാമത്തെ ലോകാത്ഭുതം ആണ് ഇതെന്നു പലരും പറയുന്നു, പല ടൂറിസം മാഗസീനുകളും ഇതിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാച്ചുറല്‍ ടൂറിസ്റ്റ്‌ പാര്‍ക്ക്‌ ആയി തിരഞ്ഞെടുത്തിരിക്കുന്നു. എന്തായാലും ഇതിനിടക്ക്‌  മികുമി നാഷണല്‍ പാര്‍ക്ക്‌ കാണാന്‍ പോയി , മുകളില്‍ പറഞ പാര്‍ക്കുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ ചെറിയ പാര്‍ക്കാണ് മിക്കുമി. എന്നാലും ഒന്നോ രണ്ടോ ദിവസം കൊണ്ട് ദാര്‍ സലാംമില്‍ നിന്ന് പോയിവരാന്‍ എളുപ്പമുള്ളതു കൊണ്...

എന്‍റെ സുഹൃത്തിന്റെ കൃഷിപണി അഥവാ എനിക്കിട്ട് പണിതന്നപ്പോള്‍

Image
എന്‍റെ സുഹൃത്തിന്റെ കൃഷിപണി അണ്ണാ, ഇതെന്തോന്ന് ഇത് ഈയിടെയായി ഇത്തിരി കൃഷി പ്രേമം ഒക്കെ. ഓ, എന്ത് പറയാനാ ചെക്കാ, ഇത് എന്റെ ഒരു സുഹൃത്തിന്റെ കഥയാണ്. നീ ഇതൊന്നു കേള്‍ക്ക്.! എന്റെ പ്രിയ സുഹ്രുത്ത് നമ്മുടെ സൗകര്യത്തിനു അങ്ങേരെ ശശി എന്ന് വിളിക്കാം ( ശശിയെ ഇഷ്ട്മാല്ലത്തവര്‍ക്ക് തോട്ടശ്ശേരി ഉണ്ണികൃഷ്ണന്‍ കൊധണ്ട രാം പെരുമാള്‍ എന്നും വിളിക്കാം ) ഇവന് കൃഷി ചെയ്യണം കൃഷി ചെയ്യണം എന്ന അതി ഭീകരമായ, ഭയങ്കരമായ ആഗ്ഗ്രഹം ഭീകരമായ അവസ്ഥയില്‍ എത്തിനില്‍കുംബോഴാണ്, ആന്‍ ഐഡിയ ചെന്‍ജെസ് യുവര്‍ ലൈഫ്, എന്ന് പറഞ്ഞുപോലെ, ഐഡിയകള്‍ ഇങ്ങനെ വന്നുകൊണ്ടിരുന്നത്. എന്തായാലും ശരി, നെല്‍കൃഷി മാത്രമേ ചെയ്യു അല്ലാതെ കണ്ട അലവലാതികളെ പോലെ ചായേം കാപ്പീം ഒന്നും ഞാന്‍ ചെയില്ല എന്നും പറഞു, പഞ്ചായത്തിലേക്ക് ഒരു അപേക്ഷിച്ച് ഇരിപ്പായിരുന്നു കക്ഷി. പക്ഷെ IMF ഇന്‍റെ അപേക്ഷ കേരളം നിരസിച്ച പോലെ ( ന്ഹേ അതെപ്പോ ? അങ്ങിനെ ഇതുവരെ ഉണ്ടായിട്ടില്ല, പക്ഷെ എന്റെ ഒരു ആഗ്രഹം ആണേ അത് ) പഞ്ചായത്ത് നിര്‍ദാക്ഷിണ്യം അപേക്ഷ നിരസിക്കുകയും അവനോട് വേറെ പണി നോക്കാന്‍ ഉത്തരവ് പുറപ്പെടുവിപ്പികുക്കയും ചെയ്തു. അവന്‍റെ അവസ്ഥ കണ്ടു മനമലിഞ്ഞ പഞ്ചായത്തില്‍ ലേശം പിടിപാ...

ഫാദര്‍ലെസ്സ് സിന്‍ഡ്രോം – തന്തയില്ലാത്തരം

Image
സ്വന്തം കഴിവില്‍ വിശ്വാസമില്ലയ്മയും, മറ്റുളവന്‍ കഷ്ടപ്പെട്ട് എന്തെങ്കിലും ഉണ്ടാക്കി ഒന്ന് ബ്ലോഗാം എന്ന് വച്ചാ അത് അതേപടി അടിചോണ്ടുപോയി, സ്വന്തം പേരില്‍ ഇട്ടു, കമന്റ്സ് വാങ്ങിച്ചു ഉളുപ്പില്ലാതെ തിരിച്ചു നന്ദി പറഞു നടക്കുന്നവനെ വിളിക്കാന്‍ പറ്റുന്ന മോഡേണ്‍ പോളിഷട് വാക്കാണ് ഫാദര്‍ലെസ്സ് സിന്‍ഡ്രോം അഥവാ തന്തയില്ലാത്തരം. ( ഇത് എന്‍റെ കണ്ടുപിടിത്തമല്ല, എവിടെയോ വായിച്ചതാണ്, ബെര്‍ലിയിലവനാണ് സാധ്യത ) ഞാന്‍ എഴുതുന്ന പോസ്റ്റുകള്‍ എല്ലാം, എന്‍റെ തന്നെ അണ്ഡവും പുംബീജവും ചേര്‍ന്ന് ഭ്രൂണം ഉണ്ടാകണം എന്ന വിചാരം ഉള്ളതുകൊണ്ട് തന്നെ അത് അടിച്ചുമാറ്റി സ്വന്തം പേരില്‍ പബ്ലിഷ് ചെയ്യുന്നവരെ വേറെ എന്തൊക്കെ വിളികാം എന്നത് അടുത്ത കൊടുങ്ങലൂര്‍ ഭരണി കാണാന്‍ പോയതിനുശേഷവും  ആലോചിക്കേണ്ട കാര്യമാണ്. ഞാന്‍ കുറച്ചു ദിവസം മുന്‍പ് എഴുതിയ ഒരു “സെക്സി XXX വാര്‍ത്ത” എന്ന പോസ്റ്റ്‌ പിറന്നപടി ദേ കിടക്കുന്നു വേറൊരു സൈറ്റില്‍, ദേ ഈ നിമിഷം വരെ ഇതിനു 65 നോട്ടക്കാരും (vews) 9 കാമ്മന്റ്സും ഉണ്ട്, എന്താ ചെയ്യാ എന്‍റെ ശിവനെ. അപ്പൊ വാര്‍ത്ത കണ്ടയുടനെ എന്‍റെ മനസ്സില്‍ തോനിയത് മുഴുവനും അവനും തോനിയെന്നു കരുതാണോ അതോ വെറുതെ കേടക്കുന്നതല...