Posts

Showing posts from March, 2011

ലോലിയോണ്ടോ – ഉണ്ടോ വല്ല അസുഖവും - ദൈവം അഫ്രികയില്‍

Image
ലോലിയോണ്ടോ, ഉണ്ടോ വല്ല അസുഖവും , പേടിക്കേണ്ട ദൈവം അഫ്രികയില്‍ അവതരിച്ചിരിക്കുന്നു ഒരു പാസ്റ്റരുടെ രൂപത്തില്‍. ടാന്‍സാനിയ എന്ന ഈസ്റ്റ്‌അഫ്രികന്‍ രാജ്യം പലതും കൊണ്ട് അനുഗ്രഹീതമാണ്. സ്വര്‍ണം, വജ്രം എന്നിവയുടെ ഖനനം, വിനോദസഞ്ചാരം, കൃഷി എന്നിവയെല്ലാം അതില്‍ ചിലത് മാത്രം. നമ്മുടെ നാട്ടില്‍ വരുന്ന ചെറുപയറും, സാംബാര്‍ പരിപ്പും, കശുവണ്ടിയും മറ്റും ഇവിടുന്നു വരുന്നതാണ് എന്ന് മനസ്സിലാക്കിയാല്‍ തന്നെ മതി കൃഷി എന്താണെന്നു. ( ഈ പരിപ്പ് അവിടുന്ന് പോളിഷ് ചെയ്തു വീണ്ടും ഇവിടെ തന്നെ വരുന്നുണ്ട് എന്നതും സത്യം)   ഒരുപാടു ടൂറിസ്റ്റ്കള്‍ വരുന്ന ടാന്‍സാനിയയിലെ നാഷണല്‍ പാര്‍ക്കുകള്‍ ലോക പ്രശസ്തമാണ്. എന്നാല്‍ ഇപ്പൊ ടാന്‍സാനിയ പ്രശസ്തമാവുന്നത് എയിഡ്സ്, കാന്‍സര്‍, ഡയബറ്റിസ്, അസ്തമ, എപിലെസ്പി എന്നീ അസുഖങ്ങള്‍ ഭേദമാക്കാവുന്ന അത്ഭുത മരുന്ന് കണ്ടുപിടിചിരിക്കുന്നു എന്ന് പറഞ്ഞു ഒരാള് ചികില്‍സ നടത്തുന്നു എന്നതിനാലാണ്. അതിനാണെങ്കില്‍ പതിനാരയിരത്തില്പരം ആളുകളുടെ സപ്പോര്‍ട്ടും ഉണ്ട്. ( പണ്ട് നമുടെ രാമര്‍ പെട്രോള്‍ പോലെയവുമോ എന്നറിയില്ല ) ഇത്രകാലം ഇതിനെപറ്റി എഴുതാതിരുന്നത് അതില്‍ എനിക്കുള്ള വിശ്വസമില്ലായമയാണ്, എന്നാല...

ജപ്പാനിലെ നുക്ലിയര്‍ മഴയും നമ്മുടെ പോപ്പി കുടയും.

Image
Picture curtsy, the real timer   ഇന്നുരാവിലെ കണ്ട ഒരു ഇമെയില്‍ ആണ് വിഷയം. ( ഇമെയില്‍ താഴെ ) ജപ്പാനിലെ നുക്ലിയര്‍ പ്ലാന്‍റില്‍ ഇത് വരെ മൂന്ന് സ്ഫോടങ്ങള്‍ ഉണ്ടായി എന്നാണ് വാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ആദ്യം പ്ലാന്‍റിന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ ജാഗ്രതയയിരിക്കാന്‍ പറഞ്ഞു, പിന്നീട് അത് 20തും, ഇപ്പൊ അത് മുപ്പതും ആയി. എന്നാല്‍ 240 കിലോമീറ്റര്‍ ഡോര്‍ കിടക്കുന്ന ടോകിയോ യില്‍ വരെ അന്നുവികരണം ഉണ്ടായി എന്നാണ് മനോരമയില്‍ വായിച്ചതു. അപ്പൊ ശരിക്കും എന്റെ മോട്ടതലയില്‍ ഉണ്ടായ സംശയം സംശയമല്ലേ ? അല്ല സംശയമല്ലേ ? അതായതു ഇവിടെ മഴപെയ്താല്‍, കുടപിടിച്ചു നടന്നാല്‍ പ്രശനമില്ലേ ? ( അല്ല മഴ എന്ന ഒരു സാധനം അങ്ങിനെ ഒന്ന് ഉണ്ടായിട്ടു കുറച്ചു കാലമായി, എങ്ങനെയെങ്കിലും ഒരു മഴപെയ്തെങ്കില്‍ ഡാമില്‍ വെള്ളപൊക്കം ഉണ്ടായി കുറച്ചു കൂടുതല്‍ കരണ്ടു കിട്ടുമല്ലോ എന്നാണ് ഇപ്പോഴാത്തെ ചിന്ത. ) ആകെ കണ്‍ഫ്യൂഷന്‍, മഴപെയ്തു ഡാം നിറഞ്ഞു കരണ്ട് വേണോ ? അതോ കുടപിടിച്ചു മഴകൊണ്ട് നുക്ലിയര്‍ അടിച്ചു ( വല്ല വാറ്റും അടിച്ച ഫീല്‍ ഉണ്ടാവുമോ ആവൊ ) കിറുങ്ങി നടക്കണോ, അതോ മഴപെയ്യാതെ 12 മണിക്കൂര്‍ പവര്‍കട്ട് സഹിച്ചു സഹനശ...

Read to Feed – കളിയില്‍ അല്‍പം കാര്യം

Image
ചിത്രത്തിന് കടപ്പാട്, Heifer തിരക്കുള്ള ജീവിതത്തില്‍ എന്തോകെയോ വെട്ടിപിടിക്കണം എന്ന നെട്ടോട്ടത്തില്‍, സമൂഹത്തിനു നാം എന്ത് കൊടുത്തു എന്ന് ആരും ചിന്തികാറില്ല, അതുകൊണ്ടുതന്നെ ആരും അതൊരു ആവശ്യമായോ കടമയായോ കാണാറില്ല. വളരെ ചുരുക്കം ചിലര്‍  ഇതിനപവാദമായി  ഉണ്ടായേക്കാം, എന്നാല്‍ എന്നെപോലെ ഭൂരിപക്ഷംപേരും ആദ്യം പറഞ്ഞ ഗ്രൂപ്പില്‍പ്പെടുന്നവരായിരിക്കും. ഇന്നത്തെക്കാലത്ത് നമ്മുടെ കുട്ടികള്‍ അത് വേണം ഇത് വേണം എന്ന് വശിപിടിക്കുമ്പോള്‍ അത് ആവശ്യമാണോ അതോ ആഡംബരമാണോ എന്ന് ചിന്തിക്കാനും ഒപ്പം അവരില്‍ സാമൂഹിക ബോധം ഉളവാക്കാനും ഉതകുന്നതാണ് ഞാന്‍ ഇന്നലെ പരിചയപെട്ട Heifer International എന്ന NGO ചെയുനത്. ഇന്നലെ കലാമണ്ഡലം ടാന്‍സാനിയ സങ്കടിപിച്ച കുട്ടികള്കായുള്ള കളികൂടം എന്ന പരിപാടിയിലാണ് ഇതിനെപറ്റി അറിയാന്‍ കഴിഞ്ഞത്. ആവശ്യത്തിനും ആഡംബരത്തിനും ഇടയില്‍ നിന്ന് വേറിട്ട്‌ ചിന്തിപിച്ചു ഒരു നേരത്തെ ഭക്ഷണത്തിനു പോലും കഷ്ടപെടുന്ന പലരും ഈ സമൂഹത്തിലുണ്ടെന്നു മനസ്സിലാകികാനും ഒപ്പം നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തി സമൂഹത്തിനു എങ്ങിനെയൊക്കെ ഉപകരിക്കും എന്ന് കാണിച്ചു താരനും ഇത് ഉപകാരപ്രദമായി എന്നാണ് എന്‍റെ വിശ്വാസം. മൊത്തം...

എന്താണ് ശരിക്കുള്ള പ്രശനം

Image
എന്താണ് ശരിക്കുള്ള പ്രശനം ലിബിയ, ബഹെരിന്‍, ടുനേഷ്യ , ഈജിപ്റ്റ്‌ എവിടെയൊക്കെ എന്താണ് ശരിക്കുള്ള പ്രശനം. എന്‍റെ മൊട്ടത്തലയില്‍  ഈ ചോദ്യങ്ങള്‍ കിടന്നു പുകയാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ബാക്കിയുണ്ടായിരുന്ന മുടിയും കൊഴിഞ്ഞുപോയി. ജനാതിപത്യം പുനസ്ഥാപിക്കണം, ഏകാതിപതികളെ പുറത്താകണം, എന്നതൊക്കെയാണ് ഇവിടെ എല്ലാം കേള്‍ക്കുന്ന പൊതു ആവശ്യം. അവരുടെ എല്ലാം വികാരത്തെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യരാഷ്ട്രം എന്ന് അഹങ്കരിക്കുന്ന ഇന്ത്യയില്‍ എന്താണ് അവസ്ഥ ?  എന്നാല്‍ എണ്ണ ഉല്പാദന രാജ്യങ്ങളായ ഇവയില്‍ സങ്കര്‍ഷം വിതച്ചു, ഇപ്പോഴുള്ള നീതിന്യായവ്യവസ്ഥയെ ഇളക്കി, ഇന്നത്തെ ഇറാഖിലെ അവസ്ഥയിലേക്ക് ഈ രാജ്യങ്ങളെയും തള്ളിയിട്ടു, ലാഭം കൊയ്യുക എന്ന അമേരിക്കന്‍ രഹസ്യ അജണ്ട നടപ്പിലാക്കുകയാണ് എന്ന് മറ്റൊരുവശവും കേള്‍ക്കുന്നു. എന്താണ് ശരി, പറയു.

കേരളത്തെ രക്ഷിക്കാനായി പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി.

Image
ആരോപണങ്ങളും, പ്രത്യാരോപണങ്ങളും ഉട്ടോപ്യന്‍ നയങ്ങളും അതിനു ഉഗാണ്ടന്‍ ഉത്തരങ്ങളും കൊണ്ട് സംഭവഭാഹുലമായ കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ അവസ്ഥയില്‍, ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാന്‍ തീരുമാനിച്ച വിവരം നിങളെ അറിയിച്ചുകൊള്ളട്ടെ. ഇവനെതെന്തു ഭാവിച്ചാ ? എന്ന് നിങ്ങള്‍ ചോദിച്ചേക്കും, ശരിയാ, രണ്ടുദിവസമായി ഭ്രാന്തിന്റെ ഗുളിക കഴിച്ചിട്ടില്ല. ലിബിയയില്‍ പ്രക്ഷോഭമായതിന്നാല്‍ ഉഗാണ്ട വഴി വരുന്ന മരുന്ന് കിട്ടാനില്ല. ഇതുവരെ ആര്‍ക് വോട്ടു ചെയണം എന്നൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു, പക്ഷെ ഇപ്പൊ കണ്‍ഫ്യൂഷന്‍ നമ്മള് വോട്ടുചെയ്തു വിജയിപ്പിച്ച കക്ഷി അഴിമതി നടത്തി അതിന്‍റെ ഒരു പങ്കു നമുക്ക് തരുമോ എന്നതാണ് ? തരാമെന്നു പറഞ്ഞിട്ട് തന്നില്ലെങ്കിലോ ? ഇന്നലെ രാത്രി കൃത്യം 2.30 മണിക്കാണ് ഈ ബോധോദയമുണ്ടായത്. എല്ലാ ബോധങ്ങളും രാത്രിയാണ് ഉണ്ടാവുന്നത്. ഓ ഈ രാത്രി ഉണ്ടായിരുന്നില്ലെങ്കില്‍ എന്തായേനെ അവസ്ഥ. ഓ ഫീകരം !! ഭീകരം !! ആവശ്യങ്ങള്‍ പലതാണ്, അത് നിങ്ങളുടെയും എന്‍റെയും ആണ്. അപ്പൊ ഇനിമുതല്‍ ഇതിനെ ഞാന്‍ നമ്മുടെ പാര്‍ട്ടി എന്ന് അഭിസംബോധന ചെയ്യട്ടെ. പാര്‍ട്ടിയുടെ പേര്, ലോഗോ, ഫ്ലാഗ്, പിരിവു രേസിപ്റ്റ്‌, ബകറ്റ്‌ പിരിവിനു...