Posts

Showing posts from April, 2011

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)

Image
22 April 2011 , സമയം രാത്രി 2.30, കൂരാകൂരി ഇരുട്ട്, കരണ്ട് പോയിരിക്കുന്നു. വീടിനു പുറകുവശത്ത്   എന്തോ ശബ്ദം, അതെ വെറും തോനാല്‍ അല്ല, ശരിക്കും ശബ്ദം, ആയോ ഇനി വല്ല ഭൂമികുലുക്കം വല്ലതും, എന്തായാലും പുറകിലത്തെ ജനല്‍ മെല്ലെ തുറന്നു നോക്കി, ആദ്യം വിശ്വാസം വന്നില്ല, ഒന്നുകൂടി കണ്ണ് തിരുമ്മി ശരിക്കും നോക്കി, ആരാ ? അച്ഛന്‍ ചോദിച്ചു . എന്താ ശബ്ദം, അമ്മയ്ക്ക് വല്ലതും പറയാന്‍ ശബ്ദം വന്നില്ല. സംഭവം എന്താ ? പുറത്തു അതാ നില്‍ക്കുന്നു മംഗലാംകുന്ന് ചന്ദ്രശേഖര്‍ എന്നാ കൊമ്പന്‍ ആന. വീട്ടില്‍ എല്ലാവരും പരിഭ്രമിച്ചു, എന്ത് ചെയ്യും എന്ത് ചെയ്യാതിരിക്കും, ടോര്‍ച് ഒക്കെ എടുത്തു അച്ഛന്‍ വീടിന്റെ മുകളില്‍ കയറി നോക്കി, എന്താ സംഗതി എന്നറിയണമല്ലോ. ആനയെ ഓടിക്കാനായി അമ്മ ചെന്നത് ചൂലും കൊണ്ട് ചെന്ന് ശൂ ശൂ എന്നൊക്കെ പറഞ്ഞെത്രെ. പാവം ആന, പാപ്പന്‍ അടിച്ചു ഫിറ്റായി ആനയെ കെട്ടിയിട്ടത് അടുത്തുള്ള ഒരു ചെറിയ കല്ലില്‍, പാവം ആനക്ക് വിശന്നപ്പോള്‍ അടുത്തുള എന്‍റെ വീടില്‍ കയറി ആഡംബരമായി വച്ചിരുന്ന മൂന്ന് വാഴയും ഒരു പ്ലാവും അതിനെകൊണ്ട് ആവുന്ന രീതിയില്‍ അലങ്കരിച്ചു വച്ചിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആന പാപ്പാന്റെ ഘനഗംബീരമാ...

ഇന്ത്യയിലെ സകല പ്രശ്നങ്ങള്‍ക്കും പരിഹാരം.

Image
ഈയടുത്ത് വായിച്ചാ ചില ബ്ലോഗിലും, ഫേസ്ബുക്ക് അപ്ഡേറ്റ്കളിലും കണ്ട ചില പരാമര്‍ശങ്ങളാണ് ഈ പോസ്റ്റിനു ആധാരം. ഇന്ത്യ എന്ന രാജ്യം സ്വതന്ത്രമായിട്ടു 60 വര്ഷത്തോളം കഴിഞ്ഞിട്ടും പല മേഖലകളില്ലും വികസനം ഉണ്ടാവുന്നില്ല, പട്ടിണിയും പട്ടിണി മരണവും മാറുന്നില്ല അഴിമതി അതിന്റെ ഏറ്റവും മൂര്ധന്യാവസ്ഥയില്‍ എത്തി നില്‍കുന്നു. രാജ്യത്തിനകത്തും പുറത്തുമായി എത്ര കള്ളപണം ഉണ്ട് എന്ന് ആര്‍ക്കും തന്നെ അറിയുന്നില്ല. കണ്ടത് മനോഹരം കാണാത്തത് അതിമാനാഹാരം എന്നുള്ളത് കാണാത്തത് അതിഭീകരം എന്ന് വിശേഷിപ്പിക്കാം. പ്രശ്നങ്ങള്‍ പലതാണ്, എന്താണ് പരിഹാരം എന്ന് ആരും നിര്‍ദ്ദേശിച്ചു കണ്ടില്ല. അന്നാ ഹസാരെ ആണ് എല്ലാത്തിനും പ്രതിവിധി, അല്ലാ അങ്ങേരുടെ ആശയമാണ് വലുത് എന്നൊക്കെ പറഞ്ഞു കേട്ടു, പക്ഷെ ഇന്ത്യ എന്ന വലിയ ഒരു രാജ്യത്തു ഇതൊക്കെ എത്രത്തോളം പ്രവര്‍ത്തികമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഏതൊരു പദ്ധതിക്കും ശരിക്കും മറ്റിവയ്കുന്ന തുക അതിന്‍റെ മൂനിലോന്നുപോലും അതിലേക്കു ശരിക്കും വിനിയോഗിക്കപെടുന്നില്ല എന്നാണ് എവിടെയോ വായിച്ചതു. ഉദാഹരണത്തിന് ഒരു പദ്ദതിക്ക് 100 രൂപ കേന്ദ്രം തരുമ്പോള്‍ സംസ്ഥാനത്ത് എത്തുമ്പോള്‍ അത് 30 രൂപയായി ചുരുങ്ങുന...

കാല്കു⡸ലേറ്റര്‍ ഇങ്ങനെയും ഉപയോഗിക്കാം

Image
ചിത്രം കടം പറഞ്ഞിരിക്കുന്നത് ഡിയട്രേഡ് വട്ടപോയിലിന്റെ കാല്‍കുലേറ്റര്‍ കണ്ടപ്പോഴാണു ഇങ്ങനെ ഒന്ന് എഴുതാം എന്ന് തോനിയത്. ആദ്യം അവിടെ തന്നെ കമ്മന്റ് അടിച്ചാലോ എന്ന് വിചാരിച്ചതാ ! പിന്നെ തോനി വേണ്ട ചിലപ്പോ അത് അങ്ങേര്‍ക്കു ഇഷ്ടമയില്ലെങ്കിലോ. ഒകെ അപ്പൊ പറഞ്ഞു വന്നത്. കാല്‍കുലേറ്ററിനെ പറ്റി. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത് ഉപയോഗിക്കാത്തവര്‍ ചുരുക്കം. ചിലക്കു കൂട്ടാനാണ് താല്പര്യമെങ്കില്‍ ചിലര്‍ക്ക് ഗുണിക്കാനായിരിക്കും, ചിലര്‍ക്ക് ഹരിക്കാനും, ചിലര്‍ക്ക് കിഴിക്കാനും ഒക്കെ ഇതുതന്നെ ശരണം. ഇതാ രണ്ടു ടൈം പാസ്സുകള്‍ നിങ്ങളുടെ. പണ്ട് എന്നോ അറിഞ്ഞതാ ഇപ്പൊ പൊടിതട്ടിയെടുത്ത് എന്ന് മാത്രം. എട്ടു സുഹൃത്തുകള്‍,   നാലു പെണ്ണും(1111) നാലു ആണും(0000) , കൂടി സിനിമയ്ക്ക് പോയി ( ഇപ്പൊ തീയറ്ററില്‍ ഉള്ള ഉറുമി, ചൈന ടൌണ്‍ അലീന്കില്‍ ഏതെങ്കിലും കൂതറ പടം ) നാലും കൂടി ഇങ്ങനെ ഇരുന്നു. 11110000 സിനിമ തുടങ്ങി ഒരു വിധം ഇങ്ങനെ രസം പിടിച്ചു വരുന്നു, പെട്ടെന്ന് കരണ്ട് പോയി. പണ്ടത്തെ ഓല മേഞ്ഞ ടാല്‍കീസ്ആണ്, പടം പുതിയത് തന്നെ, എന്തായാലും അവര് ഒരു എമര്‍ജന്‍സി ലൈറ്റ് ഓണ്‍ ചെയ്തു കത്തുന്നില്ല, അതിലെ ബള്‍ബ്‌ മാറ്റി 100 വാട്ടിന്റ...

നായിന്‍റെ വാല് എത്ര കാലം കഴിഞ്ഞാലും നേരെയവില്ലേ ?

Image
pic curtsy : medirad   ഇപ്പൊ ഇത് പറയാന്‍ കാരണം കൊച്ചി IPL ടീമിന്റെ അവസ്ഥ കാണുമ്പോഴാണ്, ആദ്യ കളി തോറ്റെങ്കിലും ടീമിലെ കളിക്കാര്‍ക്ക് എല്ലാവരും മിടുക്കന്‍മാര്‍ തന്നെ, കിട്ടിയതില്‍ വച്ച് മോശം പറയാന്‍ മാത്രം കളിക്കാര്‍ ഒന്നും ഇല്ല, എന്നാല്‍ ഇപ്പൊ രണ്ടു ദിവസമായി കേള്കുന്നത് ടികട്റ്റ്‌ വില്കുന്നതിനെ പറ്റിയുള്ള കോലാഹലങ്ങളാണ്. ഈ സീസണില്‍ ആദ്യകളിയുടെ ദിവസം, രാത്രി എട്ടു മണിക്കുള്ള കളിക്ക്, ക്യാപ്ടന്‍ അന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് ടീമിനൊപ്പം വന്നതെന്നും, ഗോമെസിനു എറിയാന്‍ കൊടുത്തത് തെറ്റായി എന്നും, മലയാളികള്‍ ആയി രണ്ടു മൂന്ന് പേര്‍ മാത്രമേ ഉള്ളൂ എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ തന്നെ, ഇതുവരെ ചെന്നൈ IPL ടീമിനെ മനസ്സുകൊണ്ട് സപ്പോര്‍ട്ട് ചെയ്തിരുന്ന ഞാന്‍, കറതീര്‍ന്ന മലയാളിഎന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം കൊച്ചി ടാസ്കേര്‍സ് കേരള എന്ന ടീമിന് മാനസിക പിന്തുണ പ്രക്യപിചിരിക്കുകയാണ്. ഈ ടീമോന്നു കെട്ടിപൊക്കാന്‍ നമ്മുടെ ശശിയണ്ണന്‍ അങ്ങേരുടെ ജോലിയടക്കം കളഞ്ഞു എല്ല് മുറിയെ പണിയെടുത്തതും, മര്‍വടികള്‍ അവരുടെ നാട്ടിലേക്കു ഇതിനെ പറിച്ചു നടാന്‍ നടത്തിയ പാടും ഒക്കെ നമ്മള് കണ്ടതാണ്. അതൊ...

തിരുവില്വാമല എന്ന് പറഞാല്‍ തിളക്കണം

Image
പ്ലീസ് തല്ലരുത്. എനിക്കറിയാം, നിങ്ങളെന്നെ കാണാന്‍ കാത്തിരിക്കുകയാണ് എന്ന്, എന്‍റെ ചെകിടത്തു നിന്ന് കയ്യെടുക്കാന്‍ തോന്നില്ല അല്ലെ. എന്താ ചെയ്യാ കലികാല വൈഭവം. ശിവ ശിവ. ഇപ്രാവശ്യം കൂടി ക്ഷമിക്ക്യ, ഇല്ലേ ഉവ്വോ, ക്ഷമിക്കില്ലേ. നിങ്ങള്ക്ക് നല്ല ബുദ്ധി തോനാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം. എന്താ എന്നറിയില്ല തിരുവില്വാമല എന്ന് കേട്ടാല്‍ തന്നെ ഒരു മാതിരി കുരങ്ങു ഇഞ്ചി കടിച്ചപോലെയാവും, ങ്ഹും, ങ്ഹും, അത് നിങ്ങള്ക്ക്, എനിക്ക് അമ്പലോം, കാവും, അവിടെ തൊഴാന്‍ വരുന്ന ആളുകളും ഒക്കെയാണ്. എന്തായാലും ഞാന്‍ അധികം പറഞ്ഞു നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നില്ല. തിരുവില്വാമല എന്ന് പറഞാല്‍ തിളക്കണം എന്ന് V K N പാടിയില്ല, എന്തേ, ആ എനിക്കറിയില്ല. രണ്ടു യുട്യൂബ് വിഡിയോ ഇവിടെ ഷെയര്‍ ചെയ്യുന്നു. നമ്മുടെ കൈരളി ടി വിയില്‍ ലക്ഷ്മി നായര്‍ അവതരിപ്പിക്കുന്ന, ഫ്ലെവേഴ്സ് ഓഫ് ഇന്ത്യ എന്ന പരിപാടിയില്‍ തിരുവില്വാമല പറക്കോട്ട് കാവ്‌ ക്ഷേത്രത്തെയും വില്വാദ്രിനാഥ ക്ഷേത്രത്തെയും കുറിച്ചുള്ള വിവരണങ്ങള്‍ ആണ് ഇത്. നാട്ടിലുള്ള പലരും കണ്ടിട്ടുണ്ടാവും, അവരെ സംബധിച്ചിടത്തോളം ഇത് ഒട്ടും പുതുമയുള്ള ഒന്നാവണം എന്നില്ല, എന്നാല്‍ നാട്ടില്‍ നിന്ന് പുറത്ത...

കശ്മലന്മാര്‍ ഡ്യൂപ്ലിക്കേറ്റ്‌ വേള്‍ഡ് കപ്പ് തന്നു പറ്റിച്ചു.

Image
പാവം സച്ചിന്‍ ഇത് വല്ലതും അറിഞ്ഞോ ? അല്ലെങ്കിലേ ഇന്ത്യന്‍ കസ്റ്റംസ്‌ എന്ന് പറഞ്ഞാല്‍ തവള പാമ്പിനെ കണ്ട പ്രതീതിയാണ്, ഇപ്പൊ 120 കോടി (ഒരു കോടി മനപൂര്‍വം കുറച്ചതാ അത് കസ്റ്റംസ്‌ കാരുടെ വകയില്‍ ) ജനങ്ങള്‍ ആരായി. കപ്പില്‍ മുത്തമിട്ട ധോണി ആരായി, ഇതും പിടിച്ചു നടന്ന മറ്റുള്ളവരൊക്കെ ആരായി. ഇന്നത്തെ ന്യൂസ്‌ കണ്ടപ്പോഴാണ് ഒറിജിനല്‍ വേള്‍ഡ് കപ്പു കസ്റ്റംസ്‌ കാരുടെ കയ്യില്‍ ആണെന്നും 35% ഡ്യൂട്ടി അടിക്കത്തതിനാല്‍ അത് അവിടെ തന്നെയാണ് ഇപ്പോഴും എന്ന് മനസ്സിലാകാന്‍ കഴിഞ്ഞത്. 28 വര്ഷം കൂടി കിട്ടിയ ഒരു സന്തോഷം അത് കശ്മലന്മാര്‍ ഇങ്ങനെ ചെയ്യും എന്ന് വിചാരിച്ചില്ല. അതോ ഇനി ഇപ്പൊ ശ്രീലങ്ക ആണ് ജയിച്ചിരുന്നെങ്കില്‍ എന്തിനു വെറുതെ ഡ്യൂട്ടി അടിച്ചു അത്രേം കാശു കൂടി കളയണം എന്ന് അധികാരികള്‍ വിച്ചരിച്ചുവോ ? സച്ചിനും, ധോണിയും, നമ്മുടെ ഗോപു മോനും ഒക്കെ ഇതിലാണല്ലോ ഉമ്മ വച്ചത് എന്നോര്‍ക്കുമ്പോള്‍, ഇനി ഇപ്പൊ അത് കൊണ്ട് വല്ല അല്ലര്‍ജി ഉണ്ടാവുമോ ആ ആര്‍കറിയാം. ആദ്യം പൂനം കപ്പൂര്‍ ഇന്ത്യ ജയിച്ചാല്‍ എന്തൊക്കെയോ കാണിക്കും എന്ന് പറഞ്ഞു പറ്റിച്ചു, KFC തരാം എന്ന് പറഞു ഫൈസുവും പറ്റിച്ചു, ഇപ്പൊ ഡ്യൂപ്ലിക്കേറ്റ്‌ വേള്‍ഡ് കപ്പു തന്നു...