Posts

Showing posts from July, 2011

നടനം ശോഭനം

Image
രണ്ടു മാസം മുന്പേ മഞ്ജുചേച്ചി അറിയിപ്പ് തന്നതുമുതല്‍ കാത്തിരിക്കുകയായിരുന്നു,ആ ദിവസത്തിനായി.ആകാംക്ഷയോടെ!! ഒരുകാലത്ത് മലയാള സിനിമയുടെ നായികാകഥാപാത്രങ്ങളെ അര്ത്ഥിവത്താക്കിത്തീര്ത്തത, പ്രായഭേദമന്യേ മലയാളജനതയുടെ മനസ്സിലൊരു നല്ല സ്ഥാനം ഉണ്ടാക്കിയെടുത്ത, മലയാളികളുടെ മാത്രമെന്നു നാം അഹങ്കരിക്കുന്ന നമ്മുടെ നാഗവല്ലി, പദ്മശ്രീ ശോഭന. ഞങ്ങള്‍ ടാന്‍സാനിയയിലെ  കുറച്ചു മലയാളി സുഹൃത്തുക്കളുടെ അപേക്ഷ മാനിച്ചു,വളരെ തിരക്കേറിയ ജീവിതത്തില്നിന്ന്, ഞങ്ങള്ക്കാമയി രണ്ടുമൂന്നു ദിവസം മാറ്റിവെച്ച്,ആഫ്രിക്കയില്‍ ആദ്യമായി നൃത്തച്ചുവടുകള്‍ വെയ്ക്കാന്‍ അവരെത്തി. ഇക്കഴിഞ്ഞ ജൂലൈ 24നു ഇവിടുത്തെ ഡയമണ്ട് ജുബിലീ ഹാളില്‍ വെച്ചായിരുന്നു ആകാംക്ഷ എന്ന് പേരിട്ടിരുന്ന പരിപാടി നടന്നത്. എന്തായാലും കാത്തിരുപ്പ് വെറുതെയായില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു . അത്രമാത്രം ഗംഭീരമായ അല്ലെങ്കില്‍ അത്ഭുതകരമായ പ്രകടനമാണ് ശോഭനയും സംഘവും കാഴ്ച വെച്ചത്. 6.00 മണിക്ക് പരിപാടി തുടങ്ങും എന്ന് പറഞ്ഞെങ്കിലും 6.30 ആയിട്ടാണ് തുടങ്ങിയത്, അത് പിന്നെ ആഫ്രിക്കയല്ലേ നോ പ്രോബ്ലം. ആദ്യമായി വിനായക സ്തുതിയോടെ തുടങ്ങിയ നാട്യലയം ദുര്ഗ്ഗാ ദേവിയുടെ മൂന്നു ...

2014 മുതല്‍ കേരളീയരുടെ കാര്യം കട്ടപൊക

Image
ഇനി കേരളീയര്ക്ക്   ഒരു ലൈഫ് & ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ഒക്കെ ഉണ്ടാവും , ഉണ്ടായേ പറ്റൂ. കാരണം 2014 മുതല്‍ 5സ്റ്റാര്‍ ഹോട്ടലില്‍ മാത്രമേ ബാര്‍ ഉണ്ടാവുകയുള്ളൂ സത്യത്തില്‍ പെട്രോളിന് വില കൂട്ടിയത് ഇത്രേം പ്രശ്നം ഉണ്ടാക്കും എന്ന് കരുതിയില്ല. അതായതു ഒരു 5സ്റ്റാര്‍ ഹോട്ടലില്‍ പോയി മദ്യം കഴിക്കണമെങ്കില്‍ പാലക്കാടോ ത്രിസ്സൂരോ പോണം, ഒറ്റപാലത്തുളത് 5 സ്റ്റാര്‍ ആണ് എന്ന് തോനുന്നില്ല. തിരുവില്വാമലയില്‍ ഉള്ളത് 3സ്റ്റാര്‍ ആണ് അതെനിക്ക് അറിയാം. എന്തായാലും 2014 വരെ സമയമുണ്ട് അപ്പോഴെക്കെങ്കിലും എല്ലാം ശരിയായാല്‍ മതിയായിരുന്നു. അപ്പൊ ഇനി കൂടുതല്‍ ദൂരം വണ്ടി ഓടിച്ചു ( പുതിയ വണ്ടി വാങ്ങുമ്പോള്‍ ശ്രദ്ടികേണ്ട കാര്യങ്ങള്‍ ) പറഞ്ഞു നാവ് വായിലിട്ടതെ ഉള്ളൂ, എന്താ ചെയ്യാ എന്റെ പപ്പനാഭാ. അതൊക്കെ പോട്ടെ ശരിക്കും അടി കിട്ടിയത് പിള്ളേര്‍ക്ക് ഇട്ടു തന്നെ. 21 വയസ്സ് പുത്രി അല്ല പൂര്‍ത്തിയായവര്‍ക്ക് മാത്രം ഇനി മുതല്‍ സാധനം കിട്ടത്തോള്ളൂ, ഇതാണു ഇടിവെട്ടിയ പാമ്പ് കടിക്കുക എന്ന് പറയുന്നത്.   നേരത്തെ ക്ലാസ് കട്ട് ചെയ്തു നടക്കുന്ന / ക്ലാസ്‌ സമയത്ത് സിനിമയ്ക്ക് പോയ പിള്ളേരെ മൊത്തം പിടിച്ചു ഉള്ളിലിട്ടു എന്നൊക്കെ ...

പുതിയ കാര്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധികേണ്ട കാര്യങ്ങള്‍

Image
ഒരു വണ്ടി വാങ്ങിക്കുക എന്നത് ഒരു വിധം എല്ലാവരുടെയും ആഗ്രഹമായിരിക്കും, ഒരു വീട്, ഒരു വണ്ടി ഇതൊക്കെ ഒരു ശരാശരി മലയാളിയുടെ സ്വപനം ആണ്. ബാഹ്യമായ സൌന്ദര്യം, ഉപയോഗിക്കാന്‍ ഉള്ള ഈസിനെസ്സ്, “എത്ര കിട്ടും” ഇതൊക്കെ ആയിരുക്കും ഒരു വിധം എല്ലാവരുടെയും ചോദ്യങ്ങള്‍, എന്നാല്‍ വര്‍ദ്ധിച്ച ഏണ്ണ വിലയുടെ സാഹചര്യത്തില്‍ “എത്ര കിട്ടും” എന്നതാണ് വലിയ ഒരു ഖടകം എന്ന് പറയേണ്ടിയിരിക്കുന്നു. പക്ഷെ ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഒരു വണ്ടി വാങ്ങുമ്പോള്‍ ശ്രദ്ധികേണ്ട ചില കാര്യങ്ങളെ പറ്റിയാണ്. ആദ്യം തന്നെ വണ്ടി വാങ്ങേണ്ട ആള്‍ക്ക് എന്ത് വാങ്ങണം എന്ന് ഒരു ഐഡിയ ഉണ്ടാവും, പിന്നെ വീട്ടുകാരോടും സുഹൃത്തുക്കളോടും ഒക്കെ ചര്‍ച്ച ചയ്തു ഒരു തീരുമാനത്തില്‍ എത്തും. വാങ്ങുന്നതിന് മുന്‍പ് ടെസ്റ്റ്‌ ഡ്രൈവ് – വണ്ടിയെ പറ്റി അറിയാന്‍ ഏറ്റവും നല്ലത് ടെസ്റ്റ്‌ ഡ്രൈവ് തന്നെയാണ്, ഒപ്പം വണ്ടിയെകുറിച്ച് എന്തെങ്കിലും ഒക്കെ അറിയാവുന്ന ഒരാളെ ഒപ്പം കൂട്ടുന്നത്‌ നല്ലതായിരിക്കും. സാധാരണ ഓടിക്കാന്‍ സദ്യതയുള്ള റോഡുകളില്‍ ഒരു ടെസ്റ്റ്‌ ഡ്രൈവ് അതാണ്‌ ഏറ്റവും നല്ലത്. ഏറ്റവും കുറഞ്ഞത് 10 കിലോമീറ്ററോളം എങ്കിലും ഓടിചാലെ സത്യത്തില്‍ വണ്ടിയെ പറ്റി ശരിക്ക് അറി...

KSRTC കണ്ടക്ടര്മാƺരെകൊണ്ട് അമിത ഭാരം ചുമപ്പികണോ?

Image
ഇത് വായിച്ചപ്പോള്‍ തോനിയത്. 1, KSRTC സത്യത്തില്‍ എങ്ങിനെയാണ് നടക്കുനത് എന്ന് ആര്‍ക്കെങ്കിലും അറിയുമോ ? 2. ടികറ്റ്‌ റോള്‍ കഴിയുന്നതിനു മുന്‍പ് അല്ലെങ്കില്‍ അതിന്റ്റെ റീ ഓര്‍ഡര്‍ ലെവല്‍ എത്തുമ്പോള്‍ ഓര്‍ഡര്‍ കൊടുക്കണ്ടേ ? 3. പെണ്ണിനും ആണിനും സമത്വം വാദിക്കുമ്പോള്‍ സ്ത്രീകള്‍ മാത്രം 500 ഗ്രാം ഭാരം വരുന്ന ടിക്കെറ്റ്‌ റാക്ക് കൊണ്ട് നടന്നാല്‍ വതമോ ഉളുക്കോ വരുമോ ? 4. പുതിയ പിള്ളേരായാല്‍ എന്താ അവര്‍ക്ക് ജോലി ചെയ്യാന്‍ അറിയില്ലേ ? അഥവാ അറിയില്ലെങ്കില്‍ നാട്ടിലെ സ്വകാര്യ ബസ്സില്‍ ഒരു ദിവസത്തെ പരിശീലനത്തിന് അയക്കണം. തൊട്ടതിനും പിടിച്ചതിനും ഒക്കെ ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ എങ്ങിനെ ശരിയാവും, ഒപ്പം ടിക്കറ്റ്‌ റോള്‍ ഔട്ട്‌ ഓഫ് സ്റ്റോക്ക്‌ ആവാനുള്ള കാരണത്തിന് ആര് ആണ് ഉത്തരവാദി ?

പത്മശ്രീ ശോഭന ആദ്യമായി അഫ്രികയില്‍ വരുന്നു

Image
ഒരു മുറൈ വന്ത് പാര്‍ത്തായ എന്താ ചെയ്യാ ഞാന്‍ പറഞ്ഞതാ വേണ്ടാ വേണ്ടാ എനൊക്കെ, എന്നാലും എന്നെ കാണാന്‍ എന്നെ മാത്രം കാണാന്‍ രണ്ടു ബീമാനം ഒക്കെ കയറി ഇത്രേം ബുദ്ധിമുട്ടി ഇതുവരെ ഒക്കെ വരുക എന്നൊക്കെ പറഞ്ഞാല്‍ , ഓ എന്താ ചെയ്യാ, എന്റെ് പത്ഭാനാഭാ ! സംഗതി സത്യമാണ്, കലാമണ്ഡലം ടാന്സാഎനിയ ( മലയാളി കൂട്ടായ്മ ) ആണ് “ആകാന്ക്ഷ” എന്ന പേരില്‍ ഭരതനാട്യം ഫൂഷന്‍ ഡാന്സ്് അവതരിപ്പിക്കാന്‍ പത്മശ്രീ ശോഭനയെ ആദ്യമായി അഫ്രികന്‍ മണ്ണിലേക്ക് കൊണ്ടുവരുന്നത്‌. ശോഭനയ്ക്ക് ആഫ്രിക ഇഷ്ടയാല്‍ പിന്നെ ബാക്കി ഉള്ളവരുടെ കാര്യം കട്ടപോകെ തന്നെ, ഇനി നാട്ടിലേക്കു തിരിച്ചു വരുന്നില്ല എന്നെങ്ങാനും പറഞ്ഞാലോ ? ശരിക്കും ഇതൊരു ചാരിറ്റി പ്രോഗ്രാം ആണ്, ചാരിറ്റി എന്നുവച്ചാല്‍ പ്രോബബ്ലി ഒരു ഇന്ത്യന്‍ കമ്മ്യൂണിറ്റി ഇവിടെ നടത്തുന്ന ഏറ്റവും വലിയ ഒരു ചാരിറ്റി തന്നെ ( വെറും 500 ഓളം മാത്രം മലയാളികള്‍ ആണ് ഇവിടെ ഉള്ളത് എന്ന് കൂടി ചേര്ത്ത് വായിക്കണം ) (1) Donation of 2 ambulances and renovating 2 hospital OPDs (2) Developing sanitation and water facilities in 5 primary schools (3) Developing infrastructure in an orphanage (4) Animal-husbandry bas...

50,000/-കോടി രൂപ നിധി എന്ത് ചെയ്യണം

Image
ചര്‍ച്ച ചെയ്യാന്‍ നേരമായി. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കിട്ടിയ 50,000/-കോടി രൂപ വിലയുള്ള നിധി എന്ത് ചെയ്യണം. ഇനിയും അറകള്‍ തുറക്കാനുണ്ട് , അതും കൂടി കഴിഞ്ഞാല്‍ ശരിക്കും ഒരു 2ലക്ഷം കോടി രൂപമൂല്യം എങ്കിലും ഉണ്ടാവും മൊത്തം നിധിക്ക്. ആരാണ് അതിന്റെ ശരിക്കുള്ള അവകാശി. തിരുവനതപുരത്തെ മാത്രം ജനത  കേരള ജനത ഇന്ത്യന്‍ ജനത കേരള രാജവംശം ( അങ്ങിനെ ഒന്ന് ഉണ്ടോ ) അതോ ബ്രിട്ടീഷ്‌ ജനത ( അവര് ഒളിപ്പിച്ചു വച്ചതാണോ എന്നോ മറ്റോ പറഞ്ഞാലോ  ഇത്രേം കേള്‍ക്കുമ്പോള്‍ കേരള ജനത ഇനി കഷ്ടപെടെണ്ട്തില്ല അതിനും മാത്രം ഒക്കെ കര്ന്നോന്മാര്‍ ഉണ്ടാക്കി വച്ചിട്ടുണ്ട് എന്ന് വേണ്ടേ കരുതാന്‍  എന്തരോ എന്തോ ? ഭഗവാനെ കാത്തോളണേ  ഇനിയുള്ള ദിവസങ്ങളിലെ ചര്‍ച്ചകള്‍ ഇങ്ങനെയോക്കെയായക്കം എന്റെ ഒരു തോനാല്‍ മാത്രം പൊതുവേ നാട്ടു രാജാക്കന്മാരുടെ മേലുള്ള ദേഷ്യം കുറച്ചു കുറഞ്ഞു, അറ്റ്ലീസ്റ്റ് അത് തിരുവതാകൂര്‍ രാജാക്കന്മാരോടുള്ള ആദരവ് ആയി മാറിയിരിക്കുന്നു , കാരണം അവര്‍ ദൂര്‍ത്തു കാണിക്കാതെ ഭാവി തലമുറയ്ക്കായി കരുതി വച്ച് എന്നത് കൊണ്ട്. ഇനി നോക്കിക്കോ IMF, വേള്‍ഡ് ബാങ്ക് എന്ന് വേണ്ട സകല അവന്മാരും വന്നു ലോണ്‍ തരും കേരളം ...