ടാന്‍സാനിയ - വണ്ടിവിശേഷം

മോടിഫെ ചെയ്ത ലാന്‍ഡ് ക്രൂഇസര്‍ ടാന്‍സാനിയ – ഈസ്റ്റ് അഫ്രികയിലെ ഏറ്റവും വലിയ രാജ്യം. പണ്ട് ജര്‍മ്മന്‍ കോളനി ആയിരുന്ന ടാന്‍സാനിയ സ്വാതന്ത്രത്തിനു ശേഷം പൊതുവേ തേര്‍ഡ് വേള്‍ഡ് എന്നാണ് അറിയപെടുന്നത് എങ്കിലും ഇവിടെയുള്ള വണ്ടികളുടെ കാര്യത്തില്‍ അങ്ങിനെയല്ല. പ്രതേകിച്ചു ആദ്യമായി ഇവിടെ വരുന്ന ആള്‍ കുറച്ചോക്കെ അന്തം വിട്ടേക്കാം. ഇത്രേം വിലപിടിപ്പുള്ള വണ്ടികള്‍ ഓടുന്ന രാജ്യം എങ്ങനെ തേര്‍ഡ് വേള്‍ഡ് കണ്‍ട്രി ആയി എന്ന് ചിന്തിച്ചേക്കാം. എമിരേറ്റ്സ്, ഒമാന്‍, ഖത്തര്‍ , സൗത്ത് അഫ്രികന്‍, കെനിയ എയര്‍ലൈന്‍കല്‍ പ്രതിദിന സര്‍വീസും കെ എല്‍ എം , സ്വിസ്സ്, അങ്ങിനെ കുറെ വേറെ എയര്‍ലൈന്‍ കളും ആഴ്ചയില്‍ രണ്ടും മൂന്നും സര്‍വീസ് നടത്തുന്നുണ്ട്. ഇവിടുത്തെ പ്രധാന ആകര്‍ഷണം നാഷണല്‍ പാര്‍ക്കുകളും വന്യമൃഗങ്ങളുടെ ഇടയിലെക്കുള്ള യാത്രയാണ്. Sherengetti, Ngorongoro, Lake manyara, Tarangare , Selus , mounth Kilimajraro ( രജനിയുടെ എന്തിരനൈല്‍ പാട്ട് ഓര്‍മവരുന്നുണ്ടോ ) എന്നിവയെല്ലാം ടാന്‍സാനിയയില്‍ ആണ്. ഇനി വണ്ടികളിലേക്ക് വരാം. ടൊയോട്ട ലാന്‍ഡ്‌ക്രൂയിസര്‍ന്‍റെ അഫ്രികയിലെ തന്നെ ഏറ്റവും വലിയ ഒരു വിപണി ആണ് ടാന്‍സാനിയ എന്ന് പറ...