പാവം പാകിസ്ഥാന്‍

എവിടെ തിരിഞ്ഞോന്നു നോക്കിയാലും പൊട്ടാറായ മുല്ലപ്പെരിയാര്‍ മാത്രം , എന്നിരുന്നാലും ആതിനിടയില്‍ അമേരിക്ക നടത്തുന്ന കളികള്‍ എവിടേയും എഴുതി കണ്ടില്ല. ചില പത്രങ്ങളില്‍ ഒഴികെ! പ്രത്യക്ഷ്ത്തില്‍ ഞാന്‍ ഒരു അമേരിക്കന്‍ വിരോധിയല്ല എന്നാലും താത്തിക അവലോകനം എന്ന നിലയ്ക്ക് പറയുമ്പോള്‍ , അമേരിക്ക പൊളിഞ്ഞാല്‍ അത് എല്ലാ സാധാരണകരനെയും പോലെ എന്നെയും ബാധിക്കും എന്നതിനാല്‍ മാത്രം അവര്‍ തകരരുതേ എന്നെനിക്ക് ആഗ്രഹമുണ്ട്. കഴിഞ്ഞ ദിവസം പാകിസ്താനിനില്‍ അമേരിയ്കയുടെ ( നാറ്റോയുടെ ) ആളില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ 24ഓളം പട്ടാളക്കാര്‍ കൊല്ലപ്പെട്ടു എന്നാണ് പറയുന്നതു. പാകിസ്ഥാന്‍ ഇതിനെതിരെ ശ്ക്‍തമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും നാറ്റോ ഉപയോഗിയ്ക്കുന്ന അവരുടെ എയര്‍ ബേസ് 15 ദിവസത്തിന്നകം ഒഴിഞ്ഞു കൊടുക്കണം എന്നു താക്കീതു കൊടുത്തിരിക്കുന്നു , അഫ്ഘാനിഷ്താനിലേക്ക് റോഡുമാര്‍ഗം ചരക്കുകളും മറ്റും കൊണ്ടുപോകുന്ന വഴിയും പാകിസ്ഥാന്‍ അടച്ചു കഴിഞ്ഞു. പക്ഷേ ആതിനെക്കാള്‍ ഒക്കെ ശക്തമായി അമേരിക്കന്‍ വിരുദ്ധപ്രക്ഷോഭങ്ങള്‍ ആണ് പാകിസ്താനിലെ തെരുവുകളില്‍ അമേരിക്കയുടെ പതാക കത്തിച്ചും , കോലം കത്തിച്ചും മറ്റും നടക...