അടിച്ചുപൊളി ടാന്‍സാനിയന്‍ ഓണം

അങ്ങിനെ ഞങ്ങടെ ടാന്‍സാനിയയില്‍ അടിച്ചു പൊളിച്ച് ഓണം ആഘോഷിച്ചു കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്തത്തില്‍ ദാര്‍ സലാമിലെ മലയാളികള്‍ അതിവിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു. 2012 സപ്തംബര്‍ 1 നു വൈകീട്ട് വിവിധ തരം ഓണക്കളികളില്‍ തുടങ്ങിയ ആഘോഷങ്ങള്‍ , 2012 സപ്തംബര്‍ 2 നു ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് അവസാനിച്ചത്. സപ്തംബര്‍ 1 നു ശ്യാം കുമാര്‍ നേതൃത്തം നല്കിയ ഓണക്കളികളില്‍ , കേരളം ഇന്ന് ശരിക്കും മറന്നു കൊണ്ടിരിക്കുന്ന തലപ്പന്തുകളി , കിളിത്തട്ട് , ഏറുപന്തുകളി , കുടുകുടു , വടംവലി മല്‍സരം , അശകോശലേപെണ്ണുണ്ടോ , തുടങ്ങി നിരവധി ഇനങ്ങളില്‍ കലാമണ്ഡലം അംഗങ്ങളും അവരുടെ കുട്ടികളും മാറ്റുരച്ചു. പിറ്റേന്ന് രാവിലെ ഓണപൂക്കളമത്സരവും സംഘടിപ്പിച്ചിരുന്നു. സുലോചന പ്രകാശിന്‍റെ നേടൃത്തത്തിലുള്ള ടീം ഒന്നാം സമ്മാനവും , അനുരേഷ് നരേയ്ന്നിന്‍റെ നേടൃത്തത്തിലുള്ള ടീം രണ്ടാം സമ്മാനവും കരസ്ഥമാക്കി ( രണ്ടു ടീമെ ഉണ്ടായിരുന്നുളൂ എന്‍റെ ഇഷ്ടാ ) കലാമണ്ഡലം അംഗങ്ങള്‍ അവതരിപ്പിച്ച ഓണപ്പാട്ടുകള്‍ , കൈകൊട്ടിക്കളി , വഞ്ചിപ്പാട്ട് തുടങ്ങി നിരവധി കലാപരിപാടികള്ക്ക് ശ്രീമതി.ലേഖാരാജു ചുക്കാന്‍ പിടിച്ചു. മ്മ്ടെ പാലക്കാടു ജില്ലയ...