Posts

ഹര്‍ത്താല്‍ - ദൈവത്തിന്‍റെ സ്വന്തം

Image
കേരളത്തിന്‍റെ സ്വന്തം ആഘോഷമായ ഹര്‍ത്താല്‍ , ഒരു ഇവന്‍റ് എന്നരീതിയില്‍ ഏറ്റവും നല്ലരീതിയില്‍ നടത്തികാണിക്കുന്ന കൊച്ചു കേരളം ലോകത്തിന് തന്നെ മാതൃകയാണ് , അല്ലെങ്കില്‍ ലോകജനതയ്ക്കു തന്നെ ആശ്ചര്യമാണ്. പലപ്പോഴായി പലരും പറഞ്ഞിട്ടുളതാണെങ്കിലും പിന്നേം പറയാതെ വയ്യ. ബന്ദ് നിരോധിച്ച കോടതിവിധി പുല്ലുപോലെ കണ്ട് “ഹര്‍ത്താല്‍” എന്ന് ഓമനപ്പേരിട്ടു പുതിയ കുപ്പിയിലേക്ക് പഴയവീഞ്ഞു കൊണ്ടുവന്നപ്പോള്‍ ശരിക്കും വെല്ലുവിളിക്കുന്നത് ആരോടാണ് ? എന്തിനാണ് ? ഇപ്പോ കാണുന്നത് ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ മല്‍സരമാണ്. ഇന്ന് ഞാനെങ്കില്‍ നാളെ നിന്‍റെവക. കഷ്ടം! എന്തിനും ഹര്‍ത്താല്‍ , പെട്രോള്‍ വില കൂട്ടിയാല്‍ , ഒരുത്തന്‍ മറ്റവനെ വെട്ടിയാല്‍ , ആരെങ്കിലും മിണ്ടിയാലും മിണ്ടിയില്ലെങ്കിലും , എന്നുവേണ്ട സര്‍വത്ര കാരണങ്ങള്‍. എന്നിട്ട് ഇന്നുവരെ എന്തിനെങ്കിലും ഹര്‍ത്താല്‍ കൊണ്ട് പരിഹാരം ഉണ്ടായിട്ടുണ്ടോ ? പുതുവര്‍ഷം പിറന്നതില്‍ ശേഷം മാത്രം 12ഓളം ഹര്‍ത്താല്‍ കേരളത്തില്‍ ഉണ്ടായി എന്നു ഞാന്‍ മനസ്സിലാകുന്നു. വളരെ നല്ലത് കീപ്പ് ഇറ്റ് അപ്പ്. ഒരു കേരള ഹര്‍ത്താല്‍ എന്നത് ചുരുങ്ങിയത് 500 കോടിയെങ്കിലും നഷ്ടം വരുമെന്നത് എവിടെയൊക്കെയോ ...

നിങ്ങള്ക്കും ആകാം കോടീശ്വരന്‍

Image
ബുദ്ധിയുള്ള മലയാളിയും പ്രബുദ്ധരായ ഏഷ്യാനെറ്റും എന്നും കൂടി ഇതിനെ വായിയ്ക്കാം. രാവ്വിലെ മോന്തപുസ്തകത്തില്‍ കയറിയപ്പോള്‍ മുതല്‍ കാണുന്നു , ഏഷ്യാനെറ്റ് ആളെ പറ്റിക്കുന്നു എന്നും പറഞ്ഞു ഒരു ഫോട്ടോ ഉണ്ടാക്കി ആരും വോട്ട് ചെയ്യരുത് എന്നൊക്കെ പറഞ്ഞു ഒരു മാതിരി. ഏഷ്യാനെറ്റില്‍ ഉടന്‍ ആരംഭിക്കാന്‍ പോകുന്ന പരിപാടിയാണ് “നിങ്ങള്ക്കും ആകാം കോടീശ്വരന്‍” Who wants to be a millionaire – എന്ന അമേരിക്കന്‍ ഷോയുടെ ചുവടുപിടിച്ചു അനേകം ഭാഷകളില്‍ ഉണ്ടായ ഷോ പോലെ ഒന്നാണ് ഇത് എന്നു അതിന്‍റെ രൂപ ഭാവങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത്. അതുകൊണ്ടു തന്നെ ഇപ്പോ ചോദിക്കുന്ന ചോദ്യങ്ങള്‍ ലളിതമാവാം ഒപ്പം കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കാന്‍ ഉള്ള അവസരം നല്‍കുകയും ഇറക്കിയ കാശ് ലാഭത്തോടെ തിരിച്ചുപിടിക്കുക എന്ന മിനിമം ബിസിനസ് മൈന്‍ഡ് ഉണ്ടാവുകയും ചെയ്യും എന്നു ഞാന്‍ കരുത്തുന്നു. ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച സംഭവം അതിന്‍റെ സ്പോണ്‍സെര്‍സ് കൊണ്ട് മാത്രം ലാഭത്തില്‍ ആണ് ഈന് വിശ്വസിക്കാം , എങ്കിലും മലയാളം എന്ന “ഠാ” വട്ടത്തില്‍ വച്ച് കളിക്കുമ്പോള്‍ സംഭവം ലാഭത്തില്‍ ആക്കാണമെങ്കില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ വര്‍ക്ക് ചെ...

നാദിര്‍ ഷായും ടീമും ടാന്‍സാനിയന്‍ മലയാളികളുടെ ക്രിസ്തുമസ് അവിസ്മരണീയമാക്കി

Image
നാദിര്‍ ഷായും ടീമും ടാന്‍സാനിയന്‍ മലയാളികളുടെ ക്രിസ്തുമസ് അവിസ്മരണീയമാക്കി ഇത്തവണ ക്രിസ്തുമസ് ഇവിടെ അടിച്ചു പൊളിച്ചു , നാട്ടില്‍ നിന്നുവന്ന നാദിര്‍ഷാ , രമേഷ് പിഷാരടി ,   ധര്‍മജന്‍ , അവ്വെയ് സന്തോഷ് , ബൈജു ഫ്രാന്‍സിസ് , ഷെയിക എന്നിവരാണ് സഘത്തില്‍ ഉണ്ടായിരുന്നത്. ഡിസംബര്‍ 25നു തന്നെ ജന്മദിനം ആഘോഷിച്ച പത്മാവതി അമ്മയും , സാം ഇടിക്കുളയും ചേര്‍ന്ന് ക്രിസ്തുമസ് കേക്ക് മുറിച്ച് പരിപാടി ഉല്‍ഘാടനം ചെയ്തു. ഒപ്പം തന്നെ , ഈ വര്‍ഷത്തെ കലാമണ്ഡലം കമ്മറ്റിയുടെ ചാരിറ്റി പ്രോഗ്രാമില്‍ അവസാനത്തേത് ആയ ആംബുലെന്‍സ് സംഭാവന “ആനന്ദ് മാര്‍ഗ് മിഷന്‍ ഡിസ്പ്പന്‍സറിക്ക്” ശ്രീ. സഞ്ജീവ് കുമാറും , ശ്രീ. ശ്രീകുമാറും ചേര്‍ന്ന് താക്കോല്‍ ദാനം നിര്‍വഹിച്ചു. പിന്നീട് വേദി പിടിച്ചെടുത്ത നാദിര്‍ഷായും സഘവും പാട്ടുകളും തമാശ സ്കിറ്റുകളും ഒക്കെ ചേര്‍ത്തു നല്ലൊരു വിരുന്ന് തന്നെ സമ്മാനിച്ചു. ചെമ്മീന്‍ റീലോഡഡ് , രതിനിര്‍വേദം പുതിയത് , 6 വയസ്സുകാരിയുടെ നൃത്തം എന്നിവയ്ക്കൊപ്പം  അവ്വെയ് സന്തോഷ്  അവതരിപ്പിച്ച കുള്ളന്‍ മനുഷ്യനും ഡബിള്‍ സാന്‍റാ ക്ലോസും ശരിക്കും വിസ്മയിപ്പിച്ചു. പാട്ടുകളും , സ്കിറ്റുകളും നല്ല നിലവാര...

ചിപ്സ് മയായി - ഒരു ടാന്‍സാനിയന്‍ വിഭവം

Image
പൊതുവേ മടിയന്മാരാണ് ടാന്‍സാനിയകാര്‍ എന്ന്  ആളുകള്‍   പറയാറുണ്ട്, അതുകൊണ്ടുതന്നെ അവരുടെ ഒട്ടുമിക്ക ഭക്ഷണങ്ങളും ലളിതവും എളുപ്പം ഉണ്ടാക്കവുന്നതും ആണ്. ഇന്ന് ഇവിടെ ഉണ്ടാക്കുനത് "ചിപ്സ് മയായി" അഥവാ ഓംലെറ്റ്‌ ചിപ്സ് വേണ്ട സാധനങ്ങള്‍  കുറച്ചു പൊട്ടറ്റോ ചിപ്സ്, ( ഫ്രഞ്ച് ഫ്രെസ്‌ എന്ന് വിവരം കെട്ടവര്‍ പറയും ) രണ്ടു കോഴിമുട്ട, കുറച്ചു എണ്ണ ( ഏത് എണ്ണ എന്ന് ചോദിക്കരുത്, ഇവര് കിട്ടുന്ന എണ്ണയാണ് ഉപയോഗിക്കുന്നത് )  ലേശം മുളക്, ഉള്ളി ഒക്കെ പാകത്തിന്. ഒരു കുപ്പി പെപ്സി / കൊക്കകോള ലേശം എണ്ണ ഒഴിച്ചു ചൂടാക്കിയ  ഫ്രയിംഗ് പാനില്‍,  ഓംലെറ്റ്‌  ഉണ്ടാക്കുന്നത് പോലെ മുട്ട ഒഴിച്ചു ഉറയ്ക്കുന്നതിനു മുന്‍പ്, വേവിച്ച പൊട്ടറ്റോ ചിപ്സ് അതിന്റെ മുകളില്‍ വിതറുക ഒരു മഞ്ഞ നിറം ആവുന്നത് വരെ തിരിച്ചും മറച്ചും ഇടുക. കുറച്ചു ഉപ്പും, ടൊമാറ്റോ / ചില്ലി സോസും, പിന്നെ മുളക് ഉള്ളി ഒക്കെ കൂടി അലങ്കരിച്ചു വച്ച് സെര്‍വ് ച്യ്യുക, കഴിയ്ക്കുക. ഇടയ്കിടെ കുടിക്കാന്‍ നേരത്തെ പറഞ്ഞ  പെപ്സി / കൊക്കകോള ഏതെങ്കിലും ഉപയോഗിക്കാം.  നല്ല സ്വാദാ ഇഷ്ടാ , ഒന്ന് ട്രൈ ചെയ്തു നോക്കൂ, എന്തായാലും പറയണേ.

ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്കുന്നു

Image
ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്കുന്നു തീയതി : 09-09-2011 സ്ഥലം : മുഹിമ്പിലി നാഷണല്‍ ഹോസ്പിറ്റല്‍ , ദാര്‍ സലാം. ടാന്‍സാനിയ മുഖ്യ അഥിതി : റോട്ടറി ഇന്‍റെര്‍നാഷണല്‍ പ്രസിഡെന്‍റ്  റോട്ടാറിയന്‍  കല്യാണ്‍ ബാനര്‍ജീ ഇന്ന് 09-09-2011 ടാന്‍സാനിയ 50താം സ്വതന്ത്രദിനം ആഘോഷിക്കുമ്പോള്‍ അവരുടെ ആഘോഷത്തില്‍ ഞങ്ങള്‍ പങ്കുചേര്‍ന്നത് വ്യത്യസ്ഥമായ സമീപനം കൊണ്ടാണ്. ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മയായ “കലാമണ്ഡലം ടാന്‍സാനിയയുടെ” നേതൃത്തത്തില്‍ ഇവിടുത്തെ പ്രശ്സ്തമായ മുഹിമ്പിലി നാഷണല്‍ ഹോസ്പിറ്റലില്‍ കുട്ടികള്‍ക്കായുള്ള കാന്സര്‍ വാര്‍ഡിന് തറക്കല്ലിട്ടുകൊണ്ടാണ് ഇവിടുത്തെ മലയാളികള്‍ ഈ രാജ്യത്തോടും ഇവിടുത്തെ സാധാരണ ജനങ്ങളോടും ഉള്ള കൃതജ്ന്തപ്രകടിപ്പിച്ചത്. 750 മില്യണ്‍ ഷില്ലിംഗ് ( എക്‍ദേശം രണ്ടു കോടി ഇന്ത്യന്‍ രൂപ ) ചിലവില്‍ നിര്‍മ്മിക്കുന്ന ഈ പദ്ധതി റോട്ടറി ഇന്റെര്‍നാഷണലും ബാങ്ക് എം ( Bank M ) എന്ന സ്ഥാപനവും ആണ് കലാമണ്ഡലം ടാന്‍സാനിയയുടെ ഒപ്പം ഈ പദ്ധതിയില്‍ ഉള്ളത്. മാര്‍ച്ച് 2012 ഇല്‍ കുട്ടികള്‍ക്കായുള്ള ഒങ്കോളജി ( Pediatric Oncology Ward ) വിഭാഗം എല്ലാ ...

പാവം പാകിസ്ഥാന്‍

Image
എവിടെ തിരിഞ്ഞോന്നു നോക്കിയാലും പൊട്ടാറായ മുല്ലപ്പെരിയാര്‍ മാത്രം , എന്നിരുന്നാലും ആതിനിടയില്‍ അമേരിക്ക നടത്തുന്ന കളികള്‍ എവിടേയും എഴുതി കണ്ടില്ല. ചില പത്രങ്ങളില്‍ ഒഴികെ!   പ്രത്യക്ഷ്ത്തില്‍ ഞാന്‍ ഒരു അമേരിക്കന്‍ വിരോധിയല്ല എന്നാലും താത്തിക അവലോകനം എന്ന നിലയ്ക്ക് പറയുമ്പോള്‍ , അമേരിക്ക പൊളിഞ്ഞാല്‍ അത് എല്ലാ സാധാരണകരനെയും പോലെ എന്നെയും ബാധിക്കും എന്നതിനാല്‍ മാത്രം അവര്‍ തകരരുതേ എന്നെനിക്ക് ആഗ്രഹമുണ്ട്. കഴിഞ്ഞ ദിവസം പാകിസ്താനിനില്‍ അമേരിയ്കയുടെ ( നാറ്റോയുടെ ) ആളില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ 24ഓളം പട്ടാളക്കാര്‍ കൊല്ലപ്പെട്ടു എന്നാണ് പറയുന്നതു. പാകിസ്ഥാന്‍ ഇതിനെതിരെ ശ്ക്‍തമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും നാറ്റോ ഉപയോഗിയ്ക്കുന്ന അവരുടെ എയര്‍ ബേസ് 15 ദിവസത്തിന്നകം ഒഴിഞ്ഞു കൊടുക്കണം എന്നു താക്കീതു കൊടുത്തിരിക്കുന്നു , അഫ്ഘാനിഷ്താനിലേക്ക് റോഡുമാര്‍ഗം ചരക്കുകളും മറ്റും കൊണ്ടുപോകുന്ന വഴിയും പാകിസ്ഥാന്‍ അടച്ചു കഴിഞ്ഞു.  പക്ഷേ ആതിനെക്കാള്‍ ഒക്കെ ശക്തമായി അമേരിക്കന്‍ വിരുദ്ധപ്രക്ഷോഭങ്ങള്‍ ആണ് പാകിസ്താനിലെ തെരുവുകളില്‍ അമേരിക്കയുടെ പതാക കത്തിച്ചും , കോലം കത്തിച്ചും മറ്റും നടക...

ടാന്‍സാനിയ - വണ്ടിവിശേഷം

Image
മോടിഫെ ചെയ്ത ലാന്‍ഡ്‌ ക്രൂഇസര്‍  ടാന്‍സാനിയ – ഈസ്റ്റ്‌ അഫ്രികയിലെ ഏറ്റവും വലിയ രാജ്യം. പണ്ട് ജര്‍മ്മന്‍ കോളനി ആയിരുന്ന ടാന്‍സാനിയ സ്വാതന്ത്രത്തിനു ശേഷം പൊതുവേ തേര്‍ഡ് വേള്‍ഡ് എന്നാണ് അറിയപെടുന്നത് എങ്കിലും ഇവിടെയുള്ള വണ്ടികളുടെ കാര്യത്തില്‍ അങ്ങിനെയല്ല. പ്രതേകിച്ചു ആദ്യമായി ഇവിടെ വരുന്ന ആള്‍ കുറച്ചോക്കെ അന്തം വിട്ടേക്കാം. ഇത്രേം വിലപിടിപ്പുള്ള വണ്ടികള്‍ ഓടുന്ന രാജ്യം എങ്ങനെ തേര്‍ഡ് വേള്‍ഡ് കണ്‍ട്രി ആയി എന്ന് ചിന്തിച്ചേക്കാം. എമിരേറ്റ്സ്, ഒമാന്‍, ഖത്തര്‍ , സൗത്ത്‌ അഫ്രികന്‍, കെനിയ എയര്‍ലൈന്‍കല്‍ പ്രതിദിന സര്‍വീസും കെ എല്‍ എം , സ്വിസ്സ്, അങ്ങിനെ കുറെ വേറെ എയര്‍ലൈന്‍ കളും ആഴ്ചയില്‍ രണ്ടും മൂന്നും സര്‍വീസ് നടത്തുന്നുണ്ട്. ഇവിടുത്തെ പ്രധാന ആകര്‍ഷണം നാഷണല്‍ പാര്‍ക്കുകളും വന്യമൃഗങ്ങളുടെ ഇടയിലെക്കുള്ള യാത്രയാണ്. Sherengetti, Ngorongoro, Lake manyara, Tarangare , Selus , mounth Kilimajraro ( രജനിയുടെ എന്തിരനൈല്‍ പാട്ട് ഓര്‍മവരുന്നുണ്ടോ ) എന്നിവയെല്ലാം ടാന്‍സാനിയയില്‍ ആണ്. ഇനി വണ്ടികളിലേക്ക് വരാം. ടൊയോട്ട ലാന്‍ഡ്‌ക്രൂയിസര്‍ന്‍റെ അഫ്രികയിലെ തന്നെ ഏറ്റവും വലിയ ഒരു വിപണി ആണ് ടാന്‍സാനിയ എന്ന് പറ...