Posts

Showing posts from December, 2010

പുതുവല്‍സരാശംസകള്‍

Image
എന്‍റെ എല്ലാ സുഹൃത്തുകള്‍ക്കും , നന്മ നിറഞ്ഞ പുതുവല്‍സരാശംസകള്‍ എല്ലാ പിണക്കങ്ങളും ഇണക്കങ്ങളാവട്ടെ എന്നും, ദേഷ്യങ്ങളെല്ലാം സ്നേഹങ്ങള്‍ ആവട്ടെ എന്നും സന്തോഷം നിറഞ്ഞ ഒരു പുത്തന്‍ വര്ഷം ജനിക്കട്ടെ എന്നും ആഗ്രഹിക്കട്ടെ, ആശംസിക്കുന്നു നിങ്ങളുടെ സ്വന്തം മൊട്ട മനോജ്‌.

ആരാണി രേഷ്മ ?

Image
അതെ ആരാണീ രേഷ്മ, കേരളം മുതല്‍ ഖത്തര്‍ വരെ, ആഫ്രിക്കയിലെ മ്വ്വനസാ നഗരം വരെ വീണ്ടും ദുബായി വരെ അവിടുന്ന് വീണ്ടും തിരുവില്വാമല വരെ വീണ്ടും നെജേരിയ വരെ, എല്ലാവവരും ഒരേ ചോദ്യം, അതുതന്നെ ആരാണി രേഷ്മ. അല്ലെങ്കിലും ഫേമസ് ആയാലുള്ള ഒരു പോല്ലപ്പേ, പണ്ടേ ഞാന്‍ പറഞ്ഞതാ ഇതിനൊന്നും പോണ്ട പോണ്ടാ ന്നു ഇന്നലെ രാവിലെ മെയില്‍ ഓപ്പണ്‍ ചെയ്തപ്പോ, നമ്മുടെ അക്കൊസേട്ടന്റെ അല്ല അശോകേട്ടന്റെ ഇമെയില്‍, രണ്ടു ദിവസം മുന്‍പ് നാന്‍ നങ്ങളുടെ മ്വ്വനസാ (Mwanza ) ഗ്രൂപ്പിലേക്ക് അയച്ച ക്രിസ്തുമസ് ആശംസ മെയിലിന്റെ റിപ്ലേ ആയിരുന്നു, ആദ്യത്തെ രണ്ടു വാചകം ഇങ്ങനെ, "Thank you manu and wishing you and Reshma the സെയിം" . അപ്പൊ മറുപടിയും ഗ്രൂപ്പിലുള്ള എല്ലാവര്‍കും ഈ മെയില്‍ കിട്ടി. അതെ അതിലെ മനു ഞാന്‍ തന്നെ എന്ന് എല്ലാവരും ഊഹിച്ചു, പക്ഷെ രേഷ്മ ആരാണ്, എന്റെ ഭാര്യയുടെ പേര് പ്രസന്നയെന്നാണ്, അപ്പൊ ഞാന്‍ അവളറിയാതെ വീണ്ടും കല്യാണം കഴിച്ചോ ? അതോ വേറെ വല്ല ചുറ്റികളികളോ ? എന്തായാലും ഉടന്‍ തന്നെ മെയില്‍ ക്ലോസ് ചെയ്തു, ഓഫീസില്‍ പോയി, കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഭാര്യയുടെ ഫോണ്‍ ? ഹുഉം എന്താ ? ഒരു രേഷ്മ വിളിച്ചിരുന്നു ? വെട്ടിലെ ...

എന്റെ പട്ടി പാട്ടും പാടും , ശരിക്കും

Image
അനുരാഗ വിലോചനനായി അതിലേറെ മോഹിതനനായി പടിമേലെ നില്കും തെന്നലേ ലേ ലെ ബോ ഭോ ഭോ . രണ്ടു ദിവസമായി എന്റെ വീടിലെ ജിമ്മി എന്ന ഡോബര്‍മാന്‍ നായയും, അപ്പുറത്തെ നാരായണന്കുട്ടിയുടെ വീട്ടിലെ ചാവാലി പട്ടിയും കൂടെ വകുന്നെരെം 7മണിയായാല്‍ പാട്ടുകച്ചേരി തുടങ്ങും,. ശരിക്കും നമ്മുടെ റിമി ടോമി പാടുന്ന പോലെ തോന്നും. സാധാരണയായി ഞാന്‍ കിഴക്കേ ഭാഗത്തുള്ള പാറുകുട്ടിയുടെ വീട്ടിലേക്കാണ് നോക്കാറ്, അവള് അമ്പലത്തില്‍ പോയി വരുന്ന സമയമായത് കൊണ്ട് പ്രസാദം കൊണ്ടുവരുന്നുണ്ടോ ? ചന്ദനം ശരിക്കല്ലേ തോട്ടിരിക്കുനത് എന്നോകെ നോക്കാന്‍ വേണ്ടി മാത്രം. അമ്പലത്തിലെ പൂജാരി ചിലപ്പോ പ്രസാദം കൊടുക്കാരില്ലത്രേ, നമ്മുടെ നാട്ടിലെ ക്രമസമാധാനം നോക്കേണ്ടത് നമ്മുടെയൊക്കെ കടമയല്ലേ . ഇപ്പൊ രണ്ടു ദിവസമായിരിക്കും , ലവള് അമ്പലത്തില്‍ പോകത്തതിനാലും, നമുക്ക് പ്രതേകിച്ച് പരിഭവമോന്നും ഇല്ലാത്തതിനാലും റൂട് മാറ്റിയിട്ടു. അങ്ങിനെയാണ് ഞാന്‍ ഇവരുടെ സംഗീത സാഹയനം കാണുന്നത്. ഉടന്‍ തന്നെ ജപ്പാനിലുള്ള നമ്മുടെ അമ്മാവന്റെ ഇളയമ്മയുടെ കുഞ്ഞുമോള്‍ക്ക് കത്തയച്ചു. ഭാഗ്യം സ്റ്റാമ്പ്‌ ഒട്ടികാതെ ഈ കത്ത് അയക്കില്ലെന്ന നിലപാടായിരുന്നു പോസ്റ്റോഫീസ്കാര്‍ സ്വീകരിച്ചത്, എന്...

സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ച - ക്രിസ്തുമസ് ആശംസകള്‍.

Image
സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ച എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും, ഞാന്‍ നന്നാവണം നന്നാവും എന്ന് വിചാരിക്കുന്ന, അല്ലെങ്കില്‍  നന്നാവാന്‍ വേണ്ടി മാത്രം എന്നെ കല്ലെറിഞ്ഞ ഭാവി സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ  ക്രിസ്തുമസ് ആശംസകള്‍. നിങ്ങളുടെ, നിങ്ങളുടെ മാത്രം മൊട്ട മനോജ്‌.

വജ്രമോതിരം വിദ്യാബാലന്‍ എനിക്ക് തന്നപോള്‍

Image
ഇന്നലെ സംഭവിച്ചത്. വികിലീക്സ്‌ : അങ്കമാലിയിലെ അമേരികന്‍ അംബാസഡര്‍ അയച്ച കേബിള്‍ ന്യൂസ്‌   വികിലീക്സ്‌ പുറത്തു വിട്ടു , അതില്‍ പ്രധാനമായും    മൊട്ടമനോജിന്റെ വീട്ടുമുറ്റത്ത് കിടക്കുന്ന 2 ഫെരാരി കാറും , റബ്ബറിന് മരുന്നടിക്കാന്‍ ഉപയോഗിക്കുന്ന 2 അപ്പാച്ചെ ഹെലികോപ്ടറും , പിന്നെ അമ്പലത്തില്‍ പോകാന്‍ ഉപയോഗിക്കുന്ന 3 അസ്റ്റൊന്‍ മാര്‍ട്ടിനും , ഒക്കെ പറ്റി എഴുതിയിട്ടുണ്ട്. കൂട്ടുകാരെ , നിങ്ങള്‍ അസൂയപെടരുത് , വികിലീക്സ്‌ ഇത് പുറത്തു വിട്ട ശേഷം , ഞാന്‍  എന്റെ നിരപരാധിത്വം നിങ്ങളെ അറിയിക്കാന്‍ , തീരുമാനിച്ചുകഴിഞ്ഞു. എന്റെ ജീവിതത്തില്‍ ഉണ്ടായ എല്ലാം ഞാന്‍ തുറന്നു പറയട്ടെ. കഴിഞ്ഞ വര്ഷം നോകിയയുടെ കാണാതെ പോയ M എന്ന അക്ഷരം ഞാന്‍ അവര്‍ക്ക് കണ്ടുപിടിച്ചു കൊടുത്തു , അതിനു ശേഷം അവര്കെന്നെ ആദരിക്കണം   ആദരിക്കണം എന്നും പറഞ്ഞു പിന്നാലെ നടക്കുകയായിരുന്നു അങ്ങിനെ ആദരിച്ചു കഴിഞ്ഞു രണ്ടു കുപ്പി നാടനും , കഴിച്ചു ഇങ്ങനെ നില്‍കുമ്പോള്‍ , എവിടുന്നാണ്‌ എന്നറിയില്ല എന്റെ വലിയ ആരാധികയാനെന്നും പറഞ്ഞു ഒരു പെണ്ണ് അപ്പുറത്ത് വലിയ ബഹളം , അവസാനം അവളെന്റെ അടുത്ത് വന്നു , വലത്തെ കൈ പിടിച്ചുവലിച്ചു , അവ...

ശ്രീ. കെ .കരുണാകരന് ആദരാഞ്ജലികള്‍

Image
കേരളത്തെ അല്ലെങ്കില്‍ ഇന്ത്യയെ രാഷ്ട്രീയം പഠിപ്പിച്ച ലീഡര്‍ എന്നറിയപെടുന്ന ശ്രീ. കെ .കരുണാകരന് ആദരാഞ്ജലികള്‍ ഇന്നും ഒരു രാഷ്ട്രിയ കാരന്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം എത്തുന്നത് ഇദ്ദേഹത്തിന്റെ മുഖമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭികട്ടെ. നോട്ട് : ഇതില്‍ രാഷ്ടീയ ചായവില്ല, ഞാന്‍ കോണ്‍ഗ്രെസോ, കമ്മ്യൂണിസ്റ്റ്ഓ , BJP യോ അല്ല, 

ഉള്ളിസ്‌ ആര്‍ നോട്ട് കാര്‍സ്‌

Image
കാര്‍സ്‌ ആര്‍ നോട്ട് ടോമാറ്റൊസ് , കുറച്ചു കാലം മുന്‍പുവരെ ഷെവര്‍ലെ ബീറ്റ്‌ എന്ന കാറിന്റെ പരസ്യവാചകം ആയിരുന്നു , എന്നാല്‍ ഇന്ന് "ഉള്ളിസ്‌ ആര്‍ നോട്ട് കാര്‍സ്‌ "  എന്ന പരസ്യവാചകം ഉള്ളിക് കൂടുതല്‍ ചേരുംവിധം ആണ് സംഗതികളുടെ കിടപ്പ്.  ഒരു കിലോ ഉള്ളിക്ക് എന്താ വില, അല്ല എന്താ ശരിക്കുള്ള വില , കേരളത്തില്‍ ഇപ്പൊ  80 രൂപയാണ് ഒരു കിലോ ഉള്ളിക്ക്. ഈ വിലക്കും കിട്ടനില്ലെനാണ് കേട്ടത്, എത്രത്തോളം ശരിയാണെന്നറിയില്ല. അല്ലെങ്കിലും മറുനാട്ടുകാര്‍ക്ക്‌ നാട്ടില്‍ എന്തിനു വിലകൂടിയാലും കുറഞ്ഞാലും, ഒരുതരം മരവിപ്പാണ്, നോ ഫീലിംഗ്സ് ശരിക്കുള്ള കാരണം എന്തായിരിക്കുമെന്ന് എനിക്കുമറിയില്ല. ഓ അതൊക്കെ നാട്ടിലല്ലേ എന്ന ചിന്താഗതി കാരണമായിരിക്കം. പണ്ടൊക്കെ ഉള്ളി തോലിക്കുമ്പോള്‍ രണ്ടു മൂന്നും തോലിയൊക്കെ കളഞ്ഞു കഴുകി വൃത്തിയാക്കി   ഉപയോഗിക്കുന്നവര്‍ പോലും ഇപ്പൊ തോലോട്കൂടി കറിവയ്ക്കാന്‍ പഠിച്ചിരിക്കുന്നു. എന്നിട്ട് ഒരു കമന്റും ഓ ഭയങ്കര സ്വാദ്. ഏത് ? ഇതിനിടയ്കും,  ഇപ്പോഴും സ്വര്‍ണത്തിന്റെ വില പണ്ട് വിഷുവിന്‌ വാണം വിട്ടപോലെ കൂടി കൂടി ഇപ്പൊ ബുര്‍ജ്‌ ഖലീഫയുടെ അറ്റം മുട്ടുന്ന് പറഞ്ഞിരിക്കുമ്പോഴാ ...

ടൊയോട്ട വിത്സ് - 26.5 km

Image
ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ ഇന്ന് വിത്സ് എന്ന നവീകരിച്ച മോഡല്‍ ജപ്പാനില്‍ പുറത്തിറക്കി, നമ്മുടെ ആള്‍ട്ടോ പോലെ അവിടുത്തെ ഏറ്റവും കൂടുതല്‍ വില്‍ക്കപെടുന്ന ഒരു മോഡല്‍ ആണ് ടൊയോട്ട വിത്സ്. ഏറ്റവും വലിയ പ്രത്യേക 26.5 km / litre ആണ് ഇതിന്റെ മൈലെജ് എന്നതാണ്. അതിന്റെ ഒരു ഫോട്ടോ കണ്ടു നോക്ക്. നമുക്ക് കിട്ടാന്‍ പോകുന്ന എട്ടിയോസ് വിവ്യെകാളും സുന്ദരിയല്ലേ ?

20-ട്വന്‍റി ക്രിക്കറ്റ്‌ + സിനിമ

Image
മലയാള സിനിമകളുടെ ഇന്നത്തെ അവസ്ഥ കണ്ടാല്‍, ഏറ്റവും നല്ലത് ക്രിക്കെറ്റ് + സിനിമ ഫോരമുലയാവും. ഇപ്പൊ കേട്ടത് തമിഴ്നാട്ടിലും ആന്ത്രയിലും, കര്‍ണാടകയിലും, സിനിമാതാരങ്ങള്‍ ക്രികറ്റ്‌ ലീഗ് തുടങ്ങിയെന്നു. ഭാഗ്യം, മോഹന്‍ലാല്‍ അടക്കമുള്ള മലയാളത്തന്മാര്‍ക്ക് സമയമില്ലതതിനാലും, കുറെ കൂടി കച്ചറ സിനിമകള്‍ ഉണ്ടാക്കനുള്ളതിനാലും, പിന്നെ വേറെ എന്തോകെയോ കാരണങ്ങള്‍ കൊണ്ടും, ഇപ്പ്രാവശ്യം കേരള ടീം രംഗതുണ്ടാവില്ല എന്ന് കേട്ടു. അതോ നമ്മുടെ നയികക്കോ നായകന്മാര്‍ക്കോ ആശയകുഴപ്പം കൊണ്ടാണോ എന്നരിയല്ല. ആശയകുഴപ്പം! എന്ത്തു ആശയകുഴപ്പം ?  നോക്കു നമ്മുടെ പ്വ്രെതിരാജ് , ജയസുര്യ, കലാഭവന്‍ മണി, നയന്‍താര, മീര, രമ്യ, നവ്യ, അസിന്‍, അങ്ങനെ നീളുന്ന മലയാള താരങ്ങള്‍ തമിഴ് ടീമിലോ അതോ മലയാള ടീമിലോ കളിക്കുക എന്നാതാണ് ആ ആശയകുഴപ്പം. അഥവാ മലയാളത്തില്‍ത്തന്നെ അല്ലെങ്കില്‍ കേരള ടീമില്‍ തന്നെ കളിക്കും എന്ന് നമുക്ക് ഊഹിക്കാം, എന്നാല്‍ ഇവരില്‍ പലരും തമിഴില്‍ പോയി പേരെടുത്തത് കൊണ്ടും, മലയാള നിനിമയുടെ ഭാവി അനിശ്ചിതത്തിളയതിനാലും മാച്ച് ഫിക്സിം ഉണ്ടാവുന്നുള്ള ഒരു സാധ്യതയും  തള്ളികളയനാവില്ല. അതിനോടൊപ്പം വളരെ ഗൌരവമായി എന്നെ അലട്ടു...

തെറ്റും ശരിയും

Image
ഒരാൾ അതയതു ഞാൻ എന്ന മൊട്ട, ഒരളെ വെട്ടികൊന്നു എന്നു വിചാരിക്കുക. അതു മറ്റൊരാൾ കണ്ടു അയളെ നമ്മുക്കു പൂച്ച എന്നു വിളികാം, അതു അവൻ നട്ടുകാരോടു ഇങ്ങനെ പറഞ്ഞു, “നാട്ടുകരേ എന്റെ കയ്യിൽ ഒരു വിവരം ഉണ്ടെ, അതു ഞാൻ നിങ്ങളോടു പറയാം, പക്ഷെ എനിക്കു അതിനു പ്രതിഫലം വേണം”. നട്ടുകാർക്കു പാർട്ടി ക്ളാസ്സിനു പോകേണ്ടാത്തതുകൊണ്ടും അവർക്കു ഇതു കേൾകാൻ തൽപര്യ്മുള്ളതിനാലും, അവർ സമ്മതിച്ചു. അങ്ങിനെ ആ വിവരം പൂച്ച എന്ന അവൻ നട്ടുകാരോടു പറഞ്ഞു, വീണ്ടും വീണ്ടും, പറഞ്ഞു, അങ്ങിനെ അവൻ കുറെ സംബാത്തിച്ചു പറയൂ ഇതിൽ ആരാണു ശരിക്കുള്ള തെറ്റുകാർ. ശരി, വേറേ ഒന്നു പറയാം, സരമില്ല പ്ളീസ്‌ ഇതു കൂടി കേട്ടുകൊള്ളു, അറിയാം ഇത്‌ അത്ര വലിയ സൃഷ്ടിയൊന്നും അല്ല. ഒരാൾ അതയതു വീണ്ടും ഞാൻ എന്ന മൊട്ട, വളരെ നല്ല മനുഷ്യനും സമൂഹത്തിൽ ഉന്നത സ്താനങ്ങൽ അലങ്കരിക്കുന വ്യ്കതിയും ആണു. ഈ മൊട്ട ഒരളെ വെട്ടികൊന്നു എന്നു വിചാരിക്കുക. മൊട്ട  അതു മറ്റൊരാൾ കണ്ടു അയളെയും മൊട്ട കൊന്നു, അങ്ങിനെ വേറേ പലരെയും കൊല്ലേണ്ടി വന്നു.  അവസനം നമ്മുക്കു പൂച്ച എന്നു വിളികവുന്ന ആൾ അതു അവൻ നട്ടുകാരോടു ഇങ്ങനെ പറഞ്ഞു, അവനും മെൽപറഞ്ഞപോലെ സംഭാതിച്ചു. പറയൂ ഇതിൽ ആരാണു ശരിക്കുള്ള ...

അഭിമുഖം ലോക്കല്‍ ചാനല്‍

Image
ട്രിണിം ട്രിണിം. ട്രിണിം ട്രിണിം. ഹലോ, ഹലോ ഹലോ മൊട്ടമാനോജ് അല്ലെ. അപ്പുറത്ത് ഒരു കിളിനാദം അല്ല ഞാന്‍ ശ്രീമാന്‍ മൊട്ടമനോജിന്റെ സെക്രടറി കം മാനേജര്‍ കം പാര്ട്ണ്ര്‍ കം വൈഫ്‌ ആണ്. ഓ ഓക്കേ എനിക്ക് ശ്രീമാന്‍ മോട്ടമാനോജിനോട് ഒന്ന് സംസാരികണമായിരുന്നു ഹും ? എന്താ കാര്യം ? അത് അത് നേരിട്ട് പറയാന്‍ ഉള്ളതാണ്. അങ്ഹാ! അദ്ദേഹം വളരെ തിരക്കിലാണ്, എന്താനുവച്ച്ചാല്‍ എന്നോട് പറ, നേരിട്ട് പറയാന്‍ മാത്രം ഉണ്ടോയെന്നു ഞാന്‍ നോക്കട്ടെ. അത് അത് എനിക്ക് എനിക്ക് ഒന്ന് അദ്ദേഹത്തെ. അദ്ദേഹത്തെ ? അദ്ദേഹത്തെ ഇന്റര്വ്യൂ , അഭിമുഖം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. ങ്ഹ, അത്രയേയുള്ളൂ, ഞാന്‍ അകെ വെറുതെ. അങ്ങേരു രണ്ടു ബ്ലോഗ്‌ എഴുതിയപ്പോഴേക്കും ഇന്റര്വ്യൂ ? ങ്ഹാ, ശരി അദ്ദേഹം അതായതു ശ്രീമാന്‍ മോട്ടമനോജ്‌ ഇനി CNN , BBC ഇതില്‍ രണ്ടിലും മാത്രമേ ഇന്റര്വ്യൂം കൊടുക്കു എന്നാണ് പറഞ്ഞിരിക്കുന്നതു, അതിരികട്ടെ കൊച്ചെ നീ എവിടുന്നാ വിളിക്കുന്നെ. ചേച്ചി ഞാന്‍ ചേച്ചിയോ , ആരുടെ ചേച്ചി, നീ അരാടി നീ എന്നെ ചേച്ചിന്ന് വിളിക്കാന്‍, നിനക്കറിയാമോ ഞാന്‍ ആരാണെന്നു. ? അല്ല ചേച്ചി, അല്ല ,മാഡം, സോറി മാഡം, ഞാന്‍ ഇവിടുത്തെ ഒരു ലോക്കല്‍ ചാനലിന്റെ ലോക്കല്‍ റിപ്പ...

ഓര്മ്മേകള്‍

Image
എന്നെ വളരെ ഏറെ ആകര്ഷി്ച്ച ഒരു സ്ഥലമാണ് ചീരകുഴി ഡാം, തിരുവില്വാമല എന്ന അന്താരാഷ്ട്ര നഗരത്തില്‍ നിന്നും, വെറും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പ്രസ്തുത സ്ഥലത്ത് എത്താവുന്നതാണ്. സാധാരണ ഡാമുകളെപോലെ തന്നെ ഒരു സൈഡില്‍ വെള്ളം കെട്ടി നില്കുളകയും മറ്റേ സൈഡിലേക്ക് മെല്ലെ മെല്ലെ ഷട്ടര്‍ തുറക്കുന്നതനുസരിച്ചു വെള്ളം വന്നുകൊണ്ടിരിക്കുകയും ചെയുന്ന ഒരു ഡാം. മറ്റുള്ള ഡാമുകളൊന്നും ഞാന്‍ നേരിട്ട് കാണാത്തതിനാലാവം ഇതാണ് ഏറ്റവും നല്ലത് എന്ന തോനല്‍. ശാന്തതയും, (ശാന്തയല്ല) അരയലുകളുടെ ഇലയില്‍ ഇളം മന്ദമാരുതന്‍ തഴുകുമ്പോഴുള്ള കല പില ശബ്ദവും, വെള്ളം താഴേക്ക് പതിക്കുമ്പോഴുള്ള ശബ്ദവും ആണ് ഇവിടുത്തെ പ്രത്യേകത. വൈകുന്നേരങ്ങളില്‍ ഈ കാഴ്ചകള്‍ ആസ്വദിക്കാനും അല്ലെങ്കില്‍ ഒരു ചെറിയ ഔടിംഗ് എന്നാ രീതിയിലും പലരും കുടുംബസമേതം ഇവിടെ വരാറുണ്ട്. ഒഴുകിവന്ന വെള്ളത്തില്‍ വലയെറിഞ്ഞു മീന്‍ പിടിക്കുന ചിലരെയും ഇവിടെ കാണാം. ഫ്രഷ്‌ പെടെകണ പുഴമീന്‍ വേണ്ടവര്ക് ഇടനിലക്കരുടെ ചൂഷങ്ങള്‍ ഇല്ലാതെ അവരെ സമീപികാം എന്നതാണ് എവിടെ സ്മരികേണ്ട ഒരു വസ്തുത. 2008 ല്‍ ആണെന്ന് തോന്നുന്നു, ഉയര്ന്നി മഴലഭ്യതയുടെ ബൈ പ്രോഡക്റ്റ് എന്ന പൊതു തത്വം ആസ്പദമാക്കി, ചീരകുഴി...

ആഞ്ചലീനയും ബ്രാഡ്‌പിറ്റും തിരുവില്വാമലയില്‍

Image
പതിവുപോലെ ഇന്ന് രാവിലെ ഫിമൈല്‍ ഇമെയില്‍ എല്ലാം ചെക്കുചെയുകയായിരുന്നു , അല്ല അതല്ലേ അതിന്റെ് ഒരു ശരി. ദേ കിടക്കുന്നു ഒരു invitation നോക്കിയപ്പം എന്റെ അച്ചാച്ചന്റെ വകേലെ കുഞ്ഞമേടെ എളെപ്പന്റെ കുഞ്ഞുമോളുടെ അടുത്ത വീട്ടിലെ ജോണെറ്റന്റെ മകളുടെ കല്യാണകത്താ. തള്ളെ അതെ ഇത് ലവളുതന്നെ, കഴിഞ്ഞ തവണ ഞങ്ങള്‍ മകന് കോലുമിട്ടായി വേണംന്ന് പറഞു വശിപിടിച്ചപ്പോ ഫിലാഡല്ഫിതയയില്‍ പോയപ്പോ കണ്ടു പരിചയപ്പെട്ടതാ. അപ്പോഴെ പറഞ്ഞിരുന്നു, മകളുടെ കല്യാണം അടുത്തുത്തന്നെ ഉണ്ടാകും, വരണേ വരണേ എന്നൊക്കെ, ങ്ഹാ ശരി , ടിക്കെറ്റൊക്കെ അയച്ചുതരാമെന്നും ഒരുമാതിരി സമ്മതിപിച്ചതാ, അല്ല സമതിച്ചതാ. അപ്പോഴെ ഞാന്‍ തീരുമാനിച്ചതാ , ഒരു മാസം മുന്പേി ചെന്ന് ജെയിംസ്‌ കാമെറ്‌ുന്‍ സ്വാമികളില്‍ നിന്ന് 3D സില്മന ഉണ്ടാകാന്‍ പഠിക്കാംനും പിന്നെ നാട്ടില്‍ വന്ന് അയാളുടെ തന്നെ പൈസകൊണ്ട് നയന്താപരയെ വച്ചു ഒരു 3D സില്മ ഉണ്ടാക്കാം എന്നൊക്കെ. അല്ല അയാള് നാള് എവിടെ വന്ന് പറഞ്ഞതൊക്കെ ശരിയാണോ എന്നറിയണ്ടേ, ഓള്‍ മൂപ്പര്ക്ന വെറുതെ പറയണ്ട അവശ്യം ഒന്നും ഇല്ല്യ കാരണം മൂപര് കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ നില്കാംന്‍ സാധ്യത കുറവാ. പക്ഷെ ഇങ്ങനെ ഒരു കൊലച്ചതി ച്ചെയുമെന്നു ...

മോഹിനിയാട്ടം ആഫ്രിക്കയില്‍

Image
മോഹിനിയാട്ടം, ഭരതനട്ട്യം , കുച്ചുപുടി, എന്നൊക്കെ കേട്ടാല്‍ വെറും ചാന്തുപൊട്ട് സ്റ്റൈല്‍ ആണ്, എന്നായിരുന്നു ഇതുവരെയുള്ള എന്റെ ലൈന്‍. അണ്ണാ ഇതെന്തു പറ്റി ഇങ്ങനെരു മനം മാറ്റത്തിന്‌ കാരണം. ഓ, എനാ പറയാനാ കുട്ടിയേ, ഇന്നലൊരു ഡാന്സ് പ്രോഗ്രാം കണ്ടു. അതുകഴിഞ്ഞപ്പോ മുതലിങ്ങനാ. എന്താ എന്താ കാര്യം, എന്താനുവച്ചാ തെളിച്ചു പറ. ശരി. എന്നാ കേട്ടോ. ഇന്നലെ വൈകുനേരം ശ്രീമതി.സുധാ പീതാംബരന്‍ അവതരിപ്പിച്ച മോഹിനിയാട്ടം കാണാന്‍ പോയി.കലമന്ധലവും ഇന്ത്യന്‍ ഹൈ കമ്മീഷനും ആയിരുന്നു സംഘാടകര്‍, മോശം പറയരുതല്ലോ, ഇതുവരെ കണ്ടതില്‍ വച്ച് ഒരു നല്ല പ്രോഗ്രാം കണ്ട മനസംതൃപ്തിയാണ് ഉണ്ടായതു, ഇതു കണ്ടതിനു ശേഷം. ഓ അപ്പൊ പരിപാടി നന്നായിരുന്നല്ലേ. പിന്നെ ഒരു രണ്ടു രണ്ടര പ്രോഗ്രാം വരും ഇതു, അപ്പൊ നിനക്ക് തോന്നും, എന്നിക്ക് മോഹിനിയാട്ടത്തിനെ കുറിച്ച് എന്താരിയമെന്നു, ശരിയാണ്, എനിക്കൊന്നും അറിയില്ല, പണ്ട് അമ്പലത്തിലും കാവിലും ഒരുപാടു ഡാന്സ്ട കാണാന്‍ പോയിട്ടുണ്ട്, അപ്പോഴോകെ പ്രധാനമായും വയ്നോട്ടമായിരുന്നു പരിപാടി, അല്ലെങ്കിലും അതൊക്കെ ഇപ്പൊ പറഞ്ഞിട്ടെന്താ കാര്യം. എന്നാലും ശ്രീമതി.സുധാ അവതരിപിച്ച മോഹിനിയാട്ടം കനികലോടുള്ള സംവാദത്തിലും അവ...

വികസനം

Image
ലോകം വികസിച്ചോ വികസനത്തിന്റെ പാതയിലാണോ എന്നൊന്നും എനിക്കറിയില്ല, ഇടതോ വലതോ താമരയോ ചെമ്പരത്തിയോ ഭരിച്ചോട്ടെ, തിരുവില്വാമലയില്‍ വികസനം വേണം എന്നാ പക്ഷ്കരനാണ് ഞാന്‍. സ്വാഭാവികമായും നിങ്ങള്ക്ക് തോന്നും, എവനരാടെ തിരുവില്വാമലയിലെ പ്രധാനമന്ത്രിയോ, ഹേയ് ചെയ് ഞാന്‍ അത്തരകാരനെ അല്ല. പിന്നെ ഞാന്‍ ആരാണ്, അതെ ഭഗവാനും, ബുദ്ദനും, പിന്നെ ജാനും കല്യാനികുട്ടിയും തേടിയ അതെ ചോദ്യം , അപ്പൊ നിങ്ങള്ക്െ തോന്നും ഇവനാര് ആറാം തമ്പുരാനോ, അല്ല നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല ഞാന്‍ പറഞ്ഞ ഡയലോഗ് മോഹന്ലാ ല് നേരത്തെ പറഞ്ഞെന്നെ ഉള്ളു. കഴിഞ്ഞ പത്തു വര്ഷളത്തേക് ഒന്ന് തിരുഞ്ഞുനോക്കിയാല്‍ തിരുവില്വാമല എന്ന ചെറിയ ഗ്രാമം ഒരു പട്ടണമായി മാറി എന്ന് തോനാം, കണക്കുകള്‍ ഇങ്ങനെ. മൂനോ അതിലതികമോ ഷോപ്പിംഗ്‌ കോമ്പ്ലെക്സ്, രണ്ടു ബസ്‌ സ്റ്റാന്റ്, ( ബസ്‌ കയറുന്നുണ്ടോ എന്നറിയില്ല) നമ്മുടെ യുവ കേസരികള്ക്ക് തിരുവനന്തപുരം വരെ പോകാന്‍ നോണ്‍ സ്റ്റോപ്പ്‌ നമ്മുടെ സ്വന്തം ആനവണ്ടി, സിനിമ തിയേറ്റര്‍, 3 സ്റ്റാര്‍ ബാര്‍ ഹോട്ടല്‍, എന്ജിനീരിംഗ് കോളേജ്, കുറെ തട്ടുകടകള്‍ , SIB, SBT, HDFC, പിന്നെ തിരുവില്വമലയുടെ എല്ലാം എല്ലാമായ വിനുവേട്ടന്‍ ജോലി ചെയുന്ന കൊപെ...

സ്വപ്നം

Image
സമയം ഏഴുമണി,കൂരാകൂരി ഇരുട്ട്, ഏഴുമണിക്ക് കൂരാകൂരി ഇരുട്ടോ,ങ്ഹാ സണ്‍‌ഡേ രാവിലെ ഏഴുമണി ശരിക്കും ഇരുട്ടുതന്നെ, അവന്‍ ചാക്കുമായി താഴെയിറങ്ങി,മെല്ലെ മെല്ലെ നടന്നു. എങ്ങും ഇരുട്ടുതന്നെ,എങ്കിലും KSEB യുടെ കത്താത്ത സ്ട്രീറ്റ്‌ ലൈറ്റ് അവനു തുണയായിരുന്നു. പെട്ടെന്നാണ് അവിടെ അത് സംഭവിച്ചത്. അവന്‍ അവളുടെ കഴുത്തില്‍ താലി ചാര്ത്തി .എന്ത്? ഏതു? താലിയോ ഇപ്പോഴോ?!! ഈ രാത്രിയിലോ , ഉടന്‍ തന്നെ അതാ അവിടെ തുടങ്ങുകയായി, നാദസ്വരം, കാവടിയാട്ടം, ഡാപ്പംകൂത്ത്, പാണ്ടിമേളം , വെടിക്കെട്ട്, അകെ ഒരു തൃശൂരില്‍ പോയ ഫീലിംഗ്സ്.... പെട്ടെന്ന് അതാ അവിടെ നോക്കു, കിഴക്കുനിന്നും അല്ല തെക്കുഭാഗത്തും നിന്നും അല്ല അല്ല, ഓക്കേ കംപ്രോമെസ് എവിടുന്നെങ്കിലും അങ്ങോട്ട്‌ കുറെ പട്ടാളക്കാര്‍ ഓടിവരുന്നു ഗുണ്ട്, വെടി, ഓലപ്പടക്കം, ബോംബ്‌, മത്താപ് ആകെ പൊടിമയം, എന്റമോ, അവനു ഒന്നും മനസ്സിലായില്ല എന്തോകെയോ നടക്കുന്നുണ്ട് ദാറ്റ്‌സ്‌ഓള്‍. അതാ അവന്‍ അത് കണ്ടു , അവന്റെ നേരെ ശ്രീശാന്തിന്റ്റെ ബൌള്‍ പോലെ ചീരിപഞ്ഞുവരുന്ന പീരങ്കി ഉണ്ടകള്‍, ഉടന്തനന്നെ അവന്‍ ലെഫ്ടിലേക്ക് ചരിഞ്ഞ് റൈറ്റ്ലേക്ക് താണ് മോഹന്ലാ്ല്ഇിനെ പോലെ ഒഴിഞ്ഞുമാറി, കഷ്ടം ആ പീരങ്കി ഉണ്ടക്ക്...

അയ്യപന്‍ വിളക്ക്

ഇന്നും സൂര്യന്‍ പതിവുപോലെ കിഴ്ക്‌െ തന്നെ ഉദിച്ചു. പാവം അങ്ങേര്ക്ക് ബോറടിക്കുന്നില്ലേ ആവൊ , ദിവസേന ഇങ്ങനെ പതിവ് സമയത്ത് ഉദിച്ചു വരാന്‍. ഞാന്‍ ആലോചിട്ടുണ്ട് അങ്ങേര്ക്കു ഒരുദിവസം വല്ല പനിയോ ജലദോഷമോ ഒക്കെ വന്നാല്‍ എന്തു ചെയ്യും, അല്ല എന്തു ചെയ്യും. ആ എന്തെങ്കിലും ചെയ്യട്ടെ. അപ്പോഴല്ലേ എന്നാ പിന്നെ അപ്പൊ കാണാം എന്ന ലൈന്‍ പിടിക്കാം.. ആരോ ബുദ്ദി ഇല്ലാത്തവന്‍ പറഞ്ഞുകേട്ടിടുണ്ട് സുര്യനല്ല ഭൂമിയാ കറങ്ങുന്നത് എന്ന്, ആ എന്തോരെ ആവട്ട്. ഇതും പറഞ്ഞു സമയം പോയതാരിഞ്ഞില്ല, ഇപ്പൊ അമ്ബിളിംമാവാന്‍ വരും, അതിനു മുന്‍പ് ഒരുപാടു പണി ഉണ്ടേ. ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാകണം, ഛെ അല്ല കഴികണ്ണം, ഓഫീസ് , ലഞ്ച് , പിന്നേ വീണ്ടും ഓഫീസ്, പിന്നെ വീട്, കെ ബി സി, ഡിന്നര്‍ ഓ എന്തെക്യ ( ഹ്മം ചിലതോകെ എഴുതാന്‍ വിട്ടു പോയി . തീര്ത്തും സാധാരണമായ ഒരു ദിവസം, രാവിലെ തന്നെ നമ്മുടെ വിനുഏട്ടന്‍ ഓണ്ലൈോന്‍ ഉണ്ടായിരുന്നു, ഈയിടെ ആയി ഇഷ്ടന്‍ അങ്ങിനെ ഒന്നും ഓണ്ലൈാന്‍ ഉണ്ടാവതആ, അങ്ങേരും നമ്മുടെ ഉണ്ണിയും പിന്നെ ആരുടെ ഒക്കെ ബന്ധുകരേഉം ചേരുന്നു ശബരിമലയിലേക്ക് പോകുന്നു ഈ ആഴ്ച. ശബരിമലയെ പറ്റി പറഞ്ഞപ്പോഴാ എന്റെ അമ്മമയെ ഒരമ വന്നത്. എന്റെ അമ്മയുടെ അമ്...

എന്റെെ ഇന്നത്തെ ദിവസം

എന്റെെ ഇന്നത്തെ ദിവസം. സമയം രാവിലെ 5.30 , എന്താണ് എന്നറിയില്ല നേരത്തെ എണീച്ചു, എങ്കിലും ശവസനത്തില്‍ തന്നെ കിടന്നു 6.15 വരെ. എണീച്ചു പല്ലും തേച്ചു മുഗവും കഴുകി ഡ്രെസ്സും മാറ്റി വന്നപ്പോഴേക്കും പാറു നന്ദുവിനെ സ്കൂളിലേക്ക് റെഡി ആക്കിയിരിക്കുന്നു . 6.35 ന് അവനേം കൂട്ടി താഴെവന്നു, സ്കൂള്ബ സ്സില്‍ കയറ്റിവിട്ടു. പ്രസന്നയുടെ ചായകുടിച്ചു, പണ്ടൊന്നും ഞാന്‍ ചായ കുടിച്ചിരുന്നില്ല, പിന്നെ പിന്നെ ആ നല്ല ശീലം വന്നു, ഇപ്പൊ രാവിലെ എന്തായാലും ഒരു ചായ വേണം, എങ്കില്‍ പിന്നെ ബാക്കി കാര്യങ്ങളൊക്കെ സാരിയി നടന്നുകൊള്ളും. പിന്നെ ഷേവിംഗ് , കുളി ഒക്കെ കഴിഞ്ഞു ബ്രേക്ഫാസ്റ്റ്ന് ഇഡലിയും ചട്ടിനിയും കൂടി ഒന്ന് പെരുക്കി. പിന്നെ മെയിലും, ഫേസ്ബുക്കും , മലയാളമാനോരമയും വായിച്ചു കഴിഞ്ഞു ഓഫീസിലേക്ക് റെഡി ആയി, ഹാഫ്ഷര്ട്ട്ാ‌ ആണ് ഇട്ടത്, കാരണം ഇപ്പൊ ഇവിടെ ഭയങ്കര ചൂടാണ്. റുപ്പീസ് Vs ഡോളര്‍ 46.10ല്‍ നില്ക്കു ന്നുണ്ട് . ഇതിനിടക്ക് ചില ചേട്ടന്മാര്‍ പറഞ്ഞതുപോലെ കൊച്ചിയില്‍ പെട്രോള് കിട്ടുമെന്നും, കേരളത്തിന്റെ സ്വന്തം കേരള ദിര്ഹം‍സ് ഉണ്ടാവും എന്നൊക്കെ ഞാനും ആശിച്ചു പോയി. പിന്നെ പിന്നെ ഇത്തിരി പുളിക്കും. ഓഫീസില്‍ കഴിഞ്ഞ ഒരാഴാച്ചതെ സ്...