തകര്‍ക്കാന്‍ പറ്റാത്ത ഓഫര്‍

ഓഫര്‍, എന്നാ വാക്ക്, പരിചയമില്ലാത്ത ആരും നമ്മുടെ ഇടയില്‍ ഉണ്ടാവും എന്ന് തോനുന്നില്ല.

ദിവസേന, പത്രത്തിലൂടെ, ടിവിയിലൂടെ , ഇമെയില്ലൂടെ, ഫോണിലൂടെ, എന്നുവേണ്ട, എല്ലതിലൂടെയും ഓഫര്‍ ആണ്.

ചിലപ്പോ ഒന്നുവങ്ങിയാല്‍ ഒന്ന് ഫ്രീ, അല്ലെങ്കില്‍ രണ്ടെണ്ണം ഫ്രീ, അല്ലെങ്കില്‍ ഇത്ര % ഓഫ്‌, എന്നൊക്കെ.

ഫോണിലൂടെ ഒരു പാട്ട് കേള്‍പ്പിച്ചിട്ടു, സര്‍ ഞാന്‍ ഒരു മാസം മുഴുവനും നിങ്ങള്ക്ക് ഈ പാട്ട് എപ്പോവേണമേങ്കിലും പാടം, വെറും മുപ്പതു രൂപ തന്നാ മതി, അതും ഒരു ഓഫര്‍ആണേ.

നാട്ടിലൊക്കെ ഓണം, ക്രിസ്തുമസ് ഒക്കെ വന്നാല്‍ ഒഫെരിന്റ്നെ പോടിപൂരമവും. ചിലതൊക്കെ നല്ലതാവും, പക്ഷെ ചിലതൊക്കെ ആളെ പറ്റിക്കലാവും


എന്നാല്‍ ദേ കിടക്കുന്നു ഒരു ഓഫര്‍. ഇതു ഒരു ഒന്നോര ഓഫര്‍ വരും, ആര്കെങ്കിലും ഇങ്ങനെ ഒരു ഓഫര്‍ കൊടുക്കാന്‍ ധ്യര്ര്യം ഒണ്ടോ എന്ന് നോക്കു.

മാഡ്രിഡിലെ ഒരു തുണികട വച്ച ഓഫര്‍, നഗ്നയായി വരൂ അടിപൊളി വസ്ത്രങ്ങള്‍ കൊണ്ടുപോകു എന്നാണ്. ആദ്യം പൂര്‍ണ നഗ്നരായി വന്നാല്‍ മാത്രം എന്ന വവ്സ്ഥ മാറ്റി അടിവസ്ത്രങ്ങള്‍ ധരിച്ചു വരാം എന്നാക്കി മാറ്റി.

മുടിഞ്ഞ തണുപ്പുള്ള സീസണില്‍ ആരും വരില്ലെന്ന് കരുതിയ ഷോപ്പ്ഉടമ ഞെട്ടിപ്പോയി തൃശൂര്‍പൂരത്തിന്റെ തിരക്ക്, ( അത്രേം ഇല്ലെങ്കിലും ഒരു വഴിക്ക് പോകുന്നതല്ലേ കിടക്കട്ടെനെയ്‌)

ഓഫര്‍ ആദ്യത്തെ 100 പേര്‍ക്ക് മാത്രം ആക്കാനും, ഒരാള്‍ക് രണ്ടു ജോഡി മാത്രമായി ചുരുക്കാനും, തീരുമാനിക്കേണ്ടി വന്നു. മരം കോച്ചുന്ന തണുപ്പത്, നഗ്നരയിവന്ന കുറെ പേര്‍ക് ഒന്നും കിട്ടിയില്ലത്രേ, ചില  വര്‍ത്തമാനം പറയാന്‍ അറിയാത്ത കൊച്ചുങ്ങള് രാത്രിമുതലേ ക്യു ആയിരുന്നത്രേ. പാവം.


ഇത്തരം ഓഫറുകള്‍ തൃശ്ശൂരിലെ കൊടികെട്ടിയ ഏതെങ്കിലും കച്ചവടകാര്‍ക്ക്, ചിന്തിക്കാവുന്നതാണ്, മറ്റുള്ളവര്‍ക്കും ചിന്തിക്കാവുന്നതാണ്, പക്ഷെ എനിക്ക് വരാന്‍ എളുപ്പം തൃശൂര്‍ക്ക് ആണേ !

ഇനി എന്നെ വിശ്വാസമില്ലതവര്‍ക്കായി, അതിന്റെ വീഡിയോ ഇവിടെ താഴെയുണ്ട്.


Comments

  1. അല്ല മനോജേ,
    ഇതും നല്ലൊരു ഓഫ്ഫറാണ്.
    ഈ കമന്റിട്ടതിനും എന്തെങ്കിലും ഓഫറുണ്ടോ ആവോ!
    ആശംസകള്‍....

    ReplyDelete
  2. ഉളുപ്പില്ലാത്ത വര്‍ഗം!!!

    ReplyDelete
  3. @pushpamgad : എന്താ ചെയാ, നോക്കട്ടെ വല്ല വകുപ്പും ഉണ്ടോയെന്നു. നന്ദി.
    എക്സ് പ്രവസിനി : :-)
    വിനുവേട്ടന്‍ : തിരുവില്വമാലയുടെ അഭിമാനമായ, കാദംബരിയിലും ഇങ്ങനെ വല്ല ഓഫറും ഉണ്ടോ ?

    ReplyDelete
  4. ഇതാണ് പുരേഗതിയുടെ വഴി.
    നമ്മൾ കൈതുകത്തോടെ കാണുന്നു.

    ശരീരം മറച്ച് നടക്കുന്നവരുടെ വഴി.
    നമ്മൾ പുരാതന വഴിയെന്ന് പരിഹസിക്കുന്നു.

    ഇതാണ് ലോകം
    ഇതിനേക്കാൾ വികൃതമാണ്
    നാളെയുടെ വഴി.

    ReplyDelete
  5. @സാം : ശരിയാണ്, ഇതിനേക്കാൾ വികൃതമായിരിക്കും നാളെ.

    ReplyDelete
  6. നന്നായിട്ടുണ്ട്...

    ReplyDelete

Post a Comment

Popular posts from this blog

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)

ടാന്‍സാനിയ - വണ്ടിവിശേഷം

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.