ദി മെട്രോ ( സിനിമ )- തിരുവില്വാമല


അണ്ണാ എന്തോനടെ ഇതു, എപ്പോഴും ഇങ്ങനെ തിരുവില്വാമല, മല എന്ന് വായ കീറികൊണ്ടിരിക്കുന്നത്, വേറൊന്നും പറയാനില്ലേ നിങ്ങള്ക്ക്. പറയുന്ന നിങ്ങള്ക്ക് മടുക്കുന്നിലെങ്കില്‍ കേള്‍ക്കുന്ന ഞങ്ങള്‍ക്കു ബോറടിക്കില്ലേ, കേരളത്തിലും ആലപുഴയും, കണ്ണൂരും, പാലക്കാടും ഒക്കെ ഇല്ലേ അതിനെക്കുറിച്ച് എന്തെങ്കിലും മഹാ “കപി”ക്ക് പറഞ്ഞുടെ
 
ഹ ഹ എടാ ചെക്കാ, നിന്റെ രോഷം എനിക്ക് മനസ്സിലാകുന്നുണ്ട്. എന്ത് ചെയാം, തിരുവില്വാമല എന്ന കൊച്ചു ഗ്രാമം പ്രശസ്തിയില്‍നിന്നു പ്രശസ്തിയിലേക്ക്  കുതിച്ചു കൊണ്ടിരിക്കുകയാണ്. ഈ നഗ്ന സത്യം നീ മനസ്സിലാക്കണം, മിനിമം ഒരു കാബിനെറ്റ്‌ മന്ത്രിയെങ്കിലും ഇവിടുന്നുണ്ടാവണം എന്ന ഇവിടുത്തെകാരുടെ ആഗ്രഹം ഇപ്പോഴും സാധിച്ചില്ലെങ്കിലും ( അതെങ്ങിനെ സാധിക്കും, മന്ത്രിയവേണ്ട ഞാന്‍ ആഫ്രികയിലല്ലേ ) മറ്റു പലതും ഇവിടെ നടക്കുന്നുണ്ട്.

അവിടെ വന്ന വികസനങ്ങളെ പറ്റിയും, വരാന്‍പോകുന്നതിനെയും കുറിച്ച് ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്.

അത് വായിച്ചിട്ടാണോ, അതോ എല്ലാ നല്ല കാര്യങ്ങള്‍ക്കും തുടങ്ങാന്‍ പറ്റിയ സ്ഥലം എന്ന നിലക്കണോ എന്നറിയില്ല. ( അവസാനിപ്പികാനും തൊട്ടപ്പുറത്ത് തന്നെയാണ് ഐവര്‍ മഠം സ്മശാനം, പല പ്രമുഖരുടെയും അന്ത്യകര്‍മങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട് )     

എന്തായാലും പുതിയ മലയാളം സിനിമ ദി മെട്രോ തുടങ്ങുന്നത് തിരുവില്വാമലയില്‍ നിന്നുള്ള യാത്രയില്‍ നിന്നാണ്. അതിനര്‍ത്ഥം തിരുവില്വാമല മെട്രോ ആണെന്നാണോ ?

മഹാനഗരത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന ചിത്രമാണ് ദ മെട്രോ. എന്നാണ് മാതൃഭൂമി എഴുതിയിരിക്കുന്നത്, എന്തരോ ആവൊ.

നടന്‍ ദിലിപ് നിര്‍മ്മിക്കുന്ന ഈ സിനിമ ഭാര്യ മഞ്ജുവിന്‍റെ ജന്മസ്ഥലമായതു കൊണ്ടാണോ ഇവിടുന്ന്‌ തുടങ്ങാം എന്ന് വിചാരിച്ചത് എന്നറിയില്ലെങ്കിലും, മഞ്ജുവിനെ കല്യാണം കഴിച്ചതിനു ശേഷം എല്ലാ ആഴ്ചയിലും തിരുവില്വാമല അമ്പലത്തില്‍ പ്രാര്‍ത്ഥിക്കാന്‍ വരാറുള്ളത് കൊണ്ടാണ് അങ്ങേര്‍ക്കു വച്ചടി വച്ചടി കയറ്റം ഉണ്ടായതു എന്ന് വിശ്വസിക്കാനാണ് എനിക്ക് താല്പര്യം.

മുന്‍പ് ഇവിടെ ഷൂട്ട്‌ ചെയ്ത നിവേദ്യം, ബന്ധുക്കള്‍ ശത്രുക്കള്‍, ( ഇതെ ഇപ്പൊ ഓര്‍മയുള്ളൂ ) ഒക്കെ ഹിറ്റ്‌ നിനിമകള്‍ ആയതിനാല്‍ ഇതും ഒരു മെഗാ ഹിറ്റ്‌ ആയി മാറട്ടെ എന്ന് ആശിക്കുന്നു.

ഒറിജിനല്‍ DVD വരുന്നത് വരെ വെയിറ്റ് ചെയ്യേണ്ടിവരും ഇതൊന്നു കാണണമെങ്കില്‍, പണ്ടത്തെപ്പോലെ ഇന്റര്‍നെറ്റിലൂടെയുള്ള സിനിമ കാണുന്ന ഏര്‍പ്പാട്‌ ഞാന്‍ നിറുത്തി, അല്ല അതിനുമാത്രം നല്ല വല്ലതും ഉണ്ടായിട്ടുണ്ടോ.

"It could happen to you " എന്നും അതിന്റെ പോസ്റ്റാറില്‍ എഴുതിയിട്ടുണ്ട്, എന്ന് വച്ചാ എന്തുവാ? നിങ്ങളും തിരുവില്വമാലയിലെക്കും വരും എന്നല്ലേ


ചൊറിഞ്ഞു വരുന്നുണ്ടല്ലേ ? താഴെ തന്നെ എന്തെങ്കിലും കുത്തി വരച്ചു പൊക്കോളൂ 

Comments

  1. ithu kollam ketto. ( dhanya )

    ReplyDelete
  2. ചൊറിഞ്ഞു വരുന്നുണ്ടല്ലേ ? താഴെ തന്നെ എന്തെങ്കിലും കുത്തി വരച്ചു പൊക്കോളൂ..... അത് ഇഷ്ട്ടപ്പെട്ടു.

    ReplyDelete
  3. കുത്തിവരച്ചു!!

    ReplyDelete
  4. ഞാനും കുത്തി വരച്ചു ..

    ReplyDelete
  5. ആയോ ? മക്കളെ, ഇത്രേം കുത്തിവരക്കല്ലേ ! വെറുതെ പറഞ്ഞതാ, വല്ലതും കൂട്ടി എഴുതുകയും ആവാം.

    ReplyDelete
  6. njaan innu evening pokunnund! kandittu review ezhuthaam! nallathaanel mathram,illel mindoola!

    ReplyDelete
  7. @kannan : മിണ്ടാതിരിക്കല്ലേ കണ്ണാ, അതും ഒരു സിനിമയുടെ പേരില്‍.

    പ്രേക്ഷകന്റെ റിവ്യൂ ഇങ്ങനെയാണ്
    "ശ്രീ ദിലീപ് പറഞ്ഞതേ ഈ ചിത്രം കണ്ട ഒരാളെന്ന നിലക്ക് എന്നിക് പറയാനുള്ളൂ . സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും ഇതു പറ്റിയേക്കാം (എനിക്കോ അബദ്ധം പറ്റി !!)"

    ReplyDelete
  8. tiruvilwamala ennu kettal thilakkanam chora ......

    ReplyDelete

Post a Comment

Popular posts from this blog

വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഒരു ബാക്കിപത്രം

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.