ഒരു പാവപെട്ട, കോടീശ്വരന്റെ വേദന
ഒരു പട്ടിയെ വാങ്ങണം പട്ടിയെ വാങ്ങണം എന്ന മോഹവുമായി ഞാന്‍ അലഞ്ഞുതിരിഞ്ഞു നടന്നു, അവസാനം എത്തിയതോ തിബറ്റില്‍, എന്താ കാര്യം, ഒരു മസ്ടിഫ് പട്ടികുട്ടിയെ വേണം. ഇപ്പൊ എല്ലാവര്ക്കും പട്ടി ഒരു സ്റ്റാറ്റസ് സിംബലായി മാറിയത്രേ.
പട്ടി ഇതില്ലാത്തത് കാരണം, ഒരു പണക്കാരനും എന്നെ വകവയ്ക്കുന്നില്ല, ഇന്നലെ തന്നെ, ലാസ് വെഗാസില്‍ പോയി 10ലക്ഷം പൌണ്ട് പൊടിച്ചു, എന്നിട്ടും ഇന്നു വൈകുന്നേരം, അവിടെ വീണ്ടും അവിടെ ചെന്നപ്പോ ബില്‍ ഗേറ്റ്സും, വാരന്‍ ബുഫ്ഫെടും, നമുടെ അംബാനിയും എല്ലാം ഓരോ പട്ടിയേം കൊണ്ട വന്നിരിക്കുന്നെ, എന്നിട്ട് എന്നെ നോക്കി പറയുവാ, പട്ടിയില്ലത്തവനെ അവരുടെ കൂടെ കാര്‍ഡ് കളിയ്ക്കാന്‍ കൂട്ടില്ലാന്നു.
എന്താ ചെയ്യാ, നാട്ടിലെ പട്ടികളെഎല്ലാം പട്ടിപിടുത്തുകാര് കൊണ്ടുപോയി, മരുന്നിനു പോലും ഒന്നും ബാക്കിയില്ല, അതുകൊണ്ടാ തിബട്ടിലേയക്ക് വന്നതു, ഇന്നലെ ഒരുത്തന് ( ബ്രുസ് – ലീ ) ഇവിടുത്തെ കുമാരേട്ടന്റ്റെ ചായകടയില്നിന്നു ഒരെണ്ണത്തിനെ 20ലക്ഷം ഡോളറിനു വാങ്ങിയെന്ന് കേട്ടു, പ്ലീസ് എനിക്കും ഒരെണ്ണം. പ്ലീസ് പ്ലീസ്, അല്ലെങ്കില്‍ അവരെന്നെ കാര്‍ഡ്സും, പിന്നെ ഗോട്ടി കളിക്കനോന്നും കൂട്ടിലാന്നു പറഞു.
ഒരു ബാട്ടര്‍ സമ്പ്രദായം നിങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നു എങ്കില്‍, വേണമെങ്കില്‍ എന്റെ തോഴുതിലുള്ള ആഫ്രിക്കന്‍ ആനയോ, ബ്രസീലിയന്‍ സിംഹമോ, കൊളോമ്പിയന് കുരങ്ങനോ ഒക്കെ തരാം, പ്ലീസ്. അല്ലെങ്കില്‍ പറയു, സ്വിസ്സ് ബാങ്കില്‍നിന്ന് എത്രവേണമെങ്കിലും തരാം.
നിങ്ങളെന്നെ സഹായിക്കില്ലെ ? പറയു .
ഒരു പാവപെട്ട, കോടീശ്വരന്റെ വേദന നിങ്ങള്‍ക്ക് മനസ്സിലാവില്ല.

Mone Kodeeshwara.Aadhyam oru thodalu vaangikkolu(Multi purpose).Pinne bakki paisa enthenkilum micham pidichaal, pattiye vangikkaam.Las vegasil vechu Bill Gatesine kaanukayaanenkil, Company thudangaanennum paranju ente kayyil ninnum kadam vaangiya paisa thirichu tharaan parayenam.
ReplyDeleteനല്ല ഒരു ആശയം
ReplyDeleteമൃഗസ്നേഹം ആകാം , ഇരുപതു ലക്ഷം ഡോളറിന്റെ സ്നേഹം വേണോ ? ..... പട്ടിണിക്ക് കിടക്കുന്ന ഒരുപാട് സഹോദരന്മാര് നമ്മുക്കുള്ളപ്പോള്‍. ആ വാര്‍ത്ത കുറച്ചുകൂടി വലിപ്പത്തില്‍ കൊടുക്കാമായിരുന്നു
ReplyDeleteസൂപ്പര്‍ര്‍ര്‍...
ReplyDeleteഎഴുത്തു കൊള്ളാം.നല്ല വാര്‍ത്ത അതിലെ പരിഹാസവും നന്നേ ബോധിച്ചു, പക്ഷെ അക്ഷരങ്ങള്‍ തീരെ ചെറുതായതിനാല്‍ വായിക്കാന്‍ നന്നേ കഷ്ടപ്പെടണം, അതോണ്ട് അല്പം വലുതാക്കിയാല്‍ ഉപകാരമായിരുന്നു, പാവം ഞങ്ങള്ഊ വയസന്മാരെ കൂടി പരിഗണിക്കെന്റെ മാഷെ
ReplyDeleteനടക്കട്ടെ ...
ReplyDelete"ബാട്ടര്‍ സമ്പ്രദായം " ബാര്‍ട്ടര്‍ എന്നല്ലേ എന്നൊരു സംശയം .. ചുമ്മാ അറിയാനായിട്ടു ചോദിചൂന്നെ ഉള്ളൂ
പട്ടികളെ വേണമെന്നോ,,
ReplyDeleteഇവിടെ തൊടിയില്‍ പട്ടികളെകൊണ്ടഞ്ചു കളിയാ,,
ഒരു വക പുറത്തു വെക്കാന്‍ പറ്റില്ല,കടിചോണ്ട് പോകും,,നാളെ തന്നെ പോര്,,
ഒരുര്‍പ്യ തരണ്ട,,
നന്നായി......
ReplyDelete@rajive : Rs.1.23 ബില്‍ഗേറ്റ്സ് തിരിച്ചു തന്നിട്ടുണ്ട്, ഒരു $50/- അയച്ചു തന്നാല്‍ ഞാന്‍ western union വഴി ഉടന്‍ തന്നെ അയച്ചു തരാം
ReplyDelete@നിശാസുന്ദരി, രാനിപ്രിയ, @ayyopavam : നന്ദി
ReplyDelete@DPK : വാര്ത് വായിച്ചപ്പോള്‍ എനിക്കും ഇതൊക്കെത്തന്നെയാണ് തോനിയത്
@ഫസലു : വളരെ നന്ദി, ഫോണ്ട് സൈസ് 12ആണ്, സാമാന്യം വലുപ്പമുണ്ട്, തങ്ങളുടെ explorarile സെറ്റിംഗ്സ് ശരിയാണോ ?
ReplyDelete@സമീര്‍, ബാര്‍ട്ടര്‍ ആണ് ശരിയായത്, വളരെ നന്ദി, പണ്ടെന്നോ പള്ളിക്കൂടം വിട്ടതല്ലേ, ക്ഷമിക്കണം.
@പ്രവസിനി: ഞാന്‍ നാളെത്തന്നെ വരവേ, ഒരെണ്ണം എക്സ്ട്രാ ഇരിക്കട്ടെ, ബുഷ് ഒരെണ്ണം വേണം എന്ന് പറഞ്ഞിരുന്നു.
സുന്ദരമായ ഒരു കാര്യം നന്നായി പറഞ്ഞപ്പോഴുള്ള വായന സുഖം .നര്‍മ്മം കുറിക്കു കൊളളും. ..
ReplyDelete@Noushad : വളരെ നന്ദി, പെട്റെന്നുണ്ടാവുന്ന സ്പാര്‍ക്ക് / ഐഡിയ ആണ് ആലോചിച്ചിരുന്നു എഴുതുന്നതിനേക്കാള്‍ നല്ലതെന്നു എനിക്കിപ്പോ മനസ്സിലായി
ReplyDeleteഎന്നെയും കൂട്ടുമോ കാര്‍ഡ് കളിക്കാന്‍ ....പട്ടിയുണ്ട്.
ReplyDelete@ഫൈസ്ഉ കൂട്ടം, പക്ഷെ ആദ്യം ഒരു $50ലക്ഷം മണി ഓര്‍ഡര്‍ അയയ്ക്കു എന്റെ പേര്‍സണല്‍ അക്കൌണ്ടിലേക്ക്, എന്നിട്ട് ശ്രമിക്കാം.
ReplyDelete