ഇന്ത്യക്കും സൗത്ത്‌ ആഫ്രിക്കക്കും ആശംസകള്‍


അങ്ങിനെ അതും സംഭവിച്ചു. ഒരു മലയാളി അതും നമ്മുടെ നമ്മുടെ ശ്രീകുട്ടന്‍ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ്‌ കളിക്കുന്നു.

ആദ്യമായി ഞാന്‍ ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേരട്ടെ, മികച്ച ടീം ആണ് അല്ല എന്നുള്ള വാദങ്ങള്‍ നിലനില്‍ക്കെതന്നെ, നമ്മള് ജയിക്കും ഇന്ത്യ കപ്പ് കൊണ്ടുവരും എന്നുതന്നെ സ്വപ്നം കാണാം.

20-20 ക്രിക്കറ്റിന്റെ കാലത്ത്, 100ഓവര്‍ കളി കാണുക എന്നുവച്ചാല്‍ കുറച്ചു പണിയാണ്, എന്തായാലും ഫുട്ബോള്‍ ആയാലും ക്രികെറ്റ്‌ ആയാലും അത് ലോകകപ് ആവുമ്പോള്‍ കാണാനും കേള്‍ക്കാനും ഒരു ഇത് ഉണ്ട്.


ആദ്യമായിട്ടാണ് ഒരു മലയാളി ക്രിക്കറ്റ് ലോകകപ്പ്‌ കളിക്കുന്നത് എന്ന് ഇപ്പൊ കിട്ടിയ അറിവാണു. നല്ലത്, ആദ്യം ടീമില്‍ ഇടം കിട്ടാഞ്ഞതും, പിന്നെ കിട്ടിയതും ഒപ്പം ധോണി താക്കീതും, ഒക്കെ നമ്മള്‍ കേട്ടത്താണ്.

എന്നാല്‍ പക്ഷെ ശ്രീശാന്ത്, മലയാളികള്‍കെല്ലാം ഒപ്പം ഇന്ത്യന്‍ ടീമിനും ഇന്ത്യക്കും അഭിമാനിക്കാവുന്ന നിമിഷങ്ങള്‍ ഈ ലോകകപ്പില്‍ ഉണ്ടാകും എന്ന് എന്റെ മനസ്സ് പറയുന്നു.

എന്നിരുന്നാലും കാര്യങ്ങള്‍ വ്യക്തമായി നോക്കുമ്പോള്‍ സൗത്ത്‌ ആഫ്രിക്ക കപ്പ് കൊണ്ടുപോകുമോ എന്നും ആശങ്കപെടെണ്ടിയിരിക്കുന്നു.

Comments

  1. ഇന്ത്യ വിജയിക്കട്ടെ....

    ReplyDelete
  2. ഇന്ത്യക്ക്‌ എല്ലാ വിജയാശംസകളും... എന്‍റെ സെക്കന്റ് ഫേവറൈറ്റ് ടീമായ സൗത്ത്‌ ആഫ്രിക്കക്കും വിജയാശംസകള്‍...

    ReplyDelete
  3. ആഫ്രിക്കക്കില്ല... ഇന്ത്യക്ക് മാത്രം ആശംസകള്‍

    ReplyDelete
  4. @ismail, Nashu, Sreejith, Shabeer. : നന്ദി, വീണ്ടും വരിക.
    ആശംസകള്‍

    ReplyDelete
  5. ഹലോ മനോജ്‌ ഇവിടെ വീണ്ടും വരാന്‍ അല്പം താമസിച്ചു അപ്പോഴേക്കും 3 പോസ്റ്റുകള്‍.... :-) :-)

    ReplyDelete
  6. നന്ദി അഫ്രികന്‍ മല്ലു. വീണ്ടു വരണേ

    ReplyDelete

Post a Comment

Popular posts from this blog

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)

ടാന്‍സാനിയ - വണ്ടിവിശേഷം

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.