Skip to main content

ഒരു മിക്കുമി സഫാരി യാത്ര


ഒരു അഫ്രികന്‍ മിക്കുമി സഫാരി

ആഫ്രികയിലെ ആകര്‍ഷണങ്ങളില്‍ ഒന്നാണ് വന്യമൃഗങ്ങള്‍ വസിക്കുന്ന  കാട്ടിലേക്കുള്ള സഫാരി.

ഈയിടെ നമ്മുടെ പ്രധാനമന്ത്രി Dr.മന്‍മോഹന്‍സിങ്‌ ടാന്‍സാനിയ സന്ദര്‍ശിക്കുകയുണ്ടായി.

ടൂറിസം, കൃഷി, സ്വരണം & വജ്ര ഖനനം, മത്സ്യബന്ധനം എന്നിവയാണ് ഇവിടുത്തെ ജനങ്ങളുടെ ജീവിത മാര്‍ഗം.

ടാന്‍സാനിയയിലെ  ഷേരെന്‍ഗേറ്റി, നഗോറോഗോറോ, ലേക്ക്‌ മാന്യര, തരന്ഗ്ഗിരെ , കിളിമാജാരോ, ഇവയൊക്കെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണു. 

25,000
ത്തോളം വന്യമൃഗങ്ങള്‍ വസിക്കുന്ന Ngorongoro Carter അവര്‍ണനീയവും, ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സംഗതിയാണ് എട്ടാമത്തെ ലോകാത്ഭുതം ആണ് ഇതെന്നു പലരും പറയുന്നു, പല ടൂറിസം മാഗസീനുകളും ഇതിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാച്ചുറല്‍ ടൂറിസ്റ്റ്‌ പാര്‍ക്ക്‌ ആയി തിരഞ്ഞെടുത്തിരിക്കുന്നു.

എന്തായാലും ഇതിനിടക്ക്‌  മികുമി നാഷണല്‍ പാര്‍ക്ക്‌ കാണാന്‍ പോയി, മുകളില്‍ പറഞ പാര്‍ക്കുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ ചെറിയ പാര്‍ക്കാണ് മിക്കുമി. എന്നാലും ഒന്നോ രണ്ടോ ദിവസം കൊണ്ട് ദാര്‍ സലാംമില്‍ നിന്ന് പോയിവരാന്‍ എളുപ്പമുള്ളതു കൊണ്ട് വേണമെങ്കില്‍ നിങ്ങള്‍ക്കും പോയി വരാം.

ദാര്‍ സലാംമില്‍ നിന്ന് 4 മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ മികുമി നാഷണല്‍ പാര്‍ക്കിലെത്തം, പണ്ട് ഇതെവഴി ഞാന്‍ 2.30 മണിക്കൂര്‍കൊണ്ട് ട്രാവല്‍ ചെയ്തതോര്‍ക്കുമ്പോള്‍ വിവാഹം ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഓര്‍മവരും. മാത്രമല്ല വഴിനീളെ ചെക്കിങ്ങും സ്പീഡ്‌ ബ്രേക്കറും കാരണം കൂടുതല്‍ വേഗതയില്‍ ഓടിക്കാനും ബുദ്ദിമുട്ടാവും.

സിംഹം, ആന, മുതല, ജിറാഫ്, സീബ്ര, കുരങ്ങന്‍, മാന്‍, ഹിപ്പോ പോട്ടാമസ് എന്നി മൃഗങ്ങളും ഫ്ലെമിന്ഗോ , ഒട്ടകപക്ഷി എന്നീ പക്ഷികളെയും ഇവിടെ കാണാം.

രാവിലെ 7മണിക്ക് പാര്‍ക്കില്‍ കയറാന്‍ പറ്റിയാല്‍ ഒരു വിധം എല്ലാ മൃഗങ്ങളെയും കാണാന്‍ സാധിക്കും, ഭാഗ്യമുണ്ടെങ്കില്‍ സിംഹം മാനുകളെയും സീബ്രയെയും  വേട്ടയാടുന്നതും കാണാം. ഉച്ചയ്ക്കുള്ള ഭക്ഷണം പായ്ക്ക്‌ ചയ്തു താമസിക്കുന്ന ഹോട്ടലില്‍നിന്നും കൊണ്ടുവരുന്നതാണ് നല്ലത്.

ജൂണ്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് മിക്കുമിയില്‍ പോകാന്‍ സൌകര്യം, മറ്റു മൂന്ന് മാസങ്ങളില്‍ മഴാകാലംയാതിനാല്‍ യാത്ര ദുക്ഷ്കരമയെക്കം

പാര്‍ക്ക്‌ എന്‍ട്രന്‍സ്‌ ഫീ USD.20 ആണ്, ടാന്‍സാനിയന്‍ അല്ലെങ്കില്‍ ഈസ്റ്റ്‌ ആഫ്രിക്കന്‍ പൌരന്‍ ആണെങ്കില്‍ TZS.2000/- (USD.1.3) മതി.  വണ്ടിക്കു TZS.10,000/- (USD.6.6) പിന്നെ ഒരു USD.10 കൂടി കൊടുത്താല്‍ ഗൈഡ്നെ കൂടി കിട്ടും.

ടാന്‍സാനിയ വരുവ്വാന്‍ നാട്ടില്‍ നിന്നാണ് എങ്കില്‍ എമിരേറ്റ്സ്, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍, എന്നി ഫ്ലൈറ്റ്കള്‍ ആണ് നല്ലത്, ഇവ ദിവസേന ഇവിടേയ്ക്ക് വരുന്നു, ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് റിട്ടേണ്‍ ടികറ്റ്‌ ഉണ്ടെങ്കില്‍ $50 കൊടുത്താല്‍ ടൂറിസ്റ്റ് വിസ ഓണ്‍ ആരെവല്‍ കിട്ടും.

ഇവിടേയ്ക്ക് വരുന്നതിനു മുന്‍പ് നല്ല ടൂര്‍ ഒപെരറെര്സ്സുമായി വണ്ടി, താമസം, ടൂര്‍ പ്ലാനുകള്‍, എന്നിവയെല്ലാം, ആദ്യം തന്നെ ഒരുക്കിയതിന് ശേഷം വരുന്നതായിരിക്കും നല്ലത്.







ടാന്‍സാനിയിലെ മറ്റു പാര്‍ക്കുകളെ പറ്റി അറിയണമെങ്കില്‍ ഇതില്‍ ഞെക്കിയാല്‌ കാണാം. 




Comments

  1. നല്ല ഒരു യാത്രാ വിവരണം പ്രതീക്ഷിച്ചു .ഫലം നാസ്തി .അല്ലെങ്കിലും ഇപ്പോള്‍ യാത്രാ വിവരണം ഇല്ലല്ലോ അല്ലെ ..യാത്രാ ചിത്രങ്ങള്‍ ആണല്ലോ അല്ലെ ...നന്ദി

    ReplyDelete
  2. ശരിയാണ് അലി, എഴുതിവന്നപ്പോള്‍ മൂഡ്‌ പോയി, പിന്നെ എങ്ങനെയെങ്കിലും അവസാനിപ്പിച്ചതാ. തുറന്ന അഭിപ്രായത്തിനു നന്ദി

    ReplyDelete
  3. ഞാനും അഫ്രികയില്‍ ..പക്ഷെ വെസ്റ്റ് ആഫ്രിക്ക ..ഈ ബ്ലോഗ്‌ വായിച്ചു ...ആശംസകള്‍ .

    ReplyDelete
  4. ഇത് പറ്റിപ്പായി പോയി. മഹാ മടിയനാനല്ലേ .....സസ്നേഹം

    ReplyDelete
  5. @african mallu : വെസ്റ്റ്‌ ആഫ്രിക്കയിലെ എവിടെയാണ് ?
    @ഒരു യാതിര്കാന്‍ : എന്താ ചെയാ മാഷെ ഒരാഴ്ചയായി, ഇത്തരി മടിയായിരുന്നു, അടുത്ത ആഴ്ച്ചമുതല്‍ ഉഷാറാക്കാം

    ReplyDelete
  6. അതെന്നെ...പറ്റിച്ചു കളഞ്ഞു...

    ReplyDelete

Post a Comment

Popular posts from this blog

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)

ടാന്‍സാനിയ - വണ്ടിവിശേഷം

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.