ലോലിയോണ്ടോ – ഉണ്ടോ വല്ല അസുഖവും - ദൈവം അഫ്രികയില്‍


ലോലിയോണ്ടോ, ഉണ്ടോ വല്ല അസുഖവും , പേടിക്കേണ്ട ദൈവം അഫ്രികയില്‍ അവതരിച്ചിരിക്കുന്നു ഒരു പാസ്റ്റരുടെ രൂപത്തില്‍.

ടാന്‍സാനിയ എന്ന ഈസ്റ്റ്‌അഫ്രികന്‍ രാജ്യം പലതും കൊണ്ട് അനുഗ്രഹീതമാണ്. സ്വര്‍ണം, വജ്രം എന്നിവയുടെ ഖനനം, വിനോദസഞ്ചാരം, കൃഷി എന്നിവയെല്ലാം അതില്‍ ചിലത് മാത്രം. നമ്മുടെ നാട്ടില്‍ വരുന്ന ചെറുപയറും, സാംബാര്‍ പരിപ്പും, കശുവണ്ടിയും മറ്റും ഇവിടുന്നു വരുന്നതാണ് എന്ന് മനസ്സിലാക്കിയാല്‍ തന്നെ മതി കൃഷി എന്താണെന്നു. ( ഈ പരിപ്പ് അവിടുന്ന് പോളിഷ് ചെയ്തു വീണ്ടും ഇവിടെ തന്നെ വരുന്നുണ്ട് എന്നതും സത്യം)  ഒരുപാടു ടൂറിസ്റ്റ്കള്‍ വരുന്ന ടാന്‍സാനിയയിലെ നാഷണല്‍ പാര്‍ക്കുകള്‍ ലോക പ്രശസ്തമാണ്.

എന്നാല്‍ ഇപ്പൊ ടാന്‍സാനിയ പ്രശസ്തമാവുന്നത് എയിഡ്സ്, കാന്‍സര്‍, ഡയബറ്റിസ്, അസ്തമ, എപിലെസ്പി എന്നീ അസുഖങ്ങള്‍ ഭേദമാക്കാവുന്ന അത്ഭുത മരുന്ന് കണ്ടുപിടിചിരിക്കുന്നു എന്ന് പറഞ്ഞു ഒരാള് ചികില്‍സ നടത്തുന്നു എന്നതിനാലാണ്. അതിനാണെങ്കില്‍ പതിനാരയിരത്തില്പരം ആളുകളുടെ സപ്പോര്‍ട്ടും ഉണ്ട്. ( പണ്ട് നമുടെ രാമര്‍ പെട്രോള്‍ പോലെയവുമോ എന്നറിയില്ല )

ഇത്രകാലം ഇതിനെപറ്റി എഴുതാതിരുന്നത് അതില്‍ എനിക്കുള്ള വിശ്വസമില്ലായമയാണ്, എന്നാല്‍  ഇപ്പൊ എഴുതുന്നത് ഇതിനു കിട്ടുന്ന അഭൂതപൂര്‍വമായ സപ്പോര്‍ട്ട് കണ്ടിട്ടാണ്.

ഒരു ക്രിസ്ത്യന്‍ പള്ളിയിലെ റിട്ടേര്‍ഡ് പാസ്റ്റര്‍ Ambilikile Mwasapile അതാണ് പേര് 76 വയസ്സുണ്ട്, അങ്ങേരു പറയുന്നത് ദിവാന്‍ അങ്ങേരെ സ്വപ്നത്തില്‍ വന്നു പറഞ്ഞത്രെ, മകനേ നീ ഇവിടെത്തെ ഒരു ചെടിയുണ്ട് ( പേര് Mugariga ) അതിന്റെ ഇലയോ വേരോ മറ്റോ എടുത്തു ചൂടുവെള്ളത്തില്‍ കലക്കി നിന്‍റെ നാട്ടുകാര്‍ക്ക്‌ മുഴുവന്‍ അല്ല സോറി, ആഫ്രിക്ക, ഏഷ്യ, യുറോപ് പിന്നെ അമേരിക്ക അവിടെയുള്ള എല്ലാ കുഞ്ഞാടുകള്‍ക്കും കൊടുക്കൂ, പക്ഷെ അത് ടാന്‍സാനിയയിലെ ലോലിയോണ്ടോ എന്ന സ്ഥലത്തു വച്ച് തന്നെ വേണം.

കഴിഞ്ഞ ആഗസ്റ്റ്‌ അതായതു 2010 മുതല്‍ സംഗതി അവിടെ നടക്കുന്നെണ്ടെങ്കിലും ഇപ്പൊ ഒരു രണ്ടു മാസമായിട്ടാണ് ഇത്അങ്ങട് കൊഴുത്തത്.

സംഭവം ഇത്രമാത്രം അവിടെ ചെല്ലുന്നൂ, ആളെ കാണുന്നു, ഒരു കപ്പു സംഭവം കുടിക്കുന്നൂ, ദാറ്റ്സ് ഓള്‍, ങ്ഹാ ഫീസ്‌ Tsh.500/- (ഏകദേശം Rs.15/- മാത്രം ) ഇത് വാങ്ങിച്ചു വേറെ എവിടെങ്കിലും വച്ച് കുടിച്ചാല്‍ സംഗതി നടപ്പില്ല.

കുടിച്ച എല്ലാവര്ക്കും രോഗശാന്തി ഉണ്ടായി എന്നാണ് കേട്ട് കേള്‍വി, പല മന്ത്രിമാരും, ഓഫീസര്‍മാര്‍മാരും പിന്നെ കുറെ ഓര്‍ഡിനറി ആള്‍കാരും ഇതിലുണ്ട് എന്ന് പറയപെടുന്നു.


·         ഇതൊക്കെ കേട്ടപ്പോ അവിടെ ഒന്ന് പോണം എന്ന് തോന്നുന്നവര്‍ ഉണ്ടാവാം എന്നാല്‍ ഇത് കൂടി കേള്‍ക്കണം

·         ടാന്‍സാനിയയിലെ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ആയ ദാര്‍ സലാംല്‍ നിന്ന് ഉള്ള ദൂരം.

·         Dar es Salaam to Arusha 500km (by road around 8 hours by Flight 2hours)
·         Arusha to Loliondo ( 400Km by road )

·         എന്നെയോ, ബില്ഗേറ്റ്സിനെ പോലെയുള്ളവര്‍ക്ക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഈ പറഞ്ഞ സ്ഥലത്ത് എത്താം.

·         ബൈ റോഡ്‌ ആണെങ്കില്‍ ഇന്ന് രാവിലെത്തെ കണക്കനുസരിച്ച് 35 കിലോമീറ്റര്‍ ദൂരെ വരെ ആണ് ആളുകള്‍ Que ആയി നില്‍ക്കുനത് എന്നറിയുന്നു. ഇതു അറ്റന്‍ഡ് ചെയ്യാന്‍ തന്നെ മൂപര്‍ക്ക് മിനിമം മൂന്ന് ആഴ്ച വേണ്ടി വരും.

·         സര്‍കാര്‍ അവിടുള്ള ആളുകളെ അറ്റന്‍ഡ് ചെയ്തു കഴിഞ്ഞിട്ടേ പുതിയ ആളുകളെ കടത്തി വിടൂ എന്ന് ഇന്നത്തെ പത്രത്തില്‍ കണ്ടു

·         ലോലിയോണ്ടോ എന്നത് ഒരു വില്ലജ് ആണ്, എന്ന് വച്ചാല്‍ വെള്ളോം വെളിചോം ഒന്ന് എത്താത്ത ഒരു സ്ഥലം ഭക്ഷണം, താമസിക്കാന്‍ ടെന്റുകള്‍, ടോയ്‌ലറ്റ്‌, ഒക്കെ കൂടെ കൊണ്ടുപോകുന്നതവും നല്ലത്, വഴി ടാര്‍ ഇടാന്‍ മലേഷ്യന്‍ കമ്പനി കിട്ടാത്തതിനാല്‍ മണ്ണ് റോഡ്‌ ആണ്, മഴയും ഉണ്ട്.

ഞാന്‍ പറയാനുള്ളത് പറഞ്ഞു, ഇനിയൊക്കെ നിങ്ങളുടെ ഇഷ്ടം, പറഞ്ഞില്ലാ, അറിഞ്ഞില്ല, നിയമസഭേലേക്ക് സീറ്റ്‌ തന്നില്ല എന്നൊന്നും പറഞ്ഞേക്കരുത്.

ഒരു വീഡിയോ ഉണ്ട് അതും കൂടി കണ്ടോളു വേണമെങ്കില്‍.



News Links

Comments

  1. താന്‍സാനിയന്‍ വിശേഷങ്ങള്‍ക്ക് ഇനിയും കാത്തിരിക്കുന്നു.അവതരണശൈലി നന്നായി!
    എങ്ങിനെ നന്നാവാതിരിക്കും-V.K.Nന്റെ
    നാട്ടുകാരനല്ലെ!

    ReplyDelete
  2. നന്നായി അവതരിപ്പിച്ചു, ആശംസകള്‍...!

    ReplyDelete
  3. Too clever. Only at that place?!!
    Can promote tourism (?)
    Job for hundreds!
    Money to church and to that person!
    One good thing is the place and people will prosper.

    We should also do something like this like- toddy at Kumarakom can cure all these (but one have to come to Kumarakom and drink from the toddy shop else it wont work..)..
    people will flood there!

    ReplyDelete
  4. @Snehateeram : വളരെ നന്ദി, ശരിക്കും ഞാന്‍ പൊങ്ങി പൊങ്ങി ഇപ്പൊ സിലിംഗ് പൊട്ടും. :-)
    @ഷമീര്‍ : നന്ദി.
    @സാബു : യെസ് എല്ലാം ശരി തന്നെ, വിശ്വാസം അതല്ലേ എല്ലാം.

    ReplyDelete
  5. അപ്പോ ടാൻസാനിയക്കാരും മോശമല്ല .അല്ലേ...
    ഞാൻ വിചാരിച്ചു ഇമ്മാതിരി ആൾദൈവങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ ഇന്ത്യയിൽ മാത്രമേയുള്ളൂന്നാ‍...

    അവിടത്തെ മരുന്ന് കമ്പനിക്കാരുടെ കാ‍ര്യം കട്ടപ്പൊഹ..!!

    വിവരണം അസ്സലായീട്ടോ..കീപ്പിറ്റപ്പ്

    ReplyDelete
  6. താങ്കളെ പോലെ ഹെലി കോപ്ടര്‍ പിടിക്കാനുള്ള വകുപ്പില്ല..എന്നാലും ചോടിച്ചുപോകുകയാണ് ..ശരിക്കും പോയോ ! ഹി ഹി !

    ReplyDelete
  7. 35 കൊലോമീറ്റര്‍ ക്യൂ...? കുറച്ച് കുറയ്ക്കാന്‍ പറ്റോ?.. ഹി..ഹി..
    ആശംസകള്‍...

    ReplyDelete
  8. ha....ha...i know lloliondo
    my local national friends are
    going for game hunting there..
    i will tell them to bring some.
    oh drinking must be there only
    very intersting...

    ReplyDelete
  9. @കമ്പര്‍ : ലോകത്തില്‍ തന്നെ ഏറ്റവും കൂടതല്‍ അന്ധവിശ്വാസങ്ങളും ബ്ലാക്ക് മാജിക്‌ എന്നിവ ഉള്ള നാടാണ് ടാന്‍സാനിയ. നന്ദി.

    @വില്ലേജ്മാന്‍ : ഇല്ല മാഷെ പോയില്ല, ഹെലികോപ്റ്റര്‍ ബില്ഗട്ടെസ് ഒരു ദിവസത്തേക്ക് എന്നും പറഞു കൊണ്ടുപോയിട്ടു ഇതുവരെ തിരിച്ചു തന്നിട്ടില്ല.

    @ഷബീര്‍ : ഒട്ടും കുറക്കാന്‍ പറ്റില്ല, ഇപ്പൊ വീണ്ടും കൂടി എന്നാ കേള്‍ക്കുന്നേ.

    @എന്‍റെ ലോകം : യെസ് സ്ഥലം അതുതന്നെ, പക്ഷെ ഇപ്പോഴും അവിടെ ഹണ്ടിങ്ങ് ഉണ്ടോ എന്നറിയില്ല. മാത്രമല്ല ഈ ഡ്രിങ്ക് അയാളുടെ മുന്‍പില്‍ വച്ച് കഴിച്ചാലേ കാര്യമുള്ളൂ

    ReplyDelete
  10. നമ്മളിവിടെ ഇച്ചിരി മരുന്നൊക്കെ വിറ്റു ജീവിക്കുകയാണ് (അതും അലോപതി) എല്ലാവനും കൂടി ഇങ്ങനെ തുടങ്ങിയാ പണി പാളുമല്ലോ...മനോജേ ഇതൊന്നും അത്ര പ്രമോട്ട് ചെയ്യണ്ടാട്ടോ

    ReplyDelete
  11. @അഫ്രികന്‍ : ഇവിടെ ഇപ്പോതനെ പലരുടെയും പണി പരുങ്ങലിലാ. ഞാന്‍ പ്രൊമോട്ട് ഒന്നും ചെയുന്നില്ല.
    എന്തായാലും ഇന്ന് രാവിലത്തെ അപ്ഡേറ്റ് അനുസരിച്ച് ക്യൂ 55കിലോമീറ്റര്‍ ആണ്, ഒപ്പം പുതിയ ആളുകളെ അങ്ങോട്ട്‌ കടത്തിവിടുന്നില്ല

    ReplyDelete
  12. ഇതിപ്പോ ലോകം മുഴുവൻ ‘ലോലിയോണ്ടൊ’യിലേക്ക് തിരിഞ്ഞ് ക്യൂ നിന്നാൽ നാട്ടിൽ വോട്ട് ചെയ്യാൻ ആളെ കിട്ടുമോ ആവോ...!! നമ്മളാണെങ്കിൽ ഇത്തരം ആൾക്കാരെക്കുറിച്ച് കേട്ടാൽ പിന്നെ ഈയ്യാമ്പാറ്റകളെപ്പോലെ ഓടിക്കൂടുന്ന ഇനങ്ങളാ....

    കൂടുതൽ ‘ടാൻസാനിയൻ’ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു....
    ആശംസകൾ....

    ReplyDelete
  13. നന്ദി വി കെ
    അല്ലെങ്കിലും ഈ കനത്ത ചൂടില്‍ എത്ര എണ്ണം വീട്ടില്‍ നിന്ന് പുറത്തു വന്നു ബൂത്തില്‍ വെയില്കൊണ്ട് വോട്ടു ചെയ്യാന്‍ വരും എന്ന് കാണാം.

    ReplyDelete

Post a Comment

Popular posts from this blog

ഒരു ടാന്‍സാനിയന്‍ ഓണം

ഫോണ്‍ വിളി ഇത്ര പ്രശ്നകാരന്‍ ആണോ ?

നെതെര്‍ലാന്‍ണ്ടില്‍ ഇപ്പോഴും സാമ്പത്തികമാന്ദ്യമ്മോ ?