കേരളത്തെ രക്ഷിക്കാനായി പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി.

ആരോപണങ്ങളും, പ്രത്യാരോപണങ്ങളും ഉട്ടോപ്യന്‍ നയങ്ങളും അതിനു ഉഗാണ്ടന്‍ ഉത്തരങ്ങളും കൊണ്ട് സംഭവഭാഹുലമായ കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ അവസ്ഥയില്‍, ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാന്‍ തീരുമാനിച്ച വിവരം നിങളെ അറിയിച്ചുകൊള്ളട്ടെ.
ഇവനെതെന്തു ഭാവിച്ചാ ? എന്ന് നിങ്ങള്‍ ചോദിച്ചേക്കും, ശരിയാ, രണ്ടുദിവസമായി ഭ്രാന്തിന്റെ ഗുളിക കഴിച്ചിട്ടില്ല. ലിബിയയില്‍ പ്രക്ഷോഭമായതിന്നാല്‍ ഉഗാണ്ട വഴി വരുന്ന മരുന്ന് കിട്ടാനില്ല.
ഇതുവരെ ആര്‍ക് വോട്ടു ചെയണം എന്നൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു, പക്ഷെ ഇപ്പൊ കണ്‍ഫ്യൂഷന്‍ നമ്മള് വോട്ടുചെയ്തു വിജയിപ്പിച്ച കക്ഷി അഴിമതി നടത്തി അതിന്‍റെ ഒരു പങ്കു നമുക്ക് തരുമോ എന്നതാണ് ? തരാമെന്നു പറഞ്ഞിട്ട് തന്നില്ലെങ്കിലോ ?
ഇന്നലെ രാത്രി കൃത്യം 2.30 മണിക്കാണ് ഈ ബോധോദയമുണ്ടായത്. എല്ലാ ബോധങ്ങളും രാത്രിയാണ് ഉണ്ടാവുന്നത്. ഓ ഈ രാത്രി ഉണ്ടായിരുന്നില്ലെങ്കില്‍ എന്തായേനെ അവസ്ഥ. ഓ ഫീകരം !! ഭീകരം !!
ആവശ്യങ്ങള്‍ പലതാണ്, അത് നിങ്ങളുടെയും എന്‍റെയും ആണ്. അപ്പൊ ഇനിമുതല്‍ ഇതിനെ ഞാന്‍ നമ്മുടെ പാര്‍ട്ടി എന്ന് അഭിസംബോധന ചെയ്യട്ടെ.
പാര്‍ട്ടിയുടെ പേര്, ലോഗോ, ഫ്ലാഗ്, പിരിവു രേസിപ്റ്റ്, ബകറ്റ് പിരിവിനുള്ള ബക്കറ്റ് എന്നിവയെല്ലാം നമുടെ നല്ലവരായ തലയില്‍ കിഡ്നിയുള്ള സുഹൃത്തുക്കക്ക് സജെസ്റ്റ് ചെയ്യാവുന്നതാണ്.
എന്തായാലും ചില അടിസ്ഥാന കാര്യങ്ങള്‍ എവിടെ പറയെട്ടെ.
1. ചക്കരകുടത്തില്‍ കയ്യിട്ടാല്‍ നക്കാത്തവരായി ആരും ഉണ്ടാവില്ല, അതിനാല്‍ അഴിമതി കാണിക്കില്ല പക്ഷെ അഴിമതി കണ്ടാല്‍ അതൊരു ജനങ്ങളുടെ പങ്കാളിത്തത്തോടെ പൊതു പരിപാടിയായി മാറ്റും
2. വികസനം അടിസ്ഥാന ആവശ്യമായതിനാല്‍, അതിനു മുന്‍തൂക്കം കൊടുക്കും, കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വികസിപ്പികനാണ് ആഗ്രഹമെങ്കിലും, തിരുവില്വാമല വികസിപ്പിച്ചെടുത്തതിനു ശേഷം മാത്രമേ മറ്റുള്ളവരുടെ കാര്യം പരിഗണിക്കൂ. അതുകൊണ്ട് നിങ്ങള്‍ ആരും സങ്കടപ്പെട്ടു ആത്മഹത്യക്ക് മുതിരരുത്.
3. റോഡു, കുളം, കായല്‍, കാടു, മേട്, മെട്രോ , റെയില്‍വേ എന്നുവേണ്ട സര്‍വത്ര സംഗതികളും വികസിപ്പിക്കും, അതിന്‍റെ നടപടിക്രമങ്ങളുടെ കാലതാമസം ഒഴിവാക്കാനായി, മന്ത്രിസഭ ഒന്നടങ്കം ആണ് എല്ലാവടെയും സന്ദര്‍ശിക്കുക. അതേസമയത്ത് തന്നെ താല്പര്യമുള്ള എല്ലാ കരാറുകാരും മറ്റും അവിടെ ഉണ്ടാവേണ്ടതാണ്, ലേലംവിളി പോലെ അവിടെ തന്നെ കാര്യങ്ങള്‍ എല്ലാം അപോതന്നെ തീരുമാനിക്കും.
4. കൊട്ടേഷന്‍ ടീമുകളുടെ പ്രവര്‍ത്തനം മൊത്തം ഏകീകരിക്കും, നല്ല ടീമുകള്‍ക്ക് അവാര്‍ഡും നല്‍കും.
ഇനിയും ഒരുപാടു കാര്യങ്ങളുണ്ട്, അതൊക്കെ എഴുതാം, പക്ഷെ നിങ്ങളുടെ അഭിപ്രായം കേട്ടതിനു ശേഷം മാത്രം.
ബകറ്റ് പിരിവിനുള്ള ബക്കറ്റുമായി പിരിക്കുന്ന കാര്യം ഞാനേറ്റു...
ReplyDeleteപണം കൊടുത്ത് പണ്ണാന്‍ പോയവനെ പിറ്റേന്ന് ബ്ലാക് മെയില്‍ ചെയ്യുന്ന നിയമങ്ങള്‍ തിരുത്തിത്തരുമോ?
ReplyDeleteഎന്നെ ആ പാര്‍ട്ടിയുടെ പ്രസിടന്റ്റ് ആക്കണം . പറ്റുമോ
ReplyDeleteപിരിവു കാര്യങ്ങൾ ഞാൻ നിയന്ത്രിക്കും.പറ്റുമോ???കണക്ക് ചോദിക്കരുത്..
ReplyDeleteനല്ല ഹാസ്യം....
ആഗ്രഹം കൊള്ളാം
ReplyDeleteഎന്റെ തല്ല്കൊള്ളിത്തരങ്ങള്‍
@Shabber, Baiju, Haneef, Raes : എല്ലാവരുടെയും ആവശ്യങ്ങള്‍ അപ്പൊ അപ്പൊ തന്നെ അന്ഗ്ഗീകരിക്കും
ReplyDeleteഫെനില്‍ : എന്തെങ്കിലും ഒക്കെ ആഗ്രഹിക്കട്ടെ.
ഇനി എനിക്ക് വല്ല സ്ഥാനവുമുണ്ടോ?
ReplyDeleteആദ്യം ആദ്യം എല്ലാരും ഇത് പറയും അവസാനം ചക്കരക്കുടം കണ്ടാല്‍..പാവം പൊതു ജനം ..അങ്ങിനെ ആളുകള്‍ ഉണ്ടോ എന്നാവും എന്തേ
ReplyDelete@ഇസ്മയില്‍ & ആചാര്യന്‍ : എല്ലാം നമുക്ക് ശരിയാക്കാം. വിഷമിക്കാതെ.
ReplyDeleteകേരളത്തിൽ ഉദിച്ചുയരുന്ന മൊട്ടമനോജിന്റെ പുതിയ പാർട്ടീരൂപീകരണം വരുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രമാണെന്ന് ജനങ്ങൾ മൻസ്സിലാക്കണം.വോട്ട് മുഴുവൻ എന്റെ പാർട്ടിയ്ക്ക് ചിഹ്നം മറക്കണ്ട’തൂവൽ’
ReplyDelete@Thuvala : മനസ്സിലയിലെ ? ഇനി നമ്മുക്കൊരു രാഷ്ട്രീയ സമവാക്യം ശ്രമിക്കാം
ReplyDeleteപ്രിയ മനോജണ്ണാ... ഈ കാര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ താങ്കള്‍ പുതിയ ഒരു പാര്‍ട്ടി തുടങ്ങേണ്ട ആവശ്യം ഇല്ല, ഇപ്പോള്‍ നാട്ടിലുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുത്താല്‍ മതിയാകും.താങ്കളുടെ പുതിയ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എങ്ങനെയാണ് തരപ്പെടുക.. മൂന്നുരൂപ മെമ്പര്‍ഷിപ്പ് ആണോ? എനിക്ക് വേണ്ടിയിട്ടല്ല കേട്ടോ, ചുമ്മാ ചോദിച്ചതാ.. :)
ReplyDeleteതാങ്കളുടെ തലയില്‍ നിറയെ മുടിയുണ്ടല്ലോ.. എന്നിട്ട് എന്തെ പേര് മൊട്ട മനോജ്.. അപ്പോള്‍ സംഗതി ഗള്‍ഫ് ഗേറ്റ് ആണല്ലേ>>? :)
ReplyDeleteSreejithe : മെംബര്‍ഷിപ് ഫീ ഒരു ലക്ഷംരൂപ, കൃത്യം. റഈസ് & ഷബീര്‍ ഇവര് രണ്ടുപേരുമായി ആലോചിച്ചു ചിലപ്പോ വീണ്ടും കൂട്ടും.
ReplyDeleteഎന്‍റെ ഗള്‍ഫ് ഗെറ്റല്ല, ശരിക്കുള്ള മുടിതന്നെയാണ്, ഇങ്ങനെ പോയാല്‍ ചിലപ്പോ അത് വേണ്ടിവരും
ഹൊ… എന്തേര് താല്പര്യം…
ReplyDeleteപാർട്ടി ഖജാൻജി സ്ഥാനം ഓഫറ് കിട്ടിയത് കൊണ്ടല്ലെ ഈ പണിക്കിറങ്ങിയത്… :)
ആശംസകൾ...
ReplyDelete@ബെന്ജാലി & നാഷു : നന്ദി. ആരും പുതിയ പാര്‍ട്ടിയിലേക്ക് നിര്‍ദ്ദേശം എഴുതാത്തതില്‍ സങ്കടമുണ്ട്
ReplyDelete