50,000/-കോടി രൂപ നിധി എന്ത് ചെയ്യണം


ചര്‍ച്ച ചെയ്യാന്‍ നേരമായി.

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കിട്ടിയ 50,000/-കോടി രൂപ വിലയുള്ള നിധി എന്ത് ചെയ്യണം.


ഇനിയും അറകള്‍ തുറക്കാനുണ്ട് , അതും കൂടി കഴിഞ്ഞാല്‍ ശരിക്കും ഒരു 2ലക്ഷം കോടി രൂപമൂല്യം എങ്കിലും ഉണ്ടാവും മൊത്തം നിധിക്ക്.


ആരാണ് അതിന്റെ ശരിക്കുള്ള അവകാശി.


  1. തിരുവനതപുരത്തെ മാത്രം ജനത 
  2. കേരള ജനത
  3. ഇന്ത്യന്‍ ജനത
  4. കേരള രാജവംശം ( അങ്ങിനെ ഒന്ന് ഉണ്ടോ )
  5. അതോ ബ്രിട്ടീഷ്‌ ജനത ( അവര് ഒളിപ്പിച്ചു വച്ചതാണോ എന്നോ മറ്റോ പറഞ്ഞാലോ 
ഇത്രേം കേള്‍ക്കുമ്പോള്‍ കേരള ജനത ഇനി കഷ്ടപെടെണ്ട്തില്ല അതിനും മാത്രം ഒക്കെ കര്ന്നോന്മാര്‍ ഉണ്ടാക്കി വച്ചിട്ടുണ്ട് എന്ന് വേണ്ടേ കരുതാന്‍ 

എന്തരോ എന്തോ ? ഭഗവാനെ കാത്തോളണേ 

ഇനിയുള്ള ദിവസങ്ങളിലെ ചര്‍ച്ചകള്‍ ഇങ്ങനെയോക്കെയായക്കം എന്റെ ഒരു തോനാല്‍ മാത്രം


പൊതുവേ നാട്ടു രാജാക്കന്മാരുടെ മേലുള്ള ദേഷ്യം കുറച്ചു കുറഞ്ഞു, അറ്റ്ലീസ്റ്റ് അത് തിരുവതാകൂര്‍ രാജാക്കന്മാരോടുള്ള ആദരവ് ആയി മാറിയിരിക്കുന്നു , കാരണം അവര്‍ ദൂര്‍ത്തു കാണിക്കാതെ ഭാവി തലമുറയ്ക്കായി കരുതി വച്ച് എന്നത് കൊണ്ട്.

ഇനി നോക്കിക്കോ IMF, വേള്‍ഡ് ബാങ്ക് എന്ന് വേണ്ട സകല അവന്മാരും വന്നു ലോണ്‍ തരും കേരളം മറ്റൊരു.. അല്ലെങ്കില്‍ വേണ്ട കരിനക്കാ പറഞ്ഞ ചിലപ്പോ ഫലിക്കും.


ചിത്രത്തിനു നന്ദി ഉഷ.

Comments

  1. ഇന്ത്യന്‍ ജനത തന്നെ...! ഇന്ത്യയില്‍ എവിടെ നിന്നും ഇത്തരത്തില്‍ ഉള്ള നിധികള്‍ കണ്ടെടുത്താല്‍ അത് സക്കാറിന്റെ വകയായിട്ടാണ് പരിഗണിക്കുന്നത്. ഇതും അതുപോലെ തന്നെ ആവണം. !

    ReplyDelete
  2. എല്ലാ അമ്പലങ്ങളും പള്ളികളും ഇങ്ങനെ പരിശോധിക്കണം .എല്ലാം സര്‍ക്കാര്‍ കണ്ടു കെട്ടണം ..ആ പണം രാജ്യത്തെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും കടം വീട്ടാനും ഉപയോഗിക്കണം ...

    ReplyDelete
  3. രമേശേട്ടന്‍ പറഞ്ഞതിനോട് നൂറുശതമാനം യോജിക്കുന്നു...!

    ReplyDelete
  4. ഇത്രെയും നാള്‍ യാതൊരു ക്രയ വിക്രയങ്ങളുമിലാതെ ഇ ധനം പാഴാവുകയായിരുന്നില്ലേ...? ഇത് ഇത്തിരി നേരത്തെ കണ്ടു പിടിച്ചിരുന്നെങ്ങില്‍ മന്ത്രിമാര്കും മറ്റു യോഗ്യന്മാര്കും കുറച്ചും കൂടി കയ്യിട്ടു വാരാമയിരുന്നു...

    ReplyDelete
  5. ഇതില്‍ രമേശ്‌ അരൂര്‍ സര്‍ പറഞ്ഞിതിനോടാണ് എനിക്ക് യോജിപ്പ്

    ReplyDelete
  6. ഇപ്പോ ഈ ഒരു വെളിപ്പെടുത്തൽ കൊണ്ട് ഒരു നേട്ടവും ജനങ്ങൾക്കോ രാജ്യത്തിനോ, എന്തിനു പദ്മനാഭസ്വാമിക്ക് പോലുമോ ഒരു പ്രയോജനമുണ്ടാവില്ല....

    ReplyDelete
  7. ദീപ സ്തംഭം മഹാശ്ചര്യം

    നമുക്കും കിട്ടണം .'.പണി' ...

    അല്ലാത് എന്ത് ?പണം ആര്‍കും

    കിട്ടില്ല .

    പുട്ടബര്തിയില്‍ കാശ് വഴിയില്‍ വീണു

    കിടക്കുന്നു....രമേഷ്ജി പറഞ്ഞ പോലെ

    അമ്പലം മാത്രമല്ല..നമ്മളെ തുരന്നു തിന്നുന്ന

    സകല ഇടങ്ങളും തുറന്നു നോക്കണം..

    ReplyDelete
  8. രമേശ്‌..വളരെ നല്ല സജഷന്‍
    പക്ഷെ അവ പുരാ വസ്തു ശേഖരത്തില്‍ വിശ്രമിക്കും

    ReplyDelete
  9. 5. ബ്രിട്ടിഷ് ജനതയോ? മിണ്ടരുത് മൊട്ടേ, ആ പഹയന്മാര്‍ എല്ലാം കട്ട് മുടിച്ചു തിരികെ പോയതാ... ഇനി ഇത് എങ്ങാനും ബാക്കി ഇവിടെ ഉണ്ടെന്ന് അറിഞ്ഞാല്‍ തിരികെ വരാനും മതി.

    ReplyDelete
  10. അതിന് അവകാശി ശ്രീ പദ്മനാഭന്‍ തന്നെ

    ReplyDelete
  11. ഈ സ്വത്തുക്കള്‍ കേരളത്തിലെ പാവപെട്ട ജനങ്ങളുടെ നന്മക്ക് നല്ലരീതിയില്‍ വിനിയോഗിക്കണം

    ReplyDelete
  12. ഞാനീ നാട്ടുകാരനല്ല..

    ReplyDelete
  13. ഈ പണം ഒക്കെ നമുക്ക് സ്വിസ്സ് ബാങ്കില്‍ ഇടാം..ആര്‍ക്കേലും എതിര്‍പ്പുണ്ടോ?

    രമേശേട്ട,

    കളിച്ചു കളിച്ചു അമ്പലങ്ങലോടും പള്ളിയോടും കളി വേണ്ട...ദൈവ കോപം ഉണ്ടാവും.!

    ReplyDelete
  14. രമേശ്‌ അരൂര്‍ പറഞ്ഞ പോലെ ചെയ്താല്‍......
    ഇവിടെ ചോരപ്പുഴ ഒഴുകും!!! (ഇന്നസന്റ് സ്റ്റൈലില്‍)

    ReplyDelete
  15. ഈ കോലത്തിൽ ആ തലയിൽ നിന്നു പൊകപൊന്താൻ തുടങ്ങിയാൽ സുന്ദരമായ മൊട്ടപൊട്ടാൻ അധികം സമയം വേണ്ടി വരില്ല...:) ജാഗ്രതെയ്...

    ReplyDelete
  16. കാത്തിരിക്കൂ....
    ഇനിയും എന്നാനുണ്ടേ.....!!!

    ReplyDelete
  17. "ഇതു കണ്ടിട്ടാടണ്ടാ കണ്ണന്‍ ചേമ്പേ---"

    എന്നൊരു പാട്ടു കേട്ടിരിക്കുമല്ലൊ അല്ലെ

    അത്‌ ആ പാവങ്ങള്‍ MP മാരും എമ്മെല്ലെമാരും ഒക്കെ കൂടി എടുത്തോളും നമ്മള്‍ വെറുതെ മഞ്ഞുകൊള്ളണ്ടാ

    ReplyDelete
  18. എല്ലാ അമ്പലങ്ങളും പള്ളികളും ഇങ്ങനെ പരിശോധിക്കണം .എല്ലാം സര്‍ക്കാര്‍ കണ്ടു കെട്ടണം ..ആ പണം രാജ്യത്തെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും കടം വീട്ടാനും ഉപയോഗിക്കണം ...രമേശ് പറഞ്ഞതാണ് ശരി......

    ReplyDelete
  19. ഇന്ത്യന്‍ ജനതയുടെ പട്ടിണിമാറ്റാന്‍ ഉപയോഗിക്കുക

    എല്ലാ അമ്പലങ്ങളും പള്ളികളും ഇങ്ങനെ പരിശോധിക്കണം .എല്ലാം സര്‍ക്കാര്‍ കണ്ടു കെട്ടണം ..ആ പണം രാജ്യത്തെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും കടം വീട്ടാനും ഉപയോഗിക്കണം ...
    രമേഷിന്റെ വരികള്‍ക്ക് അടിവരയിടുന്നു

    ReplyDelete
  20. എല്ലാവര്ക്കും നന്ദി.

    രമേഷ്ജിയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്ക്കുന്നു. പക്ഷെ അത് സാങ്കേതികമായി നടക്കുമോ എന്ന് മാത്രമേ അറിയേണ്ടു.

    പക്ഷെ ഒന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇങ്ങനെ ഒരു അമ്പലത്തില്‍ ഇത്രേം നിടിഹി ഉണ്ടെങ്കില്‍ ഇന്ത്യയില്‍ മൊത്തം ഏത്ര നിടി ഉണ്ടാവും അങ്ങിനെയെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും ഇന്ത്യയാവേണം.

    ReplyDelete
  21. രമേശ്‌ അരൂര്‍ പറഞ്ഞതിനോട് യോജിക്കുന്നു....

    ReplyDelete
  22. എല്ലാ അമ്പലങ്ങളും പള്ളികളും ഇങ്ങനെ പരിശോധിക്കണം .എല്ലാം സര്‍ക്കാര്‍ കണ്ടു കെട്ടണം ..ആ പണം രാജ്യത്തെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും കടം വീട്ടാനും ഉപയോഗിക്കണം ...

    രമേശേ.....പള്ളീ ചെന്നാ വിവരം അറിയും

    ReplyDelete
  23. മനോജേട്ടന്‍ പറഞ്ഞത് ചിന്തിക്കേണ്ട കാര്യം തന്നെയാണ്. യൂറോപ്യന്‍ അധിനിവേശക്കാരും, ഗോറിയും, ഗസ്നിയും, മുഗളന്മാരും തുടങ്ങി എല്ലാം കൊള്ളയടിച്ചു പോയിട്ടും ഇത്രമാത്രം നിധികള്‍ ഇന്ത്യയില്‍ ഉണ്ടെങ്കില്‍ ഇന്ത്യ ഒരു അക്ഷയപത്രമാണ് എന്ന നിഗമനത്തില്‍ എത്തേണ്ടി വരും.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അമ്പതിനായിരം കോടിയുടെ നിധിയുണ്ടെങ്കില്‍ അതിലും പതിന്മടങ്ങ്‌ വലുപ്പമുള്ള ഇന്ത്യയിലെ മറ്റ് ആരാധാലയങ്ങളില്‍ എത്രമാത്രം സമ്പത്ത് ഉണ്ടായിരിക്കും. ഇതെല്ലം ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ അത് തന്നെയായിരിക്കും ഏറ്റവും വലിയ പുണ്യം...!

    ReplyDelete
  24. ശ്രീജിത്
    അത് തന്നെ, ഒന്ന് . ഇത്രയൊക്കെ കട്ടുമുടിച്ചടിനു ശേഷവും ഇത്രേം ബാക്കി ഉണ്ടേ എന്നറിയുമ്പോള്‍ ഉള്ള സന്തോഷം.

    രണ്ടു . തിരുവതാകൂര്‍ രാജാക്കന്മാരോടുള്ള ആദരവ് ഈ അവസരത്തില്‍ തോന്നുന്നു, കാരണം അവര്‍ ദൂര്ര്‍ത്തു കാണിക്കാതെ ഭാവി തലമുറയ്ക്കായി കരുതി വച്ചത് കൊണ്ട്.

    ഇനി നോക്കിക്കോ IMF, വേള്‍ഡ് ബാങ്ക് എന്ന് വേണ്ട സകല അവന്മാരും വന്നു ലോണ്‍ തരും കേരളം മറ്റൊരു.. അല്ലെങ്കില്‍ വേണ്ട കരിനക്കാ പറഞ്ഞ ചിലപ്പോ ഫലിക്കും.

    ReplyDelete
  25. പാവങ്ങളായ പ്രജകളില്‍ നിന്ന്‌ അമിതമായ നികുതി ഈടാക്കിയും മറ്റു നാട്ടുരാജ്യങ്ങളെ അടിച്ചമര്‍ത്തിയും അവരുടെ സമ്പത്തെല്ലാം അധീനതയിലാക്കിയും ചെയ്യുന്ന തെറ്റുകള്‍ക്ക്‌ ചുമത്തിയിരുന്ന പിഴയുമെല്ലാം ചേര്‍ന്നതാണ്‌ ഈ നിധി. ഇതില്‍ അനേകായിരങ്ങളുടെ കണ്ണീരും വേവലാതിയുമുണ്ട്‌, വിയര്‍പ്പും അദ്ധ്വാനവുമുണ്ട്‌. രാജകുടുംബപാരമ്പര്യത്തെക്കുറിച്ചോര്‍ത്ത്‌ അഭിമാനിക്കുമ്പോഴും ഇന്ത്യ അക്ഷയപാത്രമാണെന്ന്‌ ഹുങ്ക്‌ കൊള്ളുമ്പോഴും നമ്മള്‍ മറന്നു പോകരുത്‌ ഇക്കാര്യമൊന്നും. അതുകൊണ്ടു തന്നെ ഈ നിധി നമ്മുടെ സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്കു തന്നെ അവകാശപ്പെട്ടതാണ്‌. പക്ഷേ താഴേക്കിടയില്‍ എന്നതു കൊണ്ട്‌ സമുദായഅടിസ്ഥാനത്തിലുള്ള തരംതിരിവല്ല വേണ്ടത്‌ മറിച്ച്‌ സാമ്പത്തികാവസ്ഥയുടെയും ജീവിതനിലവാരത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണമെന്നു മാത്രം.

    ReplyDelete
  26. ജെയിന്‍ : അഭിപ്രായം ഒരു പരിധി വരെ ശരി തന്നെ. എന്നാല്‍ തിരിവതാകൂര്‍ രാജാക്കന്മാര്‍ നല്ല ഭരണകര്താകള്‍ ആയാണ് അറിയപെടുന്നത്. പീഡിപ്പിച്ചും മറ്റും നികുതി പിരിച്ചതായി അറിവില്ല.

    ( ഒരു നാട്ടുരാജാവിനെ പറ്റി മാത്രമാണ് പറഞ്ഞത് എല്ലാവരും അങിനെ ആയികൊള്ളനം എന്നില്ല, മാത്രമാല്ല അതിനെ കുറിച്ച് ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല )

    ReplyDelete
  27. "രാജകുടുംബപാരമ്പര്യത്തെക്കുറിച്ചോര്‍ത്ത്‌ അഭിമാനിക്കുമ്പോഴും ഇന്ത്യ അക്ഷയപാത്രമാണെന്ന്‌ ഹുങ്ക്‌ കൊള്ളുമ്പോഴും "

    @jain

    ദയവായി താങ്കള്‍ എഴുതാപ്പുറം വായിക്കരുത് എന്ന് മാത്രം പറയുന്നു. താങ്കള്‍ പറഞ്ഞ വിഷയങ്ങള്‍ അറിയാവുന്നത് കൊണ്ട് തന്നെയാണ് ഈ ധനം സമൂഹത്തിലെ പാവങ്ങള്‍ക്ക്‌, ജനോപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കണം എന്ന് പറഞ്ഞത്.

    ReplyDelete
  28. രമേഷിന്റെ അഭിപ്രായത്തോടെ യോജിക്കുന്നു. ആൾ ദൈവ സന്നിധികളിൽ കൂന്നുകൂടുന്ന കോടികളും പിടിച്ചെടുക്കേണ്ടത് തന്നെ (ബാബയുടെ മരണാനന്തരം അദ്ദേഹത്തിന്റെ കിടപ്പറയിൽ നിന്നു കണ്ടെടുത്ത കോടികളും അവിടെ നിന്ന് കട്ടു കടത്തുന്ന വഴിയിൽ ബസ്സിൽ നിന്ന് പിടിച്ചെടുത്ത് തുകകളും ഒക്കെ വാർത്തയിൽ വന്നതോർക്കുക)

    ReplyDelete
  29. മൂന്ന് കൊല്ലം മുൻപ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുറ്റത്തോളം പോയിട്ട്, ഉള്ളിൽ കയറാൻ തോന്നിയില്ല. ഇത്രയും ഉള്ളിലിരിപ്പ് ഉണ്ടെന്ന് അറിയുമെങ്കിൽ ആ കരിങ്കൽ ഭിത്തികൾ കാണാനെങ്കിലും അകത്ത് കയറുമായിരുന്നു.

    ReplyDelete
  30. എണ്ണിക്കഴിയട്ടെ... എന്നിട്ട് പറയാം.

    ReplyDelete
  31. TV yilum pathrathilumokke ee vartha kanumbo,,, athinte bhaviye kurichu najn alocjikkunnilla....
    Oru karyavumillenne... ore oru poothi mathram,,,,athu TV yiloodeyo ,,,pathrathillodeyo onnu kananulla bhgyam njanulkollunna kerala janthakku undavumo...?????

    ReplyDelete
  32. പൈതൃക സമ്പത്തുകള്‍ വിട്ടു തിന്നുന്നതിനോട് എനിക്ക് യോജിപ്പില്ല.. അങ്ങനെ ചെയ്യാനായിരുന്നെന്കില്‍ അന്നത്തെ രാജക്കമാര്‍ ഇങ്ങനെ സൂക്ഷിച്ചു വെക്കണമായിരുന്നോ..??? അവര്‍ക്ക് അന്ന് ദൂര്‍ത്തടിച്ചു കളയാമായിരുന്നല്ലോ..

    ReplyDelete
  33. എന്റെ സന്ദീപേ ഇതിങ്ങനെ എടുത്തു വെച്ചിട്റെന്തിനാ.. ചിലവാക്കിയില്ലേല്‍ ഇനിയും ഭാരതത്തില്‍ ഒരു പാട് രാജാ ചേട്ടന്മാര്‍ ഉണ്ടാകും..രാജാക്കന്മാര്‍ അത്യാവശ്യതിനൊക്കെ ദൂര്ത്തടിചിട്ടുണ്ടാകും അതിനും ശേഷം ബാക്കിയുല്ലതാ ഇത്. ഒരു രാജ്യത്തിലെ ഒരു വിഭാഗം ജനത പട്ടിണിയില്‍ വട്ടം കറങ്ങുമ്പോള്‍ ഇത്രേം കോടി അന്തപുരങ്ങളിലും അകത്തളങ്ങളിലും മൂടി വെക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്റെ മാത്രം അഭിപ്രായം

    ReplyDelete
  34. പണ്ട് നമ്മുടെ നാട്ടിലെ ഇതുപോലെ പല നിലവറകളൂം കുത്തിത്തുറന്ന മൂലധനം കൊണ്ടാണ് ഇന്നത്തെ ഈ ബ്രിട്ടന്റെ ആസ്തി ഉണ്ടായത് കേട്ടൊ

    ReplyDelete
  35. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ തലവന്‍ പറഞ്ഞത് ആലോചിക്കാവുന്ന ഒരു മാര്‍ഗ്ഗമാണ്. ഏറ്റവും ആധുനികവും സുരക്ഷിതവുമായ ഒരു മ്യൂസിയം പണിത് ഇവയെല്ലാം സൂക്ഷിക്കുക. അന്തരഷ്ട്രപ്രശസ്തി നേടുന്ന ഒരു ടൂറ്സ്റ്റ് സ്പോട്ട് ആയ് അത് മാറുമെന്നുള്ളതിന് സംശയമില്ല.

    ReplyDelete
  36. Vandipranthan , ajith,ബിലാത്തിപട്ടണം, മാഡ്,Sandeep .A.K, കുറിയോടന്‍,അലി , mini//മിനി,പള്ളിക്കരയില്‍ ,ശ്രീജിത് കൊണ്ടോട്ടി. എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  37. ഇതിപ്പോ ഇരട്ടിയായല്ലോ... @ Sandeep.A.K - ... കടം ഇട്ടു ധനം ഉണ്ടാക്കരുത് എന്നു കേട്ടിട്ടില്ലേ ! നമ്മുടെ രാജ്യത്തിന് ഇത്ര കടം ഉള്ളപ്പോള്‍ ഇതൊക്കെ കൂട്ടിവയ്ക്കണം എന്നാണോ !
    ആ നിധി അവിടെ തന്നെ സൂക്ഷിക്കും,പക്ഷെ ആ നിധിയുടെ മൂല്യത്തിനു തുല്യമായ വില നമുക്ക് നോട്ടടിക്കാം എന്നാണു എന്‍റെ അറിവ്. അങ്ങനെയെങ്കില്‍ നമ്മുടെ നാട് രക്ഷപ്പെടും

    ReplyDelete
  38. ഇരട്ടിയല്ല, ശരിക്കും 4 ഇരട്ടി, നേരത്തെ പറഞ്ഞപോലെ എല്ലാം കഴിയുമ്പോള്‍ 2ലക്ഷം കോടി എങ്കിലും വരുമായിരിക്കും.

    നിടി എന്ന് പറയുന്നത് തെറ്റാണു എന്നാണ് ഇത്രേം ദിവസത്തിനുള്ളില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. അതിന്റ യഥാര്‍ത്ഥ അവകാശി അല്ലെകില്‍ സൂക്ഷിപ്പുകാരന്‍ ( എനിക്കറിയില്ല ) അവര്‍ക്ക് ഇതിനെ കുറിച്ച് ശരിയായ അറിവ് ഉണ്ടായിരുന്നു.

    ReplyDelete
  39. ദൈവത്തിനു സമ്പത്തു വേണ്ടേ കുറഞ്ഞതു്
    ചൈനാക്കാരെയും ഇന്‍ഡ്യാക്കാരെയും മുകളിലോട്ടു
    കൊണ്ടു പോകുമ്പോള്‍ തീറ്റിപ്പോറ്റാനെങ്കിലും.സ്വര്‍ണ്ണമൊക്കെ
    ചെകുത്താന്റെ ബ്ലേഡ് കമ്പനിയില്‍ പണയം വെച്ചു് പണമാക്കാം

    ReplyDelete

Post a Comment

Popular posts from this blog

വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഒരു ബാക്കിപത്രം

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.