മലയാളം ഭാഷ അത്ര പ്രശ്നകാരന്‍ ആണോ
കുട്ടികള്‍ മലയാളം പറഞ്ഞതിന് സ്കൂള്‍ അധികൃതര്‍ 1000 രൂപ പിഴ – വാര്‍ത്ത കണ്ടു.
കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതു കൊണ്ട് പ്രശ്നം ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍. മാതാപിതാക്കളുടെ "double standard" ആണ്ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്
ഇംഗ്ലീഷ് ഭാഷയോടുള്ള അമിത ആവേശം കാരണം, മക്കള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന സ്കൂളില്‍ മാത്രമേ പഠിപ്പിക്കൂ എന്ന് പറഞ്ഞു അവിടെ ചേര്ത്ത്തിനുശേഷം മലയാളം പറഞ്ഞതിന് ഫൈന്‍ അടിച്ചു എന്ന് പറയുന്ന രക്ഷിതാക്കളെ ആണ് സത്യത്തില്‍ കുറ്റം പറയുന്നത് അല്ലെങ്കില്‍ പറയേണ്ടത്.
മലയാളം എന്റെ മാതൃഭാഷയാണ് അത് കൊണ്ട് തന്നെ അത് ലോകത്തിലെ ഏറ്റവും നല്ല ഭാഷയാണ്. എന്നാല്‍ മറ്റു ഭാഷകള്‍ നല്ലതല്ലെന്നും അതിനര്‍ഥം ഇല്ല. ലോകത്തിലെ ഏറ്റവും നല്ല ചന്തമുള്ള പെണ്ണുങ്ങള് കേരള സ്ത്രീകള്‍ ആണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട് അത് പോലെ തന്നയാണ് ഭാഷയുടെ കാര്യവും.
ഇന്നത്തെക്കാലത്ത് ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നയാണ്, അതില്‍ യാതൊരു സംശയവും ഇല്ല. എന്നാല്‍ അത് ഓരോരുത്തര്‍ക്കും എത്ര അളവ് വരെ വേണം എന്ന് ചിന്തിക്കേണ്ടത് ആത്യന്തികമായി അവരവര്‍ തന്നയാണ്.
എന്നാല്‍ ഒരു പ്രശനം, ഒരു ഭാഷ അത് ചെറുപ്പം മുതല്‍ തന്നെ പഠിച്ചു വരേണ്ടത് ആണ്, അപ്പൊ എന്ത് പഠിക്കണം എന്ന് തീരുമാനിക്കുന്നത് മാതാപിതാക്കള്‍ ആയിരിക്കും എന്നതിനാലും എന്ത് ഭാഷ സ്കൂളില്‍ സംസാരിക്കണം എന്നത് കുഴപ്പം പിടിച്ച സംഗതിയാണ്.
പണ്ട് കേരളത്തിനു പുറത്തു പോയാല്‍ മാത്രമേ ശരിക്കും ഇഗ്ലീഷ് / ഹിന്ദി ഭാഷകളുടെ ആവശ്യം മനസിലാകുകയുള്ളൂ, എന്നാല്‍ ഇപ്പൊ കേരളത്തിനകത്തും ഇപ്പൊ സ്ഥിതി മാറിയിട്ടുണ്ട് എന്ന് വേണം കരുതാന്‍.
കേരളത്തിലെ സ്കൂളില്‍ മലയാളം സംസാരിക്കാന്‍ പാടില്ല എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല എന്നാല്‍ അങ്ങിനെ ഒരു സ്കൂള്‍ ഉണ്ടാവുന്നതിനോടും എതിര്‍പ്പില്ല കാരണം ആ വ്യവസ്ഥകള്‍ അംഗീകരിക്കുന്ന മാതാപിതാക്കള്‍ക്ക് ( കുട്ടികള്‍ക്കല്ല ) ഏറ്റവും നല്ലത് അത് തന്നെയായിരിക്കും
ചിരിയും കരച്ചിലും എല്ലാം ഇഗ്ലീഷിലാവട്ടെ...!!
ReplyDeleteപുവര്‍ ഫെലോസ്..!!
ആശംസകള്‍ മൊട്ടേ..!!
"മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ .. മര്‍ത്യനു പെറ്റമ്മ തന് ഭാഷ താന്‍"
ReplyDeleteചെറുപ്പത്തിലെ പഠിച്ച ഈ വരികള്‍ തന്നെ എന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്..
മലയാളത്തെ സ്നേഹിക്കാന്‍ ഞാന്‍ ഒരിക്കലും ഇംഗ്ലീഷിനെ തള്ളി പറഞ്ഞിട്ടില്ല.. എല്ലാ ഭാഷകള്‍ക്കും അതിന്റെ മേന്മകള് ഉണ്ട്.. എത്ര ഭാഷ പഠിക്കുന്നോ അത്രേം നല്ലത് എന്ന് തന്നെ വിശ്വസിക്കുന്നു ഞാന്‍.. പക്ഷെ ഇവിടെ മലയാളത്തെ തള്ളിപറയുന്നവരെ കാണുമ്പോള്‍ സഹിക്കുന്നില്ല.. സ്വന്തം അച്ഛനമ്മമാരെ വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള നാട്ടില്‍ ഇതും സംഭവിക്കും.. സമൂഹത്തിലെ മൂല്യച്യുതി..
മലയാളനാടും, മലയാള ഭാഷയുമാണ് മലയാളിയെ മലയാളി ആക്കുന്നത്..ഇത്തരം പ്രവണതകളെ ശക്തമായി എതിര്‍ക്കണം.. ഇംഗ്ലീഷ് പഠിക്കേണ്ട എന്നല്ല.. അതിനോട് കൂടെ മലയാളത്തിനും അതിന്റേതായ സ്ഥാനം കൊടുക്കണം.
ReplyDeleteആശംസകള്‍
ReplyDeleteകുട്ടികൾ മലയാളം സംസാരിയ്ക്കുകയെങ്കിലും വേണ്ടത് അത്യാവശ്യം തന്നെ...
ReplyDeleteസന്ദീപിന്റെ കമന്റിനു താഴെ എന്റെ ഒരു ഒപ്പ്..
ReplyDeleteമലയാളികളെങ്കിലും മലയാളം ഉപയോഗിച്ചില്ലേൽ..................
ReplyDeleteഅത്താണ് മലയാളീസ്
ReplyDeleteബ്ലഡി ഫൂള്‍സ്
ഹ ഹ ഹ!
ReplyDeleteഇറ്റ് ഈസ് മലയാലീസ്...
തമിഴ് നാട്ടിലോ മറ്റോ ഇത് നടക്കണമായിരുന്നു.
എല്ലാഭാഷക്കും അതിന്റേതായ മഹത്വമുണ്ട്. ഇംഗ്ലിഷും വേണം .എന്ന് കരുതി മലയാളത്തെ അവഹേളിക്കുമ്പൊ സങ്കടമുണ്ട്. ഇപ്പഴും ഇവിടത്തെ സ്കൂളില്‍ മലയാളം സംസാരിച്ചാല്‍ ഒരു രൂപ ഫൈന്‍ ആണ്.ഇവിടെ ഒരു രൂപയെ ഉള്ളു ട്ടൊ.എങ്കിലും ഫൈന്‍ ഫൈന്‍ തന്നെ ല്ലെ? ഒരു തവണ ഒരു രൂപ. എന്തെങ്കിലും വിശേഷങ്ങളൊക്കെ ഉണ്ടെങ്കില്‍ വീട്ടില്‍ നിന്ന് കുറെ രൂപ കൊണ്ട് വരും. കൂട്ടഉകാര്ക്കിടയില് മലയാളത്തില്‍ വിശേഷം പങ്കു വെച്ചിട്ട് ഫൈന്‍ കൊടുക്കാന്‍...!!!
ReplyDeleteഇതിപ്പോള്‍ ആയിരത്തില്‍ നിന്നല്ലോ
ReplyDeleteവേറെയും കുറെ അഭ്യാസങ്ങള്‍ ഉണ്ട്
തല മൊട്ടയടിക്കല്‍
സ്കൂള്‍ വിടുന്നത് വരെ പുറത്തു നിര്‍ത്തല്‍
ഇങ്ങിനെ അവര്‍ക്ക് തോന്നുന്ന പോലെ
പിന്നെ വിവാദം . അല്പം കഴിഞ്ഞാല്‍ അതും നില്ക്കും
അടുത്ത ശിക്ഷ ഈ പഹയന്മാര് വിധിക്കുന്നത് വരെ .
മോൻ ഇംഗ്ലീഷെ പറയൂ എന്ന് പൊങ്ങച്ചത്തോടെ പറയുന്ന മാതാപിതാക്കൾ തന്നെയാണ് കുറ്റക്കാർ..
ReplyDeleteകേരളത്തില്‍ ജനിക്കുന്ന ഒരു കുഞ്ഞിന്റെ മാതൃ ഭാഷ മലയാളമാണ്
ReplyDeleteആ മലയാളത്തെ തള്ളി പറയുന്ന പറഞ്ഞാല്‍ ഫൈന്‍ ഇടുന്ന അല്പ്പന് മാരൊക്കെ അമ്മയെ തള്ളി പറയാന്‍ പഠിപ്പിക്കുന്ന തെണ്ടികള് ആണ്
അവര്‍ നടത്തുന്ന സ്ഥാപനങ്ങളെ വേശ്യാലയങ്ങള്‍ ആയി മാത്രമേ കാണാന്‍ കഴിയൂ സ്റ്റാന്‍ ഡേര് ഡ കൂട്ടി കൊടുപ്പുക്കാര്
മോളോ മോനൊ വീട്ടുകാരെ ധിക്കരിച്ച്ചു ഒളിച്ചോടി പോയാല്‍ അത് usa യിലോ uk യിലോ ഉള്ളവന്റെ കൂടെയാണെങ്കില്‍ അതിനെ settle ആയി എന്ന പദം ചേര്‍ത്ത് ബഹുമാനം കല്പിക്കുമ്പോള് ഈ മലയാളവും ഫൈനും ഒന്നും ഒരു വിഷയമാല്ലെടെയ് കേരളത്തില്‍.. ആണോ ആര്‍ക്കു. മലിയാളികള്ക്ക് പ്രശ്നമാകില്ല പക്ഷെ മലയാളികല്ക്കാകും പ്രശ്നം. അവരെ ആര്‍ക്കു വേണം കണ്ട്രി ഫെല്ലോസ്... (വിഷമം കൊണ്ടാ )
ReplyDeleteഇന്ഗ്ലീഷ് സ്കൂളില്‍ മലയാളം സംസാരിച്ചതിന് കുട്ടികള്‍ പീഡനം അനുഭവിക്കുന്ന സംഭവം വര്‍ഷങ്ങളായുള്ള തുടര്‍ക്കഥയാണ് ..മൊട്ടയടിക്കല്‍ ,വെയിലത്ത് നിര്‍ത്തല്‍ .സ്കൂളിനു ചുറ്റും ഓടിപ്പിക്കല്‍..ഇങ്ങനെ പലതും ശിക്ഷകളാണ് ..മലയാളിയുടെ കൂടെപ്പിറപ്പായ മുണ്ട് ഉടുത്തതിനും സ്കൂള്‍ കുട്ടികള്‍ക്ക് ശിക്ഷകിട്ടിയിട്ടുണ്ട് ...
ReplyDeleteഇപ്പഴത്തെ ആളുകളുടെ മംഗ്ലീഷ് സംസാരം കേട്ടാല്‍ ചര്‍ദ്ദില്‍ വരും!
ReplyDeleteപിട്ടിന് തേങ്ങാ പോലെ ഇടയ്ക്കിടയ്ക്ക് ഇംഗ്ലീഷ് തിരുകിക്കയറ്റിയില്ലേല് വളരെ അവര്‍ക്ക് വളരെ മോശമാ.
ആംഗലേയം തന്നെ ദേശീയ ഭാഷ ആയാല്‍ നന്നാവും എന്നാ എന്റെ പക്ഷം.
ഇത്തരം ശിക്ഷാ വിധികള്‍ കുട്ടികള്‍ക്കല്ല; രക്ഷിതാക്കള്‍ക്കുള്ളതാണ്.
മലയാളം പറഞ്ഞാൽ ശിക്ഷിക്കുന്ന ഈ അദ്ധ്യാപക വർഗ്ഗവും പഠിച്ചു വളർന്നത് മലയാളനാട്ടിൽ തന്നെയല്ലെ...?
ReplyDeleteഅതോ ഇവരൊക്കെ ഇംഗ്ലണ്ടിൽ നിന്നും കുടിയേറിയവരാണൊ...?
പ്രഭന് ക്യഷ്ണന് : ഹോ ഇനി അതും പഠിക്കണോ
ReplyDeleteസന്ദീപ് : നന്ദി, കൂടുതലൊന്നും പറയേണ്ട
മാഡ്-അക്ഷരക്കോളനി.കോം : നന്ദി
ഋതുസഞ്ജന : നന്ദി
ബിജു : അത് തന്നെ അത്രയെങ്കിലും
ഒരു ദുബായ് : നന്ദി
കണ്ണന് : മലയാളം അഫ്രിക്കകര് പറയും, ഹല്ലാ പിന്നെ
ഷാജു : ഹ ഹ
ബൈജു : ഹം അവിടെ നടക്കില്ലലോ
അനശ്വര : ഫൈന്‍ ഒരു രൂപയോ അതോ ആയിരം രൂപയോ എന്നതല്ല, എന്താണ് ശരി എന്ന് മനസ്സിലക്കുകയാണ് വേണ്ടത്.
ചെറുവാടി : എന്തായിരിക്കും ഇതില്‍ ഒരു അവസാനം
ആയിരങ്ങളില്‍ ഒരുവന് : സത്യം. ഒപ്പ് കുത്ത്, കൊമ എല്ലാം.
കൊമ്പന് : എന്റമ്മേ ഇത്രേം വേണോ ?
ജെഫു : ഹ ഹ അത് ശരി തന്നെ.
അരൂര്‍ ജി : എന്താണ് പ്രധിവിധി , ഇതിനൊന്നും അവസാനം ഇല്ലേ
തണല്‍ : അതാണ് പ്രായോഗികം എന്ന് തോനുന്നു. സംസാരത്തില്‍ എങ്കിലും ഒരുമയുണ്ടാവുമല്ലോ
വി കെ : ചിലപ്പോ അവര്‍ക്ക് കിട്ടിയ ശിക്ഷ പലിശ സഹിതം കൊടുക്കുനതും ആയിരിക്കാം
ഇപ്പൊ മോളുടെ പ്രധാന സങ്കടം മലയാളം പറയാന്‍ അവള്‍ക്ക് സ്കൂളില്‍ ആരും കൂട്ടില്ല എന്നതാ... "നമ്മളെപ്പോഴാ നാട്ടിലേക്ക് പോണേ, അവിടെയാവുമ്പോള്‍ എല്ലാരോടും മലയാളത്തില്‍ പറയാല്ലോ"ന്നു കഴിഞ്ഞ ദിവസ്സം കൂടി പറഞ്ഞു ! നാട്ടിലെ സ്ഥിതി ഇതാണെന്നു ആ പാവത്തിന് അറിയില്ലല്ലോ !
ReplyDeleteഞാനെന്റെ കൊച്ചിനെ നാലക്ഷരം മലയാളം പഠിപ്പിക്കാന്‍ പെടാപ്പാട് പെടുന്നു... മുത്തഛന്റെ/അമ്മൂമ്മയുടേയും കൂടെ മൂന്ന് മാസം നിര്‍ത്തിയത് കൊണ്ട് ഇപ്പോള്‍ ഗോട്ടിനെ വെള്ളം കൊടുത്തു എന്ന് പറഞ്ഞുതുടങ്ങി... ഇക്കരെ നില്കുമ്പോള് അക്കരെ പച്ച! അല്ലാതെന്താ!
ReplyDeleteമലയാളം സ്റ്റാറ്റസ്സിനു ചേരൂലപ്പാ.... :(
ReplyDeleteഇങ്ങനെയൊക്കെ ആണെങ്കിലും മക്കള്ക്കെവിടെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുന്നു? വെറും രഞ്ജിനി വേര്‍ഷന്‍ മംഗ്ലീഷ് അല്ല്യോ?
ReplyDeleteലിപി : അത് തന്നെ ഇക്കരെ നില്ക്കു മ്പോള്‍ അക്കരെ പച്ച.
ReplyDeleteമുക്കുവന് : ഹ ഹ വെള്ളം മാത്രേ കൊടുത്തുള്ളൂ :-)
റിജോ : ഹ്മം കുറച്ചു കാലം കഴിഞ്ഞാ ചിലപ്പോ ശരിയാവും.
ശുകൂര്‍ : അതാണ് ശരി. ചെട്ടിയില്‍ നിന്ന് വിട്ടു പക്ഷെ പട്ടര് ആയതും ഇല്ല
മനോജേ.. ഇംഗ്ലീഷ് മാത്രം പറയുന്ന സ്കൂളില്‍ മക്കളെ ചേര്‍ത്തു മലയാളം പറഞ്ഞതിന് ഫൈനടിച്ചു എന്ന് ചിലക്കുന്ന മാതാപിതാക്കളെ പുറന്തിരിച്ചു കുനിച്ചു നിര്‍ത്തി എണ്ണയില്‍ മുക്കിയ ചെരങ്ങ ---- വേണ്ട ഞാനിപ്പോ ഒന്നും പറയുന്നില്ല.
ReplyDeleteമനോജ് ആഗോള താപനം എന്നാല്‍ എന്താണ് ?..
ReplyDeleteആ ചൂട് എല്ലായിടത്തും ഉണ്ട്...ഒക്കെ അതിന്റെ
ഭാഗം ആണ്..!!!
ഇന്റര്‍നാഷണല്‍ മലയാളി എന്ന് പറഞ്ഞാലും
ഈ ചൂട് കുറെയൊക്കെ അനുഭവിക്കണം...
യു നോ ഐ ലൈക് മലയാളം...But i wont compromise on my english accent...idea star singer priya വാര്യരെ warrior എന്ന് വിളിച്ചിട്ട് അവതാരക രഞ്ജിനി പറഞ്ഞ
ന്യായം ആണ്...
മാതൃഭാഷ സംസാരിക്കുന്നതിന് ശിക്ഷയേര്‍പ്പെടുത്തുന്ന വേറൊരു ദേശം കാണുമോ ലോകത്തില്‍...!!
ReplyDeleteമലയാളത്തെ രക്ഷിക്കുന്നതിന് ചില പ്രായോഗിക മാർഗങ്ങൾ :
ReplyDelete1.സര്‍വകലാശാലതലം വരെ വിദ്യാഭ്യാസം മലയാളത്തിലാക്കും
2. വിവാഹ ക്ഷണ കത്തുകൾ മലയാളത്തിൽ അച്ചടിക്കുക
3.കോടതികളില്‍ വിനിമയങ്ങള്‍ മലയാളത്തില്‍
4. ഭരണ ഭാഷ ( ഭരണം ജനങ്ങളുടെ ഭാഷയിലാവണം)
5.കേരളത്തിലെ പൊതു ഗ്രന്ഥശാലകൾ സംരക്ഷിക്കുക
6.സർക്കാർ രേഖകൾ മലയാളത്തിൽ ആക്കുക
7.സർക്കാർ ഓഫീസകൾ,പൊതു മേഖല സ്ഥാപനങ്ങൾ,സർവകാലശാലകൾ,ആശുപത്രികൾ,കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളി ലെ ബോർഡുകൾ നിർബന്ധമായും മലയാളത്തിലേക്ക് മാറ്റുക
8. PSC പരീഷകൾ മലയാളികരിക്കുക.
9. മലയാളം ബ്ലോഗ് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക
10.മലയാളം ഒരു പേപ്പർ ആയി എല്ലാ ക്ലാസ്സിലും പഠിപ്പിക്കുക