രണ്ടാഴ്ച - ഒന്‍പതു സിനിമ ഹല്ല പിന്നെ


ഹോ എന്നെ സമ്മതിക്കണം ! രണ്ടാഴ്ച കൊണ്ടല്ലേ ഒന്‍പതു  മലയാളം സിനിമ കണ്ടു തീര്‍ത്തത് എന്നിട്ടും ഞാന്‍ ഒകെയാണെന്ന് എല്ലാവരും പറയുന്നു.

പെട്ടെന്ന് കുറച്ചു മലയാളം സിനിമയുടെ സിഡി കിട്ടിയപ്പോള്‍ ചക്കകൂട്ടാന്‍ കണ്ട ഗ്രഹിണി പിടിച്ച ക്കുട്ടികളെ പോലെ ആയി എന്നും പറയാം

മലയാള സിനിമയുടെ തകര്‍ച്ചയ്ക്ക് കാരണകാരനായ “വ്യാജ സിഡി” ഇനിമുതല്‍ കാണ്ണില്ല എന്ന ശപഥം എടുത്തിട്ടു കുറച്ചു കാലമായി അതുകൊണ്ട് തന്നെ, (ആഫ്രികയില്‍ ഇരുന്നിട്ടാണ് ഈ ശപഥം എന്നോര്‍ക്കണം, മലയാളം ചാനല്‍ പോലും ഇപ്പൊ കിട്ടാനില്ല ). എന്തായാലും ഇപ്പൊ ഒറിജിനല്‍ സിഡി മാത്രമേ കാണുന്നുള്ളു.

അടുത്ത മാസം ഇവിടെ ( ദാര്‍ സലാമില്‍ , ടാന്‍സാനിയ ) സൗത്ത്‌ ഇന്ത്യന്‍ സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ തുറക്കും എന്ന് പറയുന്നുണ്ട്, കാത്തിരിന്നു കാണാം. മലയാളം , തമിഴ് രണ്ടും മനസ്സിലാവും തെലുങ്ക്‌ സിനിമ കണ്ടു തെലുങ്ക്‌ ഭാഷ പഠിക്കാനുള്ള അവസരമായി ഇതിനെ ഞാന്‍ കാണുന്നത് അല്ലാതെ സിനിമ കണ്ടു നിര്‍വൃതി അടയാന്‍ ഒന്നും അല്ല.

ഇനി കണ്ട സിനിമ ഒറ്റ വരിയില്‍ പറയാം.

കാര്യസ്ഥന്‍ : എല്ലാം കൂടി ഒരു തട്ടി കൂട്ട് പടം. സിനിമ തുടങ്ങിയപ്പോഴേ മനസ്സിലായി അവസാനം എന്തായിരിക്കും എന്ന്.

പ്രാഞ്ചിയെട്ടന്‍ : അത് ഒരു വ്യതസ്തമായ സിനിമയായി തോനി. കണ്ടിരിക്കാം. ബോറടിക്കില്ല.

ഒരു നാള്‍ വരും : ഇത്രേം മണ്ടമാര്‍ ആണോ കേരള പോലീസ് എന്ന് തോനി, ശരിക്കും അങ്ങിനെ ആയിരിക്കില്ല എന്ന് കരുതുന്നു. അല്ലാതെ പ്രതേകിചു പറയാന്‍ മാത്രം ഒന്നും ഇല്ല.

എല്‍സമ്മ എന്ന ആണ്‍കുട്ടി : ഒരു ചെറിയ സിനിമ. മുഷിപ്പിച്ചില്ല.

ഒരിടത്തൊരു പോസ്റ്റ്മാന്‍  : വീണ്ടും ഒരു ചെറിയ കഥ, മുഷിപ്പുണ്ടാക്കി.

പാപ്പി ആപ്പച്ചാ : അയ്യോ! കൊന്നു കൊലവിളിച്ചു കഷ്ടം, വെറുതെ ആള്‍കാരെ മെനക്കെടുത്താന്‍ ആയിട്ട്.

നോട്ട് ഔട്ട്‌ : അയ്യോ എന്തൊരു പടം നാളെ ഞാനും ഇതുപോലെ ഒരെണ്ണം ഉണ്ടാക്കും. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും എന്ന പരസ്യ വാചകം കണ്ടു എന്‍റെ പെങ്ങള് വാങ്ങിച്ച സിഡിയാ.

സ്വന്തം ഭാര്യ സിന്ദാബാദ്‌ : എന്തൊരു കഥ, സ്വന്തം ടിവി ആയതുകൊണ്ട് അത് തല്ലിപൊട്ടിച്ചില്ല.


ലൗഡ് സ്പീക്കര്‍ : എത്ര പച്ചയായ ജീവിതം, “മൈക്ക്‌” മനസ്സില്‍ തട്ടുന്ന ഒരു കഥാപാത്രം തന്നെ. ക്ലൈമാക്സ്‌ അങ്ങിനെ ആയത് നന്നായി അല്ലെങ്കില്‍ സങ്കടം തോന്നിയേനെ. നല്ല ചിത്രം എനിക്കിഷ്ടായി.


ഇനിയും 7 സിനിമ കൂടി ഉണ്ട്, അതും കൂടി കണ്ടു കഴിഞ്ഞിട്ട് എന്താവുമോ എന്തോ ?

എന്തായാലും ഞാന്‍ ഒന്ന് തീരുമാനിച്ചു, ഒരു സിനിമ ഉണ്ടാക്കി സന്തോഷ്‌ പണ്ഡിറ്റിന്റെ റെക്കോര്‍ഡ്‌ തകര്‍ക്കും.

Comments

  1. നല്ലതായി. ഞാനും ഇത്തരമൊരു പോസ്റ്റിനേക്കുറിച്ച് ആലോചിക്കാതിരുന്നില്ല. എന്തെന്നാൽ കഴിഞ്ഞാഴ്ച്ച മൂന്നു ദിവസം തുടർച്ചയായി ലീവ് കിട്ടിയപ്പോ കംബ്യൂട്ടറിൽ പണ്ടേ സേവി വെച്ചിരുന്ന കുറേ ഇംഗ്ലീഷ് പടങ്ങളെല്ലാം ഒറ്റയിരുപ്പിനങ്ങ് കണ്ടു. ഹ ഹ.. പോസ്റ്റ് നന്നായി. ഒറ്റവാക്കിലുള്ള സിനിമാ നിരൂപനങ്ങളും കിറു ക്രിത്യം തന്നെ...

    ReplyDelete
  2. ''സ്വന്തം ഭാര്യ സിന്ദാബാദ്‌ : എന്തൊരു കഥ, സ്വന്തം ടിവി ആയതുകൊണ്ട് അത് തല്ലിപൊട്ടിച്ചില്ല.''

    അത് സംഭവം ഗമന്റായിട്ടോ....

    ReplyDelete
  3. അദ്ഭുതം തന്നെ.

    ReplyDelete
  4. ചില മലയാളം പടം ഒക്കെ കാണുമ്പോള്‍ ടീവി സ്വന്തം ആണ് എന്ന് ഓര്‍ത്തു വെക്കുന്നത് നല്ലതാ..ആപത്തു കാലത്ത് ടിവി തല്ലി പോളിക്കാതിരുന്നാല്‍ സമ്പത്ത് കാലത്ത് നല്ല പത്തു സിനിമ കാണാം എന്നോ മറ്റോ ഒരു ചൊല്ല് ഇല്ലേ !

    ReplyDelete
  5. എന്തേ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഫ്രിക്കയില്‍ ഒരാഴ്ച് അവധി കിട്ടിയൊ?
    അവധി ദിനങ്ങള്‍ നമ്മള്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം സിനിമ കാണാനുള്ള അവസരം തന്നെ..!

    ReplyDelete
  6. ഹി ഹി മനോജേട്ടാ മോശം മോശം.. കഴിഞ്ഞ ശനിയാഴ്ച മാത്രം ഞാന്‍ കണ്ടത് നാല് സിനിമ അതും തുടര്‍ച്ചയായി...പിറ്റേന്ന് ഒരു പടം പോലും കാണാന്‍ പറ്റിയില്ല എന്നത് വേറെ കാര്യം. എന്താ ചെയ്യാ മുടിഞ്ഞ തല വേദന :)

    ReplyDelete
  7. പിന്നെ ഈ പടങ്ങളൊക്കെ കണ്ടു കഴിഞ്ഞാല്‍ ഒന്ന് വിളിക്കണേ.. എനിക്ക് വാങ്ങി കൊണ്ട് പോരാനാ.. കണ്ടിട്ട് തിരിച്ചു തരാം..

    ReplyDelete
  8. മലയാള സിനിമയുടെ പ്രതിസന്ധി പുതിയ സിനിമാക്കാർ തന്നെ!

    ReplyDelete
  9. ക്യാമറ പ്രിന്റ് കണ്ട് കാശുകൊടുത്ത് സിനിമ പിടിക്കുന്നവന് നമ്മളായിട്ട് നഷ്ടം വരത്തണ്ടാന്നു കരുതി ഇനി ഒറിജിനലേ കാണൂ എന്ന് ശപഥം ചെയ്തു കുറച്ചു നാൾ മുൻപ്. പിന്നീടിതുവരെ ഒരു സിനിമയും കാണേണ്ടി വന്നിട്ടില്ല. ടീവിയിൽ വരുന്ന സിനിമ അവിടവിടെയായിട്ട് ചിലതൊക്കെ കാണും. ഒന്നും മുഴുവനായിട്ട് കാണാൻ കഴിയാറില്ല. അതു കൊണ്ട് സിനിമയോട് താല്പര്യം ഒട്ടും തന്നെയില്ല.

    ReplyDelete
  10. രണ്ടാഴ്ച കൊണ്ട് ഒന്‍പതു സിനിമ അത്ര കൂടുതലൊന്നും അല്ലാട്ടോ.. :))
    “വ്യാജ സിഡി” ഇനിമുതല്‍ കാണില്ല എന്ന ശപഥം കലക്കി. ഇതറിഞ്ഞാല്‍ 'അമ്മ' വല്ല അവാര്‍ഡും തര്ര്വോ !!

    ReplyDelete
  11. നവരസങ്ങളോടെ കണ്ടുകൂട്ടിയ ഈ നവസിനിമകൾ നവവാചകങ്ങളിൽ നിരൂപിച്ചതിന് ഒരു നമോവാകം കേട്ടൊ ഭായ്

    ReplyDelete
  12. traffic, salt & pepper enniva kandirikkaam. Chinatown polathe padangaleduthaal jeevitham veruthu pokum. Pinne monitor thallipottikkanel you tube il santhosh pandit ennu search cheyyu.

    ReplyDelete
  13. റിജോ : നന്ദി, തല ബാക്കിയുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.

    വാല്യക്കാരന്‍ : ഹ ഹ നന്ദീട്ടോ

    ശുക്കൂര്‍ : അല്ല പിന്നെ.

    വില്ലേജ്മാന്‍ : അതെ അതെ ചൊല്ല് അങ്ങിനെ തന്നെ. സംശയം ഇല്ല്യ

    സ്വന്തം സുഹൃത്ത് : ഹേ ആവടി ഒന്നും ഇല്ല, ഇതൊക്കെ രാത്രിയിലാ കാണുന്നെ

    മാഡ് : അതും ശരി സ്വതം തല ആദ്യം നോക്കണം എന്നിട്ടേ ഇതിനൊക്കെ പോയി തല വയ്ക്കാവൂ. സണ്ടേ ഇങ്ങോട്ട് ഇറങ്ങു

    അലി : അങ്ങിനെ ഒന്നും പറയാതെ, സങ്കടം വരും. അവര്ക്ക് !
    വി കെ : അത് കൊണ്ട് ടി വി രക്ഷപെട്ടു.
    രമേശ്‌ അരൂര്‍ : ആ ചിരി എനിക്ക് മനസ്സിലായി

    ലിപി : അത് ശരി അപ്പൊ എന്നേക്കാള്‍ വലിയ “ഗ്രഹിണി” കാര്‍ ഉണ്ടല്ലേ. 

    ബിലാത്തിപട്ടണം : എന്റമ്മോ വായിച്ചിട്ട് എന്റെയ നാവുളുക്കി, എഴുതിയ ആളുടെ കൈ ഉളുക്കിയോ ?

    അജിത്‌ : ആ ചിരിയും ഇഷ്ടായി

    ReplyDelete
  14. ജിതേഷ് : നന്ദി, അത് രണ്ടു കാണണം , ടോരന്റിന്ല്‍ ലിങ്ക കണ്ടു, പക്ഷെ കാണുന്നില്ല ഒറിജിനല്‍ മാത്രമേ കാണൂ എന്ന വാശിയിലാ .

    സന്തോഷ്‌ പണ്ഡിറ്റ് ഹിറ്റല്ലേ അത് കാണാന്‍ മാത്രം ടി വി ബാക്കി വച്ചിട്ടുണ്ട്.

    ReplyDelete
  15. oru cheriya vesham athenikku venam... must anu :P

    ReplyDelete
  16. പുതിയ പോസ്റ്റിടാൻ ഇങ്ങനെ സിനിമ കാണണോ? ആഫ്രിക്കയല്ലെ സ്ഥലം,,, നടക്കട്ടെ,,,

    ReplyDelete
  17. രണ്ടാഴ്ച്ചകൊണ്ട് ഇത്രയും സിനിമ അതും ഇന്നത്തെ മലയാളസിനിമ....! എന്തോ.......കുഴപ്പം മണക്കുന്നു..നോർമലായ ആരും ചെയ്യാത്ത കാര്യം...സത്യമാണെങ്കിൽ ക്ഷമയ്ക്കും ധീരതയ്ക്കും അവാർഡ് കിട്ടേണ്ടതാണ്

    ReplyDelete
  18. വണ്ടി പ്രാന്തന്‍ : അത് ശരി. ഓക്കേ ഓക്കേ നോട്ടട്

    മിനി ടീച്ചര്‍ : അങ്ങിനെയല്ല തിരിച്ചാണ്. വടിയെടുക്കരുതേ

    ജാനകി : ഇപ്പോഴും നോര്‍മല്‍ ആണെന്ന് ആളുകള്‍ പറയുന്നു. ആ അവാര്‍ഡ് എവിടെ കിട്ടും ?

    ReplyDelete
  19. "സന്തോഷ്‌ പണ്ഡിറ്റിന്റെ റെക്കോര്‍ഡ്‌ തകര്‍ക്കും." നടന്നത് തന്നെ..

    ReplyDelete
  20. ആസാദ്‌ : അത്രേം തൊലിക്കട്ടി ഇല്ല മാഷെ

    ReplyDelete
  21. ഇതില്‍ പ്രാഞ്ചിയേട്ടന്‍ കണ്ടു. വലിയ കുഴപ്പമില്ല. അല്ലാത്തതൊന്നും കണ്ടില്ല. ഈശ്വരന്‍ കാത്തു. ഇപ്പോഴുള്ളതെല്ലാം ഇങ്ങനൊക്കെ തന്നെ.

    ReplyDelete

Post a Comment

Popular posts from this blog

വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഒരു ബാക്കിപത്രം

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.