സ്വര്‍ണത്തിന്റെ ഭാവി വില അറിയാം

ആദ്യമേ പറയട്ടെ. ഭാവി ഭൂതം എന്നൊക്കെ പറഞ്ഞു ഒരു ജ്യോതിഷം ടൈപ്പു പോസ്റ്റ്‌ അല്ല ഇത്.

വിവരമുള്ളവര്‍ പറഞ്ഞതിന്റെ് തര്ജകമയായി ഇതിനെ കണ്ടാല്‍ മതി. അല്ലാതെ എന്റെ മൊട്ടത്തലയില്‍ ഉണ്ടായതും അല്ല.

പ്രശസ്ത Precious Metals & Commodities Specialist ആയ Jim Sinclair* ആണ് ഈ അഭിപ്രായം പറയുന്നത്.

കടം കയറി അമേരിക്കയുടെ നട്ടെല്ല് ഓടിയും ദിവസചിലവിനു അതായതു കട്ടന്‍ ചായേം പരിപ്പ് വടയും വാങ്ങിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്യുമ്പോള്‍ കടം വാങ്ങിക്കാനുള്ള പരിധി കൂട്ടാന്‍ വേണ്ടി നടന്ന നാടകം കഴിഞ്ഞ ആഴ്ചയാണ് തീരുമാനമായത്. ഒരു വിധത്തില്‍ കഷ്ടിച്ച് രക്ഷപെട്ടു എന്ന് കരുതി ഇരുന്നപ്പോളാണ് ലോകത്തിലെ തന്നെ വലിയ 3 ക്രെഡിറ്റ്‌ റേറ്റിംഗ് ഏജന്സി.കളില്‍ ഒന്നായ Standard & Poor  അമേരിക്കയുടെ ക്രെഡിറ്റ്‌ റേറ്റിംഗ് AAAയില്‍ നിന്ന് AA+ ലേക്ക് തരാം താഴ്ത്തിയത്.

അമേരിക്ക വിരോധികള്‍ ആയ എല്ലാവര്ക്കും സന്തോഷമായി കാണും, അമേരിക്കയുടെ നാശം കാണാന്‍ കാത്തിരിക്കുന്ന അല്‍ ഖയാദ പോലും വിചാരിച്ചിട്ട് നടക്കാത്ത കാര്യം ആണ് ഇനി നടക്കാന്‍ പോകുന്നത് എന്ന് വേണം കരുതാന്‍

എന്നാല്‍ സുനാമി വരുമ്പോള്‍ എല്ലാം കൊണ്ടേ പോകൂ, ശങ്കരേട്ടന്റെ ചായകട മാത്രമായി ബാക്കി വയ്ക്കില്ല എന്ന് പറയുന്നത് പോലെ മുകളില്‍ പറഞ്ഞ കാര്യങ്ങള്ക്കൊ പ്പം ലോക വിപണികള്‍ മുഴുവനും കൂപ്പുകുത്തി നില്ക്കുമ്പോള്‍, ഡോളറും ഓയിലും ഇനിയും താഴും എന്നൊക്കെ പറയുമ്പോള്‍ സ്വര്ണ്ണം മാത്രം ദിവസേന വില കൂടി കൊണ്ട് വരികയാണ്.

സ്വര്ണണത്തിന്റെി ഭാവി വില അറിയാന്‍ Jim Sinclair പറയുന്നത് ഇങ്ങനെയാണ്

Assumption:
Because gold is held by many central banks, once as a reserve currency but now as an inventory currency, it functions as a swing asset to balance the International Balance sheet of the US.
Central banks are sellers of dollars but still hold, by default, large dollar inventories.
China has hedged its dollar position 50% through commitments to long term dollar commercial agreements, pay in, mineral, and energy deals internationally. That is an act of pure genius.
We can assume other central banks still hold 90% of their reported dollar positions, on average unhedged by commercial obligation positions.
In crisis times, the US dollar price of gold ALWAYS seeks to balance the International Balance Sheet of the USA.

Therefore:
Take 90% of international US dollar debt less China and then add 50% of the US debt owned by China. Then divide that number by the ounces supposed to be owned by the US Treasury.
The result is where gold wants to go.

ഇനി വിവരമുള്ള ഒരുത്തന്‍ (Mr.John ) മുകളില്‍ പറഞ്ഞത് പോലെ ചെയ്ത ഹോം വര്ക്ക്d‌ നോക്കാം.

Total Foreign Holdings of Treasury Securities: $4,479.2 Billion
-Less : China – Mainland (1,144.9)
-Plus: 50% of China – Mainland 572.5
Adjusted Foreign Holdings of Treasury Securities $3,906.8 Billion
Number of Fine Troy Ounces held in Custody by the US Mint for the US Treasury
Note to Financial Statements 6, "Custodial Gold and Silver Bullion Reserves", page 59
Statutory value @ $42.2222 per FTO $10,574,053,000
Number of FTO 250,438,229
Valuation of Gold required to equal Adjusted Foreign Holdings of Treasury Securities
Adjusted Foreign Holdings $3,906,800,000,000
Number of FTO Gold at US Mint 250,438,229

Gold price Valuation : $15,600 ( ഉദ്ദേശിക്കുന്നത് )

അതിനര്ത്ഥം ഇന്നത്തെ വിലയായ $ 1670.15 എന്നത് $15,600 ആവും എന്നാണ് അങ്ങേരു പറയുന്നത്. ഇത്രയ്ക്കൊകെ വരുമോ എന്ന് വിചാരിക്കാം. എന്തരോ എന്തോ ?

കണക്കുകള്‍ കിട്ടാന്‍ ഇന്റര്നെ റ്റില്‍ തിരയാം. എളുപ്പമല്ല എന്നാലും എവിടെ ചെന്ന് നില്ക്കും എന്ന് കാണാം.

വിവരമുള്ളവര്‍ ആരെങ്കിലും ഇതിനെ പറ്റി പറഞ്ഞു തന്നെങ്കില്‍ കുറച്ചു സ്വര്ണ്ണം വാങ്ങാമായിരുന്നു.


*Mr.Jim Sinclair is the Chairman and CEO of Tanzanian Royalty Exploration Corporation (TRE: Altanext NYSE platform, TNX: Senior Toronto Stock Exchange). He is a precious metals and commodities specialist.
He has authored numerous magazine articles and three books dealing with a variety of investment subjects. He is a regular speaker at various commodities related events.
In January 2003, Mr. Sinclair launched, "Jim Sinclairs MineSet," which now hosts his gold commentary and is intended as a free service to the gold community.

Comments

  1. katatthil നിന്ന് രകഷപ്പെടാന്‍ അമേരിക്ക ഗോള്‍ഡ്‌ റിസര്‍വ് വില്‍ക്കാന്‍ തുടങ്ങിയാല്‍ ഡിം vedi theernnu

    ReplyDelete
  2. മനോജേട്ടാ വളരെ ഉപകാരപ്രദം.. മലയാളം ബ്ലോഗേർസിലെ ആ ചർച്ചാ ത്രെഡ് സൂപ്പർ ആയിരുന്നു..

    ReplyDelete
  3. നന്നായി പഠിക്കട്ടെ,
    കെട്ടുതാലികളുടെ അനുഭവങ്ങൾ
    കെട്ടുതാലി പൊട്ടിക്കുന്ന നിമിഷങ്ങൾ വായിക്കാം

    ReplyDelete
  4. ഗ്രൂപ്പിലെ ആ ചര്‍ച്ച ഞാനും ശ്രദ്ധിച്ചിരുന്നു.
    ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളേതും{എനിക്ക്}പുതിയ അറിവുകളാണ്.
    തുടര്‍ന്നും ഇത്തരം ചര്‍ച്ചകളില്‍ താങ്കളുടെ സജീവ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  5. സ്വര്‍ണ വില എത്ര കൂടിയാലും മനുഷ്യരുടെ വില നന്നായി താഴുന്നുണ്ടല്ലോ .:)

    ReplyDelete
  6. ഒരു കാര്യം ഉറപ്പ്. സ്വര്‍ണ്ണ വില പടിപടിയായി കൂടികൊണ്ടു തന്നെയിരിക്കും 

    ReplyDelete
  7. ദൈവമേ ഞാന്‍ ഇനി ഒരു കല്യാണം കഴിച്ചു ഉണ്ടാകുന്ന പെണ്‍കുട്ടിക്ക് കല്യാണ പ്രായം ആകുമ്പോഴേക്കും സ്വര്‍ണത്തിന് എത്രയാകുമോ എന്തോ വില :(

    ReplyDelete
  8. പണ്ട് നമ്മുടെ അവധിക്കാല പ്രധാനി ചന്ദ്രശേഖരന്‍ കുറേ സ്വര്‍ണ്ണം പെറുക്കി വിറ്റ് ഖജനാവ് വെള്ള പൂശിയിരുന്നു.......ഒന്നു നോക്കിയാലോ..വല്ല പ്രയോജനവും.....?

    ReplyDelete
  9. സ്വര്‍ണ വില കൂടും പെട്രോള്‍ ,ഡീസല്‍ വിലയും കൂടിയേക്കാം..അതനുസരിച്ച് കിട്ടുന്ന ശമ്പളവും കൂടുമായിരിക്കാം ..എന്തേ അങ്ങനെ അയാളെ വാങ്ങാന്‍ ആളുണ്ടാവൂ...അല്ലെ നമുക്ക് നോക്കാം..

    ReplyDelete
  10. ഒരിക്കല്‍ ആളുകള്‍ സ്വര്ണ്ണം കൊണ്ട് ആഭരണങ്ങള്‍ ധരിക്കുന്ന രീതി നിന്നാല്‍ ഇതിന്‍റെ വില കുറയുമോ??
    എന്‍റെ കുഞ്ഞു നാളില്‍ ഇതിന്‍റെ വില പവന് 1500 രൂപായായിരുന്നു എന്ന് മധുരമായ് ഓര്‍ക്കുന്നു..

    ReplyDelete
  11. മനോജേട്ടാ ..
    സംഗതി ഉഷാറായി ..
    പക്ഷെ ആഭരണ പ്രിയരേറെയുള്ള നമ്മുടെ നാട്ടില്‍ സ്വര്‍ണ്ണത്തിനു വില കൂടുകയല്ലാതെ കുറയൂല..
    ഉറപ്പല്ലേ..
    (കണക്കൊന്നും ഞാന്‍ നോക്കാന്‍ നിന്നില്ല..
    അല്ല പിന്നെ.. )

    ReplyDelete
  12. പൊന്നുംവിലയുള്ള പൊന്ന്...കുറച്ച് വാങ്ങിവയ്ക്കാമായിരുന്നു, കാശുണ്ടായിരുന്നെങ്കില്

    ReplyDelete
  13. നല്ല പോസ്റ്റ്‌ ...
    സ്വര്‍ണ്ണ വില എത്ര കൂടിയാലും ആനയെ നെറ്റിപ്പട്ടം കെട്ടിച്ച പോലെ പെണ്‍കുട്ടികളെ കല്യാണപ്പന്തലിലേക്ക് ഇറക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഇല്ല !! വിവാഹത്തിന് സ്വര്‍ണ്ണം തരണ്ട, കൊടുക്കില്ല എന്നൊക്കെ എല്ലാരും തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ... എവിടെ ! കിട്ടുന്നത് വേണ്ടാന്നു വെയ്ക്കാന്‍ ആരെങ്കിലും തയ്യാറാവുമോ !!
    @ mad|മാഡ് - പെണ്‍ഭ്രൂണഹത്യ കൂടുന്നതില്‍ അതിശയം ഇല്ല ! :(

    ReplyDelete
  14. സ്വർണ്ണവില! ഇന്നലെ എന്റെ ഓഫീസിൽ കയറിവന്ന ഒരു മുപ്പത് കാരന്റെ രണ്ട് കൈകളിലും ആറ് പവനെങ്കിലും തോന്നിക്കുന്ന ബ്രേയിസിലെറ്റ്, നാലു വിരലിലും മോതിരം,കഴുത്തിൽ 10 പവനെങ്കിലും വരുന്ന മാല.... അയ്യാൾ വന്നതെന്തിനെന്നോ? അയ്യാളുടെ റേഷൻ കാർഡ് ബി.പി.എൽ പട്ടികയിലാക്കികൊടുക്കണമെന്ന്... എങ്കിലേ ‘അരി’ ഒരു രൂപക്ക് കിട്ടു എന്നു.....പെണ്ണുങ്ങളേക്കാൾ ഇപ്പോൾ പൊന്നിന്റെ വക്താക്കൾ ആണുങ്ങളാണോ എന്ന് ഒരു സംശയം...പിന്നെ റേറ്റിംഗിൽ അമേരിക്ക താഴെ പോന്നതിന്റെ കാരണക്കാരൻ...ക്രെഡിറ്റ്‌ റേറ്റിംഗ് ഏജന്സിയുടെ തലപ്പത്തുള്ളയാൾ ഇൻഡ്യാക്കാരനായത് കൊണ്ടാണാവോ? 55 കാരനായ അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നൂ... എന്തരോ എന്തോ?????

    ReplyDelete
  15. എന്ത് വില കൊടുത്തും ആളുകള്‍ ഈ മഞ്ഞ ലോഹം വാങ്ങികൂട്ടുന്നത്‌ എന്തിനാണെന്ന് ഒരു പിടിയും കിട്ടുന്നില്ല.

    ReplyDelete
  16. ഈ വിലകയറ്റം മുതലാളിമാര്‍ക് പ്രശ്നമില്ലാ പക്ഷെ പാവങ്ങള്‍, അവള്‍ക് ഒരു മകളെ കെട്ടിച്ചു വിടാന്‍ അവര്‍ പെടുന്ന പെടാപാട്, സങ്കടം,
    പിന്നെ നല്ല ഒരു അറിവ് നല്‍കി
    നന്ദി

    ReplyDelete
  17. റശീദ് പുന്നശ്ശേരി : ചിലപ്പോ അങ്ങിനെയും ഉണ്ടായേക്കാം.

    കണ്ണന്‍ | Kannan : നന്ദീട്ടോ

    മിനിടീച്ചര്‍ : നന്ദി, വായിക്കുന്നുണ്ട്.

    നാമൂസ്‌ : നന്ദി. ശ്രമിക്കാം. ഒപ്പം എല്ലാവരുടെയും പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

    രമേഷ്ജി : സംശയമുണ്ടോ . ഇതിനിടയ്ക്ക് എവിടെയോ വായിച്ചു പട്ടിയെ കൊന്നാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം മനുഷ്യന്‍ ചത്താലോ 5000രൂപ

    കേരളദാസ : ഇപ്പോഴുള്ള ട്രെണ്ട് അത് തന്നെ.

    മാഡ് : പേടിക്കേണ്ട, അപ്പോഴേയ്ക്കും ഇതിന്റെ ടെമാണ്ട് കുറയും.

    അഷറഫ്‌ : വേണോ

    ആചാര്യന്‍ : സ്വര്ണംള വിലകൂടും പക്ഷെ എന്ന വില കുറഞ്ഞു ഒരു $65 വരെ എത്തും എന്ന് തോനുന്നു.

    സ്വന്തം സുഹൃത്ത് : ഇല്ല, സ്വര്ണംഷ ആഭരണം മാത്രമല്ല ഒരു റിസേര്വ്് കറന്സി് കൂടിയാണ്.

    വാല്യക്കാരന്‍.. : നന്ദി. എന്ന് വിചാരിക്കാം, എല്ലാത്തിനും ഒരു അവസാനം ഉണ്ടാവും.

    അജിത്‌ : ഹ്മം ഒരു കച്ചവടം ആണ് ഇത്.

    ലിപി : നന്ദി. ഒരു പരിധി വരെ കേരളത്തിലെ പ്രധിസന്ധി തീര്ന്നേ ക്കാം, പക്ഷെ നേരത്തെ പറഞ്ഞത് തന്നെ. ഡോളരില്‍ ഉള്ള വിശ്വാസം കുറയുമ്പോള്‍ പകരം വയ്കാന്‍ മറ്റൊന്നില്ല

    ചന്തു നായർ : സംശയമുണ്ടോ ? സത്യത്തില്‍ കേരളത്തില്‍ എത്ര കുടുംബം കാണും BPL ലൈന് താഴെ ?

    അക്ബര്‍ : രൂപ ബാങ്കില്‍ ഇട്ടു വച്ചാല്‍ കിട്ടുന്നത് തുച്ചമായ പലിശ, സ്വരണം വാങ്ങി വച്ചാല്‍ കിട്ടുന്നത് 20 to 30% പലിശ അപ്പൊ പിന്നെ എന്ത് ചെയ്യും.

    ReplyDelete
  18. ഷാജു അത്താണിക്കല്‍ : നന്ദി. അധികം താമസിയാതെ തന്നെ മറ്റൊരു പോംവഴി ഉണ്ടാവും എന്ന് കരുതാം

    ReplyDelete
  19. മഞ്ഞലോഹം കണ്ടാല്‍ തന്നെ കണ്ണ് മഞ്ഞളിക്കുന്ന സ്ഥിതിയായി!
    കേരളത്തില്‍ കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന സ്വര്‍ണ്ണം എടുത്തു വല്ല പ്രത്യുല്‍പാദനപരമായ സംരംഭങ്ങള്‍ തുടങ്ങിയാല്‍ എത്ര പേര്‍ക്ക് ജോലി ലഭിക്കും എന്നത് ആലോചിക്കേണ്ടതാണ്.
    ചില ആളുകളെ കണ്ടാല്‍ അവര്‍ ജനിച്ചപ്പോള്‍ അവരുടെനാവില്‍ തൊട്ടുകൊടുതത് സ്വര്‍ണ്ണം തന്നെഎന്ന് പെട്ടെന്ന് പിടികിട്ടും.
    കായംകുളം കൊച്ചുണ്ണിമാര്‍ പുനര്‍ജ്ജനിക്കട്ടെ എന്ന് തോന്നിപ്പോവുകയും ചെയ്യും...

    ReplyDelete
  20. മഞ്ഞ ലോഹം മനുഷ്യനെ എത്ര മാത്രം നശിപ്പിക്കുമോ ആവോ.. നല്ല പോസ്റ്റാണ് മനോജ്‌..

    ReplyDelete
  21. വല്ലാത്തൊരു സാധനം തന്നെ ഇത്. ഭൂമിക്കുന്ടെന്നു പറയുന്ന അച്ചുതണ്ട് ഈ സ്വര്‍ണ്ണമാണെന്ന് ഇപ്പോഴാ പുരിന്ച്ചത്..

    ReplyDelete
  22. തണല്‍ : പറഞ്ഞതിനോട് യോജിക്കുന്നു.

    ആസാദ്‌ : നന്ദി, കാത്തിരുന്നു കാണാം

    ആഫ്രികന്‍ : നന്ദി

    ജെഫ്ഫു : ഹ ഹ അങ്ങിനെയും പറയാം

    ReplyDelete
  23. sorry for late...
    informative .............
    and special thanks for it

    ReplyDelete
  24. ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത വിഷയം വിശദമായി ഒരു പോസ്റ്റ്‌ ആക്കിയതിന് നന്ദി. പോസ്റ്റ്‌ വിജ്ഞാനപ്രദം...

    കുത്തനെ കൂടിയ സ്വര്‍ണത്തിന്റെ വിലയില്‍ ഇന്ന് ഒരു ചെറിയ കുറവ് സംഭവിച്ചിട്ടുണ്ട്.ഇനി മേലോട്ടോ താഴോട്ടോ ആവോ?

    ReplyDelete
  25. ചുരുക്കിപ്പറഞ്ഞാൻ ആളുകളെ സ്വർണ്ണക്കടയിലേക്ക് ഓടിച്ചേ അടങ്ങൂ അല്ലേ?

    ReplyDelete
  26. പുതിയ അറിവുകള്‍ ആണ് സമ്മാനിച്ചത് ആ അഗലെയത്തിന്‍ മലയാളം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നൊരു ആഗ്രഹം ഇല്ലാതില്ല

    ReplyDelete
  27. ഭാവിയില്‍ കുറയാന്‍ യാതൊരു ചാന്‍സും കാണുന്നില്ലേ..വളരെ ഉപകാരപ്രദം.നല്ല വിലയിരുത്തലുകള്‍..

    ReplyDelete

Post a Comment

Popular posts from this blog

ഒരു ടാന്‍സാനിയന്‍ ഓണം

ഫോണ്‍ വിളി ഇത്ര പ്രശ്നകാരന്‍ ആണോ ?

നെതെര്‍ലാന്‍ണ്ടില്‍ ഇപ്പോഴും സാമ്പത്തികമാന്ദ്യമ്മോ ?