മാധുര്യം ഈ ധ്വനി - ചിത്രചേച്ചിക്കൊപ്പം

എപ്പോഴും ചിരിച്ചുകൊണ്ട് 
കലാമണ്ഡലം ടാന്‍സാനിയ ഓരോ ചുവടുകള്‍ കയറി വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ്.


അതിന്‍റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ ഓരോ അംഗങ്ങള്ക്കും അഭിമാനിക്കാം. കാരണം വെറും ആഘോഷങ്ങള്ക്കു മാത്രമല്ല കലാമണ്ഡലം ടാന്‍സാനിയ പ്രാധാന്യം കൊടുക്കുന്നത്, മറിച്ച് ദാരിദ്ര്യം അനുഭവിക്കുന്ന ആഫ്രിക്കയിലെ വളരെകുറച്ചു പേര്‍ക്കെങ്കിലും ഈ ആഘോഷങ്ങള്‍ ഉപകാരപ്രദമാക്കാനും ശ്രമിക്കാറുണ്ട്.

അതിന്‍റെ ഭാഗമായി, ഇക്കഴിഞ്ഞ 2012 ജൂലൈ 22ന് ധ്വനി എന്ന പേരില്‍ കലാമണ്ഡലം ടാന്‍സാനിയ ദാറുസലാമില്‍ സംഗീതനിശ സംഘടിപ്പിച്ചിരുന്നു.

വളരെയധികം അഭിമാനത്തോടുകൂടിതന്നെ പറയട്ടെ, ഈ പരിപാടി അവതരിപ്പിക്കാനായി ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിയിരുന്നത് മറ്റാരുമല്ല ഇന്ത്യയുടെ തന്നെ വാനമ്പാടി എന്ന് മുഴുവന്‍ മലയാളികള്ക്കു് അഹങ്കരിക്കാവുന്ന പദ്മശ്രീ Dr. കെ എസ് ചിത്ര, സംഗീത പ്രേമികളുടെ ഹരമായ റിമി ടോമി, പ്രായഭേദമന്യേ എല്ലാവരുടെയും ആരാധ്യനായ ശ്രീ. കര്‍ത്തിക്, വളര്ന്നു വരുന്ന ഗായകന്‍ നിഷാദ്‌ എന്നിവരായിരുന്നു.

ഒരുപാട് മലയാള സിനിമകളുടെയും ടെലിവിഷന്‍ പരമ്പരകളുടെയും അണിയറയിലും സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള, ഒരു പക്ഷെ നിങ്ങള്‍ക്കെല്ലാവര്‍വക്കും സുപരിചിതനായ ശ്രീ. ദിനേശ്‌ പണിക്കരായിരുന്നു, ധ്വനിഇവിടെ ഒരു വിജയകരമാക്കുന്നതിനു മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചത്.

ശ്രീ അശോകന്‍റെ നേതൃത്തത്തിലുള്ള “ഓര്‍കെസ്ട്രാ” കലാകാരന്മാരുടെ അനായാസ പ്രകടനവും വളരെയധികം ആസ്വാദ്യകരമായിരുന്നെന്നു എടുത്തുപറയെണ്ടാതാണ്.

കലാമണ്ഡലം ചെയര്‍മാന്‍ ശ്രീ.കിഷോര്‍ കുമാര്‍ ഈ വര്ഷം നടത്താന്‍ ഉദ്ദേശിക്കുന്ന ചാരിറ്റി പ്രവര്ത്തശനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ധ്വനി യുടെ അവതരണത്തിനായി ശ്രീ ദിനേശ്‌പണിക്കരെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

“വടക്കുംനാഥന്‍” എന്ന ചിത്രത്തിലെ കളഭം തരാംഎന്ന് തുടങ്ങുന്ന ഭക്തി സാന്ദ്രമായ ഗാനത്തോടെ ചിത്രചേച്ചി സംഗീത മാമാങ്കത്തിന് തുടക്കമിട്ടു.

തുടര്ന്ന്  വേദി ഇളക്കി മറിക്കാനായി വന്നത് മറ്റാരുമല്ല,അതെ റിമി ടോമി തന്നെ. എല്ലാവേദിയിലെയും പോലെ കാണികളോടൊപ്പം ചുവടു വെയ്ക്കാതിരിക്കാന്‍ നമ്മുടെ പലാക്കാരിക്കൊച്ചിനു കഴിഞ്ഞില്ല. എന്നാല്‍, “കൊഞ്ചും ചിലന്കൈ എന്ന ചിത്രത്തില്‍ എസ് ജാനകി പാടിയ ശിങ്കാര വേലനെ ദേവഎന്ന ഗാനം ആലപിച്ച്, ശാസ്ത്രീയ സംഗീതവും തനിക്ക് അനായാസം വഴങ്ങുമെന്ന് അവകാശപ്പെടാന്‍ റിമിക്ക് സാധിച്ചു.

നിഷാദിനെ സംബന്ധിച്ചിടത്തോളം ഒരു തുടക്കക്കാരനാണെന്ന ധാരണ തീരെതെറ്റായിരുന്നു. സംഗീതലോകത്ത് അദ്ദേഹം വളരെ ഉയരങ്ങളിലെത്തുമെന്നുതന്നെ നമുക്ക് പ്രത്യാശിക്കാം.

ഇന്ത്യന്‍ സംഗീതലോകത്ത് തന്‍റേതായ സ്ഥാനം സ്വന്തമാക്കിയ കര്‍ത്തിക് ലളിതമായ അവതരണശൈലികൊണ്ട് കാണികളുടെയെല്ലാം മനസ്സിലിടം സ്വന്തമാക്കി. തമിഴ്‌, ഹിന്ദി, ,മലയാളം, എന്നീ ഭാഷകളിലെല്ലാം ഈ യുവഗായകന്‍ ഗാനങ്ങള്‍ ആലപിച്ചു.

കലാമണ്ഡലം ടാന്‍സാനിയയുടെ സ്വന്തം “തീം സോങ്” എന്ന നിലയില്‍ ശ്രീ.കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി, ശ്രീ രവിശങ്കര്‍ ഈണമിട്ട് ചീത്രചേച്ചിയും ജോസ് സാഗറും ആലപിച്ച “ഏഴാം കടലിൻ അക്കരെയെങ്കിലും ഏഴു നിറമുള്ള മഴവിൽ അഴക് കയ്യെത്തും ദൂരെ” എന്ന ഗാനം മുന്‍ ചെയര്‍മാന്‍മാരുടെ സാന്നിധ്യത്തില്‍ ചീത്രചേച്ചിതന്നെ പ്രകാശനം ചെയ്തു. ടാന്‍സാനിയന്‍ മലയാളികള്‍ക്ക് ഏറ്റവും അഭിമാനം നിറഞ്ഞ നിമിഷമായിരുന്നുവത്.  
         
അവസാനമായി ഈ ഗീതാഞ്ജലി ഒരു വന്‍ വിജയമാക്കാന്‍ സഹായിച്ച ഒരുപാടു നല്ല മനസ്സുകള്‍ക്ക് കലാമണ്ഡലത്തിന്‍റെ പേരില്‍ ശ്രീ.മനോജ്കുമാര്‍ നന്ദി അറിയിച്ചു. അവതാരകര്‍ക്കെല്ലാം കലാമണ്ഡലം പുരസ്‌കാരം നല്കി ആദരിക്കുകയുണ്ടായി.

അങ്ങിനെ ശ്രുതി, ടെമ്പോ, സംഗതി, തുടങ്ങിയ പ്രശ്നങ്ങളൊന്നുമില്ലാതെ, ദാറുസലാമിലെ സംഗീതപ്രേമികള്‍ അവര്ക്ക് ഫുള്‍മാര്‍ക്ക് കൊടുത്തു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ഭാഗ്യം എന്ന വിശ്വാസത്തോടെ ചിത്രചേച്ചിക്കൊപ്പം ഫോട്ടോഎടുക്കാനും ഭയങ്കര തിക്കും തിരക്കുമായിരുന്നു.

എന്‍റെ സുഹൃത് അര്‍ജുന്‍റെ വാക്കുകള്‍
" ചിത്രചേച്ചിയുടെ തേനൂറും ശാരീരവും..പാലപ്പൂവിതളിൻ പരിശുദ്ധിയുമായി നിശാന്തും..നൃത്തചുവടുകൾക്കൊപ്പം കിതപ്പിന്റെ താളങ്ങൾ ഒട്ടുമില്ലാതെ റിമി ടോമിയും..ആബാലവൃദ്ധം ജനങ്ങളെയും കയ്യിലെടുത്ത് ഈ രാവിന്റെ താരമായി കാർത്തികും..മറക്കാൻ ആവാത്ത ഒരു സുന്ദരസായാഹ്നം-രാത്രി.." 

ദാറുസലാമിലെ മലയാളികള്‍ക്ക് മുഴുവന്‍ സന്തോഷം നല്‍കുന്ന മറ്റൊരു കാര്യം ചിത്രചേച്ചി പങ്കുവെയ്ക്കുകയുണ്ടായി. വര്‍ഷങ്ങള്‍ക്ക്മുന്പെ, അവരുടെ വല്യച്ചന്‍ ടാന്‍സാനിയയില്‍ ഉണ്ടായിരുന്നെന്ന് മാത്രമല്ല അദ്ദേഹം കലാമണ്ഡലം ടാന്‍സാനിയയുടെ സ്ഥാപകരിലൊരാള്‍ കൂടിയായിരുന്നു എന്ന് പറയുമ്പോള്‍ ചിന്നക്കുയിലിന്റെ മുഖം നിരുപമ പ്രഭയോടെ തിളങ്ങി. ആ സ്മൃതികള്‍ക്ക് മുന്നില്‍ നമുക്കും നമിക്കാം.


നന്ദി.


ചിത്രങള്‍ : by വിനയന്‍ 
ദിനേഷ് പണിക്കര്‍ & ചിത്ര 
lovely Rimi Tomy 
Full of Energy 
Stylish Performer - Karthik 
Chairman - Kishor Kumar
തീം സോങ്  CD - പ്രകാശനം 
 

1൦൦൦ ത്തിലേറെ വരുന്ന കാണികള്‍ 
ദാറുസലാമിലെ ചുണകുട്ടി 
ശോ ഇവരെകൊണ്ട് തോറ്റു
കാര്‍ത്തിക്‌ & റിമി 
പിന്നലാതെ 
അകലെ അകലെ...
എലിശേരി, ഛെ അല്ല അവിയല്‍ 


അശോകേട്ടന്‍ 
ഈ ബ്ലോഗിന്‍റെ ഐശ്വര്യം - ആരാധകരെ അഭിസംബോധനചെയ്യുന്നു 



വാര്‍ത്തകള്‍ : മലയാള മനോരമ | മാതൃഭൂമി | ദീപിക 

Comments

  1. ഏഴാം കടലിൻ അക്കരെയെങ്കിലും ഏഴു നിറമുള്ള മഴവിൽ അഴക് കയ്യെത്തും ദൂരെ

    ReplyDelete
  2. ഗോള്ളാം.. അര്‍മാദിച്ചതിന്‍റെ സന്തോഷത്തില്‍ പിറന്ന രചന പോലെ തോന്നി.. :)
    http://kannurpassenger.blogspot.in/2012/07/blog-post_19.html

    ReplyDelete
  3. നല്ല പ്രവർത്തനം
    ആശംസകൾ
    പോസ്റ്റും കലക്കി

    ReplyDelete
  4. എല്ലാവിധ ഭാവുകങ്ങളുംനേരുന്നു.
    ‘ഈ ബ്ലോഗിന്റെ ഐശ്വര്യം‘ നീണാള്‍ വാഴട്ടെ..!!

    ReplyDelete
  5. നന്നായി അവതരിപ്പിച്ച വിവരണങ്ങള്‍ .

    ReplyDelete
  6. അടിച്ചു പോളിക്കുവാ അല്ലെ, നമ്മള്‍ ഗബോനില്‍ ആണ് കേട്ടോ.

    ReplyDelete
  7. അഭിമാനിക്കാവുന്ന പ്രവര്‍ത്തനം.
    ചിത്രങ്ങള്‍ സഹിതം നന്നായി വിവരിച്ചു.

    ReplyDelete
  8. അടിച്ചുപൊളിച്ചല്ലൊ,,, നല്ല വിവരണം. മനോജിന്റെ ഫോട്ടോ ഇക്കൂട്ടത്തിലുണ്ടോ?

    ReplyDelete
  9. നന്ദി കൂട്ടുകാരെ.

    എന്‍റെ മിനി ടീച്ചറെ ഇതിപ്പോ രാമായണം മുഴുവന്‍ പറഞ്ഞിട്ടു രാമനും പാഞ്ചാലിയും തമ്മിലുള്ള റിലേഷന്‍ എന്തു എന്നു ചോദിച്ചതു പോലെയായല്ലോ.

    ഞാനല്ലേ അവിടെ പച്ച ശര്‍ട്ടും ഇട്ട് "ഈ ബ്ലോഗിന്‍റെ ഐശ്വരീം എന്നും പറഞ്ഞു നില്‍ക്കുന്നത്. "

    ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.

    ReplyDelete
  10. fotos kandirunnu ..Dares salam malayalikalku abhivaadanangal

    ReplyDelete
  11. തകർത്തു.. :) അവസാനഫോട്ടോയിലെ ഐശു കലക്കി.. :D

    ReplyDelete
  12. കലക്കിയല്ലോ...
    നിങ്ങക്ക് ആഘോഷം മാത്രേ ഒള്ളോ?
    ജോലിക്കൊന്നും പോകണ്ടേ......??
    ഞാനും വരുവാ അങ്ങോട്ട്.

    ReplyDelete
  13. മൊട്ടമനൊജേട്ടൻ നീണാൾ വാഴട്ടെ..ചിത്രങ്ങൾ അടിപൊളി..പക്ഷെ അതിലുപരി എന്നെ വല്ലാതെ ആകർഷിച്ചത്‌ അർജ്ജുൻ എന്ന വ്യക്തി എഴുതിയ ആ വരികൾ ആണ്‌. അതിമനോഹരം ;-). ഇനിയും നല്ല പരിപാടികളുമായി മുന്നോട്ടു പോവട്ടെ.കലാമണ്ഡലത്തിനു ആശംസകൾ

    ReplyDelete
    Replies
    1. ഓഹോ.. അതെന്തെടാ അങ്ങിനെ.. ;)

      Delete
  14. അല്ല നിങ്ങള് ടാന്‍സാനിയയെ ..കേരളമാക്കാനാണോ പളാന്‍ . ?
    എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ !!

    ReplyDelete
  15. നന്നായി വിവരിച്ചു. ആശംസകള്‍ ഐശ്വര്യത്തിന്.

    ReplyDelete
  16. പരിപാടിയെ കുറിച്ചുള്ള വിവരണവും ഫോട്ടോസും കലക്കി !!

    ReplyDelete
  17. മലയാളത്തിന്റെ വാനമ്പാടിയേയും ആടുന്ന പാട്ടുകാരിയേയുമൊക്കെ ടാൻസാനിയ വരെയെത്തിച്ച മൊട്ട മലയാളികൾക്ക്‌ അഭിനന്ദനങ്ങൾ

    ReplyDelete
  18. എല്ലാവര്ക്കും നന്ദി ട്ടോ.
    അജിത്ത് : ജോലി മാത്രം പോരല്ലോ ജീവിക്കുയയും വേണ്ടേ .

    അതേ അര്‍ജുന്‍റെ വരികള്‍ മനോഹരം തന്നെ.....

    സ്വന്തം സുഹൃത് : ടാന്‍സാനിയ ശരിക്കും പറഞ്ഞാല്‍ ഒരു 50 വര്ഷം മുന്‍പുള്ള കേരളം പോലെതന്നെയാണ്.

    കലാവല്ലഭന്‍ : നന്ദി,ഞാന്‍ മാത്രേഉള്ളൂ മൊട്ട. ബാക്കി എല്ലാവരും നല്ലവരാ :-)

    ReplyDelete
  19. ഇപ്പോഴാണ് ഇത് വായിക്കാൻ സാധിച്ചത്.
    സംഗതി കലക്കി. തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും അഭിമാനിക്കാവുന്ന പ്രവർത്തനം. പ്രത്യേകിച്ചും ഇത്തരം ആഘോഷങ്ങൾ ദാരിദ്ര്യമനുഭവിക്കുന്നവർക്കും കൂടി പ്രയോജനപ്രദമാവുന്ന രീതിയിൽ പ്ലാൻ ചെയ്യുന്നതിന്. ഫോട്ടോസ് അടിപൊളി!

    ReplyDelete
  20. കലാമണ്ഡലത്തിനു ആശംസകള്‍.

    ReplyDelete
  21. ചിത്ര ചേച്ചിയുടെ കൂടെ ഒരു ഫോട്ടോ എടുക്കണമെന്ന് ഉണ്ടായിരുന്നു പക്ഷെ നടന്നില്ല.. :)))

    കലാമണ്ടലത്തിനു നന്ദി

    ReplyDelete
  22. കലക്കി അല്ലേ?

    ReplyDelete
  23. ടാന്‍സാനിയയിലെ എല്ലാ മലയാളികളെയും അഭിനന്ദിക്കുന്നു .

    ReplyDelete
  24. ആഹാ! കൊള്ളാമല്ലോ....

    ReplyDelete
  25. അഭിവാദ്യങ്ങള്‍... ആശംസകള്‍... വിവരണം നന്നായി. അവസാന ഫോട്ടോക്ക് വല്ലാത്തൊരു ഐശ്വര്യം.. അതാരാ. :)

    ReplyDelete
  26. ഞാനാ ഫോട്ടോകൾ മുഴുവൻ ഒരു ‘മൊട്ട’യെ അന്വേഷിച്ചു നടക്കുകയായിരുന്നു. ചുമ്മാ ആളോളെ പറ്റിക്കാനാണല്ലെ മൊട്ടയെന്നു പേരിട്ടത്...!
    ടാൻസാനിയ ഒരു കേരളമാക്കിയേ അടങ്ങൂ അല്ലെ..?
    എല്ലാ ഭാവുകങ്ങളും...

    ReplyDelete
  27. എല്ലാവര്ക്കും നന്ദിട്ടോ

    വി കെ. : കണ്ടുപിടിച്ചല്ലേ ...

    കേരളത്തിലെ നന്മകള്‍ ഇങ്ങോട്ട് കൊടുവരാനാണ് ശ്രമം.

    ReplyDelete

Post a Comment

Popular posts from this blog

വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഒരു ബാക്കിപത്രം

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.