ഷട്ടര്‍. - The movie

ഷട്ടര്‍.

കുറച്ചു കാലത്തിനു ശേഷം കണ്ട ഒരു മികച്ച സിനിമ എന്നു എടുത്തുപറയാവുന്ന ഒരെണ്ണം.

സത്യത്തില്‍ ഷട്ടര്‍ സമൂഹത്തിലേക്കുള്ള തുറന്നുവച്ച ക്യാമറ ആണെന്നും പറയാം.

അഭിനേതാക്കള്‍ എല്ലാം ഒന്നാംതരം, പ്രത്യേകിച്ചു സജിത മടത്തില്‍ എന്ന നടി എത്ര തന്‍മയത്തോടെയാണ് ആവര്‍ ആ റോള്‍ അഭിനയിച്ചിരിക്കുന്നത്.

കോഴിക്കോട്ടുള്ള ഓട്ടോറിക്ഷകാരെ പറ്റി പലതവണ പറയുന്നതു ലേശം ബോറടപ്പിക്കുന്നുണ്ട്.

ഒരു സാധാരണ പ്രവാസിയേകുറിച്ചു അവന്‍റെ  സാമീപ്യത്തിലും അവനില്ലാത്തപ്പോഴും അവനെകുറിച്ചു അവന്‍റേതന്നെ “സുഹൃത്തുക്കള്‍” പറയുന്ന കാര്യങ്ങള്‍ ചില നേര്‍ക്കാഴ്ചകളെ ഓര്‍മ്മിപ്പിക്കുണ്ട്. 

അഭിനേതാക്കള്‍ അനുഭവിക്കുന്ന മാനസികപിരിമുറുക്കം ഒരു പരിധിവരെ, പ്രേക്ഷകനിലേക്കും എത്തിക്കാന്‍ കഴിയുന്നുണ്ടു എന്നതുതന്നെയാണ് ഈ ചിത്രത്തിന്റെ വിജയം.


ചിത്രത്തിലെ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ 

Comments

  1. പടം കാണാത്ത ഞാന്‍ എന്നാ പറയാനാ?

    ReplyDelete
  2. കണ്ടില്ല.. കാണണം...

    ReplyDelete
  3. കണ്ടില്ല, കാണട്ടെ

    ReplyDelete
  4. കാണാത്തവര്‍ കണ്ടു നോകൂ, നഷ്ട്മാവില്ല

    ReplyDelete
  5. “കോഴിക്കോട്ടുള്ള ഓട്ടോറിക്ഷകാരെ പറ്റി പലതവണ പറയുന്നതു ലേശം ബോറടപ്പിക്കുന്നുണ്ട്. “

    എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് കോഴിക്കോട്ടെ ഓട്ടോക്കാരെ പുണ്യവാളന്മാരാക്കാൻ ശ്രമിക്കുന്നത് എന്ന് മാത്രം മനസ്സിലായില്ല..

    സജിത മടത്തിലിന്റെ അഭിനയം തികച്ചും പ്രശംസനീയം തന്നെ..

    ReplyDelete
  6. എന്നാ പിന്നെ ഞാനും കണ്ടേക്കാം.

    ReplyDelete

Post a Comment

Popular posts from this blog

വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഒരു ബാക്കിപത്രം

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.