Posts

Showing posts from August, 2011

പുതിയ Maruti R3 MUV

Image
Maruti R3 spy picture മാരുതി ഇന്ത്യയില്‍ 55 to 60% വരെ വാഹന വിപണി കയ്യാളുന്ന വാഹന നിര്‍മ്മാതാവ്, അടുത്തു തന്നെ ഇറക്കുന്ന പുതിയ മോഡല്‍ ആയിരിക്കും മാരുതി R3 എന്ന MUV. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ആദ്യമായി ഇതിന്‍റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയത്. അത് ശരിക്കും ഒരു ഒന്നോര മോഡല്‍ തന്നെ ആയിരന്നു, ഇന്ത്യക്കാര്‍ക്കായി പൂര്‍ണ്ണമായും ഇന്ത്യന്‍ ഡിസൈനര്‍ ഉണ്ടാക്കിയ വണ്ടി എന്നതായിരിന്നു ഇതിന്‍റെ പ്രത്യേകത. എന്നാല്‍ അന്ന് അത് കണ്ടപ്പോള്‍ തന്നെ മനസ്സില്‍ തോനിയതാണ് ഇങ്ങനെ തന്നെ ഒരു വണ്ടി ഇറങ്ങുമോ എന്ന് ? എന്തായാലും കുറെ മാറ്റങ്ങള്‍ ഒക്കെ കഴിഞ്ഞു പ്രൊഡക്ഷന്‍ മോഡല്‍ ശരിയായി എന്ന് കാണാം. MUV സെഗ്മന്റില്‍ ആയിരിക്കും ഇതിന്‍റെ സ്ഥാനം, അത് കൊണ്ട് തന്നെ ആ ഏരിയയിലെ   ലീഡര്‍ ആയ ടൊയോട്ട ഇന്നോവ ആണ് ഇതിന്‍റെ ആദ്യത്തെ എതിരാളി. ഒപ്പം മഹീന്ദ്ര സൈലോ, ടാറ്റ ആര്യ, ഇപ്പൊ ഇറങ്ങിയ ഫോഴ്സ് വന്‍ എന്നിവയ്ക്കൊകെ കുറച്ചു ഭീഷണിയായി കാണാം. ഇവയ്ക്കൊകെ വിലയില്‍ കുറച്ചു വ്യതാസം ഉണ്ടെങ്കില്‍ തന്നെയും. ഓട്ടോ ബിഡ്‌ പുറത്തു വിട്ട ഈ ഫോട്ടോ കാണുമ്പോള്‍ തോനുന്നത് ഇന്നോവയെകാള്‍ ചെറിയതും 7 പേര്‍ക്ക് യാത്രചെയ്യാവുന്നതും ആണ് എന്ന് തോ...

മലയാളം ഭാഷ അത്ര പ്രശ്നകാരന്‍ ആണോ

Image
കുട്ടികള്‍ മലയാളം പറഞ്ഞതിന് സ്കൂള്‍ അധികൃതര്‍ 1000 രൂപ പിഴ – വാര്‍ത്ത കണ്ടു. കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതു കൊണ്ട് പ്രശ്നം ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍. മാതാപിതാക്കളുടെ " double standard" ആണ്ഇവിടെ ചര്ച്ച ചെയ്യേണ്ടത് ഇംഗ്ലീഷ് ഭാഷയോടുള്ള അമിത ആവേശം കാരണം , മക്കള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന സ്കൂളില്‍ മാത്രമേ പഠിപ്പിക്കൂ എന്ന് പറഞ്ഞു അവിടെ ചേര്ത്ത്തിനുശേഷം മലയാളം പറഞ്ഞതിന് ഫൈന്‍ അടിച്ചു എന്ന് പറയുന്ന രക്ഷിതാക്കളെ ആണ് സത്യത്തില്‍ കുറ്റം പറയുന്നത് അല്ലെങ്കില്‍ പറയേണ്ടത്. മലയാളം എന്‍റെ മാതൃഭാഷയാണ് അത് കൊണ്ട് തന്നെ അത് ലോകത്തിലെ ഏറ്റവും നല്ല ഭാഷയാണ്. എന്നാല്‍ മറ്റു ഭാഷകള്‍ നല്ലതല്ലെന്നും അതിനര്‍ഥം ഇല്ല. ലോകത്തിലെ ഏറ്റവും നല്ല ചന്തമുള്ള പെണ്ണുങ്ങള്‍ കേരള സ്ത്രീകള്‍ ആണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട് അത് പോലെ തന്നയാണ് ഭാഷയുടെ കാര്യവും. ഇന്നത്തെക്കാലത്ത് ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നയാണ്, അതില്‍ യാതൊരു സംശയവും ഇല്ല. എന്നാല്‍ അത് ഓരോരുത്തര്‍ക്കും എത്ര അളവ് വരെ വേണം എന്ന് ചിന്തിക്കേണ്ടത് ആത്യന്തികമായി അവരവര്‍ തന്നയാണ്. എന്നാല്‍ ഒരു പ്രശനം,...

ആരാണീ ബെന്‍10 (Ben10)

Image
സത്യത്തില്‍ ആരാണീ ബെന്‍10, കുറച്ചു ദിവസമായി ആലോചിക്കുകയായിരിന്നു, എവിടെ ചെന്നാലും ബെന്‍10 മാത്രം. ബെന്‍10 വാച്ച്, ഷര്‍ട്ട്, വാകി ട്ടോക്കി, ബോക്സ് , ബുക്ക്‌, വാട്ടര്‍ ബോട്ടില്‍ എന്നുവേണ്ട സകമലമാന സാധനങ്ങളും ബെന്‍10 ബ്രാണ്ട് മതി. കുട്ടികളെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ബ്രാന്‍ഡ്‌ ഉണ്ടാവും എന്ന് തോനുന്നില്ല. സൂപ്പര്‍ മാന്‍, സ്പീഡര്‍ മാന്‍, മായാവി, കുട്ടൂസ്സന്‍ ലുട്ടാപ്പി ഇത്യാദി സംഭവങ്ങള്‍ ഒക്കെ കേട്ട് പരിചയം ഉണ്ട്, അല്ലെങ്കില്‍ അവരൊക്കെ നമ്മുടെ പരിചയക്കാര്‍ ആണ് എന്ന് പറയാം. പക്ഷെ അവരെയൊക്കെ കീഴാടക്കിയാണ് ബെന്‍10ന്റെ വരവ് എന്ന് തോനുന്നു. മകനെകൊണ്ട് പുറത്തു ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ എന്ന് പറയുമ്പോള്‍ വീട്ടിലും സ്ഥിതി ഇതുതന്നെ. ബെന്‍10 വാച്ച് കിട്ടിയാല്‍ പിന്നെ ആളങ്ങു അമാനുഷികനായി എന്നാണ് വിചാരം. എന്തോ ചെയ്യും. ഒരു പരിധി വരെ പറഞ്ഞു മനസ്സിലാകാന്‍ നോക്കാം പക്ഷെ ചുറ്റും ഇത് കാണുമ്പോള്‍ കുട്ടികള്‍ എത്രത്തോളം അതിലേക്കു ആകര്‍ഷിക്കപെടുന്നുണ്ട് എന്ന് കൂടി ഓര്‍ക്കണം. ആദ്യം വിചാരിച്ചത് ആളു ചൈനീസ് ആണെന്നാ എന്നാല്‍ ആളു അമേരിക്കനാ , പക്ഷെ ഇപ്പൊ പിതൃത്വം ചൈനീസ്‌ കമ്പനി ഏറ്റെടുത്തത് പോലെയാണ് കാര്യങ്ങള്‍ കാര...

രണ്ടാഴ്ച - ഒന്‍പതു സിനിമ ഹല്ല പിന്നെ

Image
ഹോ എന്നെ സമ്മതിക്കണം ! രണ്ടാഴ്ച കൊണ്ടല്ലേ ഒന്‍പതു  മലയാളം സിനിമ കണ്ടു തീര്‍ത്തത് എന്നിട്ടും ഞാന്‍ ഒകെയാണെന്ന് എല്ലാവരും പറയുന്നു. പെട്ടെന്ന് കുറച്ചു മലയാളം സിനിമയുടെ സിഡി കിട്ടിയപ്പോള്‍ ചക്കകൂട്ടാന്‍ കണ്ട ഗ്രഹിണി പിടിച്ച ക്കുട്ടികളെ പോലെ ആയി എന്നും പറയാം മലയാള സിനിമയുടെ തകര്‍ച്ചയ്ക്ക് കാരണകാരനായ “വ്യാജ സിഡി” ഇനിമുതല്‍ കാണ്ണില്ല എന്ന ശപഥം എടുത്തിട്ടു കുറച്ചു കാലമായി അതുകൊണ്ട് തന്നെ, (ആഫ്രികയില്‍ ഇരുന്നിട്ടാണ് ഈ ശപഥം എന്നോര്‍ക്കണം, മലയാളം ചാനല്‍ പോലും ഇപ്പൊ കിട്ടാനില്ല ) . എന്തായാലും ഇപ്പൊ ഒറിജിനല്‍ സിഡി മാത്രമേ കാണുന്നുള്ളു. അടുത്ത മാസം ഇവിടെ ( ദാര്‍ സലാമില്‍ , ടാന്‍സാനിയ ) സൗത്ത്‌ ഇന്ത്യന്‍ സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ തുറക്കും എന്ന് പറയുന്നുണ്ട്, കാത്തിരിന്നു കാണാം. മലയാളം , തമിഴ് രണ്ടും മനസ്സിലാവും തെലുങ്ക്‌ സിനിമ കണ്ടു തെലുങ്ക്‌ ഭാഷ പഠിക്കാനുള്ള അവസരമായി ഇതിനെ ഞാന്‍ കാണുന്നത് അല്ലാതെ സിനിമ കണ്ടു നിര്‍വൃതി അടയാന്‍ ഒന്നും അല്ല. ഇനി കണ്ട സിനിമ ഒറ്റ വരിയില്‍ പറയാം. കാര്യസ്ഥന്‍ : എല്ലാം കൂടി ഒരു തട്ടി കൂട്ട് പടം. സിനിമ തുടങ്ങിയപ്പോഴേ മനസ്സിലായി അവസാനം എന്തായിരിക്കു...

സ്വര്‍ണത്തിന്റെ ഭാവി വില അറിയാം

Image
ആദ്യമേ പറയട്ടെ. ഭാവി ഭൂതം എന്നൊക്കെ പറഞ്ഞു ഒരു ജ്യോതിഷം ടൈപ്പു പോസ്റ്റ്‌ അല്ല ഇത്. വിവരമുള്ളവര്‍ പറഞ്ഞതിന്റെ് തര്ജകമയായി ഇതിനെ കണ്ടാല്‍ മതി. അല്ലാതെ എന്റെ മൊട്ടത്തലയില്‍ ഉണ്ടായതും അല്ല. പ്രശസ്ത Precious Metals & Commodities Specialist ആയ Jim Sinclair* ആണ് ഈ അഭിപ്രായം പറയുന്നത്. കടം കയറി അമേരിക്കയുടെ നട്ടെല്ല് ഓടിയും ദിവസചിലവിനു അതായതു കട്ടന്‍ ചായേം പരിപ്പ് വടയും വാങ്ങിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്യുമ്പോള്‍ കടം വാങ്ങിക്കാനുള്ള പരിധി കൂട്ടാന്‍ വേണ്ടി നടന്ന നാടകം കഴിഞ്ഞ ആഴ്ചയാണ് തീരുമാനമായത്. ഒരു വിധത്തില്‍ കഷ്ടിച്ച് രക്ഷപെട്ടു എന്ന് കരുതി ഇരുന്നപ്പോളാണ് ലോകത്തിലെ തന്നെ വലിയ 3 ക്രെഡിറ്റ്‌ റേറ്റിംഗ് ഏജന്സി.കളില്‍ ഒന്നായ Standard & Poor  അമേരിക്കയുടെ ക്രെഡിറ്റ്‌ റേറ്റിംഗ് AAAയില്‍ നിന്ന് AA+ ലേക്ക് തരാം താഴ്ത്തിയത്. അമേരിക്ക വിരോധികള്‍ ആയ എല്ലാവര്ക്കും സന്തോഷമായി കാണും, അമേരിക്കയുടെ നാശം കാണാന്‍ കാത്തിരിക്കുന്ന അല്‍ ഖയാദ പോലും വിചാരിച്ചിട്ട് നടക്കാത്ത കാര്യം ആണ് ഇനി നടക്കാന്‍ പോകുന്നത് എന്ന് വേണം കരുതാന്‍ എന്നാല്‍ സുനാമി വരുമ്പോള്‍ എല്ലാം കൊണ്ടേ പോ...