ടാന്‍സാനിയ കേരള നൈറ്റ് & ഫുഡ് ഫെസ്റ്റിവല്‍


കലാമണ്ഡലം ടാന്‍സാനിയയുടെ “കേരള നൈറ്റ് ഫുഡ് ഫെസ്റ്റിവല്‍”

സ്ഥലം : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍, ദാര്‍ സലാം. ടാന്‍സാനിയ
തീയതി : 23 ജൂണ്‍ 2012 – 07.00 pm

MC  : ശ്രീമതി വിമല ജയരാജ്

ദാര്‍ സലാമില്‍, കലാമണ്ഡലം ടാന്‍സാനിയ, ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ടാന്‍സാനിയയുടെ സഹകരണത്തോടുകൂടി “കേരള നൈറ്റ് & കേരള ഫുഡ് ഫെസ്റ്റിവല്‍” നടത്തി

ശ്രീമതി. ഹേമലത ഭാഗീരത്ത്, (ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫ് ടാന്‍സാനിയ) ചീഫ് ഗസ്റ്റ് ആയിരുന്നു, ഒപ്പം ജപ്പാന്‍, മെക്സികൊ, സോമാലിയ എന്നീ രാജ്യങ്ങളിലേയും അമ്പാസഡര്‍മാര്‍ ഹൈ കമ്മീഷണറുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു.

മിസ്സ്. ആര്യ പ്രകാശിന്‍റെ കേരളനടനത്തോടെ പ്രോഗ്രാം ആരംഭിച്ചു, ശ്രീമതി ചാന്ദിനി ജയരാജ് ചിട്ടപ്പെടുത്തിയ കേരളനടനം മിസ്സ് ആര്യയുടെ നടനപാടവം എടുത്തുകാണിക്കുന്നതായിരുന്നു.

തുടര്‍ന്നു മിസ്സിസ്. ശ്രീപ്രിയ കിഷോറിന്‍റെ നേതൃത്തത്തില്‍ തിരുവാതിരകളി, അവര്‍ തന്നെ ചിട്ടപ്പെടുത്തിയ ഒപ്പന എന്നീ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ടാന്‍സാനിയയുടെ, അല്ലെങ്കില്‍ ഒരുപക്ഷേ ആഫ്രിക്കയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായി ശ്രീ. അനില്‍കുമാര്‍ & ശ്രീ. സോജന്‍ എന്നിവര്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ച മാര്‍ഗ്ഗംകളി മറുനാടന്‍ മലയാളികളുടെ അര്‍പ്പണഭോദം വെളിവാക്കുന്നതായിരുന്നു.

തുടര്‍ന്നു ശ്രീമതി.മഞ്ജു ശ്രീകുമാറീന്‍റ് നേതൃത്തത്തില്‍ 96 ഓളം കലാകാരികളെയും പകെടുപ്പിച്ചു നടത്തിയ “waves of India” എന്ന പ്രോഗ്രാം, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും വൈവിധ്യങ്ങള്‍ ഒരു കുടക്കീഴില്‍ ഏറ്റവും നന്നായി അവതരിപ്പിച്ചപ്പോള്‍ അവിടെതടിച്ചു കൂടിയ 2000 ത്തോളം വരുന്ന കാണികള്‍ക്ക് ഏറ്റവും നല്ല ദൃശ്യവിരുന്നായി മാറി.

തുടര്‍ന്നു നടന്ന “കേരള ഫൂഡ് മേള” കേരളത്തിന്‍റെ തനതു രുചികള്‍ വിളമ്പിയ 12 വിവിധ ഭക്ഷണ സ്റ്റാളുകള്‍ കൊണ്ട് സമൃദ്ധമായിരുന്നു. 

1980കളിലെ നാടന്‍ തട്ടുകകളെ ഓര്‍മ്മിപ്പിച്ച സ്റ്റാളുകളും, എവിടെ ചെന്നാലും താരമാകുന്ന “കേരള പൊറോട്ട” സ്റ്റാളും, ഇലയടയും ഉണ്ണിയപ്പവും കപ്പയും മീന്‍ കറിയും ഒക്കെ മലയാളികള്‍ക്കൊപ്പം മറ്റു ദേശകാരും ആവേശത്തോടെ കഴിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ചാണ് പ്രോഗ്രാം അവസാനിപ്പിച്ചത്. 

കലാമണ്ഡലം ടാന്‍സാനിയയ്ക്കു ഒരു പൊന്‍തൂവല്‍ കൂടി. 

വാല് : ഞാന്‍ നോട്ടമിട്ട് വച്ചിരുന്ന പല ഭക്ഷണസാധനങ്ങളും എനിക്കു കിട്ടിയില്ല, പരിപാടി കഴിഞ്ഞപ്പോഴേക്കും ആണ്പീള്ളേരു സാധനം കാലിയാകി. 

കുറച്ചു ചിത്രങള്‍ 
മാര്‍ഗം കളി

വെട്ടിച്ചിറ ഡെയിമണ്‍ , "കുല"നടത്താന്‍ വന്നതാ.

കാണുംപോലല്ല, പുലിയാ, പുലി.

തല നരച്ച ചെറുപ്പകാരന്‍, എന്നിട്ട് പൊറോട്ട ഒന്നും തന്നില്ല.

ആര്യ യുടെ കേരള നടനം.

ഒപ്പന 

ഹോ എന്‍റമ്മേ 

ലതാണ്, ആഫ്രിക്ക മക്കളെ 

പിന്നില്‍ തിരക്ക് കാണാം 


കലര്‍ഫുള് പഞ്ചാബി

ഇടിയപ്പം, ഇഡി ഫ്രീ 

തങ്കപ്പന്‍ ടീ , കടം പറയരുതേ 

ചുമ്മാ

ആപ്പം

എന്നാ സ്റ്റേജാ മോനേ.

തിരുവാതിര കളി.

മലയാളി മങ്കമാര്‍ 

പൊറോട്ട, ചൃട്രം മാത്രം ബാക്കി 

അച്ചപ്പം , അപ്പം, ഇലയട

ഒരു ബാലരമ  കിട്ടുമോ?


ചിത്രങള്‍ക്കു കടം : ശ്രീരാജ്  & വിനയന്‍ 

Comments

  1. ഫോട്ടോകളെല്ലാം കണ്ടിട്ട് നല്ല ഒരു ആഘോഷം തന്നെ ആയിരുന്നൂല്ലോ...

    ReplyDelete
  2. തകര്‍ത്തുവാരി ല്ലേ..!!
    സംഘാടകര്‍ കലാമണ്ഡലമാകുമ്പോള്‍ ഒന്നും മോശമകാന്‍വഴിയില്ലല്ലോ..!!
    ആശംസകള്‍നേരുന്നു.

    എനിക്കുകിട്ടിയില്ല എന്ന് പറഞ്ഞോണ്ട് പറയ്യാ..

    “ഊട്ടിനും മുന്‍പും ചൂട്ടിനു പുറകും”

    ഇത് ഓര്‍ത്തിരിക്കുന്നത് നല്ലത്..!

    ReplyDelete
  3. @രാകേഷ് & അജിത്ത് : അതെയതെ കലക്കി പൊളിച്ച്.

    പ്രഭന്‍ : നന്ദി.

    ReplyDelete
  4. പ്രിയ മനോജ്.അങ്ങകലെ ആഫ്രിക്കയിലും ഇങ്ങനെയുള്ള കൂട്ടായ്മകള്‍ കാണുവാന്‍ കഴിഞ്ഞതില്‍ സന്തോഷം

    ReplyDelete
  5. കൂട്ടായ്മയുടെ സന്തോഷവും ഫോട്ടോകളും പങ്കിട്ടതിനു നന്ദി...

    ReplyDelete
  6. നാടിന്റെ സമൃദ്ധി എവിടെയായാലും നമ്മൾക്ക് വിളമ്പാതിരിക്കാനാവില്ല.
    ചിത്രങ്ങൾ നന്നായിട്ടുണ്ട്.
    ഈ കൂട്ടായ്മക്ക് അഭിനന്ദനങ്ങൾ....

    ReplyDelete
  7. ടാന്സാനിയയിലും കേരളോത്സവം.. നമിച്ചിരിക്കുന്നു.. സന്തോഷം

    ReplyDelete

Post a Comment

Popular posts from this blog

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)

ടാന്‍സാനിയ - വണ്ടിവിശേഷം

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.