കലാമണ്ഡലം ടാന്‍സാനിയയുടെ “കേരള നൈറ്റ് & ഫുഡ് ഫെസ്റ്റിവല്‍”
സ്ഥലം : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ദാര്‍ സലാം. ടാന്‍സാനിയ
തീയതി : 23 ജൂണ്‍ 2012 – 07.00 pm
MC : ശ്രീമതി വിമല ജയരാജ്
ദാര്‍ സലാമില്‍, കലാമണ്ഡലം ടാന്‍സാനിയ, ഇന്ത്യന്‍ ഹൈ കമ്മീഷന് ടാന്‍സാനിയയുടെ സഹകരണത്തോടുകൂടി “കേരള നൈറ്റ് & കേരള ഫുഡ് ഫെസ്റ്റിവല്‍” നടത്തി
ശ്രീമതി. ഹേമലത ഭാഗീരത്ത്, (ഇന്ത്യന്‍ ഹൈ കമ്മീഷന് ഓഫ് ടാന്‍സാനിയ) ചീഫ് ഗസ്റ്റ് ആയിരുന്നു, ഒപ്പം ജപ്പാന്, മെക്സികൊ, സോമാലിയ എന്നീ രാജ്യങ്ങളിലേയും അമ്പാസഡര്‍മാര്‍ ഹൈ കമ്മീഷണറുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു.
മിസ്സ്. ആര്യ പ്രകാശിന്റെ കേരളനടനത്തോടെ പ്രോഗ്രാം ആരംഭിച്ചു, ശ്രീമതി ചാന്ദിനി ജയരാജ് ചിട്ടപ്പെടുത്തിയ കേരളനടനം മിസ്സ് ആര്യയുടെ നടനപാടവം എടുത്തുകാണിക്കുന്നതായിരുന്നു.
തുടര്‍ന്നു മിസ്സിസ്. ശ്രീപ്രിയ കിഷോറിന്റെ നേതൃത്തത്തില്‍ തിരുവാതിരകളി, അവര്‍ തന്നെ ചിട്ടപ്പെടുത്തിയ ഒപ്പന എന്നീ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ടാന്‍സാനിയയുടെ, അല്ലെങ്കില്‍ ഒരുപക്ഷേ ആഫ്രിക്കയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായി ശ്രീ. അനില്‍കുമാര്‍ & ശ്രീ. സോജന് എന്നിവര്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ച മാര്‍ഗ്ഗംകളി മറുനാടന്‍ മലയാളികളുടെ അര്പ്പണഭോദം വെളിവാക്കുന്നതായിരുന്നു.
തുടര്‍ന്നു ശ്രീമതി.മഞ്ജു ശ്രീകുമാറീന്റ് നേതൃത്തത്തില്‍ 96 ഓളം കലാകാരികളെയും പകെടുപ്പിച്ചു നടത്തിയ “wavesof India” എന്ന പ്രോഗ്രാം, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും വൈവിധ്യങ്ങള്‍ ഒരു കുടക്കീഴില് ഏറ്റവും നന്നായി അവതരിപ്പിച്ചപ്പോള്‍ അവിടെതടിച്ചു കൂടിയ 2000 ത്തോളം വരുന്ന കാണികള്‍ക്ക് ഏറ്റവും നല്ല ദൃശ്യവിരുന്നായി മാറി.
തുടര്‍ന്നു നടന്ന “കേരള ഫൂഡ് മേള” കേരളത്തിന്റെ തനതു രുചികള്‍ വിളമ്പിയ 12 വിവിധ ഭക്ഷണ സ്റ്റാളുകള്‍ കൊണ്ട് സമൃദ്ധമായിരുന്നു.
1980കളിലെ നാടന്‍ തട്ടുകകളെ ഓര്‍മ്മിപ്പിച്ച സ്റ്റാളുകളും, എവിടെ ചെന്നാലും താരമാകുന്ന “കേരള പൊറോട്ട” സ്റ്റാളും, ഇലയടയും ഉണ്ണിയപ്പവും കപ്പയും മീന്‍ കറിയും ഒക്കെ മലയാളികള്‍ക്കൊപ്പം മറ്റു ദേശകാരും ആവേശത്തോടെ കഴിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ചാണ് പ്രോഗ്രാം അവസാനിപ്പിച്ചത്.
കലാമണ്ഡലം ടാന്‍സാനിയയ്ക്കു ഒരു പൊന്‍തൂവല്‍ കൂടി.
വാല് : ഞാന്‍ നോട്ടമിട്ട് വച്ചിരുന്ന പല ഭക്ഷണസാധനങ്ങളും എനിക്കു കിട്ടിയില്ല, പരിപാടി കഴിഞ്ഞപ്പോഴേക്കും ആണ്പീള്ളേരു സാധനം കാലിയാകി.
കുറച്ചു ചിത്രങള്‍
മാര്‍ഗം കളി
വെട്ടിച്ചിറ ഡെയിമണ് , "കുല"നടത്താന്‍ വന്നതാ.
കാണുംപോലല്ല, പുലിയാ, പുലി.
തല നരച്ച ചെറുപ്പകാരന്, എന്നിട്ട് പൊറോട്ട ഒന്നും തന്നില്ല.
ഇന്ത്യയില്‍ വീണ്ടുമൊരു പെട്രോള്വിലവര്ധന ഉണ്ടായ സ്ഥിതിക്ക് എന്റെ ശക്തമായ എതിര്‍പ്പുകള്‍ ഞാന്‍ ഇങ്ങനെ ചില കാര്യപരിപടികലാല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. രാവിലെ 9 മണിക്ക് കൂട്ടുകൂടല്‍ 10 മണിക്ക് ചായ കുടി 11 മണിക്ക് ധര്‍ണ്ണ, 12 മണിക്ക് വണ്ടി കത്തിക്കല്‍ 1 മണിക്ക് മറ്റു പൊതു മുതല്‍ നശിപ്പിക്കല്‍ 3 മണിക്ക് ഉച്ചയൂണ് 4 മണിക്ക് നാളത്തെ ഹര്‍ത്താല്‍ ആഹ്വാനം 4.30നു ബിവറേജസില്‍ ക്യു രണ്ടുദിവസത്തെക്കുള്ള സംഭവം വാങ്ങണം. 6 മണിമുതല്‍ വെള്ളമടി ബോധം പോകുന്നത് വരെ. പിറ്റേദിവസം രാവിലെ 10മണിക്ക് ( അല്ലെങ്കില്‍ ബോധം വരുമ്പോള്‍ ) പത്രം വായന 10.30 മുതല്‍ പത്രം വായിച്ചു തെറിപറയല്‍, തെറി അങ്ങ് ഡല്‍ഹി വരെ എത്തും. 11 മണിക്ക് ടൌണില്‍ ഇറങ്ങി ഓടുന്ന വണ്ടികളുടെ കാറ്റ് അഴിച്ചുവിടല്‍ , നല്ലവണ്ടിയെങ്കില്‍ തല്ലിപൊട്ടിക്കല്‍ 12 മണിക്ക് ഇന്നലെ വാങ്ങിവച്ച സാധനം തുറക്കല്‍. 2 മണിക്ക് ടി വി യിലുള്ള സിനിമ കാണല്‍ ബോധമുണ്ടെങ്കില്‍ പിന്നെ വെള്ളമടി വീണ്ടും ബോധം പോകുന്നതുവരെ അടുത്ത ദിവസം. വീണ്ടുമൊരു ഹര്‍ത്താല്‍ദിനത്തിനായുള്ള കാത്തിരിപ്പ്. നോട്ട് ദി പോയിന്റ് :എന്റെ പ്രോഗ്രാം മാത്രമാണ് മുകളില്‍ പറഞ്ഞത്, ആരെങ്കിലും ഇതില്‍ പ...
22 April 2011 , സമയം രാത്രി 2.30, കൂരാകൂരി ഇരുട്ട്, കരണ്ട് പോയിരിക്കുന്നു. വീടിനു പുറകുവശത്ത് എന്തോ ശബ്ദം, അതെ വെറും തോനാല് അല്ല, ശരിക്കും ശബ്ദം, ആയോ ഇനി വല്ല ഭൂമികുലുക്കം വല്ലതും, എന്തായാലും പുറകിലത്തെ ജനല്‍ മെല്ലെ തുറന്നു നോക്കി, ആദ്യം വിശ്വാസം വന്നില്ല, ഒന്നുകൂടി കണ്ണ് തിരുമ്മി ശരിക്കും നോക്കി, ആരാ ? അച്ഛന് ചോദിച്ചു . എന്താ ശബ്ദം, അമ്മയ്ക്ക് വല്ലതും പറയാന്‍ ശബ്ദം വന്നില്ല. സംഭവം എന്താ ? പുറത്തു അതാ നില്ക്കുന്നു മംഗലാംകുന്ന് ചന്ദ്രശേഖര്‍ എന്നാ കൊമ്പന് ആന. വീട്ടില്‍ എല്ലാവരും പരിഭ്രമിച്ചു, എന്ത് ചെയ്യും എന്ത് ചെയ്യാതിരിക്കും, ടോര്‍ച് ഒക്കെ എടുത്തു അച്ഛന് വീടിന്റെ മുകളില്‍ കയറി നോക്കി, എന്താ സംഗതി എന്നറിയണമല്ലോ. ആനയെ ഓടിക്കാനായി അമ്മ ചെന്നത് ചൂലും കൊണ്ട് ചെന്ന് ശൂ ശൂ എന്നൊക്കെ പറഞ്ഞെത്രെ. പാവം ആന, പാപ്പന് അടിച്ചു ഫിറ്റായി ആനയെ കെട്ടിയിട്ടത് അടുത്തുള്ള ഒരു ചെറിയ കല്ലില്‍, പാവം ആനക്ക് വിശന്നപ്പോള്‍ അടുത്തുള എന്റെ വീടില് കയറി ആഡംബരമായി വച്ചിരുന്ന മൂന്ന് വാഴയും ഒരു പ്ലാവും അതിനെകൊണ്ട് ആവുന്ന രീതിയില്‍ അലങ്കരിച്ചു വച്ചിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആന പാപ്പാന്റെ ഘനഗംബീരമാ...
ബ്രിട്ടനും അമേരിക്കയും ചേര്‍ന്ന് ലോകത്തെ ഭരിക്കും എന്നത് മലര്‍പോടിക്കാരന്റെ സ്വപനം മാത്രമായിരിക്കും. ദേ ലിതാണ് ഗഡി പറഞ്ഞത്, അങ്ങ് ബ്രിട്ടനില്‍ വച്ച്. “ഇന്ത്യയും ചൈനയും വലിയ വളര്‍ച്ച നേടിയെങ്കിലും ആധുനിക ലോകത്തെ നയിക്കുക ബ്രിട്ടണും അമേരിക്കയും തന്നെയായിരിക്കുമെന്നും ഒബാമ പറഞ്ഞു .” സത്യം പറയാമല്ലോ, ഇത് കൊട്ടപ്പോ ഒരു മാതിരി തരിച്ചങ്ങു വന്നതാ, പിന്നെ ഭയകര സഹതാപം തോനി. ബ്രിട്ടന് : പൊതുകടം ഏറ്റവും കൂടുതല്‍, ജങ്ങങ്ങള്ക്ക് കൊടുത്തിരുന്ന പല കാര്യങ്ങളും വെട്ടികുറച്ചു, പൊതു ആരോഗ്യരംഗത്തെ കാര്യങ്ങളും തകിടം മറിഞ്ഞു കിടക്കുന്നു, തൊഴിലില്ലായ്മ രൂക്ഷം തന്നെ. അങ്ങിനെ പലതും കൊണ്ട് നട്ടം തിരിഞ്ഞിരിക്കുന്നു. മടിയമാര്‍ ആണ് ബ്രിട്ടനിലെ ആളുകള്‍ എന്ന് രത്തന്‍ ടാറ്റാ പറഞ്ഞു നാവ് ഉള്ളില്‍ ഇട്ടതെ ഉള്ളൂ, ഇന്ത്യകാര് വേണം അവിടെയും അവരുടെ വ്യവസായങ്ങള്‍ ഏറ്റെടുത്തു രക്ഷിക്കാന്‍. അമേരിക്ക : തൊഴിലില്ലായ്മ അവിടെയും രൂക്ഷം തന്നെ. സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് ഇനിയും കരകയറിയിട്ടില്ല, ഇന്നലെ വാര്ത്തുയില്‍ വയിച്ചതെ ഉള്ളൂ, ഇടയിലെ പുറം ജോലികള്‍ അമേരിക്കകാര് ഏറ്റെടുത്തു നടത്തും എന്ന് ( തിരിച്ചാണ് ഇപ്പൊ നടക്കുന്നത് ) ല...
:) kalakki alle
ReplyDeleteഫോട്ടോകളെല്ലാം കണ്ടിട്ട് നല്ല ഒരു ആഘോഷം തന്നെ ആയിരുന്നൂല്ലോ...
ReplyDeleteതകര്‍ത്തുവാരി ല്ലേ..!!
ReplyDeleteസംഘാടകര്‍ കലാമണ്ഡലമാകുമ്പോള് ഒന്നും മോശമകാന്വഴിയില്ലല്ലോ..!!
ആശംസകള്‍നേരുന്നു.
എനിക്കുകിട്ടിയില്ല എന്ന് പറഞ്ഞോണ്ട് പറയ്യാ..
“ഊട്ടിനും മുന്‍പും ചൂട്ടിനു പുറകും”
ഇത് ഓര്‍ത്തിരിക്കുന്നത് നല്ലത്..!
@രാകേഷ് & അജിത്ത് : അതെയതെ കലക്കി പൊളിച്ച്.
ReplyDeleteപ്രഭന് : നന്ദി.
പ്രിയ മനോജ്.അങ്ങകലെ ആഫ്രിക്കയിലും ഇങ്ങനെയുള്ള കൂട്ടായ്മകള്‍ കാണുവാന്‍ കഴിഞ്ഞതില്‍ സന്തോഷം
ReplyDeleteകൂട്ടായ്മയുടെ സന്തോഷവും ഫോട്ടോകളും പങ്കിട്ടതിനു നന്ദി...
ReplyDeleteനാടിന്റെ സമൃദ്ധി എവിടെയായാലും നമ്മൾക്ക് വിളമ്പാതിരിക്കാനാവില്ല.
ReplyDeleteചിത്രങ്ങൾ നന്നായിട്ടുണ്ട്.
ഈ കൂട്ടായ്മക്ക് അഭിനന്ദനങ്ങൾ....
ടാന്‍സാനിയയിലും കേരളോത്സവം.. നമിച്ചിരിക്കുന്നു.. സന്തോഷം
ReplyDelete