കലാമണ്ഡലം ടാന്‍സാനിയയുടെ “കേരള നൈറ്റ് & ഫുഡ് ഫെസ്റ്റിവല്‍”
സ്ഥലം : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ദാര്‍ സലാം. ടാന്‍സാനിയ
തീയതി : 23 ജൂണ്‍ 2012 – 07.00 pm
MC : ശ്രീമതി വിമല ജയരാജ്
ദാര്‍ സലാമില്‍, കലാമണ്ഡലം ടാന്‍സാനിയ, ഇന്ത്യന്‍ ഹൈ കമ്മീഷന് ടാന്‍സാനിയയുടെ സഹകരണത്തോടുകൂടി “കേരള നൈറ്റ് & കേരള ഫുഡ് ഫെസ്റ്റിവല്‍” നടത്തി
ശ്രീമതി. ഹേമലത ഭാഗീരത്ത്, (ഇന്ത്യന്‍ ഹൈ കമ്മീഷന് ഓഫ് ടാന്‍സാനിയ) ചീഫ് ഗസ്റ്റ് ആയിരുന്നു, ഒപ്പം ജപ്പാന്, മെക്സികൊ, സോമാലിയ എന്നീ രാജ്യങ്ങളിലേയും അമ്പാസഡര്‍മാര്‍ ഹൈ കമ്മീഷണറുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു.
മിസ്സ്. ആര്യ പ്രകാശിന്റെ കേരളനടനത്തോടെ പ്രോഗ്രാം ആരംഭിച്ചു, ശ്രീമതി ചാന്ദിനി ജയരാജ് ചിട്ടപ്പെടുത്തിയ കേരളനടനം മിസ്സ് ആര്യയുടെ നടനപാടവം എടുത്തുകാണിക്കുന്നതായിരുന്നു.
തുടര്‍ന്നു മിസ്സിസ്. ശ്രീപ്രിയ കിഷോറിന്റെ നേതൃത്തത്തില്‍ തിരുവാതിരകളി, അവര്‍ തന്നെ ചിട്ടപ്പെടുത്തിയ ഒപ്പന എന്നീ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ടാന്‍സാനിയയുടെ, അല്ലെങ്കില്‍ ഒരുപക്ഷേ ആഫ്രിക്കയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായി ശ്രീ. അനില്‍കുമാര്‍ & ശ്രീ. സോജന് എന്നിവര്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ച മാര്‍ഗ്ഗംകളി മറുനാടന്‍ മലയാളികളുടെ അര്പ്പണഭോദം വെളിവാക്കുന്നതായിരുന്നു.
തുടര്‍ന്നു ശ്രീമതി.മഞ്ജു ശ്രീകുമാറീന്റ് നേതൃത്തത്തില്‍ 96 ഓളം കലാകാരികളെയും പകെടുപ്പിച്ചു നടത്തിയ “wavesof India” എന്ന പ്രോഗ്രാം, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും വൈവിധ്യങ്ങള്‍ ഒരു കുടക്കീഴില് ഏറ്റവും നന്നായി അവതരിപ്പിച്ചപ്പോള്‍ അവിടെതടിച്ചു കൂടിയ 2000 ത്തോളം വരുന്ന കാണികള്‍ക്ക് ഏറ്റവും നല്ല ദൃശ്യവിരുന്നായി മാറി.
തുടര്‍ന്നു നടന്ന “കേരള ഫൂഡ് മേള” കേരളത്തിന്റെ തനതു രുചികള്‍ വിളമ്പിയ 12 വിവിധ ഭക്ഷണ സ്റ്റാളുകള്‍ കൊണ്ട് സമൃദ്ധമായിരുന്നു.
1980കളിലെ നാടന്‍ തട്ടുകകളെ ഓര്‍മ്മിപ്പിച്ച സ്റ്റാളുകളും, എവിടെ ചെന്നാലും താരമാകുന്ന “കേരള പൊറോട്ട” സ്റ്റാളും, ഇലയടയും ഉണ്ണിയപ്പവും കപ്പയും മീന്‍ കറിയും ഒക്കെ മലയാളികള്‍ക്കൊപ്പം മറ്റു ദേശകാരും ആവേശത്തോടെ കഴിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ചാണ് പ്രോഗ്രാം അവസാനിപ്പിച്ചത്.
കലാമണ്ഡലം ടാന്‍സാനിയയ്ക്കു ഒരു പൊന്‍തൂവല്‍ കൂടി.
വാല് : ഞാന്‍ നോട്ടമിട്ട് വച്ചിരുന്ന പല ഭക്ഷണസാധനങ്ങളും എനിക്കു കിട്ടിയില്ല, പരിപാടി കഴിഞ്ഞപ്പോഴേക്കും ആണ്പീള്ളേരു സാധനം കാലിയാകി.
കുറച്ചു ചിത്രങള്‍
മാര്‍ഗം കളി
വെട്ടിച്ചിറ ഡെയിമണ് , "കുല"നടത്താന്‍ വന്നതാ.
കാണുംപോലല്ല, പുലിയാ, പുലി.
തല നരച്ച ചെറുപ്പകാരന്, എന്നിട്ട് പൊറോട്ട ഒന്നും തന്നില്ല.
ഓണം മലയാളികളുടെ ദേശീയഉത്സവം ആണ്, ഓണത്തിന് നാട്ടില്‍ രണ്ടു മൂന്ന് ദിവസം ഹോളിഡെ ആണ്, രാവിലെ വെളിയില്‍ മുറ്റത് പൂവിടും പിന്നെ സദ്യ ഉണ്ടാക്കും അത് കഴിക്കും, അതിനു മുന്‍പ് തലേദിവസം പൊരിവെയിലത്ത് ക്യു നിന്ന് വാങ്ങിച്ച “സാധനം” അകത്താക്കും, പിന്നെ സദ്യ ഉണ്ണും, അതും കഴിഞ്ഞു എല്ലവരും കൂടെ ടിവി ഓണ്‍ ചെയ്തു പരസ്യം കാണും, ഇടയില്‍ വല്ല സിനിമയും കാണും. മുകളില്‍ പറഞ്ഞതാണ് നാട്ടില്‍ സാധാരണ ഓണം എന്ന് ഞാന്‍ കരുതുന്നു. അങ്ങിനെ അല്ലെങ്കില്‍ എന്നെ പറഞ്ഞിട്ട് കാര്യമില്ല. ലോകമെമ്പാടുമുള്ള മലയാളികള്‍ അതിഗംഭീരമായിതന്നെ ഓണം ആഘോഷിച്ചിരിക്കും എന്ന് കരുതുന്നു. എങ്കിലും ഞങ്ങളുടെ ഓണവും ഒട്ടും മോശമല്ല ട്ടോ. എല്ലാ വര്ഷതത്തെയും പോലെ ഇപ്രാവശ്യവും ഇവിടെ ടാന്‍സാനിയയില്‍ വളരെ ഭംഗിയായിത്തന്നെ ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. അതിനുള്ള തയാറെടുപ്പുകള്‍ തകൃതിയായിത്തന്നെ നടക്കുന്നുണ്ടായിരുന്നു. പെട്ടെന്നായിരുന്നു ലോകത്തെ മുഴുവന്‍ നടുക്കിക്കൊണ്ട് ആ ദുരന്തവാര്ത്ത് എത്തിയത്. ഇവിടെ സാന്സി്ബാര് എന്ന ദ്വീപിനടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നമ്മുടെ തിരുവോണം ദിവസമുണ്ടായ, ചരിത്രത്തിലെത്തന്നെ വളരെ വലുതെന്നു പറയപ്പെടുന്ന ബോട്ടപകടത...
ഒരു ഫോണ്‍ വിളി ഇത്ര പ്രശ്നകാരന്‍ ആണോ ? ആണോ ? എന്തരോ എന്തോ , എന്തയാലും ഇപ്പൊ കുറച്ചു ദിവസമായി കേള്ക്കു ന്ന ഫോണ്‍ വിളി വിഅധം ഇനിയും ആരെങ്കിലും കണ്ടിട്ടില്ലെങ്കില്‍ ഇവിടെ കാണാം. ചിലര്‍ പറയുന്നു ഇത് പത്രധര്മ്മകതിനു എതിരാണ് എന്ന് , ചിലര്‍ പറയുന്നു ഇത് കാരണം , പലരും ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല , എടുത്താല്‍ തന്നെ ഫോണിലൂടെ സംസാരിക്കാന്‍ വയ്യ , വേണമെങ്കില്‍ ഓഫീസില്‍ വന്നു സമയം പോലെ കാണാന്‍ എന്നാല്‍ ഇതില്‍ ഇത്ര വലിയ പത്രധര്മ്മംന എന്ന് പറയുന്നത് എന്താണെന്നു അറിയില്ല. കാരണം ഞാന്‍ പത്രം വായിക്കുക മാത്രമേ ചെയ്യാറുള്ളൂ എന്തായാലും ഒന്ന് പറയാം പത്രകാര്ക്ക് ആത്യന്തികമായി കടപ്പാട് ജനങ്ങളോടാണ് വേണ്ടത്. അല്ലാതെ വെറുതെ ഓരോരുത്തരുടെ പ്രസ്താവന ഇറക്കാനും ജ്വല്ലറി / പട്ടുസാരി പരസ്യം കാണിക്കാന്‍ മാത്രമാവരുത്. ആദ്യം വിവാദം ഉണ്ടായ വീഡിയോ ഇനി ആ ഫോണ്‍ ഒരു ഒറ്റപെട്ട സംഭവം ആയിരുന്നോ എന്നറിയണമെങ്കില്‍ ഈ ലിങ്ക് ഒന്ന് കണ്ടു നോക്കൂ , അങ്ങേരുടെ വിനോദം തന്നെ ഫോണ്‍ വിളിയാനെത്രേ. ഇനി വേറൊരു ഫോണ്‍ വിളിയുടെ വാര്‍ത്ത കൂടി. നോട്ട് ദി പോയിന്റ് : രണ്ടാമത്തെ വീഡിയോയില്‍ പറയുന്ന മനോജ് ഞാന്‍ അല്ല
ഇന്നലത്തെ ഇംഗ്ലണ്ട് നെതര്‍ലന്‍ഡ്സ് ക്രികെറ്റ് കളി കണ്ടപ്പോ ഒന്ന് മനസ്സിലായി. ഈ സാമ്പത്തികമാന്ദ്യം മാന്ദ്യം എന്നു പറയുന്ന സാധനം ഉള്ളതുതന്നെ. അമേരികയിലെ കുറെ ബാങ്കുകളും ജനറല്‍ മോട്ടോര്‍സും ഒക്കെ പൊളിഞ്ഞു, യുറോപ്പ്മൊത്തം സാമ്പത്തികമാന്ദ്ത്തിന്റെ പിടിയിലായി എന്നൊക്കെ കേട്ടപ്പോള്‍ ഇത്രയധികം ഞാന്‍ പ്രതീക്ഷിച്ചില്ല. നെതെര്ലാന്ഡ് അഥവാ ഹോളണ്ട് എനിക്ക് ഏറ്റവും പരിചയം അവിടുന്ന് വരുന്ന നീഡോ ( NIDO ) പാല്പോടിയും പിന്നെ ഹെനിക്കന്‍ ( Henikan ) ബീയറും ആണ്, ലോകം മുഴുവന്‍ ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്ന പാല്പോടി ചിലപ്പോ നീഡോ ആയിരിക്കും. ബിയറിന്റെ കാര്യം തല്കാലം അവിടെ നില്കട്ടെ, പക്ഷെ നിടോ, അവര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അടിയാണ് ഇപ്പൊ കിട്ടിയിരിക്കുന്നത്. കാരണം നെതര്‍ലണ്ട്സിന്റെ ദേശീയ ക്രിക്കെറ്റ് ടീമിനെ സ്പോണ്സര് ചെയാന്‍ നമ്മുടെ കുരിയന്‍ സാറ് കെട്ടിപടുത്ത ഇന്ത്യന്‍ ബ്രാന്‍ഡ് ആയ അമുല്‍ (Amul ) തന്നെവേണ്ടിവന്നു എന്നത് നമുക്ക് അഭിമാനിക്കവുന്നതും അവര്‍ക്ക് ചിന്തിക്കാനുള്ള വക നല്‍കുന്നതും ആവും. ഇത് അബദ്ധത്തില്‍ പറ്റിയ ഒന്നാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, അല്ലെങ്കിലും കോടികള്‍ മറയുന്ന സ്പോ...
:) kalakki alle
ReplyDeleteഫോട്ടോകളെല്ലാം കണ്ടിട്ട് നല്ല ഒരു ആഘോഷം തന്നെ ആയിരുന്നൂല്ലോ...
ReplyDeleteതകര്‍ത്തുവാരി ല്ലേ..!!
ReplyDeleteസംഘാടകര്‍ കലാമണ്ഡലമാകുമ്പോള് ഒന്നും മോശമകാന്വഴിയില്ലല്ലോ..!!
ആശംസകള്‍നേരുന്നു.
എനിക്കുകിട്ടിയില്ല എന്ന് പറഞ്ഞോണ്ട് പറയ്യാ..
“ഊട്ടിനും മുന്‍പും ചൂട്ടിനു പുറകും”
ഇത് ഓര്‍ത്തിരിക്കുന്നത് നല്ലത്..!
@രാകേഷ് & അജിത്ത് : അതെയതെ കലക്കി പൊളിച്ച്.
ReplyDeleteപ്രഭന് : നന്ദി.
പ്രിയ മനോജ്.അങ്ങകലെ ആഫ്രിക്കയിലും ഇങ്ങനെയുള്ള കൂട്ടായ്മകള്‍ കാണുവാന്‍ കഴിഞ്ഞതില്‍ സന്തോഷം
ReplyDeleteകൂട്ടായ്മയുടെ സന്തോഷവും ഫോട്ടോകളും പങ്കിട്ടതിനു നന്ദി...
ReplyDeleteനാടിന്റെ സമൃദ്ധി എവിടെയായാലും നമ്മൾക്ക് വിളമ്പാതിരിക്കാനാവില്ല.
ReplyDeleteചിത്രങ്ങൾ നന്നായിട്ടുണ്ട്.
ഈ കൂട്ടായ്മക്ക് അഭിനന്ദനങ്ങൾ....
ടാന്‍സാനിയയിലും കേരളോത്സവം.. നമിച്ചിരിക്കുന്നു.. സന്തോഷം
ReplyDelete