കലാമണ്ഡലം ടാന്‍സാനിയയുടെ “കേരള നൈറ്റ് & ഫുഡ് ഫെസ്റ്റിവല്‍”
സ്ഥലം : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍, ദാര്‍ സലാം. ടാന്‍സാനിയ
തീയതി : 23 ജൂണ്‍ 2012 – 07.00 pm
MC : ശ്രീമതി വിമല ജയരാജ്
ദാര്‍ സലാമില്‍, കലാമണ്ഡലം ടാന്‍സാനിയ, ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ടാന്‍സാനിയയുടെ സഹകരണത്തോടുകൂടി “കേരള നൈറ്റ് & കേരള ഫുഡ് ഫെസ്റ്റിവല്‍” നടത്തി
ശ്രീമതി. ഹേമലത ഭാഗീരത്ത്, (ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫ് ടാന്‍സാനിയ) ചീഫ് ഗസ്റ്റ് ആയിരുന്നു, ഒപ്പം ജപ്പാന്‍, മെക്സികൊ, സോമാലിയ എന്നീ രാജ്യങ്ങളിലേയും അമ്പാസഡര്‍മാര്‍ ഹൈ കമ്മീഷണറുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു.
മിസ്സ്. ആര്യ പ്രകാശിന്‍റെ കേരളനടനത്തോടെ പ്രോഗ്രാം ആരംഭിച്ചു, ശ്രീമതി ചാന്ദിനി ജയരാജ് ചിട്ടപ്പെടുത്തിയ കേരളനടനം മിസ്സ് ആര്യയുടെ നടനപാടവം എടുത്തുകാണിക്കുന്നതായിരുന്നു.
തുടര്‍ന്നു മിസ്സിസ്. ശ്രീപ്രിയ കിഷോറിന്‍റെ നേതൃത്തത്തില്‍ തിരുവാതിരകളി, അവര്‍ തന്നെ ചിട്ടപ്പെടുത്തിയ ഒപ്പന എന്നീ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ടാന്‍സാനിയയുടെ, അല്ലെങ്കില്‍ ഒരുപക്ഷേ ആഫ്രിക്കയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായി ശ്രീ. അനില്‍കുമാര്‍ & ശ്രീ. സോജന്‍ എന്നിവര്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ച മാര്‍ഗ്ഗംകളി മറുനാടന്‍ മലയാളികളുടെ അര്‍പ്പണഭോദം വെളിവാക്കുന്നതായിരുന്നു.
തുടര്‍ന്നു ശ്രീമതി.മഞ്ജു ശ്രീകുമാറീന്‍റ് നേതൃത്തത്തില്‍ 96 ഓളം കലാകാരികളെയും പകെടുപ്പിച്ചു നടത്തിയ “wavesof India” എന്ന പ്രോഗ്രാം, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും വൈവിധ്യങ്ങള്‍ ഒരു കുടക്കീഴില്‍ ഏറ്റവും നന്നായി അവതരിപ്പിച്ചപ്പോള്‍ അവിടെതടിച്ചു കൂടിയ 2000 ത്തോളം വരുന്ന കാണികള്‍ക്ക് ഏറ്റവും നല്ല ദൃശ്യവിരുന്നായി മാറി.
തുടര്‍ന്നു നടന്ന “കേരള ഫൂഡ് മേള” കേരളത്തിന്‍റെ തനതു രുചികള്‍ വിളമ്പിയ 12 വിവിധ ഭക്ഷണ സ്റ്റാളുകള്‍ കൊണ്ട് സമൃദ്ധമായിരുന്നു.
1980കളിലെ നാടന്‍ തട്ടുകകളെ ഓര്‍മ്മിപ്പിച്ച സ്റ്റാളുകളും, എവിടെ ചെന്നാലും താരമാകുന്ന “കേരള പൊറോട്ട” സ്റ്റാളും, ഇലയടയും ഉണ്ണിയപ്പവും കപ്പയും മീന്‍ കറിയും ഒക്കെ മലയാളികള്‍ക്കൊപ്പം മറ്റു ദേശകാരും ആവേശത്തോടെ കഴിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ചാണ് പ്രോഗ്രാം അവസാനിപ്പിച്ചത്.
കലാമണ്ഡലം ടാന്‍സാനിയയ്ക്കു ഒരു പൊന്‍തൂവല്‍ കൂടി.
വാല് : ഞാന്‍ നോട്ടമിട്ട് വച്ചിരുന്ന പല ഭക്ഷണസാധനങ്ങളും എനിക്കു കിട്ടിയില്ല, പരിപാടി കഴിഞ്ഞപ്പോഴേക്കും ആണ്പീള്ളേരു സാധനം കാലിയാകി.
കുറച്ചു ചിത്രങള്‍
മാര്‍ഗം കളി
വെട്ടിച്ചിറ ഡെയിമണ്‍ , "കുല"നടത്താന്‍ വന്നതാ.
കാണുംപോലല്ല, പുലിയാ, പുലി.
തല നരച്ച ചെറുപ്പകാരന്‍, എന്നിട്ട് പൊറോട്ട ഒന്നും തന്നില്ല.
രണ്ടു മാസം മുന്‍പേ മഞ്ജുചേച്ചി അറിയിപ്പ് തന്നതുമുതല്‍ കാത്തിരിക്കുകയായിരുന്നു,ആ ദിവസത്തിനായി.ആകാംക്ഷയോടെ!! ഒരുകാലത്ത് മലയാള സിനിമയുടെ നായികാകഥാപാത്രങ്ങളെ അര്ത്ഥിവത്താക്കിത്തീര്ത്തത, പ്രായഭേദമന്യേ മലയാളജനതയുടെ മനസ്സിലൊരു നല്ല സ്ഥാനം ഉണ്ടാക്കിയെടുത്ത, മലയാളികളുടെ മാത്രമെന്നു നാം അഹങ്കരിക്കുന്ന നമ്മുടെ നാഗവല്ലി, പദ്മശ്രീ ശോഭന. ഞങ്ങള്‍ ടാന്‍സാനിയയിലെ കുറച്ചു മലയാളി സുഹൃത്തുക്കളുടെ അപേക്ഷ മാനിച്ചു,വളരെ തിരക്കേറിയ ജീവിതത്തില്‍നിന്ന്, ഞങ്ങള്ക്കാമയി രണ്ടുമൂന്നു ദിവസം മാറ്റിവെച്ച്,ആഫ്രിക്കയില്‍ ആദ്യമായി നൃത്തച്ചുവടുകള്‍ വെയ്ക്കാന്‍ അവരെത്തി. ഇക്കഴിഞ്ഞ ജൂലൈ 24നു ഇവിടുത്തെ ഡയമണ്ട് ജുബിലീ ഹാളില്‍ വെച്ചായിരുന്നു ആകാംക്ഷ എന്ന് പേരിട്ടിരുന്ന പരിപാടി നടന്നത്. എന്തായാലും കാത്തിരുപ്പ് വെറുതെയായില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു . അത്രമാത്രം ഗംഭീരമായ അല്ലെങ്കില്‍ അത്ഭുതകരമായ പ്രകടനമാണ് ശോഭനയും സംഘവും കാഴ്ച വെച്ചത്. 6.00 മണിക്ക് പരിപാടി തുടങ്ങും എന്ന് പറഞ്ഞെങ്കിലും 6.30 ആയിട്ടാണ് തുടങ്ങിയത്, അത് പിന്നെ ആഫ്രിക്കയല്ലേ നോ പ്രോബ്ലം. ആദ്യമായി വിനായക സ്തുതിയോടെ തുടങ്ങിയ നാട്യലയം ദുര്‍ഗ്ഗാ ദേവിയുടെ മൂന്നു ...
ഓണം മലയാളികളുടെ ദേശീയഉത്സവം ആണ്, ഓണത്തിന് നാട്ടില്‍ രണ്ടു മൂന്ന് ദിവസം ഹോളിഡെ ആണ്, രാവിലെ വെളിയില്‍ മുറ്റത് പൂവിടും പിന്നെ സദ്യ ഉണ്ടാക്കും അത് കഴിക്കും, അതിനു മുന്‍പ് തലേദിവസം പൊരിവെയിലത്ത് ക്യു നിന്ന് വാങ്ങിച്ച “സാധനം” അകത്താക്കും, പിന്നെ സദ്യ ഉണ്ണും, അതും കഴിഞ്ഞു എല്ലവരും കൂടെ ടിവി ഓണ്‍ ചെയ്തു പരസ്യം കാണും, ഇടയില്‍ വല്ല സിനിമയും കാണും. മുകളില്‍ പറഞ്ഞതാണ് നാട്ടില്‍ സാധാരണ ഓണം എന്ന് ഞാന്‍ കരുതുന്നു. അങ്ങിനെ അല്ലെങ്കില്‍ എന്നെ പറഞ്ഞിട്ട് കാര്യമില്ല. ലോകമെമ്പാടുമുള്ള മലയാളികള്‍ അതിഗംഭീരമായിതന്നെ ഓണം ആഘോഷിച്ചിരിക്കും എന്ന് കരുതുന്നു. എങ്കിലും ഞങ്ങളുടെ ഓണവും ഒട്ടും മോശമല്ല ട്ടോ. എല്ലാ വര്ഷതത്തെയും പോലെ ഇപ്രാവശ്യവും ഇവിടെ ടാന്‍സാനിയയില്‍ വളരെ ഭംഗിയായിത്തന്നെ ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. അതിനുള്ള തയാറെടുപ്പുകള്‍ തകൃതിയായിത്തന്നെ നടക്കുന്നുണ്ടായിരുന്നു. പെട്ടെന്നായിരുന്നു ലോകത്തെ മുഴുവന്‍ നടുക്കിക്കൊണ്ട് ആ ദുരന്തവാര്ത്ത് എത്തിയത്. ഇവിടെ സാന്സി്ബാര് എന്ന ദ്വീപിനടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നമ്മുടെ തിരുവോണം ദിവസമുണ്ടായ, ചരിത്രത്തിലെത്തന്നെ വളരെ വലുതെന്നു പറയപ്പെടുന്ന ബോട്ടപകടത...
നാദിര്‍ ഷായും ടീമും ടാന്‍സാനിയന്‍ മലയാളികളുടെ ക്രിസ്തുമസ് അവിസ്മരണീയമാക്കി ഇത്തവണ ക്രിസ്തുമസ് ഇവിടെ അടിച്ചു പൊളിച്ചു , നാട്ടില്‍ നിന്നുവന്ന നാദിര്‍ഷാ , രമേഷ് പിഷാരടി , ധര്മജന് , അവ്വെയ് സന്തോഷ് , ബൈജു ഫ്രാന്‍സിസ് , ഷെയിക എന്നിവരാണ് സഘത്തില്‍ ഉണ്ടായിരുന്നത്. ഡിസംബര്‍ 25നു തന്നെ ജന്മദിനം ആഘോഷിച്ച പത്മാവതി അമ്മയും , സാം ഇടിക്കുളയും ചേര്‍ന്ന് ക്രിസ്തുമസ് കേക്ക് മുറിച്ച് പരിപാടി ഉല്‍ഘാടനം ചെയ്തു. ഒപ്പം തന്നെ , ഈ വര്‍ഷത്തെ കലാമണ്ഡലം കമ്മറ്റിയുടെ ചാരിറ്റി പ്രോഗ്രാമില്‍ അവസാനത്തേത് ആയ ആംബുലെന്‍സ് സംഭാവന “ആനന്ദ് മാര്‍ഗ് മിഷന് ഡിസ്പ്പന്‍സറിക്ക്” ശ്രീ. സഞ്ജീവ് കുമാറും , ശ്രീ. ശ്രീകുമാറും ചേര്‍ന്ന് താക്കോല്‍ ദാനം നിര്‍വഹിച്ചു. പിന്നീട് വേദി പിടിച്ചെടുത്ത നാദിര്‍ഷായും സഘവും പാട്ടുകളും തമാശ സ്കിറ്റുകളും ഒക്കെ ചേര്‍ത്തു നല്ലൊരു വിരുന്ന് തന്നെ സമ്മാനിച്ചു. ചെമ്മീന്‍ റീലോഡഡ് , രതിനിര്‍വേദം പുതിയത് , 6 വയസ്സുകാരിയുടെ നൃത്തം എന്നിവയ്ക്കൊപ്പം അവ്വെയ് സന്തോഷ് അവതരിപ്പിച്ച കുള്ളന്‍ മനുഷ്യനും ഡബിള്‍ സാന്റാ ക്ലോസും ശരിക്കും വിസ്മയിപ്പിച്ചു. പാട്ടുകളും , സ്കിറ്റുകളും നല്ല നിലവാര...
:) kalakki alle
ReplyDeleteഫോട്ടോകളെല്ലാം കണ്ടിട്ട് നല്ല ഒരു ആഘോഷം തന്നെ ആയിരുന്നൂല്ലോ...
ReplyDeleteതകര്‍ത്തുവാരി ല്ലേ..!!
ReplyDeleteസംഘാടകര്‍ കലാമണ്ഡലമാകുമ്പോള്‍ ഒന്നും മോശമകാന്‍വഴിയില്ലല്ലോ..!!
ആശംസകള്‍നേരുന്നു.
എനിക്കുകിട്ടിയില്ല എന്ന് പറഞ്ഞോണ്ട് പറയ്യാ..
“ഊട്ടിനും മുന്‍പും ചൂട്ടിനു പുറകും”
ഇത് ഓര്‍ത്തിരിക്കുന്നത് നല്ലത്..!
@രാകേഷ് & അജിത്ത് : അതെയതെ കലക്കി പൊളിച്ച്.
ReplyDeleteപ്രഭന്‍ : നന്ദി.
പ്രിയ മനോജ്.അങ്ങകലെ ആഫ്രിക്കയിലും ഇങ്ങനെയുള്ള കൂട്ടായ്മകള്‍ കാണുവാന്‍ കഴിഞ്ഞതില്‍ സന്തോഷം
ReplyDeleteകൂട്ടായ്മയുടെ സന്തോഷവും ഫോട്ടോകളും പങ്കിട്ടതിനു നന്ദി...
ReplyDeleteനാടിന്റെ സമൃദ്ധി എവിടെയായാലും നമ്മൾക്ക് വിളമ്പാതിരിക്കാനാവില്ല.
ReplyDeleteചിത്രങ്ങൾ നന്നായിട്ടുണ്ട്.
ഈ കൂട്ടായ്മക്ക് അഭിനന്ദനങ്ങൾ....
ടാന്സാനിയയിലും കേരളോത്സവം.. നമിച്ചിരിക്കുന്നു.. സന്തോഷം
ReplyDelete